MovieNEWS

അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ള ആരുമായും ബന്ധമില്ല: പ്രതാപ് ചന്ദ്രന്റെ മകൾ

സിനിമാ ലോകവുമായി തങ്ങൾക്കാർക്കും ബന്ധമില്ലെന്നും അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ള ആരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അന്തരിച്ച പ്രമുഖ നടൻ പ്രതാപചന്ദ്രന്റെ മകൾ പ്രതിഭ പ്രതാപ് ചന്ദ്രൻ.

സിനിമാ നിര്‍മാണരംഗത്തേക്ക് കടന്ന ശേഷമാണ് അച്ഛന് പരാജയങ്ങളുണ്ടായതെന്നും  പ്രതിഭ  പറഞ്ഞു. അഞ്ച് പടങ്ങള്‍ നിര്‍മ്മിച്ചു. ഭൂരിഭാഗവും പരാജയമായിരുന്നു. ഒരു പടം എടുത്തപ്പോഴേ അമ്മ നിര്‍ത്താൻ പറഞ്ഞതാണ്. ഇല്ല, അതിന്റെ കടം തീരുമെന്ന് പറഞ്ഞ് അടുത്തതെടുത്തു. അതും പൊട്ടിയെപ്പോഴേക്കും വേണ്ടെന്ന് പറഞ്ഞു. അവസാനം എ‌ടുത്ത പടം റിലീസ് ചെയ്തില്ല. വീണ്ടും പടമെടുത്തപ്പോള്‍ ഞാനും മക്കളും വിട്ടിട്ട് പോകുമെന്ന് അമ്മ പറഞ്ഞിരുന്നെന്നും മകൾ പ്രതിഭ പറയുന്നു.

മരിക്കുമ്ബോള്‍ അച്ഛന്  കടമുണ്ടായിരുന്നു.അതിന് മുൻപ് കുടുംബം നല്ല രീതിയിലാണ് കഴിഞ്ഞതെന്നും പ്രതിഭ വ്യക്തമാക്കി. കടം കൂടാൻ തുടങ്ങിയപ്പോള്‍ അച്ഛൻ സിനിമാ നിര്‍മാണം നിര്‍ത്തിയിരുന്നെന്നും മകള്‍ ഓര്‍ത്തു. അച്ഛൻ മരിച്ച ശേഷം സിനിമാ രംഗത്തുള്ളവരൊന്നുമായും ബന്ധമില്ല. അതില്‍ അവരെ പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രതിഭ വ്യക്തമാക്കി.

Signature-ad

വില്ലൻ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്ന നടനാണ് അന്തരിച്ച പ്രതാപചന്ദ്രൻ. ഇരുപതാം നൂറ്റാണ്ട്, സംഘം, കോട്ടയം കുഞ്ഞച്ചൻ, സിബിഐ ഡയറിക്കുറുപ്പ്, കൂടിക്കാഴ്ച തുടങ്ങിയ സിനിമകളില്‍ പ്രതാപചന്ദ്രൻ ചെയ്ത കഥാപാത്രങ്ങള്‍ വലിയ തോതില്‍ ശ്രദ്ധ നേടി.

പ്രേംനസീര്‍, ജയൻ എന്നീ പ്രഗല്‍ഭര്‍ക്കൊപ്പവും പിന്നീട് മോഹൻലാല്‍ മമ്മൂട്ടി തു‌ടങ്ങിയവര്‍ തിളങ്ങി നിന്ന കാലഘട്ടത്തിലും പ്രതാപചന്ദ്രൻ സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ചു.നാനൂറോളം സിനിമകളില്‍ പ്രതാപ ചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. സിബിഐ ഡയറിക്കുറുപ്പ് എന്ന സിനിമയിലെ പ്രതാപചന്ദ്രന്റെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. 2004 ഡിസംബര്‍ 16 നാണ് പ്രതാപചന്ദ്രൻ മരിച്ചത്.

Back to top button
error: