Lead NewsLIFENEWS

ചൈനയിലെ വുഹാൻ ലാബിൽ “ബാറ്റ് വുമണെ” കണ്ട് ലോകാരോഗ്യ സംഘടനാ സംഘം

കോവിഡ് 19 വൈറസ് ഉത്ഭവകേന്ദ്രം എന്ന് പാശ്ചാത്യരാജ്യങ്ങൾ കരുതുന്ന ചൈനയിലെ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടനാ സംഘം സന്ദർശിച്ചു. സംഘം മൂന്നരമണിക്കൂർ വുഹാനിലെ ലാബിൽ ചിലവഴിച്ചു.

ഡോ. ഷി ഷെൻഗ്ലി അടക്കമുള്ള വൈറോളജിസ്റ്റുകളുമായി സംഘം ചർച്ച നടത്തി. കൊറോണ വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞന്മാരിൽ പ്രമുഖയാണ് ഷി. വവ്വാലുകളിൽ നടത്തുന്ന പരീക്ഷണങ്ങൾ മൂലം “ബാറ്റ് വുമൺ “എന്ന പേരിൽ ആണ് ഷി അറിയപ്പെടുന്നത്.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് കോവിഡ് 19 വൈറസ് ചോർന്നത് എന്ന വാദം ഷി നിഷേധിച്ചു. ചൈനയിലെ വനാന്തരങ്ങളിൽ നിന്നും പിടികൂടപ്പെട്ട വവ്വാലുകളിൽ നിന്ന് വുഹാൻ സ്റ്റാഫിലേയ്ക്ക് പടർന്നാണ് കോവിഡ് 19 ലോകം മുഴുവൻ പടർന്നത് എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർ കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന സംഘം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിക്കുന്നത്.

Back to top button
error: