LIFETRENDING

ഒരു തെരുവ് പട്ടിക്ക് ഇതിലും വലിയ ഗതികേട് വരാനില്ല,പട്ടിയും പുലിയും ഒരുമിച്ച് ശുചിമുറിയിൽ അകപ്പെട്ടു, പിന്നെ സംഭവിച്ചത് എന്താണ്?-Video

ഒരു തെരുവ് പട്ടിക്ക് ഇതിലും വലിയ ഗതികേട് വരാനില്ല. കർണാടകയിലെ ബിലിനിലെ ഗ്രാമത്തിൽ ആണ് സംഭവം. ഒരു തെരുവു പട്ടി പുലിക്കൊപ്പം ശുചിമുറിയിൽ അകപ്പെട്ടു. ഏഴു മണിക്കൂറാണ് പട്ടിയും പുലിയും ഒരു ശുചിമുറിക്കുള്ളിൽ കഴിഞ്ഞത്.

പുലി പട്ടിയെ ഓടിച്ചു ശുചിമുറിയിൽ കയറ്റുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരൻ അപ്പോൾ തന്നെ ശുചിമുറിയുടെ വാതിലടച്ചു. പുലിക്കൊപ്പം പട്ടിയും ശുചിമുറിയിൽ അകപ്പെട്ടു.

പിന്നാലെ സംഭവം നാട്ടിലാകെ പാട്ടായി. ചില വിരുതന്മാർ ജനാലവഴി ഫോട്ടോയെടുത്തു. പട്ടി ഒരു തലയ്ക്കലും പുലി മറുതലയ്ക്കലുമായി ഇരിപ്പുറപ്പിച്ചു. പുലിയെ ബോധംകെടുത്തി പുറത്തിറക്കാൻ ആയിരുന്നു വനം വകുപ്പ് അധികൃതരുടെ പദ്ധതി. എന്നാൽ ശുചിമുറിയുടെ മുകൾഭാഗം പൊളിച്ച് പുലി രക്ഷപ്പെട്ടു. ഒരു പോറലും ഇല്ലാതെ പട്ടിയും പുറത്തിറങ്ങി.

Back to top button
error: