Movie

  • ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ മെയ് 16 ന് തീയറ്ററുകളിലേക്ക്

    വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന “ഡിറ്റക്റ്റീവ് ഉജ്ജ്വലൻ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 16 ന് ആഗോള റിലീസായി തീയറ്ററുകളിൽ എത്തും. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ- രാഹുൽ ജി എന്നിവർ രചിച്ചു സംവിധാനം ചെയ്ത ചിത്രം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. നേരത്തെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വന്നിരുന്നു. ഹാസ്യത്തിനും ത്രില്ലിനും ഒരേപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസൻ എത്തുമ്പോൾ, സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായാണ് സിജു വിൽ‌സൺ വേഷമിട്ടിരിക്കുന്നത്. ലോക്കൽ ഡിറ്റക്ടീവ് ആയാണ്…

    Read More »
  • തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്? കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം; വിമര്‍ശനം വിഷു ഫോട്ടോഷൂട്ട് വൈറലായതോടെ; പിന്തുണച്ചും നിരവധിപ്പേര്‍

    കൊല്ലം: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരില്‍, നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബര്‍ ആക്രമണം. രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കാണ് വലിയ രീതിയിലുള്ള വിമര്‍ശനം ഉയരുന്നത്. അടുത്തിടെ ചില ആല്‍ബങ്ങളിലും റീല്‍സുകളിലുമൊക്കെ രേണു അഭിനയിച്ചിരുന്നു. അവരുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും, വസ്ത്രധാരണവും മുന്‍നിര്‍ത്തിയാണ് ചിലര്‍ മോശം കമന്റുകളുമായെത്തുന്നത്. വ്യാപകമായിട്ടുള്ള സൈബര്‍ ബുള്ളിയിംഗാണ് രേണുവിന് നേരെ ഉണ്ടായത്. വിഷു ആശംസ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ലോങ് സ്‌കര്‍ട്ടും ബ്ലൗസുമായിരുന്നു രേണുവിന്റെ ഔട്ട്ഫിറ്റ്. കല്ലുകള്‍ പതിച്ച നെക്ലസും കമ്മലും ഹിപ്‌ചെയിനുമാണ് ആക്‌സസറീസ്. ‘ശക്തരായ സ്ത്രീകള്‍ക്ക് ആറ്റിറ്റിയൂഡ് അല്ല, അവര്‍ക്ക് മാനദണ്ഡങ്ങളുണ്ട്.’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെല്ലാം ഇത്തരം ഫോട്ടോകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. നിങ്ങളെ അവര്‍ മാര്‍ക്കറ്റ് ചെയ്യുകയാണ്.’ എന്നാണ് ചിത്രത്തിന് വന്ന ഒരു കമന്റ്. ‘തുണി കുറച്ചിട്ടാണോ സ്‌ട്രോങ് വുമണ്‍ ആകുന്നത്’ എന്നാണ് മറ്റൊരു കമന്റ്. പെട്ടുപോയാല്‍ സ്വയം…

    Read More »
  • മാത്യു തോമസിൻറെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി ‘ മെയ് 2ന് തിയേറ്ററുകളിൽ

    ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ റിലീസ് തീയതി പുറത്ത്. മെയ് 2നാണ് റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങൾ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകൾക്ക് ശബ്‍ദം നൽകുന്നതുപോലെ ഈ ചിത്രത്തിൽ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാൻറസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിൻറെയും നേനി എൻറർടെയ്ൻമെൻറ്സിൻറേയും ബാനറിൽ ശരണ്യയും…

    Read More »
  • മമ്മൂട്ടിക്കൊപ്പം 21 നായികമാര്‍; പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്

    കളങ്കാവല്‍; കൗതുകം ഉണര്‍ത്തുന്ന ടൈറ്റില്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ 21 നായികമാര്‍ കൂടിയുണ്ട്. രജിഷ വിജയന്‍, ഗായത്രി അരുണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നായികമാര്‍. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തില്‍ 21 നായികമാര്‍. മമ്മൂട്ടി ചിത്രത്തില്‍ രജീഷ വിജയന്‍ എത്തുന്നത് ആദ്യമാണ്. എന്നാല്‍ ‘വണ്‍’ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം ഗായത്രി അരുണ്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്ത ഭാവം കാണുമെന്ന് ഉറപ്പ് നല്‍കുന്ന ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ കളങ്കാവലിനെ ഉറ്റുനോക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലും വിനായകന്‍ നായകനും എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു. മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്നു വിനായകന്‍, മമ്മൂട്ടി എന്ന പോസ്റ്റര്‍ പുറത്തിറങ്ങുകയും ചെയ്തതോടെ ആവേശം ഇരട്ടിച്ചു.മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പ്രകടനത്തിനായി കാത്തിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവല്‍’. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ് ‘ സിനിമയുടെ എഴുത്തുകാരനാണ് ജിതിന്‍…

    Read More »
  • LITMUS 7 ഐടി കമ്പനി ഉടമ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്…. ‘സാഹസം’ സിനിമയിൽ പ്രധാന വേഷത്തിലും വേണുവെത്തുന്നു

    പുതുതായി വാങ്ങിച്ച ലമ്പോർഗിനി ഉറുസ് കാറിനാണ് വേണു 46 ലക്ഷം രൂപ മുടക്കി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ ആയ 0007 സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്. ഇപ്പോളിതാ, ഇൻഫോപാർക്കിലെ തന്നെ മറ്റു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിൽ അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുന്നത്. സാഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപ്പവടുത്തിയിരിക്കുന്നത്. മറ്റു നിരവധി ആഡംബര കറുകൾ സ്വന്തമായുള്ള വേണു തന്റെ പാഷൻ ആയ സിനിമയിൽ നിർമാതാവും സുഹൃത്തുമായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനമെടുത്തത്. ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു adventure traveller കൂടിയാണ്. ലംബോർഗിനി ഹുറാക്കൻ…

    Read More »
  • ‘ആലപ്പുഴ ജിംഖാന’യുടെ വക കിടിലം പഞ്ച്; 24 മണിക്കൂറിൽ വിറ്റത് 120.15K ടിക്കറ്റുകൾ..

    തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെൻ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളിൽ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം എത്തിയതിന്റെ സൂചയാണ്‌ ബുക്ക് മൈ ഷോയിൽ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 120.15K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി വിറ്റ് പോയത്. ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ 10 കോടിയ്ക്ക് മേലേ കളക്ഷനും കുറിച്ച് കഴിഞ്ഞു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവർത്തിച്ചുവെന്നാണ് അഭിപ്രായങ്ങൾ. സ്‌പോർട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലർത്തിയെന്നും അഭിപ്രായങ്ങളുണ്ട്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ്…

    Read More »
  • ഇത്തവണയെത്തുന്നത് മാർഷ്യൽ ആട്സുമായി, വേഫെറർ ഫിലിംസിൻ്റെ ഏഴാം ചിത്രത്തിൽ നായികാ-നായകന്മാരായി കല്യാണി പ്രിയദർശനും നസ്‌ലനും

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    Read More »
  • വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘കണ്ണപ്പ’  ജൂൺ 27ന് തിയേറ്ററുകളിൽ

    വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പുറത്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ഡോ. മോഹൻ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വരി എന്നിവർ ചേർന്നാണ് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിത്രം ആഴത്തിൽ പതിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുഴുവൻ ടീമിനും ആശംസകൾ നേരുകയുണ്ടായി. വിഷ്ണു മഞ്ചുവിനൊപ്പം മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. ‘കണ്ണപ്പ’യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ…

    Read More »
  • ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗം ജനിപ്പിച്ച് ‘പോലീസ് ഡേ’ ടീസർ

    സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെ…ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്. “ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നു. അവനെ കൊല്ലാൻ തന്നെ, പക്ഷെ, എൻ്റെ കൈയ്യിൽ കിട്ടിയില്ല, സത്യത്തിൽ ഞാനവനെ കൊന്നിട്ടില്ലാ സാറെ… അത് തെളിയിക്കുന്നതിനാണല്ലോ ഞങ്ങളൊക്കെയുള്ളത്….. ഇന്നു പുറത്തുവിട്ട പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ടീസറിലെ ചില രംഗങ്ങളായിരുന്നു ഇവ. നടൻ ഷൈൻ ടോം ചാക്കോയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു പോലീസ് കഥയുടെ എല്ലാ ത്രില്ലിംഗും ഈ ടീസറിൽ വ്യക്തമാക്കപ്പെടുന്നു. നന്ദു, ടിനി ടോം, പുതുമുഖം ഷാജി മാറഞ്ചൽ എന്നിവരാണ് ഈ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന  ചിത്രം സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജുവൈദ്യരാണ് നിർമ്മിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ…

    Read More »
  • രംഗണ്ണനും അമ്പാനും ഇപ്പോഴും എവർഗ്രീൻ, എടാ മോനെ..!!” ‘ആവേശ’ത്തിൻറെ ഒന്നാം വാർഷികം

    ഒരു വർഷം പിന്നിടുമ്പോഴും ആവേശത്തിൻറെ അലയൊലികൾ അവസാനിക്കുന്നില്ല. നമുക്കിടയിൽ വെള്ളയും വെള്ളയും അണിഞ്ഞ് സ്വ‍ർണ്ണത്തിൽ കുളിച്ച് രംഗണ്ണനും അണ്ണൻറെ സ്വന്തം അമ്പാനും ഇപ്പോഴുമുണ്ട്. ഇല്ലുമിനാട്ടി കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. റിംഗ്ടോണായോ കോളർ ട്യൂണായോ ബസിലോ കവലയിലോ ടെലിവിഷനിലോ ഒക്കെ ഇല്ലുമിനാട്ടിയും ജാഡയും കാറ്റിലൂടെ കാതിലേക്ക് എത്തുന്നു. ഒരു വർഷം പിന്നിടുമ്പോഴും ആവേശം നിറച്ച ചിൽ മൂഡ് ഇപ്പോഴും എവർഗ്രീനായുണ്ട്. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന കിടിലൻ സംഭവങ്ങളുമായെത്തിയ ചിത്രം ഒരേസമയം കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഏവരും ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. Re-introducing FaFa എന്ന ടാഗ് ലൈനിൽ ഫഹദ് ഫാസിലിൻറെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിലേത്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയിൽ അസാധ്യ അഭിനയം. ഒപ്പം എന്തിനും തയ്യാറായി അമ്പാനും പിള്ളേരും. ഫഹദ് ഫാസിലിനൊപ്പം…

    Read More »
Back to top button
error: