LIFE
-
മത്തങ്ങ ഒരു മരുന്നാണ്; മത്തങ്ങയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ.ശരീരത്തിനാവശ്യമായ ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ.അറിയാം മത്തങ്ങയുടെ ചില ഗുണങ്ങള്‍… വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ.കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാൻ മത്തങ്ങ സഹായിക്കുന്നു.ദഹനത്തിനും മികച്ച ഒരു പച്ചക്കറിയാണ് മത്തങ്ങ. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.മത്തങ്ങയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മത്തങ്ങ കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ…
Read More » -
യാത്ര , അത് ആസ്വദിക്കാനുള്ളതാണ്
ജീവിതം തന്നെ ഒരു യാത്രയാണ്.എന്നിരുന്നാലും ഉള്ള ജീവിതത്തിൽ ഒരു പാട് യാത്ര ചെയ്യണം. വീണ്ടും വീണ്ടും വിദൂര താരകങ്ങളെ തേടി യാത്ര പൊയ്ക്കൊണ്ടേയിരിക്കണം.സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം എന്നും മറക്കരുത്. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും.പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്.ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ.പക്ഷേ വലിയ കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുന്നത്. ഒരു യാത്രകൊണ്ട് കൂടുതൽ കാഴ്ചകൾ കാണണമെന്നാണ് ആഗ്രഹമെങ്കിൽ ഇടയ്ക്കൊക്കെ ഇടുക്കിയിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിച്ചാൽ മതി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ തന്നെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ എന്നത്തേയും പറുദീസയാക്കുന്നത്. മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടുപോകുന്നു…
Read More » -
ആടലോടകത്തിന്റെ അത്ഭുത ഗുണങ്ങൾ
ആയുർവേദത്തിൽ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം.ഏത് കാലാവസ്ഥയിലും വളരുമെന്നതിനാൽ വീട്ടുമുറ്റത്ത് ഒന്നോരണ്ടോ ആടലോടകം നട്ടാൽ അത് ഏറെ പ്രയോജനം ചെയ്യും.ആടലോടകത്തിന്റെ തണ്ടുകള്‍ മുറിച്ച് നട്ടാല്‍ മതിയാകും.ഔഷധസസ്യമെന്ന രീതിയില്‍ ഒന്നോ രണ്ടോ ചെടി വീടുകളില്‍ നടുന്നതിന് ഉപരി അതിര്‍ത്തികളില്‍ വേലിയായും ആടലോടകം വളര്‍ത്താം. അല്‍പം ജലലഭ്യത ഉറപ്പാക്കിയാല്‍ നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിക്കും. ഇലകള്‍ ഒട്ടനവധി ഒറ്റമൂലികള്‍ക്കും മറ്റു ഔഷധനിര്‍മ്മാണത്തിനും ഉപയോഗിക്കുന്നതിനു പുറമേ ജൈവ കീടനാശിനി നിര്‍മ്മാണത്തിലും സ്വാഭാവിക കീട നിയന്ത്രണത്തിലും വളരെയധികം ഉപയോഗിച്ച് വരുന്നു. ആടലോടകത്തിന്‍റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും.വൈദ്യമാതാവ്, സിംഹി, വാശിക, വൃഷം, ആരൂഷം, സിംഹാസ്യം, വാസക, വാജിദന്തകം. ദാരുനാഗരാദി, ദശമൂലദുരാലരാദി, ത്രിഫലാദി, രാസ്നാശുണ്ഠ്യാദി, വാഗാദി, ബലജീരകാദി, ദശമൂലകടുത്രയം തുടങ്ങിയ കഷായങ്ങൾ ആടലോടക വേര് ചേർത്തുണ്ടാക്കുന്നതാണ്. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കയാണെങ്കിൽ കഫം ഇല്ലാതാവുകയും, തണലിൽ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേർത്ത് ചുമയ്ക്ക് ഉപയോഗിക്കുകയും ചെയ്യാം.ഇത് രക്‌തസ്രാവം,…
Read More » -
ദിവസേന ഓരോ നേന്ത്രപ്പഴം കഴിച്ചാൽ
ഉഷ്ണമേഖലാപ്രദേശങ്ങളിൽ സമൃദ്ധിയായി വളരുന്ന ഒന്നാണ് നേന്ത്രവാഴ.കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന് ഏറ്റവും യോജിച്ചതാണ്.ഭക്ഷ്യവസ്തു എന്ന് മാത്രമല്ല, ഔഷധം എന്ന നിലയിലും നേന്ത്രപ്പഴത്തിന് ഫലങ്ങളുടെ ഇടയിൽ പ്രധാന സ്ഥാനമുണ്ട്.നല്ല മൂത്ത നേന്ത്രക്കായ അന്നജം, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയായി വർത്തിക്കുന്നു.രണ്ടു നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലും കൂടിയാൽ ഉത്തമമായ ഒരു സമീകൃത ആഹാരമായി എന്ന് പറയാം. നേന്ത്രപ്പഴം തൈരിൽ ഉടച്ച് ചേർത്ത് മധുരത്തിന് തേനും കൂട്ടി ദിവസേന ശീലിച്ചാൽ ശരീരത്തിന് ബലവും രോഗപ്രതിരോധ ശക്തിയും ഉണ്ടാകുന്നതാണ്.ശിശുക്കൾക്കും ബാലൻമാർക്കും ഇത് വിശേഷപ്പെട്ട ഒരു ഭക്ഷണമാണ് എന്നതിൽ രണ്ടു പക്ഷത്തിനു വഴിയില്ല.മൂത്ത നേന്ത്രക്കായ അരിഞ്ഞ് ഉണക്കിപ്പൊടിച്ചു കുറുക്കി ശിശുക്കൾക്ക് കൊടുത്താൽ പരസ്യത്തിൽ കാണുന്ന ബോണി ബേബീസ് ആയി വളരും.ടീൻ പൗഡർ കഴിച്ചു വളരുന്ന കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വയറിളക്കവും മറ്റും ഈ ബനാന ബേബിസിനെ അലട്ടുകയുമില്ല. നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്കിയോ കഞ്ഞിയായോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയ വ്രണം, മൂത്രരോഗങ്ങൾ എന്നിവയ്ക്ക് ആശ്വാസദായകമാണ്.ഇതിലെ…
Read More » -
അകാലനരയും താരനും അകറ്റാന്‍ ആവണക്കെണ്ണ ഉത്തമം
* ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും. * ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടൗവല്‍ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. * ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിശ്രിതമാക്കി ശിരോചര്‍മ്മത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. * ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് താരന്‍ അകറ്റാനും അകാല…
Read More » -
നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ സ്വയം കണ്ടെത്താം, റദ്ദാക്കാം
അറിയാതെ പോകരുത് ഈ കാര്യങ്ങൾ.ഒടുവിൽ വൻ വില കൊടുക്കേണ്ടി വരും ഈ പിഴകൾക്ക് നമ്മുടെ ഐഡി പ്രൂഫില്‍ എത്ര മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നു അറിയണോ ? നമ്മളല്ലാതെ മറ്റാരെങ്കിലും നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കുമെന്ന് മാത്രമല്ല, അത് റദ്ദാക്കാനും കഴിയും.അതിന് ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക. എന്നിട്ട് താഴെയുള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതിനുശേഷം മൊബൈലിൽ വരുന്ന OTP നമ്പർ എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍ പുതിയൊരു പേജ് ഓപ്പണായി വരും.അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച് എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.…
Read More » -
ശരീരത്തിൽ സോഡിയം കുറഞ്ഞാൽ
ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനായി വളരെ വലിയ പങ്കു വഹിക്കുന്ന ഒന്നാണ് സോഡിയം. സോഡിയം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളിൽ ഒന്നാണ്. കോശങ്ങളുടെ അകത്തും പുറത്തുമുള്ള ജലാംശത്തെ കോശകോശാന്തര വൈദ്യുത വാഹകമാക്കുന്നത് ഇലക്ട്രോലൈറ്റുകളുടെ സാന്നിധ്യമാണ്.ശരീരത്തിലെ സോഡിയത്തിന്റെ ഭൂരിഭാഗവും രക്തത്തിലും, കോശങ്ങൾക്ക് ചുറ്റുമുള്ള ദ്രാവകത്തിലുമാണ് (പ്ലാസ്മദ്രവം) കാണപ്പെടുന്നത്. ഹൈപ്പോതലാമസ്, അഡ്രീനൽ ഗ്രന്ഥി, വൃക്കകൾ എന്നീ ശരീരഭാഗങ്ങളാണ് സോഡിയത്തിന്റെ സന്തുലനത്തിൽ മുഖ്യ പങ്കുവഹിക്കുന്നത്. ശരീരത്തിൽ എത്തുന്ന ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. എന്നാൽ വിയർപ്പിലൂടെയും, മൂത്രത്തിലൂടെയും ഇവ നഷ്ടപ്പെടുകയും ചെയ്യുന്നു. ആരോഗ്യമുള്ള വൃക്കകൾ ശരീരത്തിന് ആവശ്യമായ സോഡിയത്തിന്റെ നില ക്രമീകരിച്ചുകൊണ്ട് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നു. പ്രായമായവരിലാണ് ശരീരത്തിൽ സോഡിയത്തിന്റെ അസന്തുലിതാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. വൃക്കയുടെയും, അഡ്രീനൽ ഗ്രന്ഥികളുടെയും പ്രവർത്തനം മന്ദഗതിയിലാകുന്നതും, വെള്ളം വേണമെന്ന് തിരിച്ചറിയാനുള്ള കഴിവ് കുറയുന്നതും മറ്റും വാർധക്യത്തിലേക്ക് കടന്നവർക്കുണ്ടാകുന്ന ചില ബുദ്ധിമുട്ടുകളാണ്. ഇവയ്ക്കു പുറമെ ഇവർ കഴിക്കുന്ന ചില മരുന്നുകളും സോഡിയത്തിന്റെ അളവിൽ വ്യതിയാനം വരുത്തുന്നു. ഹൈപ്പോനാട്രീമിയ എന്നാണ് സോഡിയം…
Read More » -
മസിനഗുഡിയിലെ കാഴ്ചകൾ
റോഡിനിരുവശവും കാടുകളാണ്.പേരറിയാത്ത ഏതൊക്കെയോ മരങ്ങൾ.പശ്ചാത്തലത്തിൽ നീലഛവി പടർന്ന നീലഗിരിക്കുന്നുകൾ.മുന്നോട്ടു പോകുന്തോറും കാട് കനത്തു വരുന്നു. മുതുമലയിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴിയരികിലെ സുന്ദരമായ ഒരു വനഗ്രാമമാണ് മസിനഗുഡി. മസിനഗുഡിയിൽ നിന്ന് മുപ്പത്തിരണ്ടു ഹെയർപിന്നുകൾ കയറിയാൽ ഊട്ടിയായി. പ്രത്യേകതകൾ ഒരുപാടുണ്ടെങ്കിലും കാടിന്റെ കാഴ്ചകളും കാടിനുള്ളിലൂടെയുള്ള യാത്രകളുമാണ് മസിനഗുഡിയെ വിത്യസ്തമാക്കുന്നത്.വേനലിലും പച്ചപുതഞ്ഞു കിടക്കുന്ന കാട്, കണ്ണിനു കുളിരേകി നിഷ്കളങ്കത ചന്തം ചാർത്തിയ മാൻപേടകൾ,ആന,മയിൽ, കാട്ടുപന്നി,കടുവ,കരടി,കുരങ്ങ്, ഉണർത്തുപാട്ടായി കിളികളുടെ കളകൂജനം…! യാത്രകളെ പ്രണയിക്കുന്നവരുടെ എന്നത്തേയും പ്രിയ ഇടമാണ് മസിനഗുഡി.കാടകങ്ങളെ നെഞ്ചിലേറ്റുന്ന ഏതൊരു സഞ്ചാരിയുടേയും ഇഷ്ടയിടം. മുതുമല വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മസിനഗുഡി.എങ്കിലും ആധുനികതയുടെ ആർഭാടം നേരിയ രീതിയിൽ ഇന്ന് ചുറ്റിലും കാണാൻ സാധിക്കും.പ്രകൃതിയുടെ കുളിരു തേടിയെത്തുന്ന യാത്രികരെ സ്വീകരിക്കാൻ കാടിനുള്ളിൽ കെട്ടിപ്പൊക്കിയ ധാരാളം റിസോർട്ടുകളാണ് അതിലൊന്ന്. മസിനഗുഡി യാത്രകളുടെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഗുഡല്ലൂർ. ഗൂഡല്ലൂരിൽ നിന്നും മൈസൂർ റോഡിൽ ഏകദേശം 17 കിലോമീറ്റർ സഞ്ചരിച്ചാൽ തൈപ്പക്കാട്…
Read More » -
സൈനസൈറ്റിസ് അറിയേണ്ടതെല്ലാം
നമ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിനു ചുറ്റുമുള്ള വായു അറകളാണ് സൈനസ്. മാക്സിലറി, ഫ്രോണ്ടൽ, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉൾഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്. സൈനസ് അറകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ സാധാരണഗതിയിൽ മൂക്കിലൂടെ വയറിലെത്തി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ എന്തെങ്കിലും കാരണത്താൽ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാൽ അത് സ്രവങ്ങൾ സൈനസ് അറകളിൽ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. വളരെ സാധാരണമായ ജലദോഷപ്പനിയും ബാക്ടീരിയൽ അണുബാധയും അലർജിയും അസിഡിറ്റിയുമൊക്കെ സൈനസുകളിൽ അണുബാധയ്ക്ക് കാരണമാവാറുണ്ട്.മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത്, മൂക്കിലെ ദശവളർച്ച എന്നിവയും അണുബാധയ്ക്ക് കാരണമാവാം. കടുത്ത പനി, ദേഹം വിറയൽ, ശരീരവേദന, മൂക്കടപ്പ്, ചുമ, ആസ്തമ ശ്വാസം മുട്ടൽ തുടങ്ങിയവയാണ് കടുത്ത സൈനസ് അണുബാധയുടെ ലക്ഷണങ്ങൾ.അതേസമയം ചില സൈനസ് അണുബാധകൾ പല്ലുവേദന, പല്ല് പുളിപ്പ്, മൂക്കടപ്പ്, തലകുനിക്കുമ്പോൾ മൂക്കിന് ഭാരം, പല്ലിന് തരിപ്പ്, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയും ഉണ്ടാവാം. വേദന…
Read More » -
കുടപ്പന
കുടപ്പന ഇന്ന് വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ വളരെ കുറവാണ്.ഈ ഒറ്റത്തടി വൃക്ഷത്തിന്റെ (Talipot Palm). ശാസ്ത്രീയനാമം: Corypha umbraculifera എന്നാണ്.പണ്ട് കുടയുണ്ടാക്കാനായി ഇതുപയോഗിച്ചിരുന്നു.അതിലുപരിയായി ഇതൊരു ഭക്ഷണമായും ഉപയോഗിച്ചിരുന്നു. കുടപ്പനയുടെ പൂർണ്ണ വളർച്ചയുടെ അവസാനത്തിലാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്.ഇങ്ങനെ പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ സസ്യത്തിന്റെ എല്ലാ പോഷകങ്ങളും ആ പൂക്കളിലേക്കു പോവുകയും ക്രമേണ ആ മരം നശിച്ചു പോവുകയും ചെയ്യുന്നു.ഏകദേശം 60 വർഷത്തോളമെടുക്കും ഒരു പ്രായപൂർത്തിയായ പനയിൽ പൂക്കളുണ്ടാകാൻ. ഇതിന്റെ ഓലകൾ (പട്ടകൾ) കുടയുണ്ടാകാനായി ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇതിന്നു കുടപ്പന എന്ന പേർ വന്നതെന്ന് പറയുന്നു.
Read More »