Movie
-
സുരേഷ് ഗോപിയുടെ 257-ാമത്തെ സിനിമ എസ്.ജി 257 കൊച്ചിയിൽ തുടങ്ങി, ഒപ്പം ഗൗതം മേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ
സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത്തെ സിനിമക്ക് കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി.ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ.വി ദേവൻ. വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്ന് മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻറർടൈൻമെൻസ് എന്നീ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ പൂജാചടങ്ങോടെയാണ് ചിത്രത്തിനു തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽകി. ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നഈ ചിത്രത്തിൽ പ്രശസ്ത നടൻ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിൽ, അഭിനയിക്കുന്നു. കഥ – ജിത്തു.കെ ജയൻ, മനു സി. കുമാർ. തിരക്കഥ- മനു സി. കുമാർ. ചായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പളളി. എഡിറ്റിംഗ്- മൺസൂർ മുത്തുട്ടി. കലാസംവിധാനം- സുനിൽ കെ.ജോർജ്. ലൈൻ പ്രൊഡ്യൂസർ- ആര്യൻ സന്തോഷ്. പ്രൊഡക്ഷൻ കൺട്രോടോളർ-…
Read More » -
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സലാര്‍ ഡിസംബര്‍ 22ന് തിയറ്ററുകളിൽ
കൊച്ചി: കെജിഎഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പ്രഭാസ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സലാർ. ഇതിൻറെ ഒന്നാം ഭാഗം സലാർ പാർട്ട് 1 സീസ് ഫയർ ഡിസംബർ 22ന് റിലീസാകുകയാണ്. ഇപ്പോഴിതാ കേരളത്തിൽ റിലീസിന് മുന്നോടിയായി പ്രീബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രം ഇറങ്ങാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് പ്രീബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.45നാണ് പ്രീബുക്കിംഗ് തുടങ്ങിയത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുമ്പോൾ പ്രശാന്ത് നീലാണ് സംവിധാനം എന്നതിനാലാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനായി വേഷമിടുന്ന സലാർ സിനിമയിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കെജിഎഫ് അടക്കം നിർമ്മിച്ച ഹോംബാല ഫിലിംസാണ് സലാറിൻറെയും നിർമ്മാതാക്കൾ. ഡിസംബർ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന്…
Read More » -
മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലേക്ക്
ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ പരമ്ബരയായ മറിമായത്തിലെ മുഴുവന്‍ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. ‘മറിമായത്തിലെ ‘ സലിം ഹസ്സന്‍, നിയാസ് ബക്കര്‍ ,ഉണ്ണിരാജ്, വിനോദ് കോവൂര്‍ ,മണി ഷൊര്‍ത്ത്, മണികണ്ഠന്‍ പട്ടാമ്ബി, രാഘവന്‍, റിയാസ്, സജിന്‍, ശെന്തില്‍ ,അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചനാ നാരായണന്‍കുട്ടി , സ്‌നേഹാശീകുമാര്‍ ,വീണാ നായര്‍, രശ്മി അനില്‍ ,കുളപ്പുളി ലീല , സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സന്‍,എന്നിവരും ഇവര്‍ക്കു പുറമേ അറുപതില്‍പ്പരം അഭിനേതാക്കളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. മണികണ്ഠന്‍ പട്ടാമ്ബിയും സലിം ഹസ്സനും ചേര്‍ന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.പഞ്ചവര്‍ണ്ണ തത്ത, ആനക്കള്ളന്‍, ആനന്ദം പരമാനന്ദം പുലിവാല്‍ കല്യാണം.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷന്‍സും ഗോവിന്ദ് ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, രഞ്ജിന്‍ രാജിന്റെ താണു സംഗീതം.…
Read More » -
പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകൾ… കുടുംബസ്ത്രീയും കുഞ്ഞാടും പൂർത്തിയായി
ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ് പി ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രo ” കുടുംബസ്ത്രീയും കുഞ്ഞാടും” ചിത്രീകരണം പൂർത്തിയായി. പൂർവ്വവിദ്യാർത്ഥി സംഗമത്തെ തുടർന്ന് ഒരു കുടുംബത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് സിനിമയുടെ കഥാതന്തു. തീർത്തും കോമഡി ജോണറിലാണ് ചിത്രത്തിലെ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുള്ളത്. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, പക്രു, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹാ ബാബു, സ്നേഹാ ശ്രീകുമാർ, മങ്കാമഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം – ലോവൽ എസ്, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് – രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ – സിജിൽ ശ്രീകുമാർ, സംഗീതം – മണികണ്ഠൻ, ശ്രീജു ശ്രീധർ, കോസ്റ്റ്യും ഡിസൈൻ – ഭക്തൻ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഡി മുരളി, പ്രൊഡക്ഷൻ കൺട്രോളർ…
Read More » -
അനന്തപുരി ചലച്ചിത്ര കാഴ്ചയുടെ ആവേശത്തിൽ; രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും, വോട്ട് ചെയ്യാനായി ഇക്കാര്യങ്ങൾ അറിയുക
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആവേശം തലസ്ഥാന ജില്ലയിലെങ്ങും അലയടിക്കുന്നു. നാടും നഗരവും വലിയ ആവേശത്തോടെ ഏറ്റെടുത്ത രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 വരെ നീളുമെന്ന് സംഘാടകർ അറിയിച്ചു. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ പതിനാല് ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ് എം എസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും. വോട്ട് ചെയ്യാനായി ഇക്കാര്യങ്ങൾ അറിയുക registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക. 1 .അക്കിലിസ് (കോഡ് IC001) 2 .ആഗ്ര (കോഡ് IC002) 3 .ഓൾ…
Read More » -
മോഹൻലാലിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണ്; പത്മരാജന്‍ ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത്
മോഹന്‍ലാല്‍ തൂവാനത്തുമ്ബികളില്‍ സംസാരിക്കുന്ന തൃശൂര്‍ ഭാഷ വളരെ ബോറാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. മോഹന്‍ലാലിനെ നായകനാക്കി പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്ബികള്‍. 1987 ല്‍ റിലീസ് ചെയ്ത ചിത്രം അന്ന് ബോക്‌സ്‌ഓഫീസില്‍ വലിയ വിജയമായില്ലെങ്കിലും പിന്നീട് ക്ലാസിക് എന്ന രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയിൽ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷയാണ് സംസാരിക്കുന്നത്.അതേസമയം തൂവാനത്തുമ്ബികളില്‍ ഉപയോഗിച്ചിരിക്കുന്ന തൃശൂര്‍ ഭാഷ യഥാര്‍ഥ തൃശൂര്‍ ഭാഷയല്ലെന്ന വിമര്‍ശനമാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഉന്നയിച്ചിരിക്കുന്നത്. ‘ലാലിന്റെ നമുക്കൊക്കെ ഇഷ്ടപ്പെട്ട തൂവാനത്തുമ്ബികളിലെ തൃശൂര്‍ ഭാഷ വളരെ ബോറാണ്. അത് തൃശൂര്‍ ഭാഷയെ അനുകരിക്കാന്‍ ശ്രമം നടത്തുകയാണ് ചെയ്തത്. ‘മ്മ്ക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ’ ആ താളത്തിലൊന്നും അല്ല യഥാര്‍ഥത്തില്‍ തൃശൂര്‍ ഭാഷ സംസാരിക്കുക,’ രഞ്ജിത്ത് പറഞ്ഞു. സുമലത, പാര്‍വതി, അശോകന്‍, ശങ്കരാടി എന്നിവര്‍ തൂവാനത്തുമ്ബികളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തൂവാനത്തുമ്ബികള്‍ക്ക് ശേഷം ഒട്ടേറെ സിനിമകളില്‍ തൃശൂര്‍ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. രഞ്ജിത്ത് തന്നെ സംവിധാനം ചെയ്ത…
Read More » -
കല്യാണി പ്രിയദര്‍ശൻ നായികയായെത്തുന്ന മനു സി കുമാര്‍ ചിത്രം ശേഷം മൈക്കില്‍ ഫാത്തിമ ഒടിടിയിലേക്ക്; ഡിസംബര്‍ 15ന് നെറ്റ്ഫ്ലിക്സിൽ
കല്യാണി പ്രിയദർശനെ നായികയാക്കി മനു സി കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രം ഒടിടിയിലേക്ക്. നവംബർ 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. മലപ്പുറത്തിൻറെ ഫുട്ബോൾ ആവേശം കടന്നുവരുന്ന ചിത്രത്തിൽ ഫാത്തിമയെന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ ലീഗുകളടക്കം ഉറക്കമിളച്ചിരുന്ന് കാണുന്ന ഫാത്തിമയ്ക്ക് ഒരിക്കൽ നാട്ടിലെ സെവൻസ് മത്സരത്തിന് കമൻററി പറയാനുള്ള അവസരം ലഭിക്കുകയാണ്. അതിനുശേഷം അറിയപ്പെടുന്ന ഒരു ഫുട്ബോൾ കമൻറേറ്റർ ആവാനുള്ള ആഗ്രഹവുമായി നടക്കുകയാണ് ഫാത്തിമ. അതിനായി അവൾ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബർ 15 നാണ് ഒടിടി റിലീസ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. അനിരുദ്ധ് രവിചന്ദർ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ,…
Read More » -
ഏട്ടനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയോ നേര്? ട്രെയിലറിന് പിന്നാലെ ചര്‍ച്ചകള്‍ ഇങ്ങനെ
കുറച്ചായി മോഹൻലാല്‍ നായകനായി എത്തുന്ന സിനിമകള്‍ക്ക് അത്ര നല്ല കാലമായിരുന്നില്ല. പരാജയപ്പെടുക മാത്രമല്ല മോഹൻലാല്‍ നായകനായ ചിത്രങ്ങള്‍ വിമര്‍ശനങ്ങളും നേരിട്ടു. എന്നാല്‍ ഇനി മോഹൻലാലിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളുമാണ്. സംവിധായകൻ ജീത്തു ജോസഫിനൊപ്പമുള്ള നേരിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. https://twitter.com/deewane_filmy/status/1733461883645309100?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1733461883645309100%7Ctwgr%5E655cd34a1ae9f72d412deda1e6fc347cb321b1e3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2Fdeewane_filmy%2Fstatus%2F1733461883645309100 കഥാപാത്രമായി അടുത്തെങ്ങും മോഹൻലാലിനെ ഒരു ചിത്രത്തില്‍ ഇങ്ങനെ കണ്ടിട്ടില്ല എന്നാണ് നേരിന്റെ ട്രെയിലര്‍ കണ്ട പ്രേക്ഷകരില്‍ മിക്കവരും പറയുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്ന ഒന്നായിരിക്കും എന്നുമാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. നേരില്‍ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ജീത്തു ജോസഫിനൊപ്പം മോഹൻലാലെത്തുമ്പോള്‍ വെറുമൊരു ചിത്രമായിരിക്കില്ല എന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. https://twitter.com/MohanlalMFC/status/1733513791676235955?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1733513791676235955%7Ctwgr%5Ea96d7e31d7c60cd93e7bb39dc4ce9bed5835eb9c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMohanlalMFC%2Fstatus%2F1733513791676235955 ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. സ്‍പെഷ്യല്‍ പബ്ലിക്…
Read More » -
”ഭീമന്‍ രഘു കോമാളിയും മണ്ടനും; മീശപിരിക്കുന്ന നായകന്‍മാര്‍ക്ക് പിന്നില്‍ ബന്ധുക്കളുടെ സ്വാധീനം”
നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്”- രഞ്ജിത്ത് പറയുന്നു. ”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു-…
Read More » -
ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്റെ വയറില്‍ ചവിട്ടി: മുകേഷിനെതിരെ വീണ്ടും സരിത
മലയാളത്തിലെ താരദമ്ബതിമാരില്‍ ഒന്നായിരുന്നു മുകേഷും സരിതയും. എന്നാല്‍ 1988ല്‍ വിവാഹിതരായ ഇവര്‍ 2011ല്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മുകേഷ് പിന്നീട് മേതില്‍ ദേവികയെ വിവാഹം കഴിച്ചെങ്കിലും ഈ വിവാഹബന്ധവും നീണ്ടുനിന്നിരുന്നില്ല. അതേസമയം ദാമ്ബത്യകാലത്ത് മുകേഷ് തന്നോട് ചെയ്ത ദ്രോഹങ്ങൾ സരിത പലതവണ തുറന്നുപറഞ്ഞിരുന്നു.ഇപ്പോഴിതാ ഗര്‍ഭിണിയായ സമയത്ത് മുകേഷ് വയറിന് ചവിട്ടിയതിനെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി സരിത രംഗത്തെത്തിയിരിക്കുകയാണ്. താനുമായി വിവാഹബന്ധത്തില്‍ ആയിരുന്നപ്പോഴും മറ്റ് പലരോടുമായി നടന് അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നതായും സരിത പറയുന്നു. മുകേഷ് അര്‍ധരാത്രി മദ്യപിച്ച് കയറി വരും. വൈകിയതിനെ പറ്റി ചോദിച്ചാല്‍ മുടിയില്‍ പിടിച്ച് വലിച്ച് അടുക്കളയില്‍ വലിച്ചിഴച്ച് കൊണ്ടുപോവുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരുടെ മുന്നില്‍ വെച്ച് പോലും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് ഞാന്‍ ബന്ധം അവസാനിച്ച് വീട്ടിലേക്ക് പോകുന്നത് സരിത പറയുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ അദ്ദേഹം എന്റെ വയറില്‍ ചവിട്ടിയിരുന്നു. വേദന കൊണ്ട് ഞാന്‍ കരയുമ്ബോഴും നീ മികച്ച…
Read More »