LIFE

  • ക്രിസ്മസിന് ഒരു കിടിലന്‍ ചോക്ലേറ്റ് റെഡ് വൈൻ കേക്ക്

    റെഡ് വൈനും ഡാർക്ക് ചോക്ലേറ്റും ഇഷ്ടമാണെങ്കിൽ ചോക്ലേറ്റ് റെഡ് വൈൻ കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായ ഒരു കേക്കാണ്. വീഞ്ഞിന്റെ രുചി കേക്കിലും ഫ്രോസ്റ്റിങ്ങിലും ഉണ്ട് എന്നതാണ് ഈ കേക്കിന്റെ മറ്റൊരു പ്രത്യേകത. ചേരുവകൾ 1). മൈദ – 2 കപ്പ് 2). പൊടിച്ച പഞ്ചസാര – 1 ½ 3). കപ്പ് കൊക്കോ പൗഡർ – ½ 4). കപ്പ് ബേക്കിങ് പൗഡർ – 1¼ 5). ടീസ്പൂൺ ബേക്കിങ് സോഡ – ½ ടീസ്പൂൺ 6). ഉപ്പ് – ¼ ടീസ്പൂൺ 7). മുട്ട – 3 എണ്ണം 8). വെജിറ്റബിൾ ഓയിൽ – ½ കപ്പ് 9). വാനില എസൻസ് – 1 ടീസ്പൂൺ 10). പാൽ – ½ കപ്പ് 11). ചോക്ലേറ്റ് ഉരുക്കിയത് – 100 ഗ്രാം 12). റെഡ് വൈൻ – ½ കപ്പ് 13). പ്ലം കേക്കിന്റെ രുചിയിൽ…

    Read More »
  • (no title)

    നാച്ചുറൽ സ്റ്റാർ നാനിയുടെ ” ശ്യാം സിംഹ റോയ് ” ഡിസംബർ 24-ന് മലയാളം ഉൾപ്പെടെ നാലു ഭാഷകളിൽ രാഹുൻ സൻകൃതൻ സംവിധാനം “ശ്യാം സിംഹം റോയ് ” ഡിസംബർ 24 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. നിഹാരിക എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വെങ്കട്ട് ബോയനപള്ളി ബിഗ് ബജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ മലയാളം ട്രെയ്ലറും, ഗാനവും എറണാകുളം ഹോട്ടൽ ക്രൗൺ പ്ലാസയിൽ വെച്ച് റിലീസ് ചെയ്തു. ചടങ്ങിൽ പ്രശസ്ത താരം നാനി പങ്കെടുടുത്ത് സംസാരിച്ചു.ആദ്യമായിട്ടാണ് നാനി കേരളത്തിലെത്തുന്നത്. ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ചും എല്ലാ പ്രധാന കഥാപാത്രങ്ങളുടെയും സവിശേഷതകളെക്കുറിച്ചും ട്രെയിലർ സൂചന നൽകുന്നു. സംവിധായകനെന്ന നിലയിൽ തന്റെ ആദ്യ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന വാസു എന്ന നിലയിൽ നാനിയുടെ രസകരമായ ഒരു കുറിപ്പിലാണ് ഇത് ആരംഭിക്കുന്നത്. അദ്ദേഹം തന്റെ സോഫ്റ്റ്‌വെയർ ജോലി രാജിവെച്ച് സിനിമാനിർമ്മാണം തൊഴിലായി സ്വീകരിക്കുന്നു. കൃതി ഷെട്ടിയാണ് നായികയായി കരാർ ഒപ്പിട്ടിരിക്കുന്നത്. ട്രെയിലറിന്റെ അവസാന പകുതി ആദ്യ പകുതിയിൽ നിന്ന് തികച്ചും…

    Read More »
  • ബ്രഹ്മാസ്ത്ര – ഒന്നാം ഭാഗം’ ദക്ഷിണ ഭാഷാ പതിപ്പുകൾ അവതരിപ്പിക്കാൻ എസ്.എസ്. രാജമൗലി

      “ അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ എസ്.എസ്. രാജമൗലി ബ്രഹ്മാസ്ത്രയുടെ ദർശനം അവതരിപ്പിക്കുന്നതോടെ ബ്രഹ്മാസ്ത്രയുടെ യാത്ര ആരംഭിക്കുന്നു.” 18th Dec 2021, ഹൈദരാബാദ്. ചില സൗഹൃദങ്ങളും ചില സിനിമകളും ശരിക്കും സവിശേഷമാണ്. എസ്.എസ്.രാജമൗലിയുടെ ‘പ്രണയത്തിന്റെ അധ്വാനം’ ബാഹുബലി അവതരിപ്പിക്കുന്നതിൽ കരൺ ജോഹറിന് അഭിമാനവും ബഹുമാനവും തോന്നി. ആ സൗഹൃദം പൂത്തുലയുന്നതും ഇന്ന് നാം കാണുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ദക്ഷിണ ഭാഷകളിൽ ലോകമെമ്പാടും അയൻ മുഖർജിയുടെ മാഗ്നം ഓപസ് ബ്രഹ്മാസ്ത്ര അവതരിപ്പിക്കുമെന്ന് എസ് എസ് രാജമൗലി  പ്രഖ്യാപിച്ചു. ഇന്ത്യൻ പുരാണങ്ങളിൽ നിന്നും, ആധുനിക ലോകത്തിൽ നിന്നുമുള്ള പ്രചോദനത്തിന്റെ ഒരു ഇതിഹാസ സംയോജനമായ, 2022-ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര, സമീപകാല റിലീസ് തീയതി പ്രഖ്യാപനവും ശ്രദ്ധേയമായ മോഷൻ പോസ്റ്റർ…

    Read More »
  • പത്തൊമ്പതാം നൂറ്റാണ്ട്” പതിനേഴാമത്തെ ക്യാരക്ടർ പോസ്റ്റർ

      “പത്തൊൻപതാം നൂറ്റാണ്ട്”എന്ന ചിത്രത്തിലെ പതിനേഴാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി. മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറെ ശ്രദ്ധേയനായ നടൻ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററാണ് പുറത്തിറക്കിയത്. പല സിനിമകൾക്കായും തീർത്ത കൊച്ചുണ്ണിയെ പറ്റിയുള്ള ഫാൻറസി നിറഞ്ഞ കഥകൾക്കപ്പുറം ചരിത്രത്തിൻെറ ലഭ്യമായ ഏടുകളിലൂടെ എല്ലാം ബൃഹുത്തായ വായന പൂർത്തിയാക്കിയാണ് പത്തൊൻപതാം നൂറ്റാണ്ടിലെ കായംകുളം കൊച്ചുണ്ണിയെ ദൃശ്യവൽക്കരിച്ചത്. 1818 ൽ കൊച്ചുണ്ണി ജനിച്ചെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്.. പക്ഷേ മരണത്തേപ്പറ്റി വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുന്നത്. ചിലർ 1859 എന്നു പറയുമ്പോൾ മറ്റു ചില രേഖകളിൽ 1895 എന്നു പറയുന്നു… ഈ സിനിമയിലെ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരേക്കാൾ പ്രായത്തിൽ ഏഴു വയസ്സ് കൂടുതലാണ് കായംകുളം കൊച്ചുണ്ണിക്ക്.. വേലായുധപ്പണിക്കരുടെ ജനനം 1825-ലാന്നെന്നും മരണം 1874ൽ ആണന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിന് രേഖകളും ഉള്ളതാണ്.. പക്ഷേ കൃത്യമായ ജനന മരണ രേഖകളും ജീവിച്ചിരുന്ന വീടും, ആറാട്ടുപുഴ വേലായുധപ്പണിക്കർ നടത്തിയ…

    Read More »
  • മ്യാവൂ” ഒഫീഷ്യൽ ട്രെയിലർ റിലീസ്

    സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍, കല-അജയന്‍ മങ്ങാട്, മേക്കപ്പ്-…

    Read More »
  • വെള്ളാരംകുന്നിലെ വെള്ളിമീനുകൾ – ഡിസംബർ 17-ന് തീയേറ്ററുകളിൽ …

      എജിഎസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച്‌ വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ” വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” ഡിസംബർ 17 – ന് തീയേറ്ററുകളിലെത്തുന്നു. പക്വതയില്ലാത്ത പ്രായത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന പ്രണയം ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അതിന്റെ സങ്കീർണ്ണതകളും ഒരു വശത്ത് ! സ്വാർത്ഥ താത്പര്യത്തിനുവേണ്ടി സ്വന്തം മാതാവിന്റെ മരണം കാത്തിരിക്കുന്ന ദുരാർത്തിയുടെ പര്യായമായ മകനും മരുമകളും സൃഷ്ടിക്കുന്ന അസ്വസ്ഥമായ ഗാർഹികാന്തരീക്ഷം മറുവശത്ത് ! നിഷ്ക്കളങ്കരായ ജനങ്ങൾ താമസിക്കുന്ന വെള്ളാരംകുന്നിന്റെ തനിമയാർന്ന ദൃശ്യാവിഷ്ക്കാരത്തോടൊപ്പം ഈ കുടുംബങ്ങൾ നൽകുന്ന സന്ദേശം എത്രത്തോളം പ്രസക്തമാണന്ന് ചർച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകൾ . ശാന്തികൃഷ്ണ , ഭഗത് മാനുവൽ , ആനന്ദ്സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ , ശശികലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റർ ഗൗതംനന്ദ, അഞ്ജു നായർ എന്നിവർ അഭിനയിക്കുന്നു. ബാനർ – എജിഎസ് മൂവി മേക്കേഴ്സ്‌ , രചന,…

    Read More »
  • നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍, കൽഹാര പ്രേക്ഷകരിലേക്ക്

    സുഗന്ധം പടര്‍ത്തുന്ന വെളുത്ത താമരയാണ് കല്‍ഹാരം. അത് തന്റെ ചുറ്റുമുള്ള ലോകത്തെ സുഗന്ധ പൂര്‍ണമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കല്‍ഹാര എന്ന ചെറു സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം പടര്‍ത്തുകയാണ്. ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കല്‍ഹാര നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഞ്ചമി ജി.കെ. രചനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രം വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കല്‍ഹാരയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അനുവായി മീനാക്ഷി എത്തുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍ തന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന വലിയ സന്ദേശമാണ് ചിത്രം പകരുന്നത്. പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലത കൃത്യമായി പ്രേക്ഷകരിലേക്കു പകരുന്നതില്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ ഭംഗിയും കുടുംബ ബന്ധത്തിന്റെ തീവ്രതയും ഒരുമിച്ചു ചേരുന്ന കല്‍ഹാര സമൂഹ മാധ്യമങ്ങളിലും ഇതിനോടകം വളരെ ചര്‍ച്ച സൃഷ്ടിക്കുകയാണ്. അനു സ്‌കൂളിലെത്തുമ്പോള്‍ സാക്ഷിയാകുന്ന സംഭവത്തിനോട് അവളും സുഹൃത്തുക്കളും പ്രതികരിക്കുന്നതും…

    Read More »
  • ഒരു കനേഡിയൻ ഡയറി” ഡിസംബർ 10-ന്

      പോൾ പൗലോസ്, ജോർജ് ആന്റണി, സിമ്രാൻ, പൂജ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സീമ ശ്രീകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സൈക്കോ ത്രില്ലർ ചിത്രം “ഒരു കനേഡിയൻ ഡയറി” ഡിസംബർ പത്തിന് പ്രദർശനത്തിനെത്തുന്നു. എൺപതു ശതമാനവും കാനഡയിൽ ചിത്രീകരിച്ച് കാനഡയുടെ എല്ലാ സൗന്ദര്യവും അതിന്റെ വ്യത്യസ്ത ഋതുക്കളും പകർത്തിയ ആദ്യ മലയാളം സിനിമയായ “ഒരു കാനേഡിയൻ ഡയറി ” ഒരുക്കിയത് ഒരു വനിത സംവിധായികയാണ് എന്നത് ഏറേ ശ്രദ്ധേയമാണ്. പ്രസാദ് മുഹമ്മ, അഖിൽ ആർ സി, കവലയൂർ, ജിൻസി ബിനോയ്, ജോവന്ന ടൈറ്റസ്, ജിൻസ് തോമസ്, ആമി എ എസ്, പ്രതിഭ,ദേവി ലക്ഷണം, സണ്ണി ജോസഫ്, ബെൻസൺ സെബാസ്റ്റ്യൻ, ഡോസൺ ഹെക്ടർ, ചാഡ്,സ്റ്റീവ്, ബിനോയ് കൊട്ടാരക്കര, ജാക്സൺ ജോയ്, ശുഭ പട്ടത്തിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Read More »
  • ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം “പള്ളിമണി”

      ശ്വേത മേനോൻ,നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന “പള്ളിമണി” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പ്രശസ്ത താരങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശ്വേത മേനോൻ മുഖ്യ വേഷത്തിൽ എത്തുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് “പള്ളിമണി”. നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. എൽ എ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനിയൻ ചിത്രശാല നിർവ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം കെ വി അനിൽ എഴുതുന്നു. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ്’പള്ളിമണി’ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. നാരായണന്റെ വരികൾക്ക്…

    Read More »
  • ഫാമിലി റിവഞ്ച് ത്രില്ലർ നിണം പുരോഗമിക്കുന്നു ……

      മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ” നിണം ” . ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരവും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. മാമ്പള്ളി എസ്റ്റേറ്റിൽ വളരെ ദുരൂഹ സാഹചര്യത്തിൽ നടക്കുന്ന നരവേട്ട അക്ഷരാർത്ഥത്തിൽ സകലരെയും ഞെട്ടിക്കുന്നു. ആ കൊല എന്തിനു വേണ്ടിയായിരുന്നു ? ആരാണ് അതിനു പിന്നിൽ ? എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തേടുകയാണ് ഫാമിലി റിവഞ്ച് ത്രില്ലർ ചിത്രം “നിണം ” . സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ . ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്,…

    Read More »
Back to top button
error: