LIFETRENDING

ആവേശമുണർത്തി മെഗാസ്റ്റാറിന്റെ ”ആചാര്യ”: ടീസറത്തി

തെലുങ്ക് മെഗാസ്റ്റാർ ചിരംഞ്ജീവി നായകനാകുന്ന ആചാര്യയുടെ പുതിയ ടീസർ എത്തി. ചിരഞ്ജീവിയെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകനായ കൊരട്ടല ശിവ തന്നെയാണ്.

ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ ആണ്. നിരഞ്ജൻ റെഡ്ഡിയും രാംചരണും ചേർന്നാണ് ആചാര്യ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചായാഗ്രഹണം തിരുവും സംഗീതസംവിധാനം മണി ശര്‍മ്മയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.നവീന്‍ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഈ സമ്മറിന് തീയേറ്ററുകളിലെത്തും.

Back to top button
error: