
വിശാലിനെയും ആര്യയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമി എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. മിനി സ്റ്റുഡിയോസിനു വേണ്ടി വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രകാശ്രാജും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രത്തെ നായകനാക്കി ഇരുമുഖൻ ഒരുക്കിയ ആനന്ദ് ശങ്കറിന്റെ പുതിയ ചിത്രമാണ് എനിമി. ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. തമൻ എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2021 ല് പ്രദർശനത്തിനെത്തും.