Movie
-
ജോഷി- മോഹൻലാൽ ചിത്രം ‘റംബാൻ’ തുടങ്ങുന്നു, ടൈറ്റിൽ ലോഞ്ച് ഇന്ന് കൊച്ചിയിൽ നടന്നു
മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി – മോഹൻലാൽ ടീമിന്റെ ‘റംബാൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് (തിങ്കൾ) കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്നു. വലിയ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ കാറിൻ്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ ഒരു കയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന ചിത്രത്തോടെയാണ് ‘റംബാൻ’ സിനിമയുടെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്തും നേരിടാൻ ഒരുക്കമുള്ള പൗരുഷത്തിൻ്റെ പ്രതീകമായിത്തന്നെ ഈ കഥാപാത്രത്തെ ഈ ഫോട്ടോയിലൂടെ മനസ്സിലാക്കാം. എട്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി – മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. നിരവധി പ്രത്യേകതകളും, കൗതുകങ്ങളും കോർത്തിണക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്. ചെമ്പോക്കി മോഷൻ പിക്ച്ചേർസ്, ഐൻസ്റ്റിൻ മീഡിയാ പ്രസന്റ്സ് നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക് പോൾ, ശൈലേഷ്.ആർ സിങ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ മുടക്കുമുതലിൽ ഒരുക്കുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രമായിരിക്കുമിത്.…
Read More » -
അല്‍ഫോൻസ് പുത്രന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു: ‘എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, ആര്‍ക്കും ഭാരമാകുന്നില്ല’ എന്ന് പോസ്റ്റ്
തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന് മനസിലായെന്നും ആര്‍ക്കും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് കരിയര്‍ നിര്‍ത്തുന്നു എന്നും സംവിധായകന്‍ അല്‍ഫോൻസ് പുത്രന്‍ ഫെയ്സ് ബുക്കിൽ കുറിച്ചു. തിയറ്റര്‍ സിനിമകള്‍ മാത്രമാണ് നിര്‍ത്തുന്നതെന്നും ഗാനങ്ങളും ഹ്രസ്വചിത്രങ്ങളുമെല്ലാം എടുക്കുന്നത് തുടരുമെന്നും അല്‍ഫോൻസ് വ്യക്തമാക്കി. ‘ഞാന്‍ എന്റെ സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. ഇന്നലെ ഞാന്‍ സ്വയം മനസിലാക്കി എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ആണെന്ന്. ആര്‍ക്കും ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തുടര്‍ന്നും ഗാനങ്ങളും വിഡിയോയും ഹ്രസ്വചിത്രങ്ങളും ഒടിടിക്കുവേണ്ടിയുള്ളതും എടുക്കും. ഞാന്‍ സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എനിക്ക് മറ്റ് മാര്‍ഗമില്ല. എനിക്ക് പാലിക്കാന്‍ കഴിയാത്ത വാക്ക് നല്‍കാന്‍ എനിക്കാവില്ല. ആരോഗ്യം മോശമാകുകയോ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയോ ചെയ്താല്‍ ഇന്റര്‍വെല്‍ പഞ്ച് പോലെ ഒരു ട്വിസ്റ്റ് ആവശ്യമാണ്.’ അല്‍ഫോൻസ് കുറിച്ചു. പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി ആരാധകരാണ് എത്തുന്നത്. ഡോക്ടറുടെ സഹായം തേടാനും ആരാധകർ പറയുന്നു. അതിനിടെ…
Read More » -
വാവ സുരേഷും സിനിമയിലേക്ക് ; ‘കാളാമുണ്ടന്’ തുടക്കമായി
വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ സംവിധാനം ചെയ്യുന്ന ‘കാളാമുണ്ടൻ’ എന്ന ചിത്രത്തിന്റെ പൂജ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്നു. ഗാന രചയിതാവ് കെ. ജയകുമാര്‍ , കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്. നവംബര്‍ ആദ്യം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു. ഗാനരചന കലാധരൻ . സംഗീതം എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ. നന്ദകുമാര്‍ ആണ് നിര്‍മ്മാണം. കലാസംവിധാനം അജയൻ അമ്ബലത്തറ.മേക്കപ്പ് ലാല്‍ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ രാജേഷ് തിലകം.
Read More » -
സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം
സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ വള്ളിച്ചെരുപ്പിന് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ, നവകേരള ന്യൂസ്ചാനൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ തനിമ നിലനിറുത്തി അവതരിപ്പിച്ച ചിത്രം തീയേറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മിച്ച് ശ്രീഭാരതി സംവിധാനം ചെയ്തിരിക്കുന്നു. ബിജോയ് കണ്ണൂരിനു പുറമെ ചിന്നുശ്രീ വൽസലൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, കൊച്ചുപ്രേമൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം – റിജു ആർ അമ്പാടി, എഡിറ്റിംഗ് – ശ്യാം സാംബശിവൻ, സംഗീതം – ജോജോ…
Read More » -
ഹനുമാനാകാന്‍ പ്രതിഫലം കുറച്ച് സണ്ണി ഡിയോള്‍; രാമായണത്തിനായി വാങ്ങുന്നത് 45 കോടി!
മുംബൈ: ‘ആദിപുരുഷി’നി ശേഷം രാമായണത്തെ ആസപ്ദമാക്കി മറ്റൊരു ചിത്രം കൂടി ബോളിവുഡില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമന്റെ വേഷത്തിലെത്തുന്നത്. സീതയായി സായ് പല്ലവിയും അഭിനയിക്കുന്നു. ഹനുമാനായി എത്തുന്നത് പ്രശസ്ത നടന്‍ സണ്ണി ഡിയോളാണ്. 45 കോടിയാണ് രാമായണത്തിനു വേണ്ടി സണ്ണി വാങ്ങുന്നത്. ഗദ്ദര്‍ 2 വിന്റെ ഗംഭീര വിജയത്തിനു ശേഷം സണ്ണി പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. 75 കോടിയാണ് താരത്തിന്റെ നിലവിലെ പ്രതിഫലമെങ്കിലും രാമായണത്തിനു വേണ്ടി ഡിസ്‌കൗണ്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ‘ലാഹോര്‍ 1947’ലാണ് സണ്ണി കരാറൊപ്പിട്ട മറ്റൊരു ചിത്രം. രാജ്കുമാര്‍ സന്തോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന രാമായണ ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ലോകത്തെ പ്രമുഖ വിഷ്വല്‍ കമ്പനികളും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ഇന്ത്യന്‍ സ്‌ക്രീനില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ താരനിരയാണ് ചിത്രം ഒരുക്കുന്നത്. 2014 ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.…
Read More » -
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി: ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങൾ, കമൽഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നു
ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങളാണ് സംവിധായകൻ മണിരത്‌നവും നടൻ കമൽ ഹാസനും. ഇരുവരും ഒന്നിച്ച, ‘നായകൻ’ ക്ലാസിക് സിനിമ എന്നാണ് വാഴ്ത്തപ്പെടുന്നത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒന്നിക്കുന്നു. കമൽ ഹാസന്റെ 243-ാമത് ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്മാനാണ്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമൽ ഹാസനും മണിരത്നവും ഒന്നിച്ച ‘നായകൻ’ എന്ന സിനിമ എക്കാലത്തെയും മികച്ച തമിഴ് സിനിമയാണ്. പല മലയാള ചിത്രങ്ങൾക്കും നായകനിലെ കഥാ സന്ദർഭം വഴിയൊരുക്കിയിട്ടുണ്ട്. ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് കമലിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും വലിയ പ്രതീക്ഷയാണ് പ്രേക്ഷർക്ക് സമ്മാനിക്കുന്നത്. അതേസമയം, ഏറെ നാളായി ഷൂട്ടിംഗ് മുടങ്ങിക്കിടന്ന ശങ്കർ ചിത്രം ‘ഇന്ത്യൻ 2’ ആണ് കമൽ ഹാസന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഒന്നാം ഭാഗം വലിയ വിജയമായത് കൊണ്ട് തന്നെ…
Read More » -
മമ്മൂട്ടി കമ്പനിയുടെ 5-ാമത് സിനിമ ‘ടർബോ’ ഷൂട്ടിംഗ് തുടങ്ങി, അടുത്ത നൂറ് ദിവസങ്ങൾ വലിയ വെല്ലുവിളിയെന്ന് സംവിധായകൾ വൈശാഖ്
കണ്ണൂര്‍ സ്ക്വാഡിന്‍റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രം കൊയമ്പത്തൂരില്‍ ആരംഭിച്ചു. നായകനായ മമ്മൂട്ടി ഇന്ന് ലൊക്കേഷനില്‍ എത്തിച്ചേരും. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പേര് ‘ടർബോ’ എന്നാണ് . പോക്കിരി രാജയ്ക്കും മധുര രാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ. വികാരനിർഭരമായ ഒരു കുറിപ്പുമായാണ് സംവിധായകൻ വൈശാഖ് ‘ടർബോ’യുടെ ടൈറ്റില്‍ പോസ്റ്റർ പങ്കുവച്ചത്. ആദ്യ സിനിമ തുടങ്ങുന്നതു പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും അടുത്ത നൂറ് ദിവസങ്ങള്‍ തീർത്തും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും വൈശാഖ് പറയുന്നു. ‘‘അടുത്ത നൂറ് ദിവസങ്ങൾ എനിക്ക് വലിയ വെല്ലുവിളിയാണ്. ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതുപോലെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും ഉണ്ടാകണം. ഈ സിനിമ യാഥാർഥ്യമാക്കിയതിന് ഷമീർ മുഹമ്മദിനു നന്ദി. ആന്റോ ജോസഫിനെ പിന്തുണയ്ക്കും നന്ദി. മനോഹരമായ തിരക്കഥ തന്ന മിഥുന്‍ മാനുവലിനും നന്ദി പറയുന്നു. ഇതിനൊക്കെ ഉപരി എന്നെ…
Read More » -
നയൻതാര നായികയായെത്തിയ സൈക്കോ ത്രില്ലര്‍ ചിത്രം ഇരൈവൻ ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ 27ന് പ്രദര്‍ശനം തുടങ്ങും
നയൻതാര നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇരൈവൻ. ജയം രവിയാണ് ഇരൈവനില്‍ നായകനായത്. ഇരൈവൻ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. നയൻതാരയുടെയും ജയം രവിയുടെയും ഇരൈവന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സാണ് നയൻതാരയുടെ ഇരൈവൻ സിനിമയുടെ ഒടിടി റൈറ്റ്‍സ് നേടിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടിയില്‍ ഒക്ടോബര്‍ ഇരുപത്തിയാറിനാണ് പ്രദര്‍ശനം തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവിയുടേത് മികച്ച പ്രകടനമാണെന്നായിരുന്നു ചിത്രം കണ്ടവരുടെ അഭിപ്രായം. ജയം രവിയുടെ ഇരൈവന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു എന്നായിരുന്നു പ്രതികരണങ്ങള്‍. Jayam Ravi and Nayanthara are back together on screen and we couldn’t be more excited! ✨#Iraivan streams on 26th October in Tamil, Telugu, Malayalam, Kannada & Hindi on Netflix!#IraivanOnNetflix pic.twitter.com/FXuSKdmrPH — Netflix India South (@Netflix_INSouth) October 24, 2023 ബോക്സ് ഓഫീസില്‍ മികച്ച വിജയം…
Read More » -
വാണി വിശ്വനാഥ് വീണ്ടും, അതും പൊലീസ് വേഷത്തിൽ; ‘ആസാദി’യുടെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആസാദി’യുടെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ്. വാണിയുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ…
Read More » -
വിജയദശമി ദിനത്തില്‍ പുതിയ ഉത്പന്നം അവതരിപ്പിച്ച് നയന്‍സ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ചെന്നൈ: സിനിമ രംഗത്ത് ബോളിവുഡിലെ ജവാനിലൂടെയുള്ള അരങ്ങേറ്റം വൻ വിജയമായതിന് ശേഷം വലിയ തിരക്കിലാണ് നടി നയൻതാര. ഇരൈവൻ എന്ന ജയം രവി ചിത്രമാണ് നയൻതാരയുടെതായി അവസാനമായി പുറത്തുവന്നത്. മണ്ണാങ്കട്ടി എന്ന ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുവരുന്നത്. അതേ സയമം 9s എന്ന പേരിൽ ഒരു ബ്രാൻറും അടുത്തിടെ നയൻതാര അവതരിപ്പിച്ചിരുന്നു. ഫാഷൻ, ബ്യൂട്ടി കെയർ ഉത്പന്നങ്ങളാണ് 9S വഴി നയൻതാര അവതരിപ്പിക്കുന്നത്. എന്നാൽ വിജയദശമി ദിനത്തിൽ നയൻതാര പുതിയ ഉത്പന്നം കൂടി അവതരിപ്പിക്കുകയാണ്. ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയൻതാര അവതരിപ്പിക്കുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവർത്തകയുമായി ഡോ.ഗോമതിയുമായി ചേർന്നാണ് നയൻതാര ഈ ബ്രാൻറ് അവതരിപ്പിക്കുന്നത്. സ്ത്രീ ആർത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും സംരംഭകയുമാണ് ഡോ.ഗോമതി. ഈ വിജയദശമി ആഘോഷ വേളയിൽ ഫെമി 9 ൻറെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്. വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാൻറ് മാത്രമല്ല ഫെമി 9. ഇത് ഒരോ…
Read More »