LIFE
-
രാഹുല്‍ മാങ്കൂട്ടത്തിലിനായി അരിച്ചു പെറുക്കുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി; വാട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കറ്റ് എന്നിവ മുദ്രവച്ച കവറില്‍; എല്ലാം ഗൂഢാലോചനയെന്നും വിവാഹിതയെന്ന വിവരം മറച്ചുവച്ചെന്നും വാദം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസ് നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടെ യുവതിക്കെതിരേ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കി അഭിഭാഷകന്‍. യുവതിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍, കൂടുതല്‍ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിര്‍ണായകമായ തെളിവുകള്‍ പെന്‍ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റേത്. യുവതിയുടെ വാദം പൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളാണ് ശനിയാഴ്ച രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുവതിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും ഇതിന്റെ തെളിവെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ നാല് ദിവസം കൊണ്ട് ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദവും കളവെന്ന് സ്ഥാപിക്കാനാണ്…
Read More » -
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു രണ്ടു കാറുകള്‍കൂടി; 1.10 കോടി അനുവദിച്ച് ധനവകുപ്പ്; കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ, യാത്രാദൂരം എന്നിവ പരിഗണിച്ചു പോലീസിന്റെ ശിപാര്‍ശ; ട്രഷറി നിയന്ത്രണത്തില്‍ പ്രത്യേക ഇളവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രണ്ട് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. ഇതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് പണം അനുവദിക്കുക. സാധാരണഗതിയില്‍ പൊലീസ് വകുപ്പ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ എന്നിവ പരിശോധിച്ച് പുതിയത് വാങ്ങാന്‍ ശുപാര്‍ശ ചെയ്യും. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ധനവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. കേരള പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം, ധനകാര്യ വകുപ്പ്, സ്‌റ്റോര്‍സ് പര്‍ച്ചേസ് വകുപ്പ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് എന്നിവ ഏകോപിപ്പിച്ചാണു പുതിയ വാഹനം വാങ്ങാനുള്ള തീരുമാനേെടുക്കുന്നത്. സുരക്ഷ, പ്രവര്‍ത്തനത്തിലെ രീതി എന്നിവ പരിഗണിച്ചാണു പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിഐപിയുടെ സുരക്ഷ പരിഗണിച്ചാണു നടപടിക്കു ശിപാര്‍ശ ചെയ്യുന്നത്. സുരക്ഷ, ദീര്‍ഘദൂര യാത്ര, എസ്‌കോര്‍ട്ട്, സാങ്കേതിക സവിശേഷതകള്‍ എന്നിവ സംബന്ധിച്ച പ്രോട്ടോകോള്‍ അനുസരിച്ചാണ് ശിപാര്‍ശ. ഇതിനു ഭരണതലത്തില്‍ അംഗീകാരം വേണം. 10 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു മന്ത്രിസഭയുടെ മുന്‍കൂര്‍ അനുമതി…
Read More » -
മഹാരാഷ്ട്രയിലെ ദുരഭിമാന കൊല: പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ കൊന്നിട്ടു വരാന്‍ പറഞ്ഞത് പോലീസുകാര്‍ ; സംഭവത്തെക്കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
പൂനെ: മഹാരാഷ്ട്രയിലെ നാന്ദെഗഡില്‍ കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെ വിവാഹം ചെയ്ത യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. കാമുകി അഞ്ചല്‍ മാമിദ്വാറിന്റെ (21) സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 20 വയസ്സുള്ള സക്ഷം ടേറ്റെ കൊല്ലപ്പെട്ടത്. ഈ ദുരഭിമാനക്കൊല കേസില്‍ പോലീസ് എട്ട് പ്രതികളെയാണ് പേരെടുത്ത് പറഞ്ഞിട്ടുള്ളത്: ഗജാനന്‍ ബാലാജി മാമിദ്വാര്‍ (അഞ്ചലിന്റെ പിതാവ്), ജയശ്രീ മാമിദ്വാര്‍ (അഞ്ചലിന്റെ മാതാവ്), സാഹില്‍ ഗജാനന്‍ മാമിദ്വാര്‍ (അഞ്ചലിന്റെ മൂത്ത സഹോദരന്‍), സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കര്‍, ചേതന്‍ ബാലാജി മാമിദ്വാര്‍, കൂടാതെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളും. അഞ്ചലിന്റെ 17 വയസ്സുള്ള ഇളയ സഹോദരനും പ്രതികളുടെ കൂട്ടത്തിലുണ്ട്. ആറ് പേര്‍ പിടിയിലായിട്ടുണ്ട്, രണ്ട് പേര്‍ ഒളിവിലാണ്. അഞ്ചലിന്റെ ഇളയ സഹോദരന്‍ ടേറ്റെയ്ക്ക് നേരെ വെടിയുതിര്‍ത്തതായും വെടിയുണ്ട വാരിയെല്ലുകളില്‍ തുളച്ചുകയറിയതായും തുടര്‍ന്ന് തലയില്‍ ടൈല്‍ കൊണ്ട് അടിക്കുകയും ചെയ്തതായാണ് ആരോപണം. വെള്ളിയാഴ്ച, ടേറ്റെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള…
Read More » -
രാഹുലിനെ സപ്പോര്‍ട്ട് ചെയ്ത് രാഹുല്‍; രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; വീട്ടില്‍ തെളിവെടുപ്പ് നടത്തി; കേസും കൂട്ടവും എല്ലാവര്‍ക്കും പേടി തന്നെ; സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വറിന്റെ വെല്ലുവിളി. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തുമ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇനിയും താന്‍ വീഡിയോ ചെയ്യുമെന്ന് പോലീസിനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചത്. ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്. സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണ് തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അതിനിടെ സൈബര്‍ കേസിനെ നേരിടാന്‍ സന്ദീപ് വാര്യരും ഒരുക്കം തുടങ്ങി. ഡയലോഗടിക്കുന്നതും സൈബറെഴുത്തും പോലെ എളുപ്പമല്ല കേസും കൂട്ടവുമെന്നതുകൊണ്ടു തന്നെ എല്ലാവര്‍ക്കും പേടിയുണ്ട്. മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ പേര് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യര്‍…
Read More » -
കോടികളുടെ കിലുക്കവുമായി ഇഡി; പിണറായിയും ഐസക്കും ഉത്തരം പറയേണ്ടത് 466 കോടിക്ക്; ഐസക് പറയും പോലെ ഇത് രാഷ്ട്രീയകളിയല്ല കളി വേറെയാണ് കളി കാര്യമായാല്‍ പെടും
തിരുവനന്തപുരം: കോടികളുടെ കിലുക്കവുമായാണ് ഇഡി ഇത്തവണ എത്തിയിരിക്കുുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കും ഉത്തരം പറയേണ്ടത് ഒന്നോ രണ്ടോ കോടിയുടെ കണക്കുകള്‍ക്കല്ല, 466 കോടിയുടെ, കൃത്യമായി പറഞ്ഞാല്‍ 466.19 കോടിയുടെ കണക്കുകള്‍ക്കാണ്. ഇത് ഐസക് പറഞ്ഞപോലെ വെറും രാഷ്ട്രീയകളി ആകുന്ന ലക്ഷണമില്ല കളി കാര്യമാകാനും കളി വേറെയാകാനും സാധ്യതകളേറെയാണ്. മസാലബോണ്ടില്‍നിന്ന് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചത് 466.19 കോടിയാണെന്ന വിശദീകരണവുമായി ഇഡി പരസ്യമായി രംഗത്ത് വന്നതോടെയാണ് കളി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി ഇഡി കളത്തിലിറങ്ങിയത് അപ്രതീക്ഷിതമായിരുന്നു. കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഇഡി വിശദീകരിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മാസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം. കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ…
Read More » -
പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിരാശ: സിക്‌സടി വീരപദവി നഷ്ടമായതില്‍; ഷാഹിദ് അഫ്രീദിയുടെ സികസുകള്‍ ഇനി ഓര്‍മ; ഇനി വാഴ്ത്തുക രോഹിത്തിന്‍ സിക്‌സറുകള്‍
റാഞ്ചി : റാഞ്ചി എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെയുണ്ട് റാഞ്ചിയെടുക്കാനുള്ള ഒരു ആവേശം. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഒന്നാം ഏകദിനത്തില്‍ മിന്നുന്ന വിജയമടക്കം പലതും റാഞ്ചിയെടുത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശ. കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി നിലനിന്നിരുന്ന പാക് ടീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗുകളുടെ സ്മാരകം തകര്‍ന്നുവീണതിന്റെ നിരാശ. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സിക്‌സടിവീര പദവി നഷ്ടമായതിന്റെ വിഷമം പറഞ്ഞറിയിക്കാവുന്നില്ല അവര്‍ക്ക്. ഏകദിന ക്രിക്കറ്റില്‍ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ആ നിമിഷം ടിവിയില്‍ കളി കണ്ടുകൊണ്ടിരുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തങ്ങളുടെ ക്രെഡിറ്റില്‍ നിന്നും സിക്‌സടി റെക്കോര്‍ഡ് ഇന്ത്യ റാഞ്ചിയെടുക്കുന്നത് കണ്ണീരോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളു. ഇതും ഇന്ത്യയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. പാക് കൈവശമുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചു നടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ടെസറ്റില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അതിരറ്റ നാണക്കേട്…
Read More » -
പോക്കണംകാട് ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും’ നിങ്ങള്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഒളിമ്പിക്‌സ് കൊണ്ടുവരും: പ്രകടനപത്രികയോ തള്ളല്‍ പത്രികയോ; ബിജെപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി തിരു
വനന്തപുരം: ഒരു മലയാള സിനിമയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പഞ്ചായത്ത് മെംബറായി മത്സരിക്കുന്ന കഥാപാത്രം തന്നെ ജയിപ്പിച്ചാല്‍ ആ ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും എന്ന് വോട്ടര്‍മാരോട് വാഗ്ദാനം ചെയ്യുന്നുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക്, തിരുവനനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് ബിജെപി കൊടുത്ത ഒരു വാഗ്ദാനം കേട്ടപ്പോള്‍ പെട്ടന്ന് പോക്കണംകാട് ഗ്രാമത്തിന് എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്ത ആ സിനിമ ഓര്‍മവന്നു. 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേട്ട് ബിജെപിക്കാര്‍ വരെ ഞെട്ടിയെന്നാണ് തിര്വന്തോരം വാര്‍ത്ത. മന്ത്രി വി.ശിവന്‍കുട്ടിക്കാണേല്‍ ഈ വാഗദാനം കേട്ടപ്പോള്‍ അതിനെക്കുറിച്ച് രണ്ടുവാക്കു പറയാതെ ഇരിക്കപ്പൊറുതിയില്ലാത്ത സ്ഥിതിയുമായി. ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഒളിമ്പിക്‌സ് വേദി പ്രഖ്യാപന തള്ളല്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന…
Read More » -
രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു; കെയര്‍ ടേക്കര്‍ സൗകര്യം ഒരുക്കിയെന്ന് സംശയം; എസ്‌ഐടി ഇന്നു ചോദ്യം ചെയ്യും; രാഹുല്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; സഞ്ചരിച്ചത് സിനിമാ താരത്തിന്റെ ചുവന്ന കാറില്‍? എല്ലാ ജില്ലകളിലും പോലീസ് സംഘം
പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്‌തെന്നാണ് സംശയം. കെയര്‍ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നാണു വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താന്‍…
Read More »

