LIFE
-
റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ-ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് . വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ,മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, പിആർഒ മഞ്ജു ഗോപിനാഥ്.
Read More » -
കൈപ്പത്തികള്‍ നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു: ”ഒരിലത്തണലിൽ” പ്രദർശനത്തിന് എത്തുന്നു
വൈകല്യങ്ങളെ അതിജീവിച്ച് ശ്രീധരൻ നായകനാകുന്നു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ഒരിലത്തണലില്‍ എന്ന ചിത്രത്തിലാണ് കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരൻ നായകനായെത്തുന്നത്. പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊപ്പം ജീവിക്കുകയും ചെയ്യുന്ന അച്യുതൻ എന്ന കഥാപാത്രമായാണ് ശ്രീധരൻ ചിത്രത്തിലെത്തുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതവുമായി ചിത്രത്തിന് ഒരുപാട് സാമ്യതകളും ഉണ്ട്. സഹസ്രാരാ സിനിമാസിന് വേണ്ടി സന്ദീപ് ആര്‍ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജിത് രാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീധരൻ, കൈനകരി തങ്കരാജ്, ഷൈലജ പി അംബു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനോടും പ്രകൃതിയോടും പോരടിക്കുന്ന ശ്രീധരന് സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാര അവാർഡും ലഭിച്ചിരുന്നു.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ സ്വദേശിയാണ് ശ്രീധരൻ.
Read More » -
പ്രിയനൊരാൾ …..
മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സംഗീത ആൽബം ” പ്രിയനൊരാൾ ” റിലീസിനൊരുങ്ങുന്നു . ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോർന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയിൽ പകർത്തിയെടുത്തിരിക്കുന്നു. പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം കൊണ്ട് പ്രേക്ഷകരെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമായിരിക്കും പ്രിയനൊരാൾ . ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയഭാവങ്ങൾക്ക് മേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത അനശ്വരവും കാലാതിവർത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ്…
Read More » -
സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ നിന്നും സംവിധാനത്തിലേക്ക് …. ഏകാകിനിയുമായി അജി മസ്ക്കറ്റ്
പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഏകാകിനി’യിൽ അമ്പിളി അമ്പാളി നായികയാകുന്നു. ഡയാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്. രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകിയ ഡയാന, തന്റെ നഷ്ടസ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി. ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വരുന്നു. വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകൾ … മലപ്പുറം മഞ്ചേരിയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നുള്ള നർത്തകിയും…
Read More » -
ഒടിയന്റെ’ കഥയുമായി ‘കരുവ്’ ! പൂജ 10ന് പാലക്കാട്
മലയാളത്തിൽ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന “കരുവ് “ന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഫെബ്രുവരി 10ന് പാലക്കാട് കാവശ്ശേരിയിൽ നടക്കും.ചടങ്ങിൽ ആലത്തൂർ എ.എൽ.എ കെ.ഡി പ്രസേനൻ, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ് തുടങ്ങിയവർ വിശിഷ്ഠാതിഥികളായിരിക്കും. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കരുവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യം.ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായിക തന്നെയാണ് നിർവഹിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് എഴുത്ത്കാരികൂടിയായ ശ്രീഷ്മ.ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായിക ആകുന്നു എന്ന പ്രത്യേകതയും കരുവ് എന്ന ചിത്രത്തിനുണ്ട്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ സുധീർ ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട്…
Read More » -
‘ഉടുമ്പ് ’; ചിത്രീകരണം പൂർത്തിയായി
സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ ചിത്രീകരണം പൂർത്തിയായി. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ…
Read More » -
”ഒരിടത്ത് ഒരിടത്തു”മായി ”ഒതളങ്ങ തുരുത്ത്” ടീം
കോവിഡ് കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മിനി വെബ് സീരീസ് ആയിരുന്നു ഒതളങ്ങ തുരുത്ത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു നാട്ടിലേക്ക് ഇറങ്ങുകയും അവിടുത്തെ കാഴ്ചകൾ ഏറ്റവും രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഒതളങ്ങ തുരുത്തിന്റെ പ്രത്യേകത. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയം കൊണ്ട് തന്നെയാണ് ഒതളങ്ങാ തുരുത്ത് വ്യത്യസ്തം ആവുന്നത്. ഒതളങ്ങ തുരുത്തിന്റെ ഓരോ എപ്പിസോഡും മില്യൻ കാഴ്ചക്കാരുമായി യൂട്യൂബിൽ മുന്നേറുകയാണ്. പുതിയ എപ്പിസോഡ് റിലീസ് ചെയ്ത് മണിക്കൂറുകൾ കൊണ്ടു തന്നെ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഒതളങ്ങ തുരുത്തിലെ താരങ്ങളെ അണിനിരത്തി കൊണ്ട് പുതിയ ഒരു വെബ് സീരിസ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ”ഒരിടത്ത് ഒരിടത്ത്” എന്നു പേരിട്ടിരിക്കുന്ന പുതിയ വെബ്സീരീസ് സംവിധാനം ചെയ്യുന്നത് സച്ചിൻ രാജാണ്. ഒതളങ്ങ തുരുത്തിന്റെ ഛായാഗ്രാഹകനായ കിരൺ തന്നെയാണ് പുതിയ വെബ്സീരിസിന് വേണ്ടിയും ക്യാമറ പ്രവർത്തിപ്പിക്കുന്നത്. അരുണ്‍ ബി ഐവര്‍ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഒരിടത്ത് ഒരിടത്തിന്റെ ആദ്യ…
Read More » -
”മാധവി”യുമായി രഞ്ജിത്ത്
മലയാളത്തിലെ ഏറ്റവും താരമൂല്യം ഏറിയ തിരക്കഥാകൃത്താണ് രഞ്ജിത്ത്. തിരക്കഥയെഴുതിയ മിക്ക സിനിമകളും സൂപ്പർഹിറ്റുകൾ ആക്കിമാറ്റിയ രചയിതാവ്. രാവണപ്രഭു എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനിലേക്കുള്ള പരിവേഷം ആദ്യമായി രഞ്ജിത്തില്‍ ഉണ്ടാവുന്നത്. തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയതോടെ സംവിധായക കുപ്പായം വീണ്ടും വീണ്ടും രഞ്ജിത് അണിയുകയായിരുന്നു. പിന്നീട് രഞ്ജിത്തിന്റെ തൂലികയിൽ നിന്നും മികച്ച ഒരുപാട് സൃഷ്ടികൾ പിറന്നിട്ടുണ്ട്. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനി കഴിഞ്ഞവർഷം നിർമ്മിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വലിയ സാമ്പത്തിക വിജയവും നിരൂപക പ്രീതിയും സമ്പാദിച്ചിരുന്നു. ഇപ്പോഴിതാ രഞ്ജിത്ത് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നമിതാ പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര് മാധവി എന്നാണ്. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Read More »

