LIFETRENDING

ഗോകുലം മൂവീസിന്റെ രണ്ടു ചിത്രങ്ങൾ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ ‘നാലാംതൂണ്’

ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ രണ്ടു ചിത്രങ്ങൾ ആരംഭിക്കുന്നു. ആദ്യ ചിത്രം വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’. രണ്ടാമത്തേ ചിത്രം അജയ് വാസുദേവും ജിസ് ജോയിയും സംവിധാനം ചെയ്യുന്ന ‘നാലാംതൂണ്’. ഈ രണ്ടു ചിത്രങ്ങളുടേയും ആരംഭം ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച കൊച്ചി ഗോകുലം കൺവൻഷൻ സെന്റെറിൽ നടന്നു.

കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ’ പ്രശസ്ത സംവിധായകൻ ജോഷി, മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായർ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ രണ്ടു ചിത്രങ്ങളുടേയും അണിയറ പ്രവർത്തകരും പ്രധാന അഭിനേതാക്കളും പങ്കെടുത്തു. ഇവർക്കു പുറമേ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖ വ്യക്തികളും, ബന്ധുമിത്രാദികളും സന്നിഹിതരായിരുന്നു.

ഗോകുലം ഗോപാലന്റെ ആമുഖ പ്രസംഗത്തോടെയായിരുന്നു തുടക്കം. സിനിമയെ കച്ചവടമായി മാത്രം കണ്ടല്ല താൻ സിനിമയെടുക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ”പഴശ്ശിരാജാ, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകൾ ചെയ്തത് ആ സമീപനത്താലാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ അധികമാരും പരാമർശിക്കാത്ത, അശരണർക്കു വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാഹസികമായ ജീവിതകഥ പറയുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഇന്നത്തെ തലമുറക്ക് ഈ കഥാപാത്രത്തിന്റെ പ്രാസാന്യം വ്യക്തമാക്കാൻ കൂടിയാണ്…””എല്ലാവിധ കൊമേഴ്‌സ്യൽ ഘടകങ്ങൾ കൂട്ടിച്ചേർത്ത ഒരു ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്നതോടൊപ്പം ചില സന്ദേശങ്ങൾ കൂടി നൽകുന്നതായിരിക്കും ഈ ചിത്രം” സംവിധായകൻ വിനയൻ പറഞ്ഞു. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്.

നിരവധി പുതുമുഖങ്ങളെ നായക നിരയിലേക്ക് അവതരിപ്പിച്ച വിനയൻ ഇക്കുറി സിജു വിൽസനെ സൂപ്പർതാര പദവിയിലേക്കു നയിക്കുന്നു. മറാത്തി നാടക വേദിയിൽ നിന്നും കണ്ടെത്തിയ തീയേറ്റർ ആർട്ടിസ്റ്റായക യാദുവാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രമായ നങ്ങേലിയെ അവതരിപ്പിക്കുന്നത്.

അമ്പതോളം പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും നൂറുകണക്കിന് ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്നതാണ് ഈ ചിത്രം. അനൂപ് മേനോൻ ,ചെമ്പൻ വിനോദ് ജോസ്, സുധീർ കരമന, സുരേഷ് കൃഷ്ണാ സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, വിഷ്ണുവിനയ് രാഘവൻ, ഇന്ദ്രൻസ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്,കൃഷ്ണാ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ജയൻ ചേർത്തല, ശരൺ, സുന്ദരപാണ്ഡ്യൻ, മനു രാജ്, ബിട്ടു തോമസ് പൂജപ്പുര രാധാകൃഷ്ണൻ ,സലിം ബാബാ, നസീർ സംക്രാന്തി ദീപ്തി സതി, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക,വിസ്മയാ, ശ്രയാ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു.
ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ. കലാസംവിധാനം. അജയൻ ചാലിശ്ശേരി – മേക്കപ്പ്. പട്ടണം റഷീദ്. കോസ്റ്റും – ഡിസൈൻ.- ധന്യാ ബാലകൃഷ്ണൻ. കോ- പ്രൊഡ്യൂസേഴ്സ് .വി .സി.പ്രവീൺ, ബൈജു ഗോപാലൻ – എക്സ്ക്കുട്ടിവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊജക്റ്റ് -ഡിസൈനർ – ബാദ്ഷ. ഫെബ്രുവരി ഒന്നിന് കുട്ടനാട്ടിലെ അമ്പലപ്പുഴ, ചോറ്റാനിക്കര, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രം പൂർത്തിയാകും.

നാലാംതൂണ്
……………………..
രണ്ടാമത്തെ ചിത്രം ‘നാലാംതൂണ്’ അജയ് വാസുദേവ്‌ സംവിധാനം ചെയ്യുന്നു. കോവിഡ് കാലത്തെ രാഷ്ടീയം ചർച്ച ചെയ്യുന്ന സിനിമയാണ് നാലാംതൂണ്. മഹാമാരിയെ ഭയത്തോടെ ജനം പോരാടി നിൽക്കുമ്പോൾ ഇവിട്ടത്തെ മാധ്യമങ്ങൾ സൃഷ്ടിച്ച വാർത്തകൾ ഏറെ അപഹാസ്യമായിരുന്നു. ആ വിഷയം ചർച്ചപ്പെടുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് നാലാംതൂണ്.

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നീതാ പിള്ള എന്നിവർ ഈ ചിത്രത്തിലണി നിരക്കുന്നു. എസ്.സുരേഷ് ബാബുവിൻ്റേതാണ് തിരക്കഥ രണദേവാണ് ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – സേതു അടൂർ, പൗലോസ് കുറുമുറ്റം. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ –  കൃഷ്ണമൂർത്തി. കോ- പ്രൊഡ്യൂസേഴ്സ് -വി.സി – പ്രവീൺ – ബൈജു ഗോപാലൻ ഫെബ്രുവരി മദ്ധ്യത്തിൽ കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കും.

വാഴൂർ ജോസ്

Back to top button
error: