LIFE

  • പ്രഭുദേവ വന്നു, “ആയിഷ ” ചുവടു വെക്കുന്നു

      യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം “ആയിഷ ” ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോ ഗ്രാഫർ പ്രഭുദേവയും ചേരുന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത് . ഖത്തർ വിഷൻ ഗ്രൂപ്പ് എം ഡി നൗഫൽ എൻ എം സന്നിഹിതനായിരുന്നു. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും എത്തുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ,സക്കറിയ വാവാട്,ഹാരിസ്…

    Read More »
  • അത്താഴത്തിനുമുണ്ട് ചില കണക്കുകൾ;അറിഞ്ഞു കഴിച്ചാൽ ആരോഗ്യത്തിന് നല്ലത്

    അസ്തമയത്തിന് മുൻപ് അത്താഴം കഴിക്കണമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അത് സാധ്യമാവണമെന്നില്ല.രാവിലെ ഭക്ഷണം എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത്താഴം കഴിക്കേണ്ട സമയം കണക്കാക്കേണ്ടത്.രാവിലെ 8 മണിക്ക് മുൻപ് പ്രാതൽ കഴിക്കുന്ന ഒരാൾ രാത്രി എട്ട് മണിക്കുള്ളിൽ തന്നെ അത്താഴം കഴിക്കുന്നതാണ് നല്ലത്.എങ്കിലും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി. വളരെ കുറച്ച് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ ആവശ്യമുള്ളൂ മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് നല്ലത്.     വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍. എന്നാല്‍,അത്താഴത്തിന് അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും.അത്താഴം എപ്പോഴും ലഘുവായിരിക്കണം.അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്.രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി.രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍…

    Read More »
  • സ്മാർട്ട് ഫോണിലൊരുക്കിയ മതസൗഹാർദ്ദ സിനിമ “ബി.അബു” പ്രേക്ഷക ശ്രദ്ധയാകർഷിച്ച് ഫസ്റ്റ്ഷോസ് ഒടിടിയിൽ …

        ജാതിയും മതവും നോക്കി മനുഷ്യരെ ഭിന്നിപ്പിച്ച് കലാപത്തിന്റെ വാതിൽ തുറക്കുന്നവർക്കെതിരെയുള്ള ശക്തമായ സന്ദേശവുമായി ഫസ്റ്റ് ഷോസിൽ പ്രദർശനം തുടരുന്ന “ബി.അബു ” (B. Abu) എന്ന ചിത്രം പ്രേക്ഷകപ്രീതിയാർജ്ജിക്കുന്നു. ഖത്തറിലെ മലയാളി കലാകാരന്മാർ, രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് സ്മാർട്ട് ഫോണിലാണ്. പൂർണ്ണമായും ഖത്തറിലായിരുന്നു ചിത്രീകരണം. കുത്തുണ്ടെങ്കിൽ ബി.അബുവെന്നും, അല്ലെങ്കിൽ ബാബുവെന്നും വായിക്കുമ്പോൾ ഉണ്ടാകുന്ന അകലമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാബുവിന്റെയും അബുവിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് ബി.അബു. പേരിനിടയിലെ കുത്ത് പോലും വ്യക്തികൾ തമ്മിലുള്ള അകലം കൂട്ടുന്ന വർത്തമാനകാല കാഴ്ച്ചകളിലേക്കാണ് മൊബൈൽ ക്യാമറ തിരിയുന്നത്. 4K റസൊല്യുഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാനർ – വൺ ടു വൺ മീഡിയ, കഥ, തിരക്കഥ, സംഭാഷണം , ഛായാഗ്രഹണം, സംവിധാനം – സുബൈർ മാടായി, നിർമ്മാണം – മൻസൂർ അലി, എഡിറ്റിംഗ് – ഷമീൽ…

    Read More »
  • തീരദേശത്തിന് ഭീഷണിയായി കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം

    തീരദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി മാറുകയാണു കേരള മല്‍സ്യ സംഭരണ, ലേല, വിപണന, ഗുണനിലവാര പരിപാലന നിയമം.ഈ നിയമത്തിലെ ചില വ്യവസ്‌ഥകള്‍ ഇങ്ങനെയാണ്‌: – സര്‍ക്കാര്‍ വിജ്‌ഞാപനം ചെയ്‌തിട്ടുള്ള ലാന്‍ഡിങ്‌ സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ലേലക്കാരന്‍ വഴിയല്ലാതെ മല്‍സ്യ ലേലം നടത്താന്‍ പാടില്ല. – ലേല കമ്മീഷനായി മല്‍സ്യ വിലയുടെ 5 % ഈടാക്കും. ഇതിന്‌ വിപരീതമായി പ്രവര്‍ത്തിച്ചാല്‍ ശിക്ഷാര്‍ഹനാകും. – ആദ്യതെറ്റിന്‌ രണ്ടു മാസം തടവോ, ഒരു ലക്ഷം പിഴയോ, രണ്ടും കൂടിയോ. രണ്ടാമത്തെ തെറ്റിന്‌ ഒരു വര്‍ഷം തടവോ, 3 ലക്ഷം പിഴയോ, രണ്ടും കൂടിയോ. പിന്നീടുള്ള ഓരോ തെറ്റിനും ഒരു വര്‍ഷം തടവോ, 5 ലക്ഷം പിഴയോ, രണ്ടും കൂടിയോ ആണ്‌ ശിക്ഷ. – മല്‍സ്യബന്ധനം കഴിഞ്ഞാലുടന്‍ നിര്‍ണ്ണയിക്കപ്പെടാവുന്ന വിധത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതും, ഈ മല്‍സ്യം നിയമവിധേയമായ തരത്തില്‍ പിടിച്ചതാണെന്നും, ഭക്ഷ്യയോഗ്യമാണെന്നും ഫിഷറീസ്‌ എക്‌സ്‌റ്റന്‍ഷന്‍ ഓഫിസറില്‍ നിന്നും സാക്ഷ്യപത്രം വാങ്ങിയാലേ ലേലം ചെയ്‌തു…

    Read More »
  • നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? എങ്കിൽ ഇത് ശ്രദ്ധിക്കുക

    നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ.എങ്കിൽ സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്.എങ്ങിനെ ഇതു പരിഹരിക്കാം ? ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും.എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ.അതു പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ്.അവ നമ്മൾ കണ്ടെത്തുന്നില്ല എന്നതു കൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത്. ശരീരത്തിലെ ഈ അമിത ചൂട് പരിഹരിക്കാൻ ലളിതമായ ഒരു മാർഗം ചുവടെ ചേർക്കുന്നു. മല്ലി (പൊടിയല്ല) – 10 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 20 ഗ്രാം വരെയാകാം) തഴുതാമ ഉണക്കിയത്- (എല്ലാ പച്ച മരുന്ന് കടകളിലും കിട്ടും) – 5 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ…

    Read More »
  • തൊട്ടാവാടിയുടെ തൊട്ടാൽ വാടാത്ത ഗുണങ്ങൾ

    തൊട്ടാവാടിയുടെ ഇല തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട് ?  ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്. തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ? കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല…!!! മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്. അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ…

    Read More »
  • വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങൾ

    ദക്ഷിണേന്ത്യയിൽ വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത്​ വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു.പ്രത്യേകിച്ച് കേരളത്തിൽ.തിരുവോണദിനത്തിൽ സദ്യ വാഴയിലയിൽ വിളമ്പാതെ പൂർണമാകില്ല എന്നാണ് വിശ്വാസം.എന്നാൽ എന്താണ്​ വാഴയിലയുടെ പ്രത്യേകത എന്ന്​ ഭൂരിഭാഗം പേർക്കും അറിയില്ല എന്നതുമാണ് വാസ്തവം. ​ പോളിഫിനോൾസ്​ എന്ന സ്വാഭാവിക ആന്‍റിഓക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ വാഴയില.പല സസ്യാഹാരങ്ങളിലും ഗ്രീൻ ടിയിലും ഇത്​ കണ്ടുവരുന്നുണ്ട്​.വാഴയിലയിൽ ഭക്ഷണം വിളമ്പു​മ്പോള്‍ അതിലെ പോളിഫിനോൾസി​നെ ഭക്ഷണം ആഗിരണം ചെയ്യുകയും നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും. ഒ​ട്ടേറെ ജീവിത ശൈലീരോഗങ്ങളെ ഈ ആന്‍റി ഓക്​സിഡന്‍റ്​ പ്രതിരോധിക്കുന്നു. ഇതിലെ ആന്‍റി ബാക്​ടീരിയൽ ഘടകങ്ങൾ ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ശേഷിയുള്ളവയുമാണ്​. ​ പാത്രങ്ങളെ അപേക്ഷിച്ച്​ വാഴയിലയിലെ സദ്യവട്ടം കൂടുതൽ ശുചിത്വവും സംതൃപ്​തിയും നൽകുന്നു. സാധാരണ പാത്രങ്ങളിൽ നിന്ന്​ വാഷിങ്​ സോപ്പിന്‍റെയും മറ്റും കടന്നുകൂടാനും സാധ്യതയുമുണ്ട്​. ഇത്​ നിങ്ങളുടെ ഭക്ഷണത്തെ അശുദ്ധമാക്കാൻ വഴിവെക്കുന്നു. വാഴയിലയുടെ പ്രതലത്തിൽ മെഴുകിന്​ സമാനമായ ആവരണമുള്ളതിനാൽ ഇലയിൽ നിന്ന്​ മറ്റ്​ പൊടിയോ അഴുക്കോ ഭക്ഷണത്തിൽ കലരാനും സാധ്യതയില്ല. ഭക്ഷണശേഷം ഉപയോഗ ശൂന്യമാകുന്ന കൃത്രിമ പാത്രങ്ങൾ പരിസ്​ഥിതിക്ക്​ വലിയ ആഘാതമുണ്ടാക്കു​മ്പോള്‍ വാഴയില തീർത്തും പരിസ്​ഥിതി…

    Read More »
  • തേറ്റ’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് സൈന മൂവീസ്സിലൂടെ..

      അമീര്‍ നിയാസ്, എം ബി പത്മകുമാര്‍, ശരത് വിക്രം, അജീഷ പ്രഭാകര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന “തേറ്റ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി ” പള്ളിക്കാട്ടില്‍ പ്രൊഡക്ഷൻസ്,ത്രീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നി ബാനറില്‍ ബിനോഷ് ഗോപി റെനീഷ് യൂസഫ് എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘തേറ്റ’എന്ന ചിത്രത്തിന് ‘ദി ബ്ലഡി ടാസ്‌ക് ‘എന്നാണ് ടാഗ്‌ലൈന്‍. കഥ- റെനീഷ് യൂസഫ്, തിരക്കഥ- അരവിന്ദ് പ്രീത, ഛായാഗ്രഹണം-ഫാസ് അലി,സംഗീതം-അരുണ്‍ രാജ്,എഡിറ്റര്‍-കിരണ്‍ വിജയ്, കലാസംവിധാനം- റംസാല്‍ അസീസ്,വിഎഫ് എക്സ്- തൗഫീക്ക്,ബാക്ക് ഗ്രൗണ്ട് സ്‌കോര്‍, സൗണ്ട് ഇഫക്റ്റ്- മിഥുന്‍ മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍,കോസ്റ്റ്യം- ഷാനു എ എം ആന്റ് റെംഷാദ്‌ യൂസഫ്, മേക്കപ്പ്-സനീഫ് ഇടവ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരിപ്രസാദ് വി കെ,അല്‍താഫ് അക്ബര്‍. അസോസിയേറ്റ് ഡയറക്ടര്‍-ജംഷീര്‍ മജീദ്, സൂരജ് പ്രഭ,സ്റ്റില്‍-കിച്ചു സാജു,ജാക്‌സണ, ടൈറ്റില്‍-വി ഡി ഡിസൈന്‍സ്,ഡിസൈന്‍- ബെൻസ് കഫെ,ട്രെയിലര്‍ കട്ട്‌സ്,സൗണ്ട് ആന്റ് മ്യൂസിക്- മിഥുന്‍…

    Read More »
  • സോപ്പുകൾക്ക്‌ പല നിറമാണെങ്കിലും എല്ലാറ്റിന്റെയും പത എന്തുകൊണ്ടാണ് വെളുത്തിരിക്കുന്നത് ? 

    സോപ്പുകട്ട നിറമുള്ളതാണെങ്കിലും അതിന്റെ പത വെളുത്തിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? സോപ്പു പതയ്ക്ക്‌ മാത്രമല്ല ഈ പ്രത്യേകതയുള്ളത്. കടൽത്തീരത്ത് അടിച്ചു കയറുന്ന തിര ശ്രദ്ധിച്ചിട്ടുണ്ടോ? അതിനും പാലു പോലെ വെളുത്ത നിറമാണുള്ളത്. എന്നാൽ കടൽ വെള്ളത്തിന്റെ നിറമല്ലാതാനും.കടൽ വെള്ളത്തിന് നിറമുണ്ടോ, അത് മറ്റൊരു ചോദ്യം! ഒരു വസ്തുവിന്റെ നിറം അതിന് പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ധവള പ്രകാശത്തിൽ ഏഴുവർണ്ണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു വസ്തു അതിൽ പതിക്കുന്ന പ്രകാശം പൂർണമായും (എല്ലാ വർണങ്ങളും) ഒരു പോലെ ആഗിരണം ചെയ്യുമ്പോൾ അത് കറുത്തതായി തോന്നും.എല്ലാ വർണങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നെങ്കിൽ അത് വെളുത്ത് കാണപ്പെടും.ഏതാനും നിറങ്ങളെ ആഗിരണം ചെയ്ത് മറ്റു നിറങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം പ്രതിഫലന രശ്മികളുടെ സമ്മേളനം മൂലം ഉണ്ടാകുന്ന നിറമായിരിക്കും. സുതാര്യ വസ്തുക്കളുടെ നിറമാകട്ടെ അത് ആഗിരണം ചെയ്യാതെ കടത്തിവിടുന്ന വർണങ്ങളുടെ സമ്മേളന ഫലമായുണ്ടാകുന്നതാണ്. എന്നാൽ സുതാര്യ പടലങ്ങളുടെ നിറം അവയുടെ കനത്തെക്കൂടി ആശ്രയിച്ചിരിക്കും. കനം തീരെ കുറവാണെങ്കിൽ…

    Read More »
  • 24 തവണ എയർപോർട്ടിൽ നിന്നും തിരിച്ചയച്ച ജോൺ 25 ആം തവണ നാട്ടിലേക്ക് പറന്നു

    ദമ്മാം : 24​ തവണ വിമാനത്താവളത്തില്‍ നിന്ന്​ തിരിച്ചയക്കപ്പെട്ട തമിഴ്​നാട്​ സ്വദേശി 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദിയില്‍ നിന്ന്​ നാട്ടിലേക്ക്​ മടങ്ങി.തമിഴ്​നാട്​ മാര്‍ത്താണ്ഡം സ്വദേശി ജോണിനാണ് (36) മലയാളി കൂട്ടായ്മയായ​ നവയുഗം പ്രവര്‍ത്തകരുടെ ഇടപെടല്‍ വഴി​ പുതുയുഗം ലഭിച്ചിരിക്കുന്നത്. എക്​സിറ്റ്​ വിസയുമായി വിമാനത്താവളത്തില്‍ ചെല്ലു​മ്ബോള്‍ അവിടുത്തെ രേഖകളില്‍ ഇങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിയാതെ ജോണിനെ തിരിച്ചയക്കപ്പെടുകയാണ്​ ചെയ്തിരുന്നത്​. പിന്നീട്  സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്താല്‍ വിവിധയിടങ്ങള്‍ കയറിയിറങ്ങി രേഖകള്‍ പൂര്‍ത്തിയാക്കി യാത്രക്കായി തയാറാകും. അങ്ങനെ 24 തവണ ഇത്തരത്തില്‍ തിരിച്ചയക്കപ്പെട്ടു​. ഒടുവില്‍ നവയുഗം സംസ്​കാരിക വേദിയുടെ ജീവികാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ട​ന്‍റെ ഇടപെലാണ്​ ജോണിന്​ സഹായകമായത്​. 14 വര്‍ഷം മുമ്ബാണ്​ ജോലി തേടി ജോൺ ​ സൗദിയിലെത്തിയത്​. എത്തിയതിന്‍റെ മൂന്നാം ദിവസം താമസസ്ഥലത്ത് കടന്നുകയറിയ​ കവര്‍ച്ചക്കാരുമായി ഉണ്ടായ അടിപിടി കേസില്‍ പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. പുറത്തുപോയി വരുമ്ബോള്‍ താമസസ്ഥലത്തിനടുത്ത്​ ഒരു സ്വദേശി യുവാവ്​ കാലുമുറിഞ്ഞ്​ ചോരവാര്‍ന്ന്​ നില്‍ക്കുന്നത്​ ജോണിന്‍റെ ശ്രദ്ധയില്‍ പെട്ടു. അയാളുടെ അടുത്തെത്തി ചോര…

    Read More »
Back to top button
error: