Movie
-
ധ്യാൻ ശ്രീനിവാസന്റെ ‘ചിനാ ട്രോഫി’ ട്രയിലർ ക്ലിക്ക്ഡ്, ചിത്രം ഈ വെള്ളിയാഴ്ച തിയേറ്റുകളിൽ
അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ചീനാ ട്രോഫി’ ഡിസംബർ 8ന് പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് വൈറലായി. പൂർണ്ണമായും ഹ്യൂമർ രംഗങ്ങളാണ് ട്രയിലറിനെ ഇത്രയും വൈറലാക്കാൻ സഹായിച്ചത്. ആദ്യ രംഗം തന്നെ ഉദാഹരണം. പ്രശ്നം വയ്ക്കുന്നയാളിൻ്റെ വായിൽ കൊള്ളാത്ത മന്ത്രോച്ചാരണങ്ങൾ ഉച്ചരിക്കാൻ കഴിയാത്ത ധ്യാൻ ശ്രീനിവാസൻ സിമ്പിളായിട്ടുള്ളത് ഒന്നുമില്ലേയെന്നു ചോദിക്കുന്നത് ആരെയും ചിരിപ്പിക്കും. ഇടതുപക്ഷ പ്രസ്ഥാനവും,, കായൽത്തീരത്തെ ജീവിതവും, ജീവിക്കാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരൻ്റേയും, അവൻ്റെ വേണ്ടപ്പെട്ടവരുടേയുമൊക്കെ ജീവിതവും കൂട്ടിക്കലർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഈ നാട്ടിലേക്ക് ചൈനാക്കാരിയായ ഒരു പെൺകുട്ടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന സംഭവങ്ങൾ പൂർണ്ണമായും നർമ്മ മുഹൂർത്തണളിലൂടെ അവതരിപ്പിക്കുന്നു. ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കാൻ പോന്നതാണ്. ധ്യാൻ ശ്രീനിവാസനു പുറമേ ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു, റോയി, ലിജോ ഉലഹന്നൻ, ഉഷ, പൊന്നമ്മ ബാബു, ആലീസ് പോൾ എന്നിവരും…
Read More » -
ഹിറ്റുകളുടെ രാജാസിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളും മമ്മൂട്ടി! ‘കാതല്‍’ കേരളത്തില്‍ നിന്ന് 11 ദിവസം കൊണ്ട് നേടിയ കളക്ഷൻ കണക്കുകള്‍ പുറത്ത്
മലയാളത്തിൽ സമീപകാലത്ത് സിനിമകളുടെ തെരഞ്ഞെടുപ്പിൽ ഏറ്റവും വൈവിധ്യം പുലർത്തുന്ന താരം മമ്മൂട്ടിയാണ്. അവയിൽ പലതും മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നത്. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം പല ചിത്രങ്ങളും ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കണ്ണൂർ സ്ക്വാഡ് ആയിരുന്നു മമ്മൂട്ടി കമ്പനിയുടേതായി അവസാനം തിയറ്ററുകളിലെത്തി പണം വാരി പോയ പടം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് കാതലും മികച്ച അഭിപ്രായത്തിനൊപ്പം കളക്ഷനും നേടുകയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ 23 നാണ് തിയറ്ററുകളിലെത്തിയത്. സ്വവർഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമെന്ന സൂചനകൾ റിലീസിന് മുൻപുതന്നെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ഗൗരവമുള്ള വിഷയം പറയുന്ന ചിത്രം കാണികൾ എത്തരത്തിൽ സ്വീകരിക്കുമെന്ന് അണിയറക്കാർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം മുതൽ ചിത്രത്തിന് കൈയടികളാണ് ലഭിച്ചത്. ഭേദപ്പെട്ട ഓപണിംഗും ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം 11 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയ കളക്ഷനും ഷെയറും സംബന്ധിച്ച കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്സ് ഓഫീസ്…
Read More » -
മലയാള സിനിമയിലും എഐ! ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയില്‍ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ ഉപയോഗിച്ച് ആന്റണി സിനിമയുടെ ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോ
ചരിത്രത്തിലാദ്യമായി സിനിമ മേഖലയില്‍ എഐ ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍ ഉപയോഗിച്ച് ആന്റണി സിനിമയുടെ ഫോട്ടോഗ്രാഫര്‍ അനൂപ് ചാക്കോ. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയില്‍ തന്നെ ഇത്തരത്തില്‍ ഒരു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ‘ഫോട്ടോഗ്രാഫേഴ്‌സ് അനുഭവിക്കുന്ന പ്രധാന വെല്ലുവിളിയായിരുന്നു ഫോട്ടോ ഡിസ്ട്രിബ്യൂഷന്‍. ഓരോ സിനിമ കഴിയുമ്പോഴും ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അവരവരുടെ ചിത്രങ്ങള്‍ കൈമാറുക എന്നത് ശ്രമകരമായ ഒരു കടമ്പയായിരുന്നു.’ ഷൂട്ടിങ് വേളയില്‍ തന്നെ അവരവരുടെ ഫേസ് രജിസ്‌ട്രേഷന്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഉപയോഗിച്ച് നടത്താന്‍ കഴിയുന്ന തരത്തിലാണ് അനൂപ് ഈ സംവിധാനമൊരുക്കിയത്. ‘മാത്രമല്ല, എത്ര ഫോട്ടോസുകള്‍ വേണമെങ്കിലും ക്യൂആര്‍ കോഡിന്റെയോ ലിങ്കിന്റെയോ സഹായത്തോടു കൂടി ഫ്രീ രജിസ്‌ട്രേഷനില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. സുരക്ഷിതവും, സ്വകാര്യത ഉറപ്പ് വരുത്തുന്നതുമായ ഈ സാങ്കേതിക വിദ്യ ഫോട്ടോഗ്രാഫേഴ്‌സിനും, കസ്റ്റമേഴ്‌സിനും ഒരു പോലെ ഉപകാരപ്രദമാകുന്ന രീതിയിലണ് ഡിസ്ട്രിബ്യൂഷന് തയാറെടുക്കുന്നതെന്ന് അനൂപ് ചാക്കോ പറഞ്ഞു. ഓരോ ഫോട്ടോഗ്രാഫുകളും ഏതൊരു മനുഷനും ഏറെ പ്രിയപ്പെട്ടതാണ്.’…
Read More » -
പൊതുവിൽ താൻ പിശുക്കി ആണെന്നാണ് എല്ലാവരും പറയുന്നത്, അത് തന്റെ നല്ലൊരു ക്വാളിറ്റി ആണ്; പല ജോലികളും ചെയ്തിട്ടുണ്ട്, കിച്ചണിൽ വരെ വർക്ക് ചെയ്തിട്ടുണ്ടെന്ന് നടി അഭിരാമി
കാലങ്ങളായി മലയാള സിനിമാസ്വാദകരുടെ പ്രിയ നടിയാണ് അഭിരാമി. ടെലിവിഷൻ ഷോയിൽ അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ അഭിരാമി ‘പത്രം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, കമൽഹാസൻ തുടങ്ങി മുൻനിര നായകന്മാരുടെ ചിത്രത്തിൽ നായികയായി തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങീ ഭാഷാ ചിത്രങ്ങളിലും അഭിരാമി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിക്കൊപ്പം ഗരുഡൻ എന്ന ചിത്രത്തിൽ അഭിരാമി അഭിനയിച്ചിരുന്നു. ഈ അവസരത്തിൽ അമേരിക്കയിൽ ആയിരുന്നപ്പോഴുള്ള തന്റെ ജീവിത രീതിയെ കുറിച്ച് പറയുകയാണ് അഭിരാമി. പഠിത്തത്തിന് ആയിട്ടാണ് അഭിരാമി അമേരിക്കയിൽ പോയത്. അവിടെ താൻ ചെയ്ത ജോലികളെ കുറിച്ചാണ് അഭിരാമി പറയുന്നത്. “ഇവിടെ സമ്പാദിച്ച് യുഎസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല. ഞാൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണ്. അവിടെ ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ…
Read More » -
സംഗീതജ്ഞയും നടിയുമായ സുബ്ബലക്ഷ്‍മി അന്തരിച്ചു
നടി ആർ സുബ്ബലക്ഷ്‍മി അന്തരിച്ചു. 87 വയസ്സായിരുന്നു. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു. സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹര്‍ ബാലഭവനില്‍ ഡാൻസ് അധ്യാപകയായും സിനിമയ്‍ക്ക് മുന്നേ സുബ്ബലക്ഷ്‍മി പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആർ സുബ്ബലക്ഷ്‍മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു. സിനിമയില്‍ അരങ്ങേറ്റം നന്ദനത്തിലൂടെയായിരുന്നു. വേശാമണി അമ്മാള്‍ എന്ന മുത്തശ്ശി കഥാപാത്രത്തിലൂടെ ആര്‍ സുബ്ബലക്ഷ്‍മി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ചിരിയില്‍ തെല്ലൊരു നൊമ്പരവും ഉള്ളിലൊതുക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ആര്‍ സുബ്ബലക്ഷ്‍മി മികവുറ്റതാക്കി. സുബ്ബലക്ഷ്‍മിയെ പ്രിയങ്കരിയാക്കിയ മറ്റൊരു മുത്തശ്ശി കഥാപാത്രം കല്യാണ രാമനിലേതായിരുന്നു. കാര്‍ത്ത്യായനിയായിരുന്നു സുബ്ബലക്ഷ്‍മി കല്യാണ രാമനില്‍. ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുടെ മുത്തശ്ശൻ കഥാപാത്രവുമായുള്ള സുബ്ബലക്ഷ്‍മിയുടെ കെമിസ്‍ട്രി വര്‍ക്കായതും അവരുടെ ചിരി പടര്‍ത്തിയ വാര്‍ദ്ധക്യ പ്രണയും നിഷ്‍കളങ്കമായ നാണവും മോണകാട്ടിയുള്ള ചിരിയുമെല്ലാം കല്യാണ…
Read More » -
”ഭക്ഷണക്കാര്യത്തില്‍ പോലും ആ നടി എന്നെ അപമാനിച്ചു, പക്ഷേ അതിന് ഞാന്‍ അവരോട് പക വീട്ടി!”
സിനിമ ഒരു ഗ്ലാമര്‍ ലോകമാണ്. അവിടെ പേരും പ്രശസ്തിയും പണവും എല്ലാം കിട്ടും. അതോടൊപ്പം ചില ദുരനുഭവങ്ങളും ചീത്തപ്പേരും ഉണ്ടാവും. അതെല്ലാം മറ്റെല്ലാം ജോലി സ്ഥലത്തെയും എന്നത് പോലെയാണ്, പക്ഷെ അതിനെ അതിജീവിക്കാന്‍ പഠിക്കണം എന്നാണ് പല മുതിര്‍ന്ന താരങ്ങളും പറഞ്ഞിട്ടുള്ളത്. കരിയറിന്റെ തുടകക്ക കാലത്ത് തനിക്കുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് നടി അംബിക തുറന്ന് സംസാരിച്ച ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. നടന്മാരുടെ ഭാഗത്ത് നിന്നൊന്നും തനിക്ക് അത്ര മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ല, എനിക്ക് മോശം അനുഭവം ഉണ്ടായത് ചില മുതിര്‍ന്ന നടിമാരില്‍ നിന്നാണെന്ന് അംബിക പറയുന്നു. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിലാണ് അംബികയുടെ തുറന്നു പറച്ചില്‍. എംജി എത്ര നിര്‍ബന്ധിച്ചിട്ടും ആ നടിയുടെ പേര് അംബിക വെളിപ്പെടുത്തിയിട്ടില്ല ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും എന്റെ അപമാനിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ അംബിക കരയുകയായിരുന്നു. എന്റെ കാതില്‍ വീഴുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്.…
Read More » -
നടി ഉര്‍വശിയുടെ ഭര്‍ത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു; നിര്‍മ്മാണവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഉര്‍വശി!
നടി ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് (ശിവാസ്) സംവിധായകനാവുന്നു. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉർവശിയാണ്. എൽ ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തെത്തി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം ഹൃദയം എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും ഇതെന്നും അണിയറക്കാർ അറിയിക്കുന്നു. അനിൽ നായർ ആണ് ഛായാഗ്രഹണം. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ഷൈജൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം രാജേഷ് മേനോൻ, കോസ്റ്റ്യൂംസ് കുമാർ എടപ്പാൾ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ…
Read More » -
ഋഷഭ് ഷെട്ടി ബോളിവുഡ് സിനിമയില്‍ എപ്പോള്‍ എത്തും ? ആ ചോദ്യത്തിന് മുന്നിൽ മനസ് തുറന്ന് പ്രിയ താരം
കാന്താര എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ ഋഷഭ് ഷെട്ടി ശ്രദ്ധയകാര്‍ഷിച്ചിരുന്നു. കന്നഡയില്‍ നിന്നുള്ള ഹിറ്റായ കാന്താരയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റേഴ്‍സ് ഒന്നിന്റെ ഒരു ടീസര്‍ അടുത്തിടെ പുറത്തുവിട്ടതില്‍ നിന്ന് മനസിലാകുന്നത് ആദ്യ ചിത്രത്തിന് മുമ്പുള്ള കഥയായിരിക്കും എന്നാണ്. ടീസര്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഋഷഭ് ബോളിവുഡ് സിനിമയില്‍ എപ്പോള്‍ എത്തും എന്ന ഒരു ചോദ്യം ഉയര്‍ന്നതും അതില്‍ നിലപാട് വ്യക്തമാക്കിയതും. ഒരുപാട് ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി. കാന്താര 2022 സെപ്‍തംബറിലായിരുന്നു…
Read More » -
കണ്ടതിനേക്കാൾ മാസ്മരിക ദൃശ്യാനുഭവം ഒരുക്കാൻ ഹോംബാലെ ഫിലിംസ്; തരംഗമായി ‘കാന്താര ചാപ്റ്റർ 1’ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ്…. 16 മില്ല്യൺ കാഴ്ച്ചക്കാരുമായി യൂട്യൂബ്, ട്വിറ്റർ എന്നിവിടങ്ങളിൽ ട്രെൻഡിംഗ് #1 ലിസ്റ്റിൽ
കഴിഞ്ഞ വർഷം ഇന്ത്യയൊട്ടാകെ വൻ ചലനം സൃഷ്ടിച്ച “കാന്താര: എ ലെജൻ്റ്” എന്ന വിജയചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം “കാന്താര: ചാപ്റ്റർ 1” ലൂടെ വീണ്ടും പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവമായിരിക്കും എന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. തീവ്രവും ദിവ്യവുമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ടീസർ, റിലീസ് ചെയ്ത് ഇതിനോടകം 16 മില്ല്യൺ കാഴ്ച്ചക്കാരുമായി യൂട്യൂബ്, ട്വിറ്റർ എന്നിവിടങ്ങളിൽ ട്രെൻഡിംഗ് #1 ലിസ്റ്റിൽ തുടരുകയാണ്. ഏഴ് ഭാഷകളിൽ എത്തിയ ടീസറിൻ്റെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവത്തെക്കറിച്ച് ഗൂഗിളിൻ്റെ ഔദ്യോഗിക ഫേസ്ബുബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതും ഏറെ ശ്രദ്ധയാകർഷിച്ചു. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുൻപുള്ള കഥയാണ് ഇതിൽ പറയുന്നത്. കണ്ടംബസിന്റെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളും, ഭക്തിയുടെ ഘടകങ്ങൾക്കൊപ്പമുള്ള പ്രാദേശിക ഉള്ളടക്കങ്ങൾ എന്നിവയുടെ സംയോജനമാണെന്നാണ് ടീസറിലൂടെ വ്യക്തമാക്കുന്നത്. നടനും സംവിധായകനുമായ…
Read More » -
”എന്നെ പോലെ ഉള്ള പോലീസ് വുമണ്‍സ് ഉണ്ടാവുമോ? ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുണ്ട്, ഇപ്പോഴാണല്ലോ എന്റെ സിനിമ പ്രവേശനം”…ചിന്നു ചാന്ദിനി പറയുന്നു
മമ്മൂട്ടിയും ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സംവിധായകന്‍ ജിയോ ബേബിയും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘കാതല്‍ ദി കോര്‍’. പ്രഖ്യാപനം മുതല്‍തന്നെ ശ്രദ്ധനേടിയ ചിത്രമായിരുന്നു കാതല്‍. റിലീസിന് ശേഷം കാതല്‍ കൂടുതല്‍ ചര്‍ച്ചയായി മാറുകയായിരുന്നു. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം റിലീസായി ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ മികച്ച അഭിപ്രായങ്ങളും അഭിനന്ദന പ്രവാഹങ്ങളുമായി തീയറ്ററുകളില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്ത ആളാണ് നടി ചിന്നു ചാന്ദിനി. ഏറ്റവും അധികം പ്രാധാന്യമുള്ള കോടതി സീനുകളില്‍ ജ്യോതികയുടെ വക്കീലായി മുത്തുമണി തിളങ്ങിയപ്പോള്‍ ഒപ്പത്തിനൊപ്പം നിന്നൊരാളാണ് മമ്മൂക്കയുടെ വക്കീലായി അഭിനയിച്ച ചിന്നു ചാന്ദിനി. തന്റെ കക്ഷിയ്ക്ക് നീതി നേടിക്കൊടുക്കാന്‍ വക്കീല്‍ ആത്മാര്‍ത്ഥതയോടെ ശ്രമിക്കുമ്പോഴും കക്ഷിയോട് പല തവണ ചിന്നുവിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട്, നിങ്ങള്‍ക്ക് എന്നോട് സത്യം പറഞ്ഞുകൂടേ എന്ന്. വളരെ തന്മയത്തോടുകൂടി ചിന്നു അഭിനയിച്ച് മനോഹരമാക്കിയവ ആയിരുന്നു ആ രംഗങ്ങള്‍ എല്ലാം. തോറ്റുപോകുന്ന എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഒക്കെ കക്ഷിയെ…
Read More »