LIFE

  • കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമച്ചു, കാമുകനെയും കാമുകിയെയും വാർഡൻ പൊക്കി

    കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥി. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പണിപാളി. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക്് പോയതായി സഹപാഠികള്‍ അറിയിച്ചു.  

    Read More »
  • നാട്ടിൽ താരമായി നാടന്‍ തട്ടുകടകൾ

    എയർപോർട്ടിലോ മറ്റ് എവിടെയെങ്കിലുമോ പോയിട്ട് പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോൾ പടുതയോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചു കെട്ടിയ, അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ വൃത്തിയുടെ മനക്കണക്കുകൾ മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ..ലോകത്ത് വേറൊരിടത്തും ഇത്രയും ടേസ്റ്റുള്ള സൂപ്പർ ചായ കിട്ടില്ല.അത്രയ്ക്കും ടേസ്റ്റാണത്! ഒരു പേരെഴുതി ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളം മാത്രമായിരിക്കും.മറ്റുള്ള സംസ്ഥാനങ്ങളിൽ രാത്രി പതിനൊന്നു കഴിഞ്ഞാൽ വിജനമായ വഴിയോരങ്ങൾ മാത്രമായിരിക്കും നമുക്ക് കൂട്ടിനുണ്ടാകുക. തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും…

    Read More »
  • പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • ബസ് യാത്രയ്ക്ക് പറ്റിയ ചില അടിപൊളി റൂട്ടുകൾ 

    ബസ് യാത്രയെന്നാൽ മിക്കവർക്കും മനസ്സിൽ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്.വളഞ്ഞു പുളഞ്ഞു കയറ്റങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകൾ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.എന്നിരുന്നാലും  ഒരത്യാവശ്യത്തിന് എവിടെയെങ്കിലും  എത്തണമെങ്കിൽ ബസ് തന്നെ വേണമെന്നുള്ളതാണ് യാഥാർഥ്യം.കാഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാൽ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികൾ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്.ബസിൽ പോകുവാൻ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകൾ പരിചയപ്പെടാം… ഡെൽഹി-ലേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് റൂട്ടുകളിൽ ഒന്നാണ് ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ളത്.റോഡിന്റെ ഇരുവശത്തുമുള്ള കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുന്ന ബസ് റൂട്ടാണിത്. ഡെൽഹിയുടെ തിരക്കുകളിൽ നിന്നും ഹിമാലയത്തിന്റെ താഴ്വാരങ്ങളിലേക്കുള്ള യാത്ര മറക്കാനാവാത്ത ഒന്നായിരിക്കും. കുറഞ്ഞത് 26 മണിക്കൂർ വേണ്ടിവരും  ഡെൽഹിയിൽ നിന്നും ലേയിലേക്കുള്ള ബസ് യാത്രയ്ക്ക്.1004 കിലോമീറ്ററാണ് ദൂരം. മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകൾ കൊണ്ട് ഏറ്റവും മനോഹരമായ പാതകളിൽ ഒന്നാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ അറിഞ്ഞ്…

    Read More »
  • അമൃതിന് തുല്യം അമ്പഴങ്ങ

    അമൃതിന് തുല്യമായാണ് അമ്പഴങ്ങയെ കണക്കാക്കുന്നത്. അത്രയധികം പോഷകഗുണങ്ങളാല്‍ സമ്പന്നമാണിത്. സ്‌പോണ്ടിയാസ് ഡള്‍സീസ് എന്നാണ് അമ്പഴങ്ങയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ ഹോഗ്പ്ലം എന്നും അറിയപ്പെടുന്നു. ഇന്ത്യ, വിയറ്റ്‌നാം, കംബോഡിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് അമ്പഴങ്ങ കൂടുതലായുളളത്. അമ്പഴത്തിന് പലതരം ഉപവര്‍ഗങ്ങളുണ്ടെങ്കില്‍ നമ്മുടെ നാട്ടില്‍ സ്‌പോണ്ടിയാസ് പിറ്റേന്ന എന്നതരമാണ് കൂടുതലായുളളത്. അല്പം മധുരം കലര്‍ന്ന പുളിയാണ് ഇതിന്. രേഖപ്പെടുത്തിയിട്ടുളള പതിനേഴ് ഉപവര്‍ഗങ്ങളില്‍ പത്തെണ്ണത്തിന്റെ സ്വദേശം ഏഷ്യയാണ്. അമ്പഴത്തിന്റെ ഇലകളും തണ്ടും രോഗചികിത്സയിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്നു. അന്നജം, മാംസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം അമ്പഴങ്ങയില്‍ ധാരാളമായുണ്ട്. ഇതിനുപുറമെ ദഹനത്തിന് ഏറെ ഫലപ്രദമായ നാരുകളും തയാമിന്‍, റൈബോഫ്‌ലേവിന്‍ എന്നീ വിറ്റാമിനുകളുമെല്ലാം ധാരാളമായുണ്ട്. ദഹനക്കേട്, മലബന്ധം പോലുളള പ്രശ്‌നങ്ങളുളളവര്‍ക്ക് അമ്പഴങ്ങ കഴിക്കാവുന്നതാണ്. നിര്‍ജലീകരണം പോലുളള പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണിത്. ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുമ പോലുളള പ്രശ്‌നങ്ങള്‍ക്ക് അമ്പഴത്തിന്റെ ഇലച്ചാറ് ഉത്തമമാണ്. രോഗപ്രതിരോധശക്തിയ്ക്കും അമ്പഴങ്ങ മികച്ചതാണെന്ന് പറയപ്പെടുന്നു. ചര്‍മരോഗങ്ങള്‍ക്കുളള പ്രതിവിധിയായും അമ്പഴങ്ങ ഉപയോഗിക്കാറുണ്ട്. ചൊറി,…

    Read More »
  • തുമ്പ നിസാരക്കാരനല്ല, നിങ്ങളറിയാത്ത തുമ്പയുടെ ​ഗുണങ്ങൾ

    തുമ്പ ഓണത്തിനു മാത്രം ഉപയോ​ഗിക്കേണ്ട ഒന്നല്ല.തുളസിയെ പോലെ ഏറെ ഔഷധ ​ഗുണമുള്ള ചെടിയാണ് തുമ്പയും.തുമ്പപ്പൂവിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്.ഇവയ്‌ക്കെല്ലാം ഔഷധഗുണവുമുണ്ട്. തുമ്പചെടിയുടെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്.തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്.തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും. തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.അൾസർ മാറാൻ തുമ്പചെടി ഏറെ നല്ലതാണ്.തുമ്പചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേർത്ത് കഴിച്ചാൽ പനി കുറയാൻ ഏറെ നല്ലതാണ്.തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്. തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു…

    Read More »
  • യുവ നടൻ അപ്പാനി ശരത്തിന്റെ ‘മിഷൻ സി’ മെയിൻസ്ട്രീം ടിവി ഒടിടിയിലൂടെ പുറത്തിറങ്ങി

      യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയത ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ സി‘. ചിത്രം മെയിൻ സ്ട്രീം ടിവിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രം എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി ആണ് നിർമിച്ചിരിക്കുന്നത്. ‘മിഷൻ-സി’ എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. കൂടാതെ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയവരും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാലത്ത് ലോകമെമ്പാടുമുള്ള സിനിമപ്രേമികൾ വീട്ടിലിരുന്നും മറ്റും സിനിമ ആസ്വദിക്കുന്ന ഈ അവസരത്തിൽ മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ച് ആദ്യമായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയിട്ട് അവതരിച്ചിട്ടുള്ള ഒടിടി പ്ലാറ്റ്ഫോം ആണ്…

    Read More »
  • അറിയാതെ പോകരുത്, ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ  ക്രിമിനൽ കുറ്റമാണ്

    ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമങ്ങൾ Kerala Healthcare Service Persons and Healthcare Service Institutions (Preventions of Violence and Damage to Property) Act, 2012 sec 3 പ്രകാരം ജാമ്യം ലഭിക്കാത്തതും മൂന്ന് വർഷം വരെ തടവും അൻപതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ ആശുപത്രികൾക്കോ ഉപകരണങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടി തുക വരെ നഷ്ടപരിഹാരമായി ഈടാക്കാവുന്ന കുറ്റകൃത്യമാണ്.അതേപോലെ അക്രമത്തിലൂടെ ആരോഗ്യ പ്രവർത്തകർക്ക് ഉണ്ടാകുന്ന മുറിവ് ഗ്രീവിയസ് ആണെങ്കിൽ ശിക്ഷ എഴു വർഷം വരെ തടവും പിഴ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയും ആവും. നിയമപ്രകാരം ഹെൽത്ത് കെയർ സർവ്വീസ് പേഴ്സണൽ ആരൊക്കെയാണെന്നും നിർവ്വചിക്കുന്നുണ്ട്.  1. ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ വർക്കർ, കമ്മ്യുണിറ്റി ഹെൽത്ത് കെയർ വർക്കർ എന്നിവർ 2. എപ്പിഡമിക് ഡിസീസ് ആക്ട് അനുസരിച്ച് പകർച്ച വ്യാധി തടയാൻ നിയോഗിക്കപ്പെട്ട ഏതൊരാളും 3. സംസ്ഥാന സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്കായി…

    Read More »
  • പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ;മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ

    പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപയും ലഭിക്കും.കൂടാതെ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും രണ്ട് ലക്ഷം രൂപ  നഷ്ടപരിഹാരം അനുവദിക്കും.ഇതിനായി ബന്ധപ്പെട്ട(ചികിത്സാ) ബില്ലുകളും രേഖകളും ഫോൺ നമ്പറും സഹിതം അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷിക്കേണ്ടത്. സർക്കാർ ഉത്തരവ് നമ്പർ: 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം((ഈ ഉത്തരവിന്‍റെ പരിധിയില്‍ തന്നെയാണ് പാമ്പ് കടിയും വരിക) പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും.ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ ട്രിപ്പ് ഷീറ്റ് (trip sheet) എന്നിവയും പരിക്കേറ്റയാളുടെ ആധാർ…

    Read More »
  • സേഫ് കേരളാ പദ്ധതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്, എല്ലാത്തരം നിയമ ലംഘനങ്ങളും പിടികൂടുക ലക്ഷ്യം

      തൊടുപുഴ: വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാവിധ നിയമ ലംഘനങ്ങളും പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറകളാണ് സജ്ജീകരിക്കുക. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ക്യാമറാ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം 12 എണ്ണമാണുള്ളത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. നിയമ ലംഘനം കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങള്‍ സഹിതമായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. ജില്ലയിലെവിടെയും നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്ര സഹിതം സന്ദേശം തൊടുപുഴ വെങ്ങല്ലൂരിലെ കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും…

    Read More »
Back to top button
error: