LIFE

  • ടിവികെ അനൗദ്യോഗിക ഡ്രസ്കോഡില്‍ സ്റ്റൈലായി ചിയാന്‍ വിക്രം; എംകെ സ്റ്റാലിനും സമാന വേഷത്തില്‍?; അമ്പരപ്പ്

    തമിഴക വെട്രി കഴകത്തിനു പ്രത്യേകമായി ഔദ്യോഗികമായി അംഗീകരിച്ച ഡ്രസ് കോഡ് ഇല്ലെങ്കിലും 2026 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മിക്ക പാര്‍ട്ടി യോഗങ്ങളിലും പ്രചാരണത്തിനും നടന്‍ വിജയ് എത്തിയത് വെള്ള ഷര്‍ട്ടും ഇളം കാക്കി പാന്റ്സും ധരിച്ചായിരുന്നു. അങ്ങനെയാണ് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവികെയുടെ ഡ്രസ് കോഡ് എന്ന നിലയില്‍ ഈ കോമ്പിനേഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിജയ്‌യുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെല്ലാം ഈ നിറങ്ങള്‍ ചേര്‍ന്ന വസ്ത്രം ധരിക്കുമെന്നും ചില സൂചനകള്‍ ഉയര്‍ന്നുവന്നു. Malai on Annamalai da mode @TVKVijayHQpic.twitter.com/CIaib10Eyx — DATURA Vote For TVK (@VikkyR478517) April 23, 2026 വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതിനിടെ ഇന്ന് വോട്ടു ചെയ്യാനെത്തിയ പലതാരങ്ങളും സമാനമായ ഡ്രസ് കോഡിലായിരുന്നു എത്തിയത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് ചിയാന്‍ വിക്രത്തിന്റെ സ്റ്റൈലിഷ് വരവായിരുന്നു. നടന്‍ ജയ്, സിബി സത്യരാജ്, കാളിദാസ് ജയറാം, അണ്ണാമലൈ, എന്നിവരെല്ലാം സമാനമായ ഡ്രസ് കോഡില്‍ വന്നപ്പോള്‍ അമ്പരപ്പുണ്ടാക്കിയത് മുഖ്യമന്ത്രി എം…

    Read More »
  • തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല; മേളം പതിവുപോലെ; കുടകളുടെ എണ്ണം കുറയ്ക്കും; ആഘോഷം കുറച്ച് ലളിതവും ആചാരപരവുമാകും

    മുണ്ടത്തിക്കോടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്നുള്ള ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഉപേക്ഷിച്ചു. ആഘോഷം കുറച്ച് ലളിതവും ആചാരപരവുമായ രീതിയില്‍ നടത്താന്‍ തൃശൂര്‍ കലക്ട്രേറ്റില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം ആയി. കുടമാറ്റത്തിനുള്ള കുടകളുടെ എണ്ണം കുറയ്ക്കുമെന്നും എന്നാല്‍ മേളങ്ങള്‍ പതിവുപോലെ നടത്താമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 15 ആനപ്പുറത്താകും എഴുന്നള്ളിപ്പ്. ദേവസ്വങ്ങളുടെയും ദേശക്കാരുടെയും പൊലീസിന്‍റെയുമുള്‍പ്പടെ  അഭിപ്രായം കേട്ട ശേഷമാണ് തീരുമാനം. പാറമേക്കാവ് ദേവസ്വം പാലക്കാട് സൂക്ഷിച്ചിരിക്കുന്ന വെടിക്കെട്ട് സാമഗ്രികള്‍ എങ്ങനെ നിര്‍വീര്യമാക്കുമെന്നതില്‍ പിന്നീട് തീരുമാനം ഉണ്ടാകും. പാറമേക്കാവിന്‍റെ വെടിക്കെട്ട് കരാറുകാരനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാമെന്നാണ് ഇന്നത്തെ തീരുമാനം. പൂരത്തിനുള്ള സ്പെഷല്‍ കുടകളെല്ലാം തയാറാക്കി കഴിഞ്ഞ സാഹചര്യത്തില്‍ കുടകളുടെ എണ്ണം കുറയ്ക്കുമെന്ന തീരുമാനമടക്കം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രിമാരും ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് വേണ്ട എന്നുള്ള നിലപാട് കൈക്കൊണ്ടുവെന്നും സൂചനയുണ്ട്.   #ThrissurPooram,…

    Read More »
  • കൊടും ചൂടിൽ നീറി പുകഞ്ഞ് കേരളം ; സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും, ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. തീരദേശ സംസ്ഥാനമായതിനാൽ തന്നെ അന്തഃരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കുകയും അത്…

    Read More »
  • പാകിസ്ഥാനുവേണ്ടി ‘മെയ്ഡ് ഇന്‍ ചൈന’ ചാരവലയം; സൈനിക കേന്ദ്രങ്ങള്‍ അടക്കം സോളാര്‍ സിസിടിവി വഴി തത്സമയം നിരീക്ഷിച്ച് പാക് ചാര സംഘടന; ഇന്റര്‍നെറ്റിന് 4 ജി സിം; പോലീസിനു ലഭിച്ച രഹസ്യ വിവരം തുമ്പായി; വന്‍ സംഘം പിടിയില്‍

    ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനു മുന്നില്‍ കടുത്ത പ്രതിസന്ധി ഉയര്‍ത്തി ‘മെയ്ഡ് ഇന്‍ ചൈന’. ചൈനീസ് നിര്‍മ്മിതമായ സോളാര്‍ സിസിടിവി ക്യാമറകള്‍ പാക്കിസ്ഥാന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐ ചാരവൃത്തിക്കായി ഉപയോഗിക്കുന്നെന്നു കണ്ടെത്തല്‍. സാധാരണ വയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ ചൈനീസ് സോളാര്‍ ക്യാമറകള്‍. ഇവയ്ക്ക് വൈദ്യുതി കണക്ഷനോ കേബിളുകളോ ആവശ്യമില്ല. 4ജി കണക്റ്റിവിറ്റിയും സോളാര്‍ പാനലുകളും ഉള്ളതിനാല്‍ ഉള്‍പ്രദേശങ്ങളിലും ഓഫ്-ഗ്രിഡ് മേഖലകളിലും ഇവ എളുപ്പത്തില്‍ സ്ഥാപിക്കാം. വൈഫൈയോ ഇഥര്‍നെറ്റോ ആവശ്യമില്ലാതെ 4ജി സിം കാര്‍ഡുകള്‍ വഴിയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഐഎസ്‌ഐ പിന്തുണയുള്ള രണ്ട് സംഘങ്ങളാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചത്. ഇതില്‍ ഒന്നില്‍ നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിനും (ബികെഐ) പങ്കുണ്ട്. ഗാസിയാബാദിലും ഡല്‍ഹിയിലുമായി നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 32 പേരെ പോലീസ് പിടികൂടി. എന്നിരുന്നാലും, ഈ ക്യാമറകള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും ഇപ്പോഴും ലഭ്യമാണ് എന്നത് വലിയ വെല്ലുവിളിയാണ്. അനധികൃതമായി വിദൂരത്തിരുന്ന് ഈ ക്യാമറകള്‍ നിയന്ത്രിക്കാം…

    Read More »
  • വൃക്ക ദാനത്തിനു ‘മതം’ തടസം!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, അപ്പീൽ നൽകും- അപേക്ഷകർ

    കൊച്ചി: വൃക്കദാതാവും സ്വീകർത്താവും വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉളളവരാണെന്ന കണ്ടെത്തലിൽ അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി. ഇരുവരും രണ്ടു മതക്കാരായതിനാൽ അപേക്ഷകരിൽ ആവശ്യമായ ‘സ്നേഹ ബന്ധം’ തെളിയിക്കപ്പെട്ടില്ലെന്ന വിലയിരുത്തലാണ് എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം പുത്തൻകുരിശ് സ്വദേശിയായ രോഗിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നൽകാൻ സന്നദ്ധയായതിനെ തുടർന്നാണ് സംയുക്ത അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നിരസിച്ച നടപടിക്കെതിരെ സംസ്ഥാനതല സമിതിയിൽ അപ്പീൽ നൽകാനാണ് അപേക്ഷകരുടെ തീരുമാനം. ഔദ്യോഗിക റിപ്പോർട്ടിൽ മതപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സമൂഹത്തിൽ ആശങ്ക ഉയർത്തുന്നതാണെന്നും അവർ ആരോപിക്കുന്നു. 1994ലെ അവയവ കൈമാറ്റ നിയമം പ്രകാരം, രക്തബന്ധമോ അടുത്ത ബന്ധമോ ഇല്ലാത്തവർക്ക് പരോപകാരം അല്ലെങ്കിൽ സ്നേഹബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവയവദാനം നടത്താം. ഇതിന് മുൻപ് ബന്ധപ്പെട്ട ഓതറൈസേഷൻ സമിതിയുടെ അനുമതി റിപ്പോർട്ട് നിർബന്ധമാണ്. ഈ നിയമ പ്രകാരം തന്നെ അപേക്ഷ സമർപ്പിച്ചിരുന്നതായി അപേക്ഷകർ വ്യക്തമാക്കുന്നു. കഴിഞ്ഞ 17ന് രോഗിയെയും ദാതാവിനെയും ബന്ധുക്കളെയും അഭിമുഖം…

    Read More »
  • ‘എന്നെ ബഹുമാനിക്കുന്നതില്‍ സന്തോഷം’!; എട്ട് വനിതാ പ്രതിഷേധക്കാരെ വധിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപ്; പ്രസിഡന്റ് കള്ളം പറയുന്നെന്ന് ഇറാന്‍; പുതിയ വിവാദം

    വാഷിംഗ്ടണ്‍: തന്നോടുള്ള ബഹുമാനസൂചകമായി എട്ട് വനിതാ പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അത്തരമൊരു വധശിക്ഷ ആസൂത്രണം ചെയ്തിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുകയാണെന്നും ടെഹ്റാനിലെ ഉദ്യോഗസ്ഥര്‍. എട്ട് സ്ത്രീകളില്‍ നാല് പേരെ ഉടന്‍ വിട്ടയക്കുമെന്നും നാല് പേര്‍ക്ക് ഒരു മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. ‘അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ അഭ്യര്‍ത്ഥന ഇറാനും അതിന്റെ നേതാക്കളും മാനിക്കുകയും ആസൂത്രണം ചെയ്ത വധശിക്ഷ റദ്ദാക്കുകയും ചെയ്തതിനെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു’- ട്രംപ് പറഞ്ഞു. എന്നാല്‍ അവകാശവാദങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും ട്രംപ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ പറഞ്ഞു. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ വിസമ്മതിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് നിരാശനായിരുന്നു. ഏപ്രില്‍ 8-ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചൊവ്വാഴ്ച നീട്ടുകയും ചെയ്ത വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണിത്. ‘യുദ്ധക്കളത്തില്‍ ഒന്നുമില്ലാത്ത അവസ്ഥ ട്രംപിനെ വ്യാജ വാര്‍ത്തകളില്‍ നിന്ന്…

    Read More »
  • ആദ്യം പുച്ഛിച്ചു, രഹസ്യമായി ഏറ്റെടുത്തു! ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് സഹായം യുക്രൈന്‍ ആന്റി-ഡ്രോണ്‍ സാങ്കേതിക വിദ്യ; സൈനിക താവളങ്ങളില്‍ വ്യാപക വിന്യാസം; താരമായി സ്‌കൈ മാപ്പ്

    ന്യൂയോര്‍ക്ക്: ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ യുക്രൈനിന്റെ ആന്റിഡ്രോണ്‍ സാങ്കേതിക വിദ്യ ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് അമേരിക്ക. ഇറാന്റെ ആക്രമണത്തില്‍ സൗദിയിലെ അമേരിക്കന്‍ താവളത്തില്‍ സൈനികര്‍ മരിക്കുകയും കെട്ടികങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാന സൈനിക താവളങ്ങളിലടക്കം കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കന്‍ സൈന്യം ഉക്രേനിയന്‍ ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യ (counter-drone technology) അവതരിപ്പിച്ചത്. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ ‘സ്‌കൈ മാപ്പ്’ (Sky Map) എന്ന് വിളിക്കപ്പെടുന്ന ഉക്രേനിയന്‍ കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ പ്ലാറ്റ്ഫോമാണ് വിന്യസിച്ചത്. റഷ്യയുമായുള്ള നാല് വര്‍ഷത്തെ യുദ്ധത്തില്‍ യുദ്ധമുഖത്ത് പരീക്ഷിച്ച് തെളിയിക്കപ്പെട്ട ഡ്രോണ്‍, ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യകളില്‍ ഉക്രേനിയന്‍ സൈന്യം എത്രത്തോളം മുന്നേറി എന്നതിന്റെ സൂചനയാണിത്. ഇറാന്‍ വികസിപ്പിച്ച ഷഹീദ് (Shahed) ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ഡ്രോണ്‍ ഭീഷണികളെ കണ്ടെത്താനും ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തിരിച്ചാക്രമണം നടത്താനും ഉക്രേനിയന്‍ സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന സ്‌കൈ മാപ്പ് കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിനായി ഉക്രേനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ചകളില്‍ സൈനിക…

    Read More »
  • മമത നേരിടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം; വോട്ടര്‍ പട്ടികയിലെ കൂട്ടത്തള്ളല്‍ മുതല്‍ ഏജന്‍സികളുടെ സമ്മര്‍ദവും ഭരണ വിരുദ്ധ വികാരവും വരെ; പശ്ചിമ ബംഗാള്‍ ഇന്നു ബൂത്തിലേക്ക്; നിര്‍ണായകമാകുമോ ഇടതുപക്ഷം?

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച നടക്കാനിരിക്കെ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) തുടര്‍ച്ചയായ നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്താനാണു ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ പാര്‍ട്ടിക്കു മുമ്പിലുള്ളത് മുമ്പെങ്ങുമില്ലാത്ത പ്രതിബന്ധങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളിലുടനീളം നയിക്കുന്ന ബിജെപിയുടെ കരുത്തുറ്റ പ്രചാരണങ്ങളെ നേരിടാന്‍ ടിഎംസിക്കു കിണഞ്ഞു പരിശ്രമിക്കേണ്ടിവരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുന്നേറ്റം നടത്തിയ ബിജെപി, 42-ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു; അന്ന് ടിഎംസിക്ക് 22 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി വ്യക്തമായ ആധിപത്യം സ്ഥാപിച്ചു, 294-ല്‍ 215 സീറ്റുകള്‍ നേടി, ബിജെപിയെ 77-ല്‍ ഒതുക്കി. 2021-ന് ശേഷം നടന്ന 21 ഉപതിരഞ്ഞെടുപ്പുകളില്‍ 20 എണ്ണത്തിലും ടിഎംസി വിജയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി 29 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 12 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ആദ്യഘട്ടത്തില്‍ 16…

    Read More »
  • ഇറാന്‍ കപ്പലുകളെ വേട്ടയാടി അമേരിക്ക; എണ്ണ കയറ്റിയ മൂന്നു കപ്പല്‍കൂടി തടഞ്ഞു; ആകെ 29 ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരം മുടക്കിയെന്നും റിപ്പോര്‍ട്ട്; ഹോര്‍മൂസില്‍ രണ്ടു കപ്പല്‍ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് ഇറാനും

    ലണ്ടന്‍/ന്യൂഡല്‍ഹി: ഏഷ്യന്‍ കടല്‍ത്തീരത്ത് ഇറാന്‍ പതാകയേന്തിയ മൂന്ന് ടാങ്കറുകളെങ്കിലും യുഎസ് സൈന്യം ഉപരോധിച്ചെന്നു റിപ്പോര്‍ട്ട്. ഇവയെ ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവയ്ക്ക് സമീപമുള്ള സ്ഥാനങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്നതായും ഷിപ്പിംഗ്, സുരക്ഷാ വൃത്തങ്ങള്‍. ഇറാന്റെ കടല്‍ വഴിയുള്ള വ്യാപാരത്തിന് വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പകരമായി മിഡില്‍ ഈസ്റ്റ് ഗള്‍ഫിന്റെ പ്രവേശന കവാടമായ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയാന്‍ ഇറാന്‍ അവയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നുമുണ്ട്. യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷവും, ഏറ്റവും ദുര്‍ബലമായ വെടിനിര്‍ത്തല്‍ സമയത്തും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്ന ലക്ഷണങ്ങള്‍ കാണാനില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കടലിടുക്ക് അടച്ചുപൂട്ടിയത് ലോകത്തിലെ എണ്ണ, ഗ്യാസ് വിതരണത്തിന്റെ അഞ്ചിലൊന്നിനെ തടസപ്പെടുത്തുകയും ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് സൈന്യം ഇറാനിയന്‍ ചരക്ക് കപ്പലും ഓയില്‍ ടാങ്കറും പിടിച്ചെടുത്തു. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്ക് വഴി ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് കണ്ടെയ്‌നര്‍ കപ്പലുകളെ…

    Read More »
  • പെട്രോള്‍- ഡീസല്‍ വില 28 രൂപവരെ വര്‍ധിപ്പിച്ചേക്കാം; തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വരുന്നത് വന്‍ വിലക്കയറ്റം; എക്‌സൈസ് ഡ്യൂട്ടി ഇളവു നല്‍കിയിട്ടും നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്ന വാദവുമായി റിഫൈനറികള്‍

    അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിനും ഡീസലിനും 25-28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസിന്‍റെ വിലയിരുത്തുന്നത്. എന്നാല്‍ ഒറ്റത്തവണയായി വലിയ വില വര്‍ധനവിന് പകരം ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരത്തെ ബാധിച്ചതിനാല്‍ എണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്. സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും തമ്മില്‍ വ്യത്യാസം വര്‍ധിക്കുകയാണ്. ഇത് വിതരണത്തിലെ കടുത്ത സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.   ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന  എണ്ണയുടെ ശരാശരി വിലയായ  ക്രൂഡ് ബാസ്ക്കറ്റ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇറക്കുമതിയില്‍ 13-15 ശതമാനം കുറവു വന്നിട്ടും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍…

    Read More »
Back to top button
error: