മലയാള സിനിമയിലെ പ്രശസ്ത ചലച്ചിത്ര താരവും നിർമ്മാതാവുമാണ് റിമാകല്ലിങ്കൽ. തന്റെ വ്യക്തമായ നിലപാടുകൾ കൊണ്ട് തന്നെ താരം പലപ്പോഴും വാർത്തകളിൽ സജീവമാകാറുണ്ട്. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളിലും താരം തന്റെ കാഴ്ചപ്പാട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ലെഡ് സമയത്ത് റിലീഫ് കളക്ഷൻ ക്യാമ്പുകൾക്ക് നേതൃത്വം നല്‍കുന്നതിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. അന്ന് കൊച്ചിയിലെ ഏറ്റവും വലിയ ഫ്ലഡ് റിലീഫ് ക്യാമ്പുകളിൽ ഒന്ന് താരത്തിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം നൃത്തവിദ്യാലയം ആയിരുന്നു.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട മാമാങ്കം എന്ന നൃത്തവിദ്യാലയം താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് താരം വ്യക്തമാക്കുന്നു. റിമ കല്ലിങ്കലിന്റെ വലിയ സ്വപ്നമായിരുന്ന മാമാങ്കം ആറു വർഷത്തെ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അടച്ചു പൂട്ടുന്നത്. മാമാങ്കം സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് താരം തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. 2014ലാണ് റിമാകല്ലിങ്കൽ തന്റെ സ്വപ്ന പദ്ധതിയായ മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കുള്ള ഒരിടം എന്ന നിലയിലായിരുന്നു മാമാങ്കത്തെ താരം കണ്ടിരുന്നത്. നിരവധി ചിത്രങ്ങളുടെ ലൊക്കേഷനായി മാമാങ്കം മാറിയിട്ടുണ്ട്.
നൃത്ത വിദ്യാലയം എന്നതിനപ്പുറത്തേക്ക് മാമാങ്കം വളരെയധികം റിമാകല്ലിങ്കലിന്റെ ജീവിതവുമായി ഇഴുകിച്ചേർന്നു കിടക്കുന്ന സ്ഥലമാണ്. ഡാൻസ് റിഹേഴ്സലുകള്‍ക്കും ഫിലിം സ്ക്രീനിങ്ങുകള്‍ക്കും വർക് ഷോപ്പുകൾക്കും ഫ്ലഡ് റിലീഫ് ക്യാമ്പുകള്‍ക്കും മാമാങ്കം വേദി ആയിട്ടുണ്ട്. മാമാങ്കം സ്റ്റുഡിയോ അവസാനിപ്പിച്ചാലും ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്ന് താരം അറിയിച്ചിട്ടുണ്ട്.
കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധിയിലാണ് മാമാങ്കം സ്റ്റുഡിയോ താൽക്കാലികമായി അടച്ചിടുന്നതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ”മാമാങ്കം യാഥാർഥ്യമാക്കുന്നതിൽ തന്റെ കൂടെ നിന്നവരോട് നന്ദി പറയുന്നു. എല്ലാ രക്ഷിതാക്കൾക്കും എല്ലാ സപ്പോർട്ടേഴ്സിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി” റിമ പറയുന്നു