Movie

  • തലസ്ഥാന ന​ഗരിയിൽ ആവേശമായി കേരളീയം; നൂറ് വട്ടം കണ്ടാലും ആദ്യം കാണുന്ന അതേ ഫ്രഷ്നെസ്! 30 വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ അകത്തും പുറത്തും വൻജനാവലി

    കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന ന​ഗരിയിൽ കേരളീയ ആവേശമാണ്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തകൃതിയായി നടക്കുകയാണ്. ആഘോഷങ്ങളിലെ ഏറ്റവും വലിയ ഹൈലൈറ്റ് പഴയകാല സിനിമകളുടെ റിലീസ് ആണ്. തിയറ്ററുകളിൽ കാണാൻ സാധിക്കാത്തവർക്കും പുതുതലമുറകൾക്കും വൻ ആവേശമാണ് ഈ ചലച്ചിത്രോത്സവം സമ്മാനിക്കുന്നത്. ഇന്നലെ മലയാളത്തിലെ എക്കലത്തെയും ഐക്കോണിക് ചിത്രമായ മണിച്ചിത്രത്താഴ് ആയിരുന്നു തിയറ്ററിൽ എത്തിയത്. ഫാസിലിന്റെ സംവിധാനത്തിൽ കാലങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് വീണ്ടും കാണുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാലും സുരേഷ് ​ഗോപിയും ശോഭനയും തകർത്തഭിനയിച്ച ചിത്രത്തിന്റെ ഷോ നടന്നത് രാത്രി ഏഴരയോടെ ആണ്. തിരുവനന്തപുരം കൈരളി തിയറ്ററിൽ ആയിരുന്നു പ്രദർശനം. എന്നാൽ ഉച്ചമുതൽ ഒട്ടനവധി പേരാണ് ടിക്കറ്റിനായി ക്യു നിന്നത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. Manichithrathazhu re-release Classic from Mollywood pic.twitter.com/VnkZ9VjSHo — AB George (@AbGeorge_) November 3, 2023 മണിച്ചിത്രത്താഴ് കാണാൻ വൻ തിരക്ക് അനുഭവപ്പെട്ടതോടെ എക്സ്ട്രാ…

    Read More »
  • ‘കണ്ണൂർ സ്‌ക്വാഡ്’ 100 കോടി ക്ലബ്ബിൽ, പ്രിയപ്പെട്ട പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി

       നൂറു കോടി ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കി ‘കണ്ണൂർ സ്‌ക്വാഡ്.’ അഞ്ച് ആഴ്ചകളോളം നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിക്കൊണ്ടാണ് കണ്ണൂർ സ്‌ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയത്. ചിത്രം 100 കോടിയിലെത്തിയെന്ന് മമ്മൂട്ടി കമ്പനിയാണ് ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ചിത്രം നൂറു കോടിയിൽ എത്തിയെന്നും കണ്ണൂർ സ്‌ക്വാഡിനെ ഹൃദയത്തോട് ചേർത്തു വച്ച പ്രേക്ഷകരോട് നന്ദിയെന്നും മമ്മൂട്ടി കമ്പനി അറിയിച്ചത്. ‘ഞങ്ങളുടെ ‘കണ്ണൂർ സ്‌ക്വാഡ്’ 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇത് പ്രേക്ഷകരെ അറിയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്‌ക്ക്, ഞങ്ങളെ അതിശയിപ്പിച്ച പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.’ മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, മലയാള സിനിമയിൽ ഈ അടുത്ത കാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ സിനിമയാണ് മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്‌ക്വാഡ്.’ നിരവധി പോലീസ് വേഷങ്ങൾ ചെയ്ത മമ്മൂട്ടിയുടെ തന്നെ വ്യത്യസ്തമായ മറ്റൊരു പോലീസ് സ്റ്റോറിയാണ് ‘കണ്ണൂർ സ്‌ക്വാഡി’ന്റേത്. നവാഗതനായ…

    Read More »
  • ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ ആണെന്ന വ്യാജേന നടി ലെന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധം; നടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധരുടെ സംഘടന

    കൊച്ചി: നടി ലെനക്കെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൻ രം​ഗത്ത്. ലെന ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ ആണെന്ന വ്യാജേന പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വസ്തുതാ വിരുദ്ധവും ക്ലിനിക്കൽ സൈക്കോളജിയെപ്പറ്റിത്തന്നെ തെറ്റായ ധാരണകൾ സൃഷ്‌ടിക്കാനും ഇടവരുത്തുന്നതുമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌സ്‌ കേരള റീജിയൻ ചുണ്ടിക്കാട്ടി. ലെന ഒരു അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ അല്ലെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ ഇല്ല. അവർ പറയുന്ന അഭിപ്രായങ്ങൾക്ക്‌ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്‌ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ല. അവരുടെ പ്രസ്‌താവനകൾക്ക്‌ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റുകൾക്കോ അസോസിയേഷനോ ഒരു ഉത്തരവാദിത്തവുമില്ല. ക്ലിനിക്കൽ സൈക്കോളജി അടക്കം ഏത്‌ ആരോഗ്യ മേഖലയിലെയും പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടുന്നവർ ആ രംഗത്ത്‌ കൃത്യമായ യോഗ്യതയുള്ള യഥാർഥ പ്രൊഫഷണലുകളെ സമീപിക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ് ഡോ. എ ശ്രീലാലും ജനറൽ സെക്രട്ടറി ഡോ. വി.…

    Read More »
  • തെലുങ്കില്‍ വൻ ഹിറ്റായി മാറി കോടികള്‍ നേടിയ ഭഗവന്ത് കേസരി ഒടിടിയിലേക്ക്, റിലീസ് തിയ്യതി പുറത്ത്

    തെലുങ്കിൽ വൻ ഹിറ്റായി മാറിയ ചിത്രമാണ് ഭഗവന്ത് കേസരി. നന്ദമുരി ബാലകൃഷ്‍ണയാണ് നായകനായി എത്തിയത്. തെലുങ്കിന്റെ ആവേശമായ ബാലയ്യ നായകനായ ചിത്രം പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. കോടികൾ വാരിയ ഭഗവന്ത് കേസരിയുടെ ഒടിടി റിലീസ് അപ്‍ഡേഷനാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. ഭഗവന്ത് കേസരി ആമസോൺ പ്രൈം വീഡിയോയിലായിരിക്കും പ്രദർശിപ്പിക്കുക. നവംബർ 23നായിരിക്കും പ്രദർശനം തുടങ്ങുക. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബാലയ്യയുടെ ഭഗവന്ത് കേസരി 130.01 കോടിയിൽ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. സംവിധാനം നിർവഹിച്ചത് അനിൽ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത കേസരി കളക്ഷനിൽ യുഎസിലും റെക്കോർഡ് നേടിയിരുന്നു എന്നും ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായ ഹാട്രിക് വിജയ ചിത്രമായി ഭഗവന്ത് കേസരി മാറിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ. ബാലയ്യയുടെയും ശ്രീലീലയുടെയും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ എന്നും…

    Read More »
  • കെ.ടി.കുഞ്ഞുമോന്റെ ‘ജെൻ്റിൽമാൻ 2’ൽ 50ൽ പരം താരപ്പട, ആദ്യ ഷെഡ്യൂൾ പൂർത്തിയായി

           മെഗാ പ്രൊഡ്യൂസർ കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ജെൻ്റിൽമാൻ 2’വിൻ്റെ 15 ആദ്യഘട്ട ഷൂട്ടിംഗ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. എ. ഗോകുൽ കൃഷ്ണയാണ് സംവിധാനം. ആദ്യ ഷെഡ്യൂളിൽ നായകൻ ചേതൻ, നായികമാരായ നയൻതാര ചക്രവർത്തി, പ്രിയാലാൽ  സിത്താര, സുധാ റാണി, ശ്രീലത, കണ്മണി, ബഡവാ ഗോപി, ഹാസ്യ രാജാക്കന്മാരായ മുല്ലൈ – കോതണ്ഡം, ‘ലൊല്ലു സഭാ’ സാമി നാഥൻ, ബേബി പദ്മരാഗ എന്നിവർ പങ്കെടുത്ത ഏതാനും രംഗങ്ങളും ദിനേശ് കാശി ഒരുക്കിയ ദൈർഘ്യമേറിയ  ഒരു സാഹസിക സ്റ്റണ്ട് രംഗവുമാണ് ചിത്രീകരിച്ചത്. നായകനേയും നായികമാരേയും കൂടാതെ സുമൻ, മനോജ്.കെ.ജയൻ, പ്രാച്ചികാ(മാമാങ്കം), രാധാ രവി, ‘കാന്താര ‘ വില്ലൻ അച്യുത് കുമാർ, രവി പ്രകാശ്, ബഡവാ ഗോപി, ഷിശീർ ശർമ്മ, ജോൺ മഹേന്ദ്രൻ, സെന്ദ്രായൻ, മുനിഷ് രാജാ, പ്രേം കുമാർ, ‘കല്ലൂരി’ വിമൽ, ‘ ജിഗർതാണ്ടാ’ രമേഷ്,  മുല്ലൈ- കോതണ്ടം, മൈം ഗോപി, ഇമാൻ അണ്ണാച്ചി, വേലാ…

    Read More »
  • ടൊവിനോ നായകനായ ‘നടികര്‍ തിലകം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്‍റെ ആരാധക സംഘടന

       ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവാജി ഗണേശന്‍റെ ആരാധക സംഘടന. ‘നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ’എന്ന സംഘടനയാണ് ആവശ്യം ഉന്നയിച്ച്‌ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്ക് കത്തയച്ചിരിക്കുന്നത്. തമിഴ് സിനിമാലോകത്ത് ശിവാജി ഗണേശന്‍റെ വിശേഷണപ്പേര് ആയിരുന്നു നടികര്‍ തിലകം എന്നത്. ഒരു കോമഡി ചിത്രത്തിന് ഈ പേര് നല്‍കുന്നത് മണ്‍മറഞ്ഞ ഒരു പ്രതിഭയുടെ പ്രശസ്തിയെ ബോധപൂര്‍വ്വം കളങ്കപ്പെടുത്താൻ വേണ്ടിയാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അതിനാല്‍ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ശിവാജി സമൂഗ നള പേരവൈ ‘അമ്മ’യ്ക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ നടികര്‍ തിലകം എന്നൊരു മലയാള ചിത്രം നിര്‍മ്മിക്കപ്പെടുന്നതായി ഞങ്ങള്‍ അറിയാന്‍ ഇടയായി. ഇത് ഞങ്ങളെ സംബന്ധിച്ച്‌ കേവലം ഒരു പേര് മാത്രമല്ല, മറിച്ച്‌ ഞങ്ങളുടെ ജീവശ്വാസമാണ്. ഒരു ടൈറ്റില്‍ അല്ല അത്, മറിച്ച്‌ തമിഴ്…

    Read More »
  • നടന്‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു; വധു മോഡല്‍ താരിണി കലിംഗരായര്‍

    പ്രശസ്ത നടൻ ജയറാമിന്റെ പുത്രനും നടനുമായ‍ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡല്‍ താരിണി കലിംഗരായറാണ് വധു. ‘ഷി തമിഴ് നക്ഷത്ര പുരസ്‌കാര’ വേദിയിലാണ് കാളിദാസ് വിവാഹ കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവര്‍ഡ് വേദിയില്‍ താരിണിക്കൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്. മികച്ച ഫാഷന്‍ മോഡലിനുളള പുരസ്‌കാരം താരിണി കലിംഗരായര്‍ക്കായിരുന്നു. പുരസ്‌കാരം നല്‍കിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു. സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നായിരുന്നു മറുപടി. കഴിഞ്ഞ വര്‍ഷമാണ് താരിണിമായുള്ള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് ജയറാം വെളിപ്പെടുത്തിയത്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പ് ആയിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വല്‍ കമ്യൂണികേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

    Read More »
  • തമന്നയുടെ സമ്മതം ലഭിച്ചില്ലായിരുന്നെങ്കിൽ ബാന്ദ്ര ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നു ദിലീപ്

    രാമലീലയ്ക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ചിത്രം എന്നതാണ് ബാന്ദ്രയുടെ പ്രധാന യുഎസ്‍പി. താരസമ്പൂർണ്ണമായിരുന്നു കൊച്ചിയിൽ നടന്ന ചിത്രത്തിൻറെ ഓഡിയോ ലോഞ്ച്. നായകൻ ദിലീപ്, നായിക തമന്ന, ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവരെ കൂടാതെ സംവിധായകന്മാരായ ജോഷി, ഷാജി കൈലാസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, നടന്മാരായ ജോജു ജോർജ്, സിജു വിൽസൺ എന്നിങ്ങനെ നിരവധി താരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഓഡിയോ ലോഞ്ച് നടത്തിയത്. മാസ്സ് ആക്ഷൻ ഗ്യാങ്സ്റ്റർ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ഇത്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ലുക്കിൽ ഫൈറ്റും ഡാൻസും അടക്കം ചെയ്തിട്ടുള്ള സിനിമയുമായി ദിലീപ് പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ്…

    Read More »
  • ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‍യെ അല്ല നായകനായി മനസില്‍ കണ്ടിരുന്നതെന്ന് ലോകേഷ് കനകരാജ്

    തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയിൽ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് പുതിയ വിജയ് ചിത്രം ലിയോ. വിക്രത്തിൻറെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. എന്നാൽ ആദ്യദിനങ്ങളിൽ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ കളക്ഷനിൽ അതൊട്ട് പ്രതിഫലിച്ചുമില്ല. ഇപ്പോഴിതാ കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. അഞ്ച് വർഷം മുൻപ് ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‍യെ അല്ല നായകനായി മനസിൽ കണ്ടിരുന്നത് എന്നതാണ് അത്. സിനിഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ ലിയോ രൂപപ്പെട്ട വഴികളെക്കുറിച്ച് ലോകേഷ് കനകരാജ് വിശദീകരിക്കുന്നത്. “5 വർഷം മുൻപ് എഴുതിയ തിരക്കഥയാണ് ലിയോയുടേത്. മറ്റ് ഏതെങ്കിലും നായക താരങ്ങളെ വച്ച് ചെയ്യാൻ ആലോചിച്ചിരുന്ന സിനിമയാണിത്. എന്നാൽ പല കാരണങ്ങളാൽ അത് നടക്കാതെപോയി. ആ സമയത്താണ് അത് മാറ്റിവച്ചിട്ട് ചെറുത് ഒരെണ്ണം എഴുതാമെന്ന് കരുതി കൈതി എഴുതാൻ ആരംഭിച്ചത്. ആ…

    Read More »
  • കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17 ന് എത്തും

         കല്യാണി പ്രിയദർശൻ ഫാത്തിമ എന്ന കേന്ദ്രകഥാപാത്രമായി വരുന്ന കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ചിത്രം ‘ശേഷം മൈക്കിൽ’ഫാത്തിമ’ നവംബർ 17 ന് തിയേറ്ററുകളിലേത്തും. ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ച റിലീസ് തീയതി സാങ്കേതികമായ ചില കാരണങ്ങളാലാണ് നവംബർ 17ലേക്ക് മാറുന്നത്‌. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ  തരംഗമായി മാറിയിരുന്നു.ഫുട്ബാൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്ന ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിച്ച്‌ കസറിയ കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള  ചിത്രമാണിത്. വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ‘ശേഷം മൈക്കിൽ ഫാത്തിമ.’ കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നർ ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു…

    Read More »
Back to top button
error: