Religion
-
ആര്യതാര ശാക്യ എന്ന കൊച്ചു പെണ്‍കുട്ടി നേപ്പാളിന്റെ പുതിയ ജീവിക്കുന്ന ദേവത ; അവളെ കാണുന്നത് പോലും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു
പരമ്പരാഗത ധീരതാ പരീക്ഷണം ഉള്‍പ്പെടെയുള്ള പുരാതന തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് ആര്യതാര ശാക്യ എന്ന കൊച്ചു പെണ്‍കുട്ടി നേപ്പാളിന്റെ പുതിയ ജീവിക്കുന്ന ദേവത കുമാരിയായി നിയമിതയായത്. കാഠ്മണ്ഡുവില്‍ ഞായ റാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ രാജകുമാരി പാരമ്പര്യമനു സരിച്ച് കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് രണ്ടര വയസ്സുള്ള പെണ്‍കുട്ടി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എട്ടാം വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്ന് സ്ഥാനമേറ്റെടുത്ത ശേഷം ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ ശാക്യയെ ഔദ്യോഗികമായി രാജകീയ കുമാരിയായി പ്രതിഷ്ഠിക്കും. കുമാരിയുടെ കാലാവധി അവസാനിക്കുന്നത് വരെ തൃഷ്ണ കുമാരിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇത് നേപ്പാളിലെ പാരമ്പര്യത്തിന്റെ ഭാഗമാണ്. കുമാരിയെ ഹിന്ദു ദേവതയായ തലേജുവിന്റെ ജീവിക്കുന്ന രൂപമായി കണക്കാക്കുന്നു. പുരാതന താന്ത്രിക മാനദണ്ഡങ്ങളെയും ജ്യോതിഷ വിലയിരുത്തലുകളെയും അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ ഒരു പ്രക്രിയയാണ് അവരുടെ തിരഞ്ഞെടുപ്പ് പിന്തുടരുന്നത്. പുറം ലോകത്തിന് വലിയതോതില്‍ അജ്ഞാതമായ നേപ്പാളിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാലദേവതയായ കുമാരി ദേവിയെക്കുറിച്ചുള്ള പാരമ്പര്യം, അവളെ കാണുന്നവര്‍ക്ക് ഭാഗ്യവും ഭാഗ്യവും…
Read More » -
135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും
ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല. രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും. ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ…
Read More » -
ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്‌ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില്‍ അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്‍
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട്…
Read More » -
നിങ്ങളുടെ ഈയാഴ്ച….. നവരാത്രി ആരംഭം, അശ്വനി മാസം ആരംഭം എന്നിവയാണ് ഈയാഴ്ചയിലെ പ്രത്യേകത
( 21-09 മുതല്‍ 28-09 വരെ, ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305) അശ്വതി: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിക്കും. ഭരണി: ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യാപാര കാര്യങ്ങളില്‍ സൂക്ഷ്മത, സുഖലോലുപത, സന്താനങ്ങളുടെ കാര്യത്തില്‍ നേട്ടം, ബന്ധുഗുണം എന്നിവയുണ്ടാകും. കാര്‍ത്തിക: വ്യാപാര സ്ഥാപനങ്ങള്‍ നിലമെച്ചപ്പെടുത്തും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹപ്രവര്‍ത്തകരുടെയും സഹായമുണ്ടാകും. രോഹിണി: മത്സരങ്ങളല്‍ വിജയം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും, സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും. മകയിര്യം: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സന്താനങ്ങളുടെ സാമ്പത്തികചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഗുണാനുഭവം. തിരുവാതിര: പഠനകാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണ്ടി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, തൊഴില്‍ സംബന്ധമായി മാറ്റങ്ങളുണ്ടാകും. പുണര്‍തം: വ്യക്തിപരമായ നേട്ടങ്ങളുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കും, സന്താനങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, സഹോദരങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും. പൂയം: ആസൂത്രണ മികവിനാല്‍ ആദരമേറ്റുവാങ്ങും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ആയില്യം: സഹോദരഗുണമുണ്ടാകും,…
Read More » -
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവനെ നിയമിച്ചതിനു പിന്നാലെ തന്ത്രിമാരുടെ ബഹിഷ്‌കരണമെന്ന് പരാതി; തൃശൂര്‍ സ്വദേശി ബുക്ക് ചെയ്ത കളഭം മുടങ്ങി; ജാതി ചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണെല്ലൂര്‍ കുടുംബാംഗം
കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടല്‍മാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതില്‍ തന്ത്രിമാരുടെ എതിര്‍പ്പ് തുടരുന്നു. ക്ഷേത്രബഹിഷ്‌കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങിയെന്ന് ആരോപണം. 18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂര്‍ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്‌കരണം തുടരാനാണ് സാധ്യതയെന്നും പറയുന്നു. ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പടിഞ്ഞാറേ തരണനല്ലൂര്‍ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകള്‍ക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്‌കരണത്തെ തുടര്‍ന്ന്, കന്നി തീയതിയിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് പടിഞ്ഞാറേ തരണനല്ലൂര്‍ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുന്‍നിശ്ചയിച്ച ചടങ്ങുണ്ടായതിനാല്‍ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകള്‍ രസീതാക്കുക. അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിര്‍ക്കുന്നതെന്നും ഇവരുടെ കടുംപിടിത്തത്തില്‍ വിയോജിപ്പുണ്ടെന്നും പടിഞ്ഞാറേ തരണനല്ലൂര്‍ കുടുംബാംഗമായ അനിപ്രകാശ് പറഞ്ഞു. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും…
Read More » -
പുലിക്കളി: തിങ്കളാഴ്ച രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം; നഗരത്തില്‍ പാര്‍ക്കിംഗ് നിരോധിച്ചു; വന്‍ സേനാവിന്യാസം; നിയമങ്ങള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി
തൃശുര്‍: പുലിക്കളിയോട് അനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം. സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചു. ഉച്ചയ്ക്കു രണ്ടുമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ റൗണ്ടിലേക്കു വാഹനങ്ങള്‍ക്കു പ്രവേശനമില്ല. ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലെത്തുന്നത് കുറയ്ക്കണമെന്നും പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു. പുലിക്കളി കാണാനെത്തുന്നവര്‍ തേക്കിന്‍കാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. ജീര്‍ണാവസ്ഥയിലുള്ളതും നിര്‍മാണത്തിലിരിക്കുന്നതും മതിയായ സുരക്ഷയില്ലാത്ത കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറുന്നതു നിരോധിച്ചു. ഇന്നു രാവിലെമുതല്‍ സ്വരാജ് റൗണ്ടിലും അനുബന്ധ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണത്തിനു തൃശൂര്‍ അസി. കമ്മീഷണറുടെ കീഴില്‍ വിവിധ മേഖലകളാക്കി തിരിച്ചു ഉദ്യോഗസ്ഥരെ വിന്യസിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിംഗ്് എന്നിവ ഏര്‍പ്പെടുത്തി. സാമൂഹികവിരുദ്ധരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനും മഫ്ടി, ഷാഡോ പോലീസിനെയും നിയോഗിച്ചു. ജനങ്ങളെത്തുന്ന പ്രധാന സ്ഥലങ്ങള്‍, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍…
Read More » -
‘സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം, അവര്‍ക്കും ചിറകു വിടര്‍ത്തണം’; പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി; ‘നിലവിലെ സംവരണത്തെ ചോദ്യം ചെയ്യുന്നില്ല, ഒരേ ജാതിയില്‍ രണ്ടാംകിടക്കാരന്‍ ആകുന്നു’
ന്യൂഡല്‍ഹി: സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്‍കുമ്പോള്‍ ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്‍കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ…
Read More » -
മൂന്നാഴ്ചയ്ക്കകം ഈ 7 നാളുകാര്‍ ലക്ഷപ്രഭുക്കളാകും!
ഈ മാസം 17 ന് സൂര്യന്‍ കര്‍ക്കിടകത്തില്‍ നിന്നും രാശിപ്പകര്‍ച്ച ചെയ്യും. ശുക്രന്‍ 21ന് മിഥുനത്തില്‍ നിന്നും കര്‍ക്കിടകത്തിലേക്ക് പ്രവേശിയ്ക്കും. ഇതോടെയുണ്ടാകാന്‍ പോകുന്നത് സൂര്യ, ശുക്ര സംയോഗമാണ്. ഇതോടെ ചില പ്രത്യേക നാളുകാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ വന്നു ചേരും. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഇത് സംഭവിയ്ക്കുന്നത് എന്നറിയാം. ഇവര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാനമായ അതാത് രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഫലമുണ്ടാകും. ഇത്തരം അനകൂല സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരും. കാര്‍ത്തിക ഇതില്‍ ആദ്യനക്ഷത്രം കാര്‍ത്തിക നക്ഷത്രമാണ്. ഇവര്‍ക്ക് മുടങ്ങിക്കിടക്കുന്ന ആനൂകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ വന്നു ചേരും. അര്‍ഹതപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ തടസപ്പെട്ട് കിടക്കുന്ന ധനം വന്നു ചേരും. ഇതിന് അനുകൂലമായ കാര്യങ്ങള്‍ സംഭവിയ്്ക്കും. വിദേശജോലിയ്ക്കായി കാത്തിരിയ്ക്കുന്നവര്‍ക്ക് ജോലി ലഭിച്ചേക്കാം. മാതാപിതാക്കളുമായി പിണങ്ങിയ മക്കള്‍ തിരികെ വരും. സാമ്പത്തികമായി നോക്കിയാല്‍ വന്‍സമ്പാദ്യയോഗമുണ്ടാകും. തിരുവാതിര അടുത്തത് തിരുവാതിര നക്ഷത്രമാണ്. ഇവര്‍ക്ക് ലോട്ടറി ഭാഗ്യം ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ശുക്രന്‍ ഉച്ചസ്ഥായിയിലാണ് ഉള്ളത്. പാരിതോഷികങ്ങള്‍, ബഹുമതികള്‍ എന്നിവ ലഭിയ്ക്കും. കലാകാരന്മാര്‍ക്കും…
Read More »

