Movie

  • ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

         മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ്  സംവിധാനം ചെയ്യുന്ന ചിത്രമായ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുന്നു. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്. ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന,ഗാനങ്ങൾ- ടൈറ്റസ് ആറ്റിങ്ങൽ, സംഗീതം – അഫ്സൽ യൂസഫ്, കെ..ജെ ആൻ്റണി, ടി.എസ് ജയരാജ്…

    Read More »
  • ‘പുഷ്പ 2’വിന് പ്രതിഫലം വേണ്ട, പകരം മറ്റൊരു ഡിമാന്റുമായി അല്ലു അർജുൻ!

    തെന്നിന്ത്യൻ സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പയുടെ രണ്ടാം ഭാ​ഗമാണ് ചിത്രം. ആദ്യ ഭാ​ഗം രാജ്യമെമ്പാടും ചർച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ ആണ് പുഷ്പ അവസാനിച്ചത്. വരാനിരിക്കുന്ന സിനിമയിൽ വൻ ആക്ഷൻ സ്വീക്വൻസുകൾ കാണാൻ സാധിക്കുമെന്നാണ് ആരാധകർ കരുതുന്നത്. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെ അല്ലു അർജുന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. തന്നെ പാൻ- ഇന്ത്യൻ താരമെന്ന ലേബലിൽ പ്രതിഷ്ഠിച്ച പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ 125 കോടി ആകും അല്ലു അർജുൻ പ്രതിഫലമായി വാങ്ങിക്കുക എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തനിക്ക് സിനിമിൽ പ്രതിഫലം വേണ്ടെന്ന് അല്ലു പറഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പക്ഷേ പകരം മറ്റൊരു ഡിമാന്റ് നിർമാതാക്കൾക്ക് മുൻപിൽ അല്ലു…

    Read More »
  • മാത്യു ദേവസിയും ഓമനയും ജനഹൃദയങ്ങളിലേക്ക്… കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നു… ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തു

    മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാ​ഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാത്യു ദേവസി ആയി മമ്മൂട്ടി സ്ക്രീനിൽ തകർത്താടുന്നതിനിടെ ആദ്യ വാരാന്ത്യത്തിൽ നേടിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ്പ്ലക്സ്. കഴിഞ്ഞ ദിവസം വരെ ആകെ ഇരുപത്തി മൂന്ന് ഷോകളാണ് ഏരീസ്പ്ലക്സിൽ നടന്നിരിക്കുന്നത്. ഇതിൽ നിന്നും കാതൽ നേടിയിരിക്കുന്നത് 16.25 ലക്ഷം ആണ്. 8685 അഡ്മിറ്റുകളാണ് ഉണ്ടായിരുന്നത്. കളക്ഷൻ വിവരങ്ങൾ ഏരീസ് പ്ലസ് തങ്ങളുടെ ഔദ്യോ​ഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്തത്. ഇതുവരെ ചെയ്യാത്ത വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രത്തിൽ ജ്യോതിക ആണ് നായിക. മാത്യു ദേവസിയ്ക്കൊപ്പം തന്നെ ജ്യോതികയുടെ ഓമനയെയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റടുത്തു. ആദർശ് സുകുമാരൻ,…

    Read More »
  • ”മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ്”! അതില്‍ നിന്നും പുറത്തുവരാന്‍ തന്നെ ഞാന്‍ കുറേ സമയം എടുത്തു; കാതലിനെ കുറിച്ച് സമന്ത

    ജിയോ ബേബി – മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നു അതും ജ്യോതിക നായിക ആയി. ഈ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. അധികം ആരും പരീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയത്തിലൂടെ പ്രേക്ഷകരുടെ ഉള്ളം കീഴടക്കുകയാണ് മമ്മൂട്ടിയും ജിയോബേബിയും. നിരവധി ആളുകളാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമന്ത. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് സമന്ത കാതലിനെ വനോളം പുകഴ്ത്തുന്നത്. ‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ. നിങ്ങള്‍ സ്വയം ഒരു ഉപകാരം ചെയ്യുക, ഒരു മനോഹരവും…

    Read More »
  • ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ഇനി ലിയോയ്‍ക്ക്; ആഗോള ബോക്സ് ഓഫീസില്‍ നേടിയത് 611.6 കോടി രൂപ!

    അമ്പരപ്പിക്കുന്ന ഒരു വിജയം നേടിയ ചിത്രമായിരിക്കുകയാണ് ലിയോ. ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ഇനി ലിയോയ്‍ക്ക്. ലോകേഷ് കനകരാജിനും വിജയത്തിളക്കം. ലിയോയുടെ ലൈഫ്‍ടൈം ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ അകെ നേടിയിരിക്കുന്നത് എന്നാണ് അവസാന കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ വിജയ്‍യുടെ ലിയോ 60 കോടി രൂപയാണ് നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ലിയോ 41 കോടി രൂപ നേടിയപ്പോള്‍ വടക്കേന്ത്യയിലും ആകെ 41 കോടിയും വിദേശത്ത് 196.6 കോടിയും നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. #Leo final worldwide gross collection break-up – All time no. 2 Kollywood Grosser behind #2Point0. All time no. 1 Tamil Grosser (Single Language). 3rd 600…

    Read More »
  • ജുഹുവിലെ അമിതാഭ് ബച്ചന്‍റെ ആദ്യ വീടായ ‘പ്രതീക്ഷ’ മകൾ ശ്വേതയ്ക്ക് ഇഷ്ടദാനം നല്‍കി! ബംഗ്ലാവി​ന്റെ വില 50 കോടി

    മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി റിപ്പോർട്ട്. ജുഹുവിലെ അമിതാഭിന്‍റെ ആദ്യ വീടാണ് പ്രതീക്ഷ, മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം അവിടെയാണ് ബോളിവുഡിലെ തുടക്കകാലത്ത് അമിതാഭ് താമസിച്ചത്. ജൽസ, ജനക് എന്നീ ബംഗ്ലാവുകളും മുംബൈയില്‍ അമിതാഭ് ബച്ചനുണ്ട്. ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്റെ ഉടമസ്ഥാവകാശ കൈമാറ്റം നവംബർ 8ന് രണ്ട് വ്യത്യസ്ത ഇഷ്ടദാന കരാര്‍ വഴിയാണ് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് വീട് കൈമാറ്റം നടത്തിയത് എന്നാണ് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. അമിതാഭും കുടുംബവും അദ്ദേഹത്തിന്‍റെ സിനിമ കരിയറിലെ ആദ്യ വർഷങ്ങളിൽ പ്രതീക്ഷയിലാണ് താമസിച്ചിരുന്നത്. പ്രശസ്ത ഹിന്ദികവിയായ ഹരിവംശ് റായ് ബച്ചനാണ് പ്രതീക്ഷ എന്ന പേര് വീടിന് നല്‍കിയത്. നേരത്തെ ഈ വീടിന് പ്രതീക്ഷ എന്ന് പേരിട്ടത് സംബന്ധിച്ച് ബച്ചന്‍ തന്‍റെ വ്ളോഗില്‍ എഴുതിയിരുന്നു. “ഞങ്ങൾ അദ്ദേഹത്തെയും മാജിയെയും ഞങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചപ്പോൾ…

    Read More »
  • മമ്മൂട്ടിക്കെതിരെ ക്രിസ്ത്യൻ സംഘടനയായ കാസ

    നടൻ മമ്മൂട്ടിക്കും കാതല്‍ സിനിമയ്ക്കുമെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോര്‍ സോഷ്യല്‍ ആക്ഷൻ സംഘടന ( കാസ). സിനിമയിലെ സ്വവര്‍ഗാനുരാഗ പ്രണയവും കഥാപാത്രങ്ങളെ ക്രിസ്ത്യാനികളായി അവതരിപ്പിച്ചതിനെതിരെയുമാണ് വിമര്‍ശനം. മമ്മൂട്ടിയെ അഹമ്മദ് കുട്ടി എന്ന് വിളിച്ചുകൊണ്ട് ഫേസ്ബുക്കിലൂടയാണ് സിനിമയ്ക്കെതിരെ സംഘടന രംഗത്തെത്തിയത്. കുറിപ്പ് വായിക്കാം ‘നന്ദിയുണ്ട് അഹമ്മദ് കുട്ടി , അങ്ങ് തന്നെ നിര്‍മ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതല്‍ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ രണ്ട് ഗുദ ഭോഗികളായ സ്വവര്‍ഗ അനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികള്‍ ആക്കിയെങ്കിലും അവരെ സണ്‍ഡേ സ്കൂള്‍ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചര്‍ച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവര്‍ഗ അനുരാഗ കമ്ബനിയുടെ ഭാഗമാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട്. രണ്ട് ഉപ നായകന്മാരെ ക്രിസ്ത്യാനികളായ സ്വവര്‍ഗ്ഗ അനുരാഗികള്‍ ആക്കിയിട്ട് അവരെ സന്മാര്‍ഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളില്‍ ആയിരുന്നു മമ്മൂട്ടിയെങ്കില്‍ ഭീഷ്മപര്‍വ്വം പോലെ ഒന്നുകൂടി പൊളിച്ചേനെ ! യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ…

    Read More »
  • സഹായിക്കാൻ ആരുമില്ല; പഴയകാല സിനിമാ പ്രവർത്തകർക്കൊപ്പം നടി ഫിലോമിനയുടെ ഭർത്താവും പത്തനാപുരം ഗാന്ധി ഭവനിലേക്ക് 

    പത്തനാപുരം: പഴയകാല സിനിമാ പ്രവർത്തകരായ ടി.പി. മാധവന്‍, ചന്ദ്രമോഹന്‍, സിനിമാമംഗളം കൃഷ്ണന്‍കുട്ടി തുടങ്ങിയവർക്കൊപ്പം പ്രേം നസീറിന്റെ സഹായിയും നടി ഫിലോമിനയുടെ ഭർത്താവുമായ സണ്ണിയും പത്തനാപുരം ഗാന്ധി ഭവനിലേക്ക്. ആന്റണി എന്ന വ്യക്തിയെ ആണ് ഫിലോമിന  ആദ്യം വിവാഹം കഴിച്ചത്. സിനിമയിലെത്തും മുന്നേ തന്നെ നാലു വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് നടന്‍ പ്രേംനസീറിന്റെ ഡ്രൈവറായ സണ്ണിയുമായി നടി പ്രണയത്തിലായതും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച്‌ ജീവിക്കുവാനും തുടങ്ങിയത്. ഇന്ന് ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണ് സണ്ണി. സണ്ണിക്കിപ്പോൾ 82 വയസായി. നടി ഫിലോമിനയുടെ കൂടെ മരണം വരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന്‍. സണ്ണിയോട് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്നാണ് മറുപടി. എന്നാല്‍ നടി ഫിലോമിനയുടെ മരണം വരെ കൂടെ ഉണ്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകനും ഉണ്ട്. ജോസഫ് എന്നാണ് പേര്. മകന്റെ വിവാഹം നടത്തിയതും സണ്ണി തന്നെയാണ്. പക്ഷേ ഫിലോമിനയുടെ മരണത്തോടെ സണ്ണി ഏകനായി.പിന്നീട്…

    Read More »
  • ഋഷഭ് ഷെട്ടിയുടെ ‘കാന്താര’യുടെ അടുത്ത ഭാഗം ഒരുങ്ങുന്നു; കാന്താര ചാപ്റ്റര്‍ 1 ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കും, ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 27 ന് പുറത്തിറങ്ങും

    ബെംഗലൂരു: 2022 ല്‍ പാന്‍ ഇന്ത്യ തലത്തില്‍ ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡ ഭാഷയില്‍ ഇറങ്ങിയ ചിത്രം അതിന്‍റെ പ്രമേയ വൈവിദ്ധ്യത്താല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കാനിരിക്കെ സുപ്രധാന അപ്ഡേറ്റാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. കെജിഎഫ് പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 27 ന് പുറത്തിറക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. കാന്താര – എ ലെജൻഡ് ചാപ്റ്റർ 1 എന്നാണ് ചിത്രത്തിന്റെ പേര്. കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി…

    Read More »
  • അപൂര്‍വ നേട്ടവുമായി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’; ചരിത്രത്തിലാദ്യമായി വത്തിക്കാനില്‍ ഒരു മലയാളചിത്രത്തിന്റെ പ്രദര്‍ശനം

    വത്തിക്കാന്‍ സിറ്റി: ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഒരുങ്ങിയ സിനിമ ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസിന്’ അപൂര്‍വ നേട്ടം. വിവിധ രാജ്യങ്ങളില്‍ നടന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ചിത്രം വീണ്ടും വാര്‍ത്തയാവുകയാണ്. വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാളചിത്രം എന്ന ഖ്യാതി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’നെ തേടിയെത്തിയിരിക്കുകയാണ്. വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസി’ന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ളവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടിയും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. അനുഗ്രഹിക്കപ്പെട്ട മുഹൂര്‍ത്തം എന്നാണ് ഈ വിവരം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ഷെയ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തങ്ങളുടെ ചിത്രത്തെ മാര്‍പ്പാപ്പക്ക് പരിചയപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. 1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ആയ…

    Read More »
Back to top button
error: