Movie

മമ്മൂട്ടി കമ്പനിയുടെ 5-ാമത് സിനിമ ‘ടർബോ’ ഷൂട്ടിംഗ് തുടങ്ങി, അടുത്ത നൂറ് ദിവസങ്ങൾ വലിയ വെല്ലുവിളിയെന്ന് സംവിധായകൾ വൈശാഖ്

    കണ്ണൂര്‍ സ്ക്വാഡിന്‍റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന പുതിയ ചിത്രം കൊയമ്പത്തൂരില്‍ ആരംഭിച്ചു. നായകനായ മമ്മൂട്ടി ഇന്ന് ലൊക്കേഷനില്‍ എത്തിച്ചേരും. വൈശാഖ് സംവിധാനം  ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പേര്  ‘ടർബോ’ എന്നാണ് .

പോക്കിരി രാ‍ജയ്ക്കും മധുര രാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ.

Signature-ad

വികാരനിർഭരമായ ഒരു കുറിപ്പുമായാണ് സംവിധായകൻ വൈശാഖ് ‘ടർബോ’യുടെ ടൈറ്റില്‍ പോസ്റ്റർ പങ്കുവച്ചത്. ആദ്യ സിനിമ തുടങ്ങുന്നതു പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും അടുത്ത നൂറ് ദിവസങ്ങള്‍ തീർത്തും വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും വൈശാഖ് പറയുന്നു.

‘‘അടുത്ത നൂറ് ദിവസങ്ങൾ എനിക്ക് വലിയ വെല്ലുവിളിയാണ്. ആദ്യ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതുപോലെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനയും ഉണ്ടാകണം. ഈ സിനിമ യാഥാർഥ്യമാക്കിയതിന് ഷമീർ മുഹമ്മദിനു നന്ദി. ആന്റോ ജോസഫിനെ പിന്തുണയ്ക്കും നന്ദി. മനോഹരമായ തിരക്കഥ തന്ന മിഥുന്‍ മാനുവലിനും നന്ദി പറയുന്നു. ഇതിനൊക്കെ ഉപരി എന്നെ ഒരിക്കൽ കൂടി വിശ്വസിച്ച പ്രിയപ്പെട്ട മമ്മൂക്കായ്ക്ക് ഒരുപാട് നന്ദി.’’
വൈശാഖ് പറഞ്ഞു.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റിലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചെയ്യും.

വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസ്  സം​ഗീതം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്‌ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പാടൂർ.

ഭീഷ്മപര്‍വ്വം, റൊഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ചിത്രം കൂടിയാണ് വൈശാഖ്–മമ്മൂട്ടി കോംബോയില്‍ ഒരുങ്ങുന്ന ടര്‍ബോ.

Back to top button
error: