ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടൻ’ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു
രാകേഷ് സുബ്രഹ്മണ്യൻ മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവഹിച്ചു.
കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകികൊണ്ട് ആര്യൻ വിജയ് തന്നെയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂരും ഇരിങ്ങാലക്കുടയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തമിഴ്, തെലുങ്ക് സിനിമകളിലെ പ്രമുഖ ഛായാഗ്രാഹകനായ എസ്. ശ്രീനിവാസ റെഡ്ഢി ആണ്. ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിങ് അഖിലേഷ് മോഹനനും സംഘട്ടന സംവിധാനം ഫീനിക്സ് പ്രഭുവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് : ഷിന്റോ ഇരിങ്ങാലക്കുട, എക്സികുട്ടിവ് പ്രൊഡ്യൂസർ: പാസ്ക്കൽ ഏട്ടൻ, ഗാനങ്ങൾ : അജീഷ് ദാസ്, കൊറിയോഗ്രാഫർ: പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടർ: സുരേഷ് ഇളമ്പൽ. ‘916 കുഞ്ഞൂട്ട’ന്റെ ചിത്രീകരണം നാളെ (ചൊവ്വ) കൊടുങ്ങല്ലൂരിൽ ആരംഭിക്കും.
പി.ആർ.ഒ പ്രതീഷ് ശേഖർ.