തെലുങ്ക് സിനിമയുടെ ആവേശമാണ് സൂപ്പര്‍ താരം നന്ദമുരി ബാലകൃഷ്ണ. സമീപകാലത്ത് ബാലയ്യയ്ക്ക് ഹിറ്റുകള്‍ തുടര്‍ച്ചയായിട്ടുണ്ട്. അതിന്റെ പ്രതീക്ഷയായിരുന്നു ഭഗവന്ത് കേസരിയിലും. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടും.
ഭഗവന്ത് കേസരിയുടെ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ബാലയ്യയുടെ ഭഗവന്ത് കേസരി 51.12 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. ഇത് ഒരു വമ്പന്‍ വിജയ ചിത്രത്തിന്റെ സൂചനയാണ് നല്‍കുന്നത്. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്.
വന്‍ ഹൈപ്പിലെത്തിയ ദളപതി വിജയ്‌യുടെ ലിയോ രാജ്യമെമ്പാടും ആവേശമായി പ്രദര്‍ശിപ്പിക്കുകയാണ് ബാലയ്യയുടെ ഭഗവന്ത് കേസരിയുടെയും കുതിപ്പ് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ബാലയ്യയ്ക്ക് വീണ്ടും ആരാധകരെ സന്തോഷിപ്പാനായെന്നാണ് ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് വ്യക്തമാകുന്നത്. നന്ദാമുരി ബാലകൃഷ്‌യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വന്‍ ഹിറ്റായിരുന്നു. ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ചിത്രം എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നു. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരും കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷയും.