LIFEMovie

വിജയദശമി ദിനത്തില്‍ പുതിയ ഉത്പന്നം അവതരിപ്പിച്ച് നയന്‍സ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ചെന്നൈ: സിനിമ രംഗത്ത് ബോളിവുഡിലെ ജവാനിലൂടെയുള്ള അരങ്ങേറ്റം വൻ വിജയമായതിന് ശേഷം വലിയ തിരക്കിലാണ് നടി നയൻതാര. ഇരൈവൻ എന്ന ജയം രവി ചിത്രമാണ് നയൻതാരയുടെതായി അവസാനമായി പുറത്തുവന്നത്. മണ്ണാങ്കട്ടി എന്ന ചിത്രത്തിലാണ് നയൻതാര ഇപ്പോൾ അഭിനയിച്ചുവരുന്നത്. അതേ സയമം 9s എന്ന പേരിൽ ഒരു ബ്രാൻറും അടുത്തിടെ നയൻതാര അവതരിപ്പിച്ചിരുന്നു.

ഫാഷൻ, ബ്യൂട്ടി കെയർ ഉത്പന്നങ്ങളാണ് 9S വഴി നയൻതാര അവതരിപ്പിക്കുന്നത്. എന്നാൽ വിജയദശമി ദിനത്തിൽ നയൻതാര പുതിയ ഉത്പന്നം കൂടി അവതരിപ്പിക്കുകയാണ്. ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയൻതാര അവതരിപ്പിക്കുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവർത്തകയുമായി ഡോ.ഗോമതിയുമായി ചേർന്നാണ് നയൻതാര ഈ ബ്രാൻറ് അവതരിപ്പിക്കുന്നത്.

Signature-ad

സ്ത്രീ ആർത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും സംരംഭകയുമാണ് ഡോ.ഗോമതി. ഈ വിജയദശമി ആഘോഷ വേളയിൽ ഫെമി 9 ൻറെ അഭിമാനകരമായ യാത്രയും ആരംഭിക്കുകയാണ്. വ്യക്തി ശുചിത്വം സംബന്ധിച്ച ഒരു ബ്രാൻറ് മാത്രമല്ല ഫെമി 9. ഇത് ഒരോ സ്ത്രീയുടെയും ശക്തിയും സൌന്ദര്യവും ചേർന്നതാണ്. ഇത്തരം ഒരു ശക്തീകരണ സംരഭത്തെ പ്രോത്സാഹിപ്പിക്കൂ. തമ്മിൽ സഹായിച്ച് വളരാം – ഫെമി 9 സംബന്ധിച്ച സോഷ്യൽ മീഡിയ കുറിപ്പിൽ നയൻതാര പറയുന്നു.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

പുതിയ ഉത്പന്നത്തോടൊപ്പം ഭർത്താവ് വിഘ്നേശ് ശിവനൊപ്പവും, ഡോ.ഗോമതിക്കൊപ്പവും ഉള്ള ചിത്രങ്ങൾ നയൻതാര പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംരംഭം ആരംഭിച്ചതിൽ സോഷ്യൽ മീഡിയയിൽ പലരും നയൻസിനെ അഭിനന്ദിക്കുന്നുണ്ട്. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന മണ്ണാങ്കട്ടിയിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. പേര് ഒരു കോമഡി ചിത്രമാണ് എന്ന് തോന്നിക്കുമെങ്കിലും കോളിവുഡ് വാർത്തകൾ പ്രകാരം ഗൌരവമേറിയ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. സാമൂഹ്യ പ്രശ്നങ്ങൾ അടക്കം ചിത്രം വിമർശന വിധേയമാക്കുന്നു എന്നാണ് വിവരം.

നയൻതാര മുൻപേ കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാൻ സമ്മതിച്ച ചിത്രമാണ് ഡ്യൂഡ് വിക്കിയുടെ ചിത്രം എന്നാണ് കോളിവുഡിലെ സംസാരം. എന്നാൽ ജവാൻ അടക്കം വൻ ചിത്രങ്ങളുടെ തിരക്കിന് ശേഷം ചെയ്യാം എന്ന രീതിയിൽ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.

Back to top button
error: