LIFENewsthen Special

തൊഴിലുറപ്പ് ജോലി ചെയ്ത് മകളെ ഡോക്ടറാക്കിയ അമ്മ

 

മകളെ ഡോക്ടറാക്കുക എന്ന സ്വപ്നം ബാക്കിവച്ച് ഇടയിൽ ജീവിതം ഇടറിപ്പോയ അച്ഛൻ.അച്ഛന്റെ സ്വപ്നം പൂവണിയാൻ അമ്മ ചിന്തിയ വിയർപ്പിന്റെ എണ്ണമറ്റ കണികകൾ … അതെ ഡോ. സി.പി. അശ്വിനിയുടെ വിജയത്തിന് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്, അച്ഛൻ കണ്ട സ്വപ്നത്തിന്റെ പൂർണതയുമുണ്ട്.

സി.പി. അശ്വിനി ഇന്ന് ഡോ സി.പി.അശ്വിനി എന്ന മേൽവിലാസത്തിലേക്ക് മാറിയപ്പോൾ അത് അച്ഛന്റെ സ്വപ്നം പൂർണമാക്കാൻ അമ്മയൊഴുക്കിയ വിയർപ്പിന് മകൾ കൊടുത്ത പ്രതിഫലം കൂടിയാണ്.തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ ചെന്നപ്പൊയിൽ വീട്ടിൽ പി.ശ്യാമള മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്തായിരുന്നു

അശ്വനിയുടെ അച്ഛൻ സി.പി.ചന്തുക്കുട്ടി 4 വർഷം മുൻപാണ് മരിച്ചത്. മകളെ ഡോക്ടറാക്കുകയെന്ന വലിയ ആഗ്രഹം പാതിയിൽ നിർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ പഠിച്ച അശ്വിനിയുടെ പരീക്ഷാഫലം കഴിഞ്ഞ ദിവസമെത്തിയപ്പോൾ നാടാകെ ആഹ്ലാദത്തിലമർന്നു.കുടുംബത്തിലെ 4 പെൺമക്കളിൽ ഇളയവളാണ് അശ്വിനി.മൂത്ത സഹോദരിമാരായ രമ്യയും, ശ്യാമിലിയും വിവാഹിതരായി. നഴ്സിങ് പഠിച്ച സഹോദരി അശ്വതി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.

ചെണ്ടയാടുള്ള കണ്ണൂർ നവോദയ വിദ്യാലയത്തിൽ നിന്ന് പത്താംക്ലാസ് പാസായ അശ്വിനി മാലൂർ ഗവ.എച്ച്എസ്എസിലാണ് പ്ലസ്ടു പഠിച്ചത്. തുടർന്ന് എൻട്രൻസ് എഴുതി ആയുർവേദ മെഡിക്കൽ കോളജിൽ പ്രവേശനം നേടി.കുറിച്യ വിഭാഗത്തിൽ ഈ മേഖലയിൽ നിന്നുള്ള ആദ്യത്തെ ആയുർവേദ ഡോക്ടർ കൂടിയാണ് അശ്വിനി.

Back to top button
error: