LIFE

  • സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ; ഇത് സ്റ്റീവൻ സ്പിൽബർഗിന്റെ ജീവിതകഥ 

    സിനിമാ സർവകലാശാല പഠനത്തിനു യോഗ്യതയില്ലെന്നു വിലയിരുത്തപ്പെട്ട ആ ചെറുപ്പക്കാരൻ സിനിമയുടെ തന്നെ സർവകലാശാലയായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത് സതേൺ കലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ്. വർഷം 1964. സിനിമാ മോഹവും തലയിൽ നിറച്ച് ഒരു യുവാവ് സർവകലാശാല പ്രവേശന പരീക്ഷയ്ക്കെത്തി.വളരെ താഴ്ന്ന മാർക്കാണ് ലഭിച്ചത്.പക്ഷേ, തോറ്റു പിൻമാറാൻ ആ ചെറുപ്പക്കാരൻ ഒരുക്കമല്ലായിരുന്നു.അടുത്ത വർഷം വരെ കാത്തിരുന്നു.ആ കൊല്ലവും പുറത്തായി.മൂന്നാം വർഷം കൂടുതൽ ഒരുക്കത്തോടെ പരീക്ഷയെഴുതി. ഇത്തവണയും ഗ്രേഡ് സി തന്നെ. സിനിമ പഠിക്കാനോ, സിനിമ പിടിക്കാനോ യാതൊരു യോഗ്യതയും ഇയാളിൽ കാണുന്നില്ല എന്നാണ് അവിടുത്തെ ഒരു അധ്യാപകൻ ഉപദേശിച്ചത്. ഒരുപാട് മോഹവുമായെത്തി പ്രവേശനം പോലും ലഭിക്കാതെ സർവകലാശാലയിൽ നിന്നു പിൻവാങ്ങുമ്പോൾ കാലം അയാളെ നോക്കി പുഞ്ചിരി തൂകിയിട്ടുണ്ടാകാം. കാരണം, സർവകലാശാല പഠനത്തിനു യോഗ്യതയില്ലെന്നു വിലയിരുത്തപ്പെട്ട ആ ചെറുപ്പക്കാരൻ സിനിമയുടെ സർവകലാശാലയായി മാറുന്ന കാഴ്ചയാണ് കാലം കരുതി വച്ചിരുന്നത്. ഇത് ലോകം കണ്ട പ്രതിഭാധനനായ സിനിമാ സംവിധായകൻ സ്റ്റീവൻ…

    Read More »
  • മദ്യം മൂലം രോഗമല്ല, മദ്യപാനം തന്നെ ഒരു രോഗമാണ്

    മദ്യം മനുഷ്യ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞ കാലമാണിത്.യോദ്ധാക്കൾക്ക് ധൈര്യം പകരാനും ആഘോഷങ്ങൾ കേമമാക്കാനുമായിരുന്നു പണ്ട് മദ്യം കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സർവസാധാരണമായി മാറി.മദ്യത്തിന്റെ തുടർച്ചയായുള്ള ഉപയോഗം മഞ്ഞപ്പിത്തം മുതൽ ലിവർ സിറോസിസിനു വരെ കാരണമായേക്കാം.രോഗം മദ്യപാനിയെ മാത്രമാണ് നേരിട്ട് ബാധിക്കുന്നതെങ്കിൽ പരോക്ഷമായി ഒരു കുടുംബത്തിന്റെ വീഴ്ചയ്ക്ക് തന്നെ മദ്യപാനം കാരണമാകും. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ.അതിനാൽത്തന്നെ കരളിന് ശരീരത്തിൽ വളരെ നിർണായകമായ ജോലികളാണ് ഉള്ളത്.ശരീരത്തിൽ ഉണ്ടാകുന്ന അമോണിയ, നമ്മൾ കഴിക്കുന്ന പല മരുന്നുകൾ ഇവയെല്ലാം ശരീരത്തിൽ നിന്ന് പുറംതള്ളുന്നതിനും കരൾ സഹായകരമാകുന്നു.രക്തം കട്ട പിടിക്കുന്നതിനാവശ്യമായ ചില ആവശ്യഘടകങ്ങൾ ഉൽപാദിപ്പിക്കുന്നതും ചില വിറ്റാമിനുകളെ ശരീരത്തിൽ ശേഖരിച്ച് വയ്ക്കുന്നതും കരളിന്റെ ജോലിയാണ് ഇത്രത്തോളം പ്രധാന ജോലികളുള്ള കരളിന്റെ എന്നത്തേയും മുഖ്യ ശത്രുവാണ് മദ്യം. മദ്യം അതേ രൂപത്തിലോ അല്ലെങ്കിൽ മദ്യത്തിൽ നിന്നും ശരീരം ഉൽപാദിപ്പിക്കുന്ന ആൽഡി ഹൈഡ് എന്ന രാസവസ്തുവോ കരളിന് ഹാനികരമായിത്തീരുന്നു.ഈ ആൽഡിഹൈഡ് കരളിലെ കോശങ്ങളെ നശിപ്പിക്കുന്നതോടൊപ്പം കരളിലുള്ള പ്രോട്ടീനുമായി…

    Read More »
  • 150 മില്യൺ കാഴ്ചക്കാരുമായി RRR ട്രൈലർ

      എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRR , മാർച്ച് 25ന് തിയേറ്ററിൽ എത്തും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ട്രൈലെറുകൾ 150 മില്യൺ കാഴ്ചക്കാരുമായി മുന്നോട്ടു കുതിക്കുകയാണ് . ബാഹുബലിയുടെ റെക്കോർഡുകൾ ഭേദിക്കുമെന്നു ട്രെയ്ലറിൽ തന്നെ ഉറപ്പു നൽകുന്ന സംവിധായകൻ എസ് എസ് രാജമൗലിയുടെ മാജിക്, തിയേറ്ററിൽ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ HR പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ട്രെയ്ലര്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ആക്ഷനും ഇമോഷണല്‍ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ ബ്രഹ്മാണ്ഡ വിശ്വല്‍ മാജിക്കിലാണ് സിനിമ എത്തുന്നത് എന്നാണ് ട്രെയ്ലര്‍ നൽകുന്ന സൂചന. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറിനും പുറമേ ആലിയ ഭട്ടും അജയ്…

    Read More »
  • അവഞ്ചേർസ്, വ്യത്യസ്ത കുറ്റാന്വേഷണ സിനിമ വരുന്നു

      ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്ന എസ്.ഐ.മാർട്ടിൻ. തുടർന്നുണ്ടാകുന്ന പോലീസ് അന്വേഷണത്തിൻ്റെ കഥ വ്യത്യസ്തമായ അവതരണ ഭംഗിയോടെ പറയുകയാണ് അവഞ്ചേർസ് എന്ന ചിത്രം.സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രം മെഹമൂദ് കെ.എസ് സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിൻ്റെ ചിത്രികരണം പൂർത്തിയായി, ഫെബ്രുവരി അവസാനം തീയേറ്ററിലെത്തും. ദുരൂഹ സാഹചര്യത്തിൽ എസ്.ഐ.മാർട്ടിൽ കൊല ചെയ്യപ്പെടുന്നു.മാർട്ടിൻ്റെ തലയറുത്ത് പോലീസ് സ്റ്റേഷൻ്റെ മുമ്പിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു.കേസന്വേഷണം എസ്.പി സതീശ് മിത്രയെ സർക്കാർ ഏൽപ്പിയ്ക്കുന്നു.സതീശ് മിത്രയുടെ നേതൃത്വത്തിൽ ഒരു പോലിസ് സംഘം മികച്ച രീതിയിൽ കേസ് അന്വേഷിക്കുന്നു.ഇതിനിടയിൽ ഒരു അഡ്വക്കേറ്റും, ഡോക്ടറും ഇതേ നഗരത്തിൽ തന്നെ കൊല്ലപ്പെടുന്നു.ഇവരുടെ മൃതദേഹവും തലയറുത്താണ് കാണപ്പെട്ടത്.ഈ സംഭവത്തോടെ കേസന്വേഷണം പോലീസ് കൂടുതൽ ശക്തമാക്കി. ആരാണ് ഈ അരുംകൊലയ്ക്ക് ഉത്തരവാദികൾ?. വ്യത്യസ്തമായ അവതരണത്തോടെ അവഞ്ചേർസ് ഈ കുറ്റാന്വേഷണ കഥ അവതരിപ്പിക്കുന്നു. സെഞ്ച്വറി വിഷൻ്റെ ബാനറിൽ മമ്മി സെഞ്ച്വറി, പവൻ കുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മെഹമൂദ്…

    Read More »
  • മൈസൂര്‍ പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

    ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്.ദീപാവലി തുടങ്ങിയ വിശേ‍ഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം നെയ്യിലാണ് ഉണ്ടാക്കുന്നത്.പേരുപോലെ തന്നെ കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം. കടലമാവ്-1 കപ്പ് പഞ്ചസാര-2 കപ്പ് നെയ്യ്-1 കപ്പ് എലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍ ഒരു തവയില്‍ കടലമാവ് അല്‍പം നെയ്യൊഴിച്ച് നല്ലപോലെ കൂട്ടിക്കലര്‍ത്തുക. മറ്റൊരു പാത്രത്തില്‍ അര കപ്പ് വെള്ളത്തില്‍ പഞ്ചസാര അലിയിച്ച് ഉരുക്കുക. ഇതിലേയ്ക്ക് കടലമാവ് ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക അല്‍പം കഴിയുമ്പോള്‍ നെയ്യ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.ഇത് വീണ്ടും നല്ലപോലെ ഇളക്കുക. ഈ മിശ്രിതം തവയുടെ വശങ്ങളില്‍ പിടിച്ചു തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കണം. മിശ്രിതം പാകത്തിന് വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.ചൂടാറിക്കഴിഞ്ഞാല്‍ മുറിച്ച് ഉപയോഗിക്കാം.മധുരപലഹാരങ്ങളിൽ മൈസൂർ പാക്കിനെ വെല്ലാൻ മറ്റൊന്നിനുമാകില്ല.

    Read More »
  • ഇരുമ്പൻ പുളി: ഗുണവും ദോഷവും

    ഇതിലെ ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നല്ലതാണ്     നമ്മുടെ നാട്ടിൽ ധാരാളമായി കാണപ്പെടുന്നതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഒരു ഫലവർഗ്ഗമാണ് ഇരുമ്പൻ പുളി.പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.അച്ചാർ ഇട്ടും ചമ്മന്തിയായും ജ്യൂസാക്കിയുമൊക്കെ ഇത് ഉപയോഗിക്കാം.ഇതിന്റെ വിത്തുകളും പൂക്കളുമെല്ലാം ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ളവയാണ്.  ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം. 1. ഇരുമ്പൻ പുളി ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുവാൻ നല്ലതാണ് ഇത് ചൂടുവെള്ളത്തിൽ കുറുക്കി കഷായം പോലെ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. 2. വിറ്റാമിൻ സി ധാരാളമുള്ള ഇരുമ്പന്പുളി രോഗപ്രതിരോധ ശേഷിയെ കൂട്ടുന്നു ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും. 3. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഫലം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. 4. നാരുകൾ ധാരാളമടങ്ങിയ ഇവ കഴിക്കുന്നതുവഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.ഇതിലടങ്ങിയിരിക്കുന്ന ടാന്നിൻസ്, ടെർപെൻസ് എന്നീ ഘടകങ്ങൾ…

    Read More »
  • തരിശുഭൂമിയിലൂടെയുള്ള ഒരു ട്രെയിൻയാത്ര

    വിവരണം-ജോയ് ചെറിയക്കര കേരളത്തിനുപുറത്ത് അനന്തമായി തോന്നിക്കുന്ന തരിശുഭൂമിയിലൂടേയുള്ള ഒരു ട്രെയിൻയാത്ര ആസ്വാദ്യകരമാണെന്ന് ആരും പറയില്ല.ആകർഷകമായി ഒന്നുമില്ലാതെ മടുപ്പിക്കുന്ന കാഴ്ചകളുടെ ആവർത്തനംകൊണ്ട് സ്വാഭാവികമായും അത് വിരസതയുളവാക്കുന്നതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, ‘ബ്യൂട്ടി ഈസ് ഇൻ ദി അയ്സ് ഓഫ് ദി ബിഹോൾഡർ’ എന്ന് പറയുന്നതുപോലെ ആസ്വാദനവും നിരീക്ഷകന്റെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കുമെങ്കിലോ? ബാംഗ്ലൂരിൽ നിന്ന് ഹൈദെരാബാദിലേക്കുള്ള ഒരു ട്രെയിൻ യാത്രയെക്കുറിച്ചാണ് ഈ കുറിപ്പ്. ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് രാത്രി ട്രെയിന് ടിക്കറ്റ് ശരിയാക്കിത്തരാം എന്ന് ട്രാവൽ ഏജന്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ സമ്മതിച്ചു.ബസ് യാത്രയേക്കാൾ സൗകര്യം ട്രെയിൻ യാത്ര തന്നെ.വൈകീട്ട് എട്ടുമണിക്ക് മജിസ്റ്റിക്കിലെ ട്രാവെൽ ഏജന്റിന്റെ ഓഫീസിലെത്തി ടിക്കറ്റ് വാങ്ങി. യശ്വന്ത്പുർ സ്റ്റേഷനിൽ നിന്നും രാത്രി 11.40 നാണ് ട്രെയിൻ. യശ്വന്ത്പുരിലെത്തുമ്പോൾ എനിക്കുള്ള ട്രെയിൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വന്നു കിടപ്പുണ്ട്. Train no 12251, യെശ്വന്ത്പുർ – കോർബ – വെയ്ൻഗംഗ എക്സ്പ്രസ്സ്.ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പ്പൂരിൽ നിന്നും 200 കി മീറ്റർ അകലെയുള്ള ഒരു…

    Read More »
  • ആ കാലം ഇനി തിരിച്ചുകിട്ടുമോ ?

    ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേനകൊണ്ട് താളമിട്ട് വിൻസന്റ് ഉള്ളിലിരുന്ന് പാടുന്നു: “കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…” ഒരിക്കൽപോലും നാമാരും  വിചാരിക്കാത്ത ഒരു കെട്ട(ലോക്ഡൗൺ)കാലത്തുകൂടിയാണ് ഇന്ന് നമ്മുടെ ജീവിതം.ജീവിതത്തിൽ ആദ്യമായി കേട്ട ലോക്ഡൗണിന്റെ പേരിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ മനസ്സറിയാതെ പൊട്ടിയ ചരടിലെ പട്ടം പോലെ പറക്കുകയാണ്.ഓർമ്മയില്ലേ… ആരാണ്ടുടെയൊക്കെ പറമ്പിൽക്കൂടി പട്ടംപറത്തി നടന്നിരുന്ന ആ ബാല്യകാലം. അന്ന് അങ്ങനെയായിരുന്നു.പുരയിടങ്ങൾക്കൊന്നും അതിരില്ലായിരുന്നു.പുരയിടങ്ങൾക്കെന്നല്ല ,മനുഷ്യന്റെ മനസ്സുകളിൽപ്പോലും.വേലികൾ ഉണ്ടായിരുന്നു, കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ..അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല,എന്നുമാത്രം ! അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളുമില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.കൊതുമ്പിനും ക്രാഞ്ഞിലിനുമൊപ്പം തേങ്ങയും കൈയ്യിൽ കിട്ടുന്നവർ എടുത്തുകൊണ്ട് പോയിരുന്നു.(ഇന്നും അതിനൊരു മാറ്റമില്ല) എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു…

    Read More »
  • ‘വിമര്‍ശിക്കാം,പക്ഷെ തൊഴിലാളികളെ അപമാനിക്കരുത്’-കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്, ഐ.എ.എസ് എഴുതുന്നു

    താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്ന വേളകളിലെല്ലാം കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം ഒരു പൊതു ചര്‍ച്ചയാവാറുണ്ട്. കോവിഡ് മൂലം വ്യവസായ മേഖലയാകെ മന്ദിഭവിച്ചപ്പോൾ ശമ്പള പരിഷ്കരണം നീട്ടി വയ്ക്കാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ട്. ഇതിലൊക്കെ സമൂഹത്തിലുള്ള ഭിന്നാഭിപ്രായം സ്വാഗതം ചെയ്യുന്നു. എല്ലാം പരിഗണിച്ചുള്ള തിരുമാനങ്ങളാണല്ലോ ഒരു ജനാധിപത്യത്തില്‍ വേണ്ടത്. അതിനുള്ള വേദികള്‍ നിയമപ്രകാരം ലഭ്യവുമാണ്. താരിഫ് ഹിയറിംഗുകളില്‍ കെ.എസ്.ഇ.ബി. മനുഷ്യ വിഭവശേഷിയുടെ ചിലവ് ഒരു ചര്‍ച്ചാവിഷയമായി ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നതിലും പ്രയാസമില്ല. അനിവാര്യമല്ലാത്തതും ഒഴിവാക്കേണ്ടതുമായ തസ്തികകള്‍ കാലികമായി പുനക്രമീകരിക്കേണ്ടത് ഒരു വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഇതിലൊക്കെ ഉപഭോക്താവുമായി പരസ്പരം ബോധ്യപ്പെട്ടുള്ള ഒരു സമീപനമാണ് കെ.എസ്.ഇ.ബി. ആഗ്രഹിക്കുന്നത്. ഏകപക്ഷീയമായ ഒരു സമീപനമല്ല ഒരിക്കലും ഉണ്ടാവുക. സാമൂഹ്യ മാധ്യമങ്ങളില്‍ തൊഴിലാളി ശമ്പളമടക്കം പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നതും സ്വാഗതാര്‍ഹമാണ്. ഇതില്‍ ചിലതിൽ പക്ഷേ തൊഴിലാളി സുഹൃത്തുക്കളെ വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരും അധികം ശമ്പളം കൈപ്പറ്റുന്നവരായൊക്കെ ചിത്രീകരിച്ചു കണ്ടു. പത്താം ക്ലാസില്‍ നടത്തുന്ന പരീക്ഷ ഫലത്തിലെ ഒരു ശതമാനക്കണക്കില്‍…

    Read More »
  • മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയുമോ?

    മുഖക്കുരു മുതൽ മൂലക്കുരു വരെ നൊടിയിടയിൽ ചികിത്സിച്ചു ഭേദപ്പെടുത്തുന്ന ഒരുപാട് വൈദ്യൻമാരെയും ഗൂഗിൾ ഡോക്ടർമാരെയും ഇന്ന് നമുക്ക് കാണാൻ സാധിക്കും.മാധ്യമങ്ങളുടെ പേജുകളിലും വെബ്പോർട്ടലുകളിലും വരെ ഇന്ന് ഏറ്റവും കൂടുതൽ കാണുന്നതും ഇത്തരം ചികിത്സയുടെ വാർത്തകളാണ്.ഇത്തരത്തിൽ ഒന്നാണ് മഞ്ഞളിന് കാൻസർ രോഗത്തെ പ്രതിരോധിക്കാൻ കഴിയും എന്നത്.ഡോ. ജോജോ വി ജോസഫ്, കാൻസർ സർജൻ  (കാരിത്താസ് കാൻസർ  ഇൻസ്റ്റിറ്റ്യൂട്ട്) ഇതിന് മറുപടി പറയുന്നു. ഒരുപാട് ആളുകൾ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ‘മഞ്ഞൾ വെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമോ’ എന്നത്. കാൻസർ രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ മഞ്ഞളിന്റെ ഈ ഗുണത്തെ  അംഗീകരിക്കുന്നില്ല. കീമോതെറാപ്പിക്കു പകരം മഞ്ഞൾ വെള്ളം ഉപയോഗിച്ചാൽ മതിയെന്നുള്ള മുറിവൈദ്യന്മാരുടെ തെറ്റായ പ്രചാരണം വിദ്യാസമ്പന്നർ പോലും വിശ്വസിക്കുന്ന കാലമാണിത്. മഞ്ഞൾ വെള്ളം നാച്ചുറൽ അല്ലേ? അടിമാലിയിൽ നിന്ന് കാൻസർ രോഗത്തിന് ചികിത്സിക്കാൻ വന്നതായിരുന്നു അമ്മിണിയമ്മ. കാഴ്ചയിൽ ആരോഗ്യവതിയായ അമ്മിണിയമ്മക്ക് സ്റ്റേജ് ത്രീ ബ്രെസ്റ്റ് കാൻസർ ആണ്. വിജയകരമായി തന്നെ അമ്മിണിയമ്മയുടെ ഓപ്പറേഷൻ…

    Read More »
Back to top button
error: