LIFE

  • ‘പ്രതിമുഖം’ ട്രെയിലര്‍, ടീസര്‍, ഓഡിയോ പ്രകാശനം ചെയ്തു

    തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വല്‍സ്‌ന്റെ ഏറ്റവും പുതിയ സംരംഭമായ ‘പ്രതിമുഖം’ സിനിമയുടെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ പ്രകാശനം കളക്ടര്‍ പ്രേംകൃഷ്ണനും സംവിധായകന്‍ ബ്ലസ്സിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം അല്ലെങ്കില്‍ നായകന്‍ ആക്കിയിട്ടുള്ള ഈ സിനിമയില്‍, നായകന്റെ രൂപഭാവാദികള്‍ പുരുഷന് നല്‍കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമാണെങ്കിലും, നായകന്റെ മനോവ്യാപാരങ്ങള്‍ സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന രീതികള്‍ക്കനുസൃതമായിട്ടാണ്. ഇവിടെ നായകന്‍ അനുഭവിക്കുന്ന സംഘര്‍ഷം, സമൂഹം അടിച്ചേല്‍പ്പിച്ചതാണ്. നായകന്റെയും സമൂഹത്തിന്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് ‘പ്രതിമുഖം’. മോഹന്‍ അയിരൂര്‍, കെ. എം. വര്‍ഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാന്‍ എന്നിവര്‍ നിര്‍മ്മാതാക്കളായുള്ള മൈത്രി വിഷ്വല്‍സ്, ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ട്രാന്‍സ്ജന്റര്‍ വിഷയം, നവാഗതനായ വിഷ്ണു പ്രസാദിന്റെ കഥ തിരക്കഥ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. സിനിമയിലെ അഭിനേതാക്കളായ സിദ്ധാര്‍ത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്,…

    Read More »
  • യാത്രക്കാരെ സന്തോഷിപ്പിക്കാന്‍ വിമാനത്താവളത്തില്‍ ‘ലാമ തെറാപ്പി’യുമായി അമേരിക്ക

    ഇത് എന്താ എയര്‍പോര്‍ട്ടോ മൃഗശാലയോ എന്നായിരിക്കും ഇത് കാണുമ്പോള്‍ തോന്നുക. ലാമ, അല്‍പാക്ക വിഭാഗത്തില്‍ പെട്ട മൃഗങ്ങളാണ് ഇവിടെ ഉള്ളതും. എന്നാല്‍ എന്തിനാണ് ഈ മൃഗങ്ങളെ ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ നിര്‍ത്തുന്നതെന്ന് അറിയാമോ? യാത്രക്ക് മുന്‍പ് ആളുകള്‍ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാനാണ് ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ ലാമ തെറാപ്പി കൊണ്ടുവന്നതെന്നാണ് പോര്‍ട്ട്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഫാം, മൗണ്ടന്‍ പീക്ക്‌സുമായി സഹകരിച്ചാണ് അമേരിക്കയിലെ ഈ എയര്‍പോര്‍ട്ട് ഇത്തരത്തില്‍ ഒരു ആശയം മുന്നോട്ട് വെച്ചത്. യാത്രക്കാര്‍ക്കുണ്ടാവുന്ന ആശങ്കകള്‍ കുറയ്ക്കുന്നതിനും അവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് ആശ്വാസം നല്‍കുന്നതിനുമാണ് ഓരോ ആഴ്ച്ചയിലും ഇത്തരത്തില്‍ മൃഗങ്ങളെ കൊണ്ടുവരുന്നത്. ‘ഐ ലവ് പിഡിഎക്സ്’ എന്ന വസ്ത്രം ധരിച്ചാണ് ലാമകള്‍ ഇവിടെ എത്തുന്നത്. യാത്രക്കാരെ സന്തോഷിപ്പിക്കാനും യാത്രക്ക് മുന്‍പുള്ള അവരുടെ ഭയത്തെ മാറ്റാനുമാണ് ഇത്തരത്തില്‍ ലാമ തെറാപ്പി നടത്തുന്നത്. ഏകദേശം $650 ആണ് ഒരു മണിക്കൂറിന് ഒരു ലാമക്ക് ഈടാക്കുന്നത്. മരങ്ങളും പച്ചപ്പും പ്രകൃതിദത്ത വെളിച്ചം വരുന്ന…

    Read More »
  • ”വാത്സല്യം നിറഞ്ഞ വിളികളില്ല… അന്ന് ഞാന്‍ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകള്‍, ആ സംഭവം ജീവിതം തകര്‍ത്തു”

    ഏറ്റവും കൂടുതല്‍ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ ആരംഭിച്ചപ്പോഴും ബിഗ് ബോസിന് മികച്ച സ്വീകാര്യത ലഭിച്ചു. തമിഴില്‍ ബിഗ് ബോസ് വലിയ വിജയമായശേഷമാണ് മലയാളത്തിലും ആരംഭിച്ചത്. തമിഴില്‍ അടുത്തിടെയാണ് ബിഗ് ബോസ് സീസണ്‍ എട്ട് ആരംഭിച്ചത്. കഴിഞ്ഞ സീസണ്‍ വരെ നടന്‍ കമല്‍ഹാസനായിരുന്നു ഷോയുടെ അവതാരകന്‍. എന്നാല്‍ ഈ സീസണ്‍ മുതല്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് അവതാരകന്‍. സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്റെ അവതാരകനായിരുന്നു അദ്ദേഹം. മത്സരാര്‍ത്ഥികളില്‍ ഏറെയും യുവതി യുവാക്കളാണ്. അതിലൊരാള്‍ മലയാളത്തില്‍ നിരവധി സീരിയലുകള്‍ ചെയ്ത് ശ്രദ്ധനേടിയ യുവതാരം അന്‍ഷിത അക്ബര്‍ഷായാണ്. മലയാളത്തില്‍ കബനി, കൂടെവിടെ സീരിയലുകളാണ് അന്‍ഷിതയ്ക്ക് ആരാധകരെ നേടി കൊടുത്തത്. തമിഴില്‍ ചെല്ലമ്മ സീരിയലില്‍ നായികയായശേഷമാണ് തമിഴ് ഓഡിയന്‍സിനേയും അന്‍ഷിതയ്ക്ക്…

    Read More »
  • സൂക്ഷിക്കുക: ‘ടാറ്റൂ’ ചര്‍മ അര്‍ബുദത്തിന് കാരണമാകും എന്ന് പുതിയ പഠനം

        ടാറ്റു പുതുതലമുറയുടെ ഫാഷൻ ചിഹ്നമായി മാറിയിട്ടുണ്ട്. ടാറ്റു പതിപ്പിക്കാത്ത യുവതീയുവാക്കളെ  കാണാൻ തന്നെ പ്രയാസം. എന്നാല്‍ ഇത് ഗുരുതരമായ ചർമ കാൻസറിന് കാരണമാകും എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം ജൂണില്‍, ലാന്‍സെറ്റ് ഇതേക്കുറിച്ച് ഒരു ദശാബ്ദം നീണ്ടുനിന്ന ഒരു പഠനം പ്രസിദ്ധീകരിച്ചു. ഇതില്‍ ടാറ്റുകള്‍ ചർമ അര്‍ബുദത്തിന് കാരണമാകുമെന്ന് പറയുന്നു. 2007നും 2017നും ഇടയില്‍ 20 നും 60 നും ഇടയിൽ പ്രായമുള്ള  12,000 ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ റിപ്പോര്‍ട്ടില്‍, ടാറ്റൂകൾ സ്‌കിന്‍ ലിംഫോമയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. ടാറ്റൂവും കാന്‍സറും തമ്മിൽ നേരിട്ടുള്ള ബന്ധം ഇത് സൂചിപ്പിച്ചെങ്കിലും, യാഥാര്‍ത്ഥ്യം ഏറെ  സങ്കീര്‍ണമാണെന്നും പഠനം പറയുന്നു. സ്വീഡിഷ് നാഷണല്‍ കാന്‍സര്‍ രജിസ്റ്ററിലെ ലിംഫോമ കേസുകളെ തുടര്‍ന്നാണ് ലാന്‍സെറ്റ് പഠനം നടത്തിയത്. ചര്‍മ്മത്തില്‍ വികസിക്കുന്ന ഒരു തരം അര്‍ബുദമാണ് ലിംഫോമ. എന്നാല്‍ ഇത് ചര്‍മ്മ അര്‍ബുദം അല്ല. ത്വക്കിലെ കാന്‍സര്‍ ചര്‍മ്മകോശങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നത്, ആദ്യത്തേത് ലിംഫോസൈറ്റുകള്‍ അല്ലെങ്കില്‍…

    Read More »
  • എടാ മോനെ! രംഗണ്ണന്റെ തെലുങ്ക് അവതാരം ഉടന്‍

    മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഫഹദ് ഫാസില്‍ നായകനായ ആവേശം. സിനിമയുടെ തെലുങ്ക് റീമേക്ക് സംബന്ധിച്ച വാര്‍ത്തകള്‍ ഏതാനും നാളുകള്‍ക്ക് മുമ്പ് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍താരമായ രവി തേജയുടെ നിര്‍മാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമായിരിക്കില്ല, മറിച്ച് രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആവേശം തെലുങ്ക് റീമേക്ക് ഉടന്‍ ആരംഭിക്കുമെന്നും സൂചനകളുണ്ട്. ജിത്തു മാധവനായിരുന്നു മലയാളത്തില്‍ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാര്‍ത്ഥി, സജിന് ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന…

    Read More »
  • സല്‍മാന്‍ ഐശ്വര്യയുടെ തോളെല്ല് തല്ലി തകര്‍ത്തു; തല്ലു കൊണ്ട് താന്‍ കിടപ്പിലായെന്ന് മുന്‍ കാമുകി

    ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ഓണ്‍ സ്‌ക്രീന്‍ ജീവിതത്തേക്കാള്‍ ചര്‍ച്ചയായി മാറാറുണ്ട് ഓഫ് സ്‌ക്രീന്‍ ജീവിതം. സല്‍മാന്റെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിച്ചവയാണ്. ഐശ്വര്യ റായ്, കത്രീന കൈഫ്, സംഗീത ബിജ്ലാനി, സോമി അലി തുടങ്ങിയ സല്‍മാന്റെ മുന്‍ പ്രണയങ്ങളൊക്കെ വലിയ ചര്‍ച്ചകളായിരുന്നു. സല്‍മാന്റെ മുന്‍ കാമുകിമാരില്‍ നിരന്തരം താരത്തിനതെിരെ പ്രസ്താവനകള്‍ നടത്തുന്ന താരമാണ് സോമി അലി. സല്‍മാനും സോമിയും പിരിഞ്ഞിട്ട് നാളുകളായി. എന്നാല്‍ ഇപ്പോഴും സോമി സല്‍മാനെതിരെ നിരന്തരം തുറന്ന് പറച്ചിലുകള്‍ നടത്താറുണ്ട്.സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചതായാണ് സോമിയുടെ ആരോപണം. ഇപ്പോഴിതാ സല്‍മാനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോമി. കഴിഞ്ഞ കുറച്ചുകളായി ഭീഷണികളുടെ പേരില്‍ സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ആ ഗുണ്ടകളേക്കാളും മോശമാണ് സല്‍മാന്‍ ഖാന്‍ എന്നാണ് സോമി പറയുന്നത്. തന്നെ സല്‍മാന്‍ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സോമി പറയുന്നുണ്ട്. ”എന്നോട് കാണിച്ചത് പോലെ സല്‍മാന്‍ ഖാന്‍ ആരോടും കാണിച്ചിട്ടില്ല. സംഗീതയേയും കത്രീനയേയും എന്നെ ഉപ്രദവിച്ചതിന്റെ…

    Read More »
  • ”അച്ഛാ എന്ന് അവസാനം വിളിച്ചതെപ്പോഴെന്ന് ഓര്‍മയില്ല; ആ അകല്‍ച്ചയുണ്ട്, ചേട്ടനോടും അദ്ദേഹം അങ്ങനെയാണ്”

    സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ് ധ്യാന്‍ ശ്രീനിവാസന്‍. അടുത്ത കാലത്തായി ഒന്നിന് പിറകെ ഒന്നായി ധ്യാനിന്റെ സിനിമകള്‍ റിലീസ് ചെയ്യുകയാണ്. നടന്റെ കരിയര്‍ ഗ്രാഫ് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. പുറത്തിറങ്ങുന്ന പല സിനിമകളും പരാജയപ്പെട്ടെങ്കിലും ധ്യാനിന്റെ ജനപ്രീതി നിലനില്‍ക്കുന്നു. നടന്‍ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാന്‍ പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാഗം സിനിമകളും ചെയ്യാന്‍ ധ്യാന്‍ തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. സിനിമാ കരിയറിനെ താന്‍ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷന്‍ കൊണ്ട് ഈ രംഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാന്‍ പറയുന്നു. പാഷന്‍ കൊണ്ട് സിനിമയില്‍ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതില്‍ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആള്‍ക്കാരെ കൂടെ നിര്‍ത്തുകയാണ് താന്‍ ചെയ്യാറെന്നും ധ്യാന്‍ ശ്രീനിവാസന്‍…

    Read More »
  • ”ഭാര്യ മരിച്ചതോ പ്രായമുള്ളതോ ആരായാലും കുഴപ്പമില്ലായിരുന്നു! 14 വര്‍ഷം അടിയും തൊഴിയും കൊണ്ടാണ് ജീവിച്ചത്”

    മിനി സ്‌ക്രീന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സീരിയല്‍ ലൊക്കേഷനില്‍ വച്ച് പരിചയപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാല്‍, വിവാഹത്തിനുശേഷം ദമ്പതിമാര്‍ക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈ പ്രായത്തില്‍ വീണ്ടും വിവാഹം കഴിക്കാന്‍ നാണമില്ലേ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും പരിഹാസവും ഉയര്‍ന്നു. എന്നാല്‍ ഇതിനു മുന്‍പുള്ള ബന്ധത്തില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവയ്ക്കുകയാണ് ദിവ്യയിപ്പോള്‍. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍. വിവാഹത്തിന് തൊട്ടുമുന്‍പ് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ദിവ്യയ്ക്ക് തീര്‍ത്ഥാടനത്തിന് പോകണമെന്ന ആഗ്രഹം പറഞ്ഞിരുന്നതായി ക്രിസ് പറയുമ്പോള്‍ അതെന്ത് കൊണ്ടാണെന്നു പറയാമെന്നായി ദിവ്യ… ‘എനിക്കിപ്പോള്‍ 40 വയസ്സായി, എത്രകാലം ഈ ഫീല്‍ഡില്‍ തന്നെ നിന്ന് പോകാന്‍ പറ്റുമെന്ന് പറയാന്‍ സാധിക്കില്ല. മുന്‍പ് ഞാന്‍ ബ്യൂട്ടീഷന്‍ ആയിരുന്നു. അതും മുന്നോട്ട് പോകുമോന്ന് അറിയില്ല. മക്കളെ എങ്ങനെയും സേഫ്…

    Read More »
  • ‘റോസ്‌മേരി വാട്ടര്‍’ മുടി വളര്‍ത്തും, കൊഴിച്ചില്‍ നിര്‍ത്തും…

    മുടി വളരാന്‍ പല വഴികളും നോക്കുന്നവരുണ്ട്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുന്നത് ഒരു കാരണവശാലും ഗുണം ചെയ്യാന്‍ പോകുന്നുമില്ല. നാം പല മരുന്നുകളും മുടി വളരാന്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇതില്‍ ഒന്നാണ് റോസ്‌മേരി. ഇതൊരു സസ്യമാണ്. നാം ഇന്ന് കേള്‍ക്കാറുണ്ട്, റോസ്‌മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്‌മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ. അറിയാം വാസ്തവം. മുടി വളരും റോസ്‌മേരി പണ്ടു മുതല്‍ തന്നെ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ്. റോമന്‍കാരാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പണ്ട് ഇത് ഭക്ഷണത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇതിന് നല്ല മണമാണ് എന്നതാണ് ഇതിന് കാരണമായിരുന്നത്. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങളുടെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്നവയാണ്. പലരും റോസ്‌മേരി ഓയില്‍ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ വരെ മുടി വളരും എന്ന് കേട്ടുകാണും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്.…

    Read More »
  • ഗൗരിയെ വിവാഹം ചെയ്യരുത്, നിര്‍മാതാക്കളുടെ മുന്നറിയിപ്പ്; കിങ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ ചര്‍ച്ചയായി ‘അക്കഥ’

    കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ബോളിവുഡ്. പ്രിയ താരത്തിന് 59 വയസ് പൂര്‍ത്തിയായിരിക്കുകയാണ് ഇന്ന്. ഇന്ത്യന്‍ സിനിമാ രംഗത്തെ അവസാനത്തെ സൂപ്പര്‍സ്റ്റാറായാണ് ഷാരൂഖിനെ ആരാധകര്‍ കാണുന്നത്. ഇദ്ദേഹത്തിന് ശേഷം ഇത്ര മാത്രം ആഘോഷിക്കപ്പെട്ട മറ്റൊരു താരവും ഉണ്ടായിട്ടില്ല. പല മികച്ച നടന്‍മാരും വന്നെങ്കിലും ഇവര്‍ക്ക് ഷാരൂഖിനെ പിന്നിലാക്കാനായില്ല. സിനിമകളുടെ വിജയപരാജയത്തിനപ്പുറമാണ് ഷാരൂഖിന്റെ താരത്തിളക്കം. ആരാധകര്‍ക്ക് നടന്‍ കൊടുക്കുന്ന പരിഗണനയും ഇതിലൊരു ഘടകമാണ്. നാല് വര്‍ഷം സിനിമാ ലോകത്ത് നിന്നും മാറി നിന്ന ഷാരൂഖ് പഠാന്‍ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച സ്വീകാര്യത സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും ഷാരൂഖ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം എന്നിവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ നടന്‍ ശ്രദ്ധിക്കുന്നു. 1991 ലാണ് ഷാരൂഖും ഗൗരിയും വിവാഹിതരായത്. രണ്ട് മതസ്ഥരാണ് ഇവര്‍. എന്നാല്‍ പ്രണയത്തെയും വിവാഹ ജീവിതത്തെയും ഇതൊന്നും…

    Read More »
Back to top button
error: