LIFE

  • ”കുഞ്ഞു കുഞ്ഞാലി” യുടെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി 5ന് എത്തുന്നു

    മോഹൻലാലിനെ നായകനാക്കി മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഫെബ്രുവരി അഞ്ചിന് പുറത്തിറക്കുന്നു. കുഞ്ഞുകുഞ്ഞാലി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രയാണ്. പത്മഭൂഷണ്‍ അവാർഡ് നേടിയ കെ എസ് ചിത്രയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് അണിയറപ്രവർത്തകർ ഗാനം ഫെബ്രുവരി അഞ്ചിന് പുറത്തിറക്കുന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത്. റോണി റാഫേൽ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. കേരളത്തിൽ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചുമണിക്കാണ് സൈന മ്യൂസിക്കിലൂടെ ഗാനം പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ഓരോ അഞ്ച് മിനിറ്റ് ഇടവേളകളിലായി ബാക്കി നാല് ഭാഷകളിലേയും ഗാനം എത്തും. ആന്റണി പെരുമ്പാവൂരും ഡോക്ടർ റോയ് സി ജെ യും സന്തോഷ് ടി കുരുവിളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഈ വര്‍ഷത്തെ ഓണത്തിന് തിയേറ്ററുകളിലെത്തും.…

    Read More »
  • ENEMY യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

    വിശാലിനെയും ആര്യയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമി എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. മിനി സ്റ്റുഡിയോസിനു വേണ്ടി വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രകാശ്‌രാജും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രത്തെ നായകനാക്കി ഇരുമുഖൻ ഒരുക്കിയ ആനന്ദ് ശങ്കറിന്റെ പുതിയ ചിത്രമാണ് എനിമി. ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. തമൻ എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2021 ല്‍ പ്രദർശനത്തിനെത്തും.

    Read More »
  • അതെ…അതിജീവിയ്ക്കാവുന്നതേയുള്ളൂ ഈ രോഗത്തെ,കരുതലുണ്ടെങ്കില്‍,ഇന്ന് ലോക കാന്‍സര്‍ ദിനം-ശ്രീകുമാർ ശേഖർ

    ഫെബ്രുവരി 4. ഇന്ന് ലോക കാന്‍സര്‍ ദിനം. ബയോപ്സി റിസള്‍ട്ട് വരും എന്നു പറഞ്ഞതിന് മൂന്നു ദിവസം മുമ്പുതന്നെ ആശുപത്രിയില്‍ നിന്ന് വിളി വന്നപ്പോള്‍ ഉറപ്പിച്ചു: പണി കിട്ടി. ഡോക്ടര്‍മാര്‍ രണ്ടുപേര്‍ ചേര്‍ന്നു വിശദീകരിച്ചു. ‘കാന്‍സറാണ്. rectal cancer. സര്‍ജറി വൈകേണ്ട’. രണ്ടു മിനിറ്റ് വേണ്ടിവന്നു, മനസ്സില്‍ ചോദ്യങ്ങള്‍ രൂപപ്പെടുത്താന്‍. Rectum പൂര്‍ണ്ണമായി നീക്കിയേ പറ്റൂ. പിന്നീടുള്ള ജീവിതം എങ്ങനെ സാധാരണമാക്കാം എന്ന ഉപദേശങ്ങള്‍ കിട്ടി. എല്ലാം കേട്ടു. ആദ്യം തലയില്‍ സ്ക്രോള്‍ പോയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍. ‘മൃത്യുവിന്‍ ദൂതുമായെത്തുന്നൊരര്‍ബുദം മുറ്റിത്തഴച്ചു വളര്‍ന്നൊരായുസ്സിനെ ചുട്ടെരിയ്ക്കുന്നതും ജീവിതം ”. നാല്‍പ്പതാം വയസ്സില്‍ ദൂത് കൈപ്പറ്റി എന്നുറപ്പിച്ചു. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഡോ. സന്തോഷ്‌ ജോണ്‍ എബ്രഹാമിന്റെ ചികിത്സയിലേക്ക്. രോഗം എന്നു തുടങ്ങി എന്നു അറിയാനാകുമോ എന്നു ചോദിച്ചാല്‍ ‘അറിഞ്ഞാല്‍ ആ തീയതിയില്‍ പോയി ചികിത്സിയ്ക്കാന്‍ പറ്റുമോ’ എന്നു തിരിച്ചു ചോദിയ്ക്കുന്ന ഡോക്ടര്‍. വേണ്ടത് ചെയ്യും; വേണ്ടത് മാത്രം പറയും. പത്തുദിവസത്തിനകം സര്‍ജറി.…

    Read More »
  • ട്രെയിലര്‍ തകർത്തു, ഒരു ഹിറ്റ് മണക്കുന്നുണ്ട്: ഓപ്പറേഷൻ ജാവയ്ക്ക് ആശംസകളുമായി വിനീത് ശ്രീനിവാസൻ

    മലയാളത്തിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഗായകനായും അഭിനേതാവായും നിർമ്മാതാവായുമൊക്കെ അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും അവയൊക്കെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയമാണ് അദ്ദേഹത്തിന്റേതായി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. സ്വന്തം സിനിമയ്ക്കെന്നപോലെ തന്നെ തന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സിനിമയ്ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ഒരു ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ നല്ല വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഓപ്പറേഷൻ ജാവയുടെ ട്രെയിലറിനെപ്പറ്റി നടനായ അലക്സാണ്ടർ പ്രശാന്തിനോടാണ് വിനീത് ശ്രീനിവാസൻ തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നന്നായിട്ടുണ്ടെന്നും ഒരു സൂപ്പര്‍ ഹിറ്റ് ഫീല്‍ ചെയ്യുന്നു എന്നുമാണ് വിനീത് ശ്രീനിവാസൻ അലക്സാണ്ടർ പ്രശാന്തിനോട് വാട്സാപ്പിൽ പറയുന്നത്. വിനീത് ശ്രീനിവാസന്റെ നല്ല…

    Read More »
  • കോൺഗ്രസിന്റെ ജീർണിച്ച ജാതി ചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരൻ – രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ-വീഡിയോ

    കോൺഗ്രസിന്റെ ജീർണ്ണിച്ച ജാതിചിന്തയുടെ പ്രതിഫലനമാണ് കെ സുധാകരന്റെ വാക്കുകൾ എന്ന്‌ രാഷ്ട്രീയ നിരീക്ഷകൻ എൻ ലാൽകുമാർ. സുധാകരൻ ഇതാദ്യമായല്ല ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നെയ്ത്തുകാരന്റെ മകനാണ് കെ സുധാകരൻ. അക്കാര്യം അഭിമാനത്തോടെ പറയുകയാണ് സുധാകരൻ ചെയ്യേണ്ടതെന്നും ലാൽകുമാർ ചൂണ്ടിക്കാട്ടി. വീഡിയോ കാണുക

    Read More »
  • സംഗീതം മഴ പെയ്യുന്നതു പോലെയാണ്: ആ നിമിഷത്തിൽ സംഭവിക്കുന്നതിനെ സ്വീകരിക്കാനേ വഴിയുള്ളൂ

    ഇന്ത്യൻ സിനിമാ സംഗീത ലോകത്ത് അറിയപ്പെടുന്ന പ്രഗത്ഭനാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളോട് കിടപിടിക്കാൻ ഇന്നും പല സംഗീത സംവിധായകര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നിന്നും ഇളയരാജ വര്‍ഷങ്ങളായി റെക്കോര്‍ഡിഗിംനും കംപോസിങ്ങിനുമായി ഉപയോഗിച്ചിരുന്ന മുറി ഒഴിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സ്റ്റുഡിയോയുടെ ഉദ്ഘാടന ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകവേയാണ് അദ്ദേഹം സംഗീതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ”ഇനി തമിഴ് സിനിമാലോകത്തിന് എത്തരത്തിലുള്ള ഗാനങ്ങളാണ് താങ്കളില്‍ നിന്നും ലഭിക്കുക” എന്ന ചോദ്യത്തിനാണ് ഇളയരാജ മറുപടിയായി ”സംഗീതം മഴ പോലെയാണെന്നും എന്ത് ലഭിക്കുന്നുവോ അത് സ്വീകരിക്കാനെ ജനങ്ങൾക്ക് നിർവാഹമുള്ളൂ” എന്നും മറുപടി പറഞ്ഞത് തമിഴ് ചലച്ചിത്രതാരം സൂരിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ സൂരിയ്ക്കൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ റെക്കോർഡിങിനായി വിജയ് സേതുപതിയും വെട്രിമാരനും…

    Read More »
  • ചൈനയിലെ വുഹാൻ ലാബിൽ “ബാറ്റ് വുമണെ” കണ്ട് ലോകാരോഗ്യ സംഘടനാ സംഘം

    കോവിഡ് 19 വൈറസ് ഉത്ഭവകേന്ദ്രം എന്ന് പാശ്ചാത്യരാജ്യങ്ങൾ കരുതുന്ന ചൈനയിലെ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിച്ചു. സംഘം മൂന്നരമണിക്കൂർ വുഹാനിലെ ലാബിൽ ചിലവഴിച്ചു. ഡോ. ഷി ഷെൻഗ്ലി അടക്കമുള്ള വൈറോളജിസ്റ്റുകളുമായി സംഘം ചർച്ച നടത്തി. കൊറോണ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്മാരിൽ പ്രമുഖയാണ് ഷി. വവ്വാലുകളിൽ നടത്തുന്ന പരീക്ഷണങ്ങൾ മൂലം “ബാറ്റ് വുമൺ “എന്ന പേരിൽ ആണ് ഷി അറിയപ്പെടുന്നത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കോവിഡ് 19 വൈറസ് ചോർന്നത് എന്ന വാദം ഷി നിഷേധിച്ചു. ചൈനയിലെ വനാന്തരങ്ങളിൽ നിന്നും പിടികൂടപ്പെട്ട വവ്വാലുകളിൽ നിന്ന് വുഹാൻ സ്റ്റാഫിലേയ്ക്ക് പടർന്നാണ് കോവിഡ് 19 ലോകം മുഴുവൻ പടർന്നത് എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന സംഘം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിക്കുന്നത്.

    Read More »
  • ഒരു ആടിനെ വായ്പയായി നൽകും, നാല് ആട്ടിൻ കുട്ടികൾ വായ്പാ തിരിച്ചടവ്

    കാർഷിക രംഗം ആകെ പ്രതിസന്ധിയിലാണ്. പ്രാഥമിക മൂലധനം പോലും ഇല്ലാത്തതിനാൽ കർഷകർ വളരെയേറെ ദുരിതത്തിലും ആണ്. ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ” ആട് ബാങ്ക്” “ഖർഖേഡ ആട് ബാങ്ക്” എന്നാണ് ഈ പുതിയ സംരംഭത്തിന് പേര്. സാങ്വി മോഹാഡി ജില്ലയിൽ ആണ് സംരംഭം തുടങ്ങിയിരിക്കുന്നത്. കൃഷിയിൽ ബിരുദമുള്ള 52 കാരനായ നരേഷ് ദേശ്മുഖ് ആണ് ഈ പരീക്ഷണത്തിന് തുടക്കമിട്ടത്. 2018 ജൂലൈയിലാണ് ആട് ബാങ്ക് നിലവിൽ വന്നത്. വായ്പ വേണ്ട കർഷകൻ 1200 രൂപ നൽകി ബാങ്കിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ബാങ്ക് കർഷകന് ഒരാടിനെ നൽകും. 40 മാസങ്ങൾകൊണ്ട് നാല് ആട്ടിൻകുട്ടികളെ തിരിച്ചു കൊടുത്തു കൊണ്ടാണ് കർഷകൻ വായ്പ തിരിച്ചടയ്ക്കേണ്ടത്. തന്റെ സമ്പാദ്യമായ 40 ലക്ഷം കൊണ്ട് 340 വളർച്ചയുള്ള ആടുകളെ നരേഷ് വാങ്ങി. ഇതാണ് ബാങ്കിന്റെ മൂലധനം. 340 കർഷകർ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട്. സ്ത്രീകളാണ് ഏറെയും. വായ്പയെടുക്കുന്ന ഓരോ കർഷകനും രണ്ടര…

    Read More »
  • ഒരു തെരുവ് പട്ടിക്ക് ഇതിലും വലിയ ഗതികേട് വരാനില്ല,പട്ടിയും പുലിയും ഒരുമിച്ച് ശുചിമുറിയിൽ അകപ്പെട്ടു, പിന്നെ സംഭവിച്ചത് എന്താണ്?-Video

    ഒരു തെരുവ് പട്ടിക്ക് ഇതിലും വലിയ ഗതികേട് വരാനില്ല. കർണാടകയിലെ ബിലിനിലെ ഗ്രാമത്തിൽ ആണ് സംഭവം. ഒരു തെരുവു പട്ടി പുലിക്കൊപ്പം ശുചിമുറിയിൽ അകപ്പെട്ടു. ഏഴു മണിക്കൂറാണ് പട്ടിയും പുലിയും ഒരു ശുചിമുറിക്കുള്ളിൽ കഴിഞ്ഞത്. പുലി പട്ടിയെ ഓടിച്ചു ശുചിമുറിയിൽ കയറ്റുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരൻ അപ്പോൾ തന്നെ ശുചിമുറിയുടെ വാതിലടച്ചു. പുലിക്കൊപ്പം പട്ടിയും ശുചിമുറിയിൽ അകപ്പെട്ടു. പിന്നാലെ സംഭവം നാട്ടിലാകെ പാട്ടായി. ചില വിരുതന്മാർ ജനാലവഴി ഫോട്ടോയെടുത്തു. പട്ടി ഒരു തലയ്ക്കലും പുലി മറുതലയ്ക്കലുമായി ഇരിപ്പുറപ്പിച്ചു. പുലിയെ ബോധംകെടുത്തി പുറത്തിറക്കാൻ ആയിരുന്നു വനം വകുപ്പ് അധികൃതരുടെ പദ്ധതി. എന്നാൽ ശുചിമുറിയുടെ മുകൾഭാഗം പൊളിച്ച് പുലി രക്ഷപ്പെട്ടു. ഒരു പോറലും ഇല്ലാതെ പട്ടിയും പുറത്തിറങ്ങി. Sharing a video I received from the spot. After the leopard and dog were spotted inside the toilet in the morning, curious passers-by joined forest department…

    Read More »
  • ബ്ലാസ്റ്റേഴ്സ് വീണ്ടും പടിക്കൽ കലമുടച്ചു, മുംബൈക്കെതിരെയും തോൽവി

    ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. ഇന്ന് തോറ്റത് മുംബൈ സിറ്റി എഫ്സിക്കെതിരെ. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് തോൽവി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ പൂർണമായും നിലച്ച മട്ടായി. ആദ്യപകുതിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ സഹലിന്റെ കൃത്യമായ കോർണറിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഹെഡ്ഡറിലൂടെ വിൻസൺ ഗോമസ് പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതി ആരംഭിച്ച് 25 സെക്കൻഡിനുള്ളിൽ തന്നെ മുംബൈ സമനില കണ്ടെത്തി. ബിപിൻ സിങ് ആണ് മുംബൈയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 65 ആം മിനിറ്റിൽ ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനു മുംബൈയ്ക്ക് പെനാൽറ്റി ലഭിച്ചു.ഫോൺഡ്രെ അത് ഗോൾ ആക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ ഗോളെന്നുറച്ച ഏഴോളം അവസരങ്ങൾ രക്ഷപ്പെടുത്തിയ മുംബൈ ഗോൾകീപ്പർ അമരീന്ദർ ആണ് ഹീറോ ഓഫ് ദ മാച്ച്.

    Read More »
Back to top button
error: