Movie
-
ആർഎസ്എസിന്റെ ചരിത്രം പറയുന്ന സീരിസ് അണിയറയില്‍ ഒരുങ്ങുന്നു; പിന്നിൽ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകർ
ദില്ലി: രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ ചരിത്രം പറയുന്ന സീരിസ് അണിയറയില്‍ ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്‍റ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഈ സീരിസ് ഒരുക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍സ് പങ്കുവച്ച ട്വീറ്റ് പറയുന്നത്. വണ്‍ നേഷന്‍ അഥവ ഏക് രാഷ്ട്ര് എന്നാണ് സീരിസിന്‍റെ പേര്. സീരിസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. പ്രിയദര്‍ശന്‍, വിവേക് അഗ്നിഹോത്രി, ഡോ.ചന്ദ്രപ്രകാശ് ദിവേധി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് സീരിസ് ഒരുക്കുന്നത്. SIX NATIONAL AWARD WINNERS COME TOGETHER TO CELEBRATE 100 YEARS OF RSS… To celebrate the momentous occasion of the foundation day of #RSS, six #NationalAward winners come together for a series – titled #OneNation / #EkRashtra… ⭐️ #Priyadarshan ⭐️…
Read More » -
റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ, ‘ഒറ്റ’ ഈ വെള്ളിയാഴ്ച എത്തും; ആസിഫ് അലി നായകൻ
ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ഒറ്റ’ ഒക്ടോബർ 27ന് തിയേറ്ററുകളിൽ എത്തും. ആസിഫ് അലി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. എസ്. ഹരിഹരനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനാണ് പാലക്കാട് സ്വദേശിയായ എസ്.ഹരിഹരൻ . അദ്ദേഹന്റെ ജീവിതത്തിലെ കുറെ കാര്യങ്ങളാണ് ചിത്രത്തിന്റെ മൂലകഥ. വീടും നാടും വിട്ടുപോയ കുട്ടികളെ കണ്ടെത്തി തിരിച്ചു മാതാപിതാക്കളെ ഏൽപിക്കുന്ന, അത്തരം കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ സംഘടന. രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ‘ഒറ്റ’ എന്ന…
Read More » -
പൃഥ്വിരാജ് വേലുതമ്പി ദളവയായി വരുന്നു, സംവിധാനം വിജി തമ്പി; തിരക്കഥ രൺജി പണിക്കർ
സംവിധായകൻ വിജി തമ്പി തന്റെ ചലച്ചിത്ര ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു ഉജ്വല സിനിമയുമായി എത്തുന്നു. മലയാളത്തിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച അദ്ദേഹം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ വന്നത്. ഏതാണ്ട് 5 വർഷം മുമ്പായിരുന്നു അത്. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രം വിജി തമ്പിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. കേരള ചരിത്രത്തിലെ സൂര്യ തേജസ്സായ വേലുതമ്പി ദളവയുടെ ജീവിതം പറയുന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേഷൻ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി, രൺജി പണിക്കരാണ് എഴുതിയതെന്ന് വിജി തമ്പി പറഞ്ഞു. എമ്പുരാൻ കഴിഞ്ഞാൽ ഉടൻ തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകൻ വ്യക്കമാക്കി. “പൃഥ്വിരാജിന്റെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോൾ. സ്ക്രിപ്റ്റിംഗ് ഒക്കെ കഴിഞ്ഞു. രൺജി പണിക്കർ ആണ് തിരക്കഥ ഒരുക്കിയത്. അഞ്ച് വർഷം എടുത്താണ് സ്ക്രിപ്റ്റ് എഴുതിയത്. ഷൂട്ടിംഗിനു മുമ്പുള്ള…
Read More » -
ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടൻ’ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു
രാകേഷ് സുബ്രഹ്മണ്യൻ മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി ടിനി ടോമും എത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാൻ, വിൻസെന്റ് ശെൽവ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വർഷത്തോളം പ്രവർത്തിച്ച മലയാളിയായ ആര്യൻ വിജയ് ആണ് ‘916 കുഞ്ഞൂട്ടൻ’ സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകികൊണ്ട് ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : ഷിന്റോ ഇരിങ്ങാലക്കുട,…
Read More » -
അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ള ആരുമായും ബന്ധമില്ല: പ്രതാപ് ചന്ദ്രന്റെ മകൾ
സിനിമാ ലോകവുമായി തങ്ങൾക്കാർക്കും ബന്ധമില്ലെന്നും അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അന്തരിച്ച പ്രമുഖ നടൻ പ്രതാപചന്ദ്രന്റെ മകൾ പ്രതിഭ പ്രതാപ് ചന്ദ്രൻ. സിനിമാ നിര്‍മാണരംഗത്തേക്ക് കടന്ന ശേഷമാണ് അച്ഛന് പരാജയങ്ങളുണ്ടായതെന്നും പ്രതിഭ പറഞ്ഞു. അഞ്ച് പടങ്ങള്‍ നിര്‍മ്മിച്ചു. ഭൂരിഭാഗവും പരാജയമായിരുന്നു. ഒരു പടം എടുത്തപ്പോഴേ അമ്മ നിര്‍ത്താൻ പറഞ്ഞതാണ്. ഇല്ല, അതിന്റെ കടം തീരുമെന്ന് പറഞ്ഞ് അടുത്തതെടുത്തു. അതും പൊട്ടിയെപ്പോഴേക്കും വേണ്ടെന്ന് പറഞ്ഞു. അവസാനം എടുത്ത പടം റിലീസ് ചെയ്തില്ല. വീണ്ടും പടമെടുത്തപ്പോള്‍ ഞാനും മക്കളും വിട്ടിട്ട് പോകുമെന്ന് അമ്മ പറഞ്ഞിരുന്നെന്നും മകൾ പ്രതിഭ പറയുന്നു. മരിക്കുമ്ബോള്‍ അച്ഛന് കടമുണ്ടായിരുന്നു.അതിന് മുൻപ് കുടുംബം നല്ല രീതിയിലാണ് കഴിഞ്ഞതെന്നും പ്രതിഭ വ്യക്തമാക്കി. കടം കൂടാൻ തുടങ്ങിയപ്പോള്‍ അച്ഛൻ സിനിമാ നിര്‍മാണം നിര്‍ത്തിയിരുന്നെന്നും മകള്‍ ഓര്‍ത്തു. അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ളവരൊന്നുമായും ബന്ധമില്ല. അതില്‍ അവരെ പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രതിഭ വ്യക്തമാക്കി. വില്ലൻ വേഷങ്ങളിലൂടെ ഒരു…
Read More » -
ലിയോയുടെ കളക്ഷന്‍ ഇടിയുന്നു; രണ്ടാം ദിവസം സംഭവിച്ചത് 44 ശതമാനം ഇടിവ്
തളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്ന സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതംു എന്നായിരുന്നു പ്രെഡിക്ഷനുകള്‍. അത്തരത്തിലായിരുന്നു ആദ്യ ദിവസത്തെ ബോക്സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ആ പ്രതീക്ഷ നിറം മങ്ങുകയാണ്. കലക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ 40 ശതമാനത്തോളം ഇടിവ് സംഭവിച്ചരിയ്ക്കുന്നു. ലിയോ ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 64.8 കോടി രൂപയായിരുന്നു. വേള്‍ഡ് വൈഡ് ആ കണക്ക് 140 കോടിയായി. ആദ്യ ദിവസം തന്നെ നൂറ് കോടി നേടിയ രജിനികാന്തിന്റെയും ഷാരൂഖ് ഖാന്റെയും എല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു വിജയം. ഫാന്‍സ് ഷോ കഴിഞ്ഞതു മുതല്‍ ഗംഭീര പോസിറ്റീവ് റിവ്യൂസും മൗത്ത് പബ്ലിസിറ്റിയും സിനിമയ്ക്ക് കിട്ടി. എന്നാല്‍, ഒന്നാം ദിവസം അവസാനിക്കുമ്പോഴും സിനിമയ്ക്ക് സമിശ്ര പ്രതികരണങ്ങളായി. എല്ലാ തരം പ്രേക്ഷകരെയും സിനിമയ്ക്ക് ഒരുപോലെ സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. അത് കളക്ഷന്റെ കാര്യത്തിലും പ്രതിഫലിച്ചു. 64.8 കോടി ആദ്യ ദിവസം നേടിയ ലിയോയ്ക്ക്…
Read More » -
ഗ്ലാമറസ് നടിയായ സോന ഇനി സംവിധായിക: സ്വന്തം ജീവിത കഥ പറയുന്ന വെബ് സീരീസ്, ‘സ്‌മോക്ക്’ തുടങ്ങി
സി.കെ അജയ് കുമാർ ചെന്നൈ തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളാണ് സോന ഹെയ്ഡൻ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. ഗ്ലാമറസ് നടിയായി അറിയപ്പെടുന്ന സോന ഒരു സംരംഭക കൂടിയാണ്, ഇപ്പോഴിതാ വെബ് സീരീസ് സംവിധാനം ചെയ്തു കൊണ്ട് സംവിധായികയായി അരങ്ങേറ്റം കുറിക്കയാണ് നടി. ‘സ്‌മോക്ക്’ എന്നാണ് സീരിസിൻ്റെ പേര്. രചനയും സോന തന്നെ നിർവഹിച്ചിരിക്കുന്നു. സ്‌മോക്ക്- എ പോയം ഓഫ് പെയിൻ എന്ന ടാഗ് ലൈനോടെ (Smoke: A Poem of Pain) അണിയിച്ചൊരുക്കുന്ന വെബ് സീരീസിൻ്റെ ഇതിവൃത്തം സ്വന്തം ജീവിതത്തിൽ ബാല്യ കൗമാര കാലം മുതൽ വർത്തമാന കാലം വരെ അനുഭവിച്ച സുഖ ദുഃഖങ്ങളിൽ ഇഴ പിന്നിയതാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഈ വെബ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. താൻ അണിയിച്ചൊരുക്കുന്ന വെബ് സീരിസിനെ കുറിച്ച് സോന: “ഞാനൊരു സാധാരണ പെൺകുട്ടിയാണ്. പാചകം ഉൾപ്പെടെ എല്ലാ ജോലികളും തനിയെ, ഒറ്റക്ക് ചെയ്യാൻ…
Read More » -
ദളപതിയെയും ഞെട്ടിച്ച് ബാലയ്യ; ‘ലിയോ’യുടെ കുതിപ്പിലും പതറാതെ ‘ഭഗവന്ത് കേസരി’
തെലുങ്ക് സിനിമയുടെ ആവേശമാണ് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണ. സമീപകാലത്ത് ബാലയ്യയ്ക്ക് ഹിറ്റുകള്‍ തുടര്‍ച്ചയായിട്ടുണ്ട്. അതിന്റെ പ്രതീക്ഷയായിരുന്നു ഭഗവന്ത് കേസരിയിലും. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും. ഭഗവന്ത് കേസരിയുടെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ബാലയ്യയുടെ ഭഗവന്ത് കേസരി 51.12 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. ഇത് ഒരു വമ്പന്‍ വിജയ ചിത്രത്തിന്റെ സൂചനയാണ് നല്‍കുന്നത്. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. വന്‍ ഹൈപ്പിലെത്തിയ ദളപതി വിജയ്‌യുടെ ലിയോ രാജ്യമെമ്പാടും ആവേശമായി പ്രദര്‍ശിപ്പിക്കുകയാണ് ബാലയ്യയുടെ ഭഗവന്ത് കേസരിയുടെയും കുതിപ്പ് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ബാലയ്യയ്ക്ക് വീണ്ടും ആരാധകരെ സന്തോഷിപ്പാനായെന്നാണ് ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് വ്യക്തമാകുന്നത്. നന്ദാമുരി ബാലകൃഷ്‌യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വന്‍ ഹിറ്റായിരുന്നു. ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍…
Read More » -
കാക്കിയിട്ട് ടോവിനോയുടെ കുറ്റാന്വേഷണം! ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് ഇതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ടൊവിനോ തോമസിന്റെ മറ്റൊരു മികച്ച കഥാപാത്രം ആകും ഇതെന്നാണ് വിലയിരുത്തലുകൾ. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. വമ്പൻ…
Read More » -
ഷാരൂഖൻ്റെയോ വിജയിയുടെയോ പടമല്ല, ഒന്നാമൻ! ആഗോളതലത്തിൽ ആദ്യദിനം പണംവാരിയ ഇന്ത്യൻ സിനിമകൾ
ഇന്ത്യൻ സിനിമാ ചരിത്രം മാറ്റിക്കുറിച്ചു കൊണ്ട് വിജയ് ചിത്രം ‘ലിയോ’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതുവരെ കാണാത്ത പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ കോടികൾ നേടിയ ലിയോ സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. ഈ അവസരത്തൽ ഒന്നാം ദിവസം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവരുന്നത്. പ്രിവ്യു ഷോകൾ ഉൾപ്പടെ ഉള്ള കണക്കാണിത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഒന്നാമത് ഉള്ളത് പ്രഭാസ്- രാമൗലി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ബാഹുബലി 2 ആണ്. 201 കോടിയാണ് ലോകമെമ്പാടുമായി ചിത്രം ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് ആർആർആറും മൂന്നാം സ്ഥാനത്ത് കെജിഎഫ് 2വും ആണ്. പട്ടികയിലെ സിനിമകൾ 1) ബാഹുബലി 2 – 201 കോടി 2) ആർആർആർ – 190 കോടി 3)കെജിഎഫ് ചാപ്റ്റർ2 – 162 കോടി 4) ലിയോ ~ 148 കോടിr* 5) ജവാൻ – 128…
Read More »