LIFE

  • ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം

    1-ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നുരണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക.ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 2- ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക. 3- അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക. 4-ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്.എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. 5- തണുത്തതിനു ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക.ഇത്തവണ മുഴുവന്‍ ചൂടില്‍ വേവിക്കാം.നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കാം. 6-വറുത്ത് കോരിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക. 7- ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസില്‍ മുക്കി ചൂടോടെ കഴിക്കാം

    Read More »
  • പച്ചക്കറി കൃഷിയിലെ ചിത്രകീടത്തെ തുരത്താൻ

    അടുക്കളത്തോട്ടത്തില്‍ പച്ചക്കറികളെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ചിത്രകീടം. ഇവയുടെ ആക്രമണം മൂലം ഹരിതകം നഷ്ടപ്പെട്ട് വിള നശിക്കുന്നത് സ്ഥിരം സംഭവമാണ്.ഇലകളുടെ മുകളില്‍ കയറിക്കൂടി ചിത്രം വരച്ചതുപ്പോലെ ഹരിതകം കാര്‍ന്നു തിന്ന് ഇത് മുന്നേറും. തൻമൂലം വിളവ് കുറയുകയും സാവധാനം ചെടി ഉണങ്ങിപ്പോകുകയും ചെയ്യും.തക്കാളി, പയര്‍, വെണ്ട, മുളക്,പാവൽ, പടവലം തുടങ്ങിയവയെയാണ് ചിത്രകീടം പ്രധാനമായും ആക്രമിക്കുന്നത്. പണ്ടൊക്കെ തക്കാളിയിൽ മാത്രം ചിത്രം വരച്ചുകൊണ്ടിരുന്ന ചിത്രകീടം ഇന്ന് വഴുതനയിലും പയറിലും പാവലിലുമെല്ലാം വര തീവ്രമാക്കി കഴിഞ്ഞു.ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകൾ നുള്ളി നശിപ്പിക്കുന്നതാണ് ചിത്രകീടത്തിനുള്ള ആദ്യ നിയന്ത്രണ മാർഗം.അതിരാവിലെയാണ് ചിത്രം വരയ്ക്കാൻ ഏറ്റവും അനുയോജ്യമെന്നത് ചിത്രകീടത്തിന്റെ നയം.അതുകൊണ്ട് അതിരാവിലെ തന്നെ അസാഡിറക്ടിൻ അടങ്ങിയ ഒരു ശതമാനം വീര്യത്തിലുള്ള വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുത്താലേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലം ചെയ്യും.സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാൻ തടത്തിൽ…

    Read More »
  • വീട്ടിലുണ്ടാക്കാം അടിപൊളി കെഎഫ്‌സി സ്റ്റൈല്‍ ചിക്കന്‍

    ചേരുവകൾ ചിക്കൻ എല്ലില്ലാത്തത്: 500 ഗ്രാം യോഗട്ട്: 1 കപ്പ് പഞ്ചസാര; 1 ടീസ്പൂൺ പാൽ: 250 മില്ലി. വിനാഗിരി: 2 ടേബിൾ സ്പൂൺ റെഡ് ചില്ലി – 3-4 വെളുത്തുള്ളി-3-4 ബ്രെഡ് ക്രംസ്: 250 ഗ്രാം കോൺഫ്ളെക്സ്-250 ഗ്രാം കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ ഉപ്പ്; 1 ടേബിൾ സ്പൂൺ എണ്ണ: 200 ഗ്രാം മുട്ട: എണ്ണം   തയ്യാറാക്കുന്ന വിധം ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ വിനാഗിരി ചേർത്ത് നന്നായി അരയ്ക്കുക.ചെറുതായി മുറിച്ച ചിക്കൻ കഷണങ്ങൾ പഞ്ചസാര,തൈര് അരപ്പ് ചേർത്ത് നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.   ഒരു പാത്രത്തിൽ പാൽ ഒഴിച്ച് അതിൽ മുട്ട ചേർത്ത് അടിയ്ക്കുക. വേറൊരു പാത്രത്തിൽ ബ്രെഡ് ക്രംസ്, കോൺഫ്ളവർ, ചെറുതായി പൊടിച്ച കോൺഫ്ളെക്സ്, ഉപ്പ്, പെപ്പർ പൗഡർ എന്നിവ ചേർത്ത് വയ്ക്കുക.   തൈരിൽ വച്ചിരുന്ന ചിക്കൻകഷണങ്ങൾ എടുത്ത് ഓരോന്നും പാൽ മിശ്രിതത്തിൽ മുക്കുക.അതിനുശേഷം ഈ കഷണങ്ങൾ ബ്രെഡ് ക്രംസ്…

    Read More »
  • ചന്ദ്രനുദിക്കുന്ന ദിക്കിലെ കല്യാണരാമൻ:ദിലീപിന്റേത് മൂന്നാമത്തെ പ്രണയ വിവാഹം 

    സിനിമാജീവിതം ആരംഭിക്കുന്നതിനു മുന്‍പ് ദിലീപ് സ്വന്തം അമ്മാവന്‍റെ മകളെ  വിവാഹം ചെയ്തിരുന്നതായി വിവരം.ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പറയുന്നു.നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിലീപും അമ്മാവന്‍റെ മകളും തമ്മിൽ വിവാഹിതരായത്.ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് ഈ  വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിനിമതാരമായി മാറിയശേഷം മഞ്ജു വാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്‍റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കുകയായിരുന്നത്രെ. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ മഞ്ജുവുമായുള്ള ബന്ധം അനിവാര്യമാണെന്നും ഒഴിവാകണമെന്നുമായിരുന്നു ആവശ്യം. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്‍റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങളും എളുപ്പത്തിലായി. ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ ‘സല്ലാപ’ത്തോടെ വിവാഹം കഴിച്ചത്.എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടുകയും ചെയ്തു. അതിനുശേഷം തന്‍റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിക്കുകയുമായിരുന്നു.ദിലീപിന്‍റെ മൂന്ന് വിവാഹവും പ്രണയ വിവാഹമായിരുന്നു.…

    Read More »
  • കള്ളന്‍ ഡിസൂസ’ ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും…

      കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച “കള്ളൻ ഡിസൂസ” എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തിയറ്ററിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു. സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത് റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിച്ചത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ്…

    Read More »
  • മൂന്നു ബീച്ചുകൾ ചേർന്ന കോവളം ബീച്ച്

    സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു കല്‍ത്തീരമാണ് കോവളം.മൂന്നു വ്യത്യസ്‌ത ബീച്ചുകളാണ് കോവളത്ത് ഉള്ളത്.തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ആണ് ഇവിടുത്തെ പ്രത്യേകത.അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്.സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. കോവളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും എന്നതാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതിനുള്ള പ്രധാന കാരണം. അയുര്‍വേദ സുഖ ചികില്‍സയ്‌ക്കും മസാജിങ്ങിനുമുള്ള സൗകര്യമാണ് വിദേശീയരെ കോവളത്തേക്ക് ആകര്‍ഷിക്കുന്നത്.കൂടാതെ യോഗാ പരിശീലന കേന്ദ്രങ്ങളും ഇവിടെയുണ്ട്. *തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *ബസ് മാര്‍ഗം വരുന്നവര്‍ക്ക്, കിഴക്കേക്കോട്ട ബസ്…

    Read More »
  • പൈല്‍സിന് കാരണം, പ്രതിവിധികള്‍

    പൊറോട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി ഇനങ്ങള്‍, ഫാസ്റ്റ് ഫുഡ്, ലഘുപാനീയങ്ങള്‍ എന്നിവയെല്ലാം പൂർണമായും ഒഴിവാക്കണം പൈല്‍സ് അഥവാ അര്‍ശസ് പലരേയും ബുദ്ധിമുട്ടിയ്ക്കുന്ന ഒരു അസുഖമാണ്.പുറത്തു പറയാനുള്ള മടി കാരണം പലരും ചികിത്സ പോലും തേടാതെ ജീവിതകാലം മുഴുവന്‍ ഇതിന്റെ വേദനയനുഭവിയ്ക്കുന്നു.ഏറ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നായ പൈല്‍സ് ഇന്ന് സര്‍വസാധാരണവുമാണ്. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്.  മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം. പൈല്‍സ് ഗുരുതരമാകുന്നതോടെ കഠിനമായ വേദനയും രക്തംപോക്കുമെല്ലാമുണ്ടാകും.ഇതിന് ധാരാളം ചികിത്സകളുണ്ട്.എങ്കിലും നമുക്കു  തന്നെ ചെയ്യാവുന്ന ചില പരിഹാരവഴികളാണ് ഇവിടെ സൂചിപ്പിക്കുന്നത് ജീരകം അല്‍പം ജീരകം വറുക്കുക. ഇതിനൊപ്പം ഇത്ര തന്നെ വറുക്കാത്ത ജീരകവും ചേര്‍ത്തു പൊടിയ്ക്കുക. ഈ പൊടി…

    Read More »
  • ചിക്കൻ പോക്സിനെ സൂക്ഷിക്കണം

    ചിക്കൻ പോക്സ് ഒരു ‘വൈറൽ രോഗമാണ്’.വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വായു വഴിയാണ് വൈറസ് പകരുന്നത്.ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, മഞ്ഞുതുള്ളിപോലെയുള്ള കുരുക്കളായി മാറുന്നു.അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയുമൊക്കെ ഉണ്ടാവാം.നെഞ്ചിലും പുറത്തുമൊക്കെയാവും ആദ്യം ഇതിന്റെ കുരുക്കൾ കണ്ടുതുടങ്ങുന്നത്.ക്രമേണ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സാധാരണഗതിയിൽ ചിക്കൻ പോക്സ് വലിയ ശല്യമൊന്നുമുണ്ടാക്കാതെ വന്ന് അങ്ങ് പോവും.കുട്ടികളിൽ പ്രത്യേകിച്ചും. ഒരുതവണ വന്നാൽ പിന്നീട് വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലെന്നുതന്നെ പറയാം. പക്ഷേ, അപൂർവമായി ന്യൂമോണിയയിലേക്കും എൻകെഫലൈറ്റിസ് അഥവാ തലച്ചോറിനെ ബാധിക്കുന്ന അണുബാധയിലേക്കുമൊക്കെ രോഗം മൂർച്ഛിക്കാനും വളരെ അപൂർവമായി മരണത്തിനുമൊക്കെ സാധ്യതയുണ്ട്. വൈറസിനെ ഒതുക്കാൻ വിവിധ ആന്റിവൈറൽ മരുന്നുകൾ നിലവിലുണ്ട്.ഒപ്പമുള്ള പനിക്കും ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾക്കും അതനുസരിച്ച് മരുന്നുകളും നൽകി ആശ്വാസം നൽകുന്നു.ഈ അസുഖം വന്നാൽ കുളിക്കരുത് എന്നത് ഏറ്റവും പ്രചാരമുള്ള അന്ധവിശ്വാസമാണ്. കുളിക്കാതെയിരിക്കുന്നത് ഉള്ള അസ്വസ്ഥതകൾ വർധിപ്പിക്കുന്നെന്ന് മാത്രമല്ല, കുരുക്കളിൽ അണുബാധയും പഴുപ്പുമുണ്ടാവാനും…

    Read More »
  • ഗൃഹവൈദ്യം 

    1,ചുമ. ♣️ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ♣️തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക. ♣️കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. ♣️വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. ♣️കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്കു ശമനമാകും. 2, പനി ♣️തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും. ♣️ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും. ♣️തുളസിനീരില്‍ കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും. 3, ജലദോഷം ♣️തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം കഴിക്കുക. ♣️ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും. 4, രക്താതിസമ്മര്ദം. ♣️ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്ത്തു കഴിക്കുക. ♣️തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്ദത്തിന് വളരെ കുറവുണ്ടാകും. ♣️ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു…

    Read More »
  • ചേനയുടെ ഗുണങ്ങൾ; നടാൻ സമയമായി

    നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന.ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്.നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ന്ല്ലതാണ്. ഒരു…

    Read More »
Back to top button
error: