LIFE

  • മഹാവീര്യർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

      പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന “മഹാവീര്യർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് “മഹാവീര്യർ” നിർമ്മിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന “മഹാവീര്യർ”എന്ന ചിത്രത്തിൽ ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും വര്‍ഷങ്ങൾക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. തിരക്കഥാകൃത്തും സംവിധായകനുമായ എബ്രിഡ് ഷൈന്‍, നടന്‍ ആസിഫ് അലി, നായിക ഷാന്‍വി ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം…

    Read More »
  • മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില മതി: പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ പൊടിക്കൈകൾ

    പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന  ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.   വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.   ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന…

    Read More »
  • പഴങ്കഞ്ഞി: ആരോഗ്യ ഗുണങ്ങളിൽ ഏറെ മുമ്പിൽ

    ഒരു രാത്രി മുഴുവൻ, അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.അതായത് 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു എന്നർത്ഥം.ഇത് എല്ലുകളുടെ ബലം വർദ്ധിക്കാൻ  ഏറെ സഹായിക്കുന്നു.അതോടൊപ്പം മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ എന്നിവയും പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. അതായത് പഴങ്കഞ്ഞി അത്ര മോശമല്ല എന്നർത്ഥം.പഴങ്കഞ്ഞിയുടെ ഗുണങ്ങൾ കേട്ടാല്‍ ആരും ഞെട്ടും പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ…

    Read More »
  • കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി

    കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടി . തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ നായകൾ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ബെൽജിയം മലിനോയ്സ് , ജർമ്മൻ ഷെപേഡ് , ഗോൾഡൻ റിട്രീവർ , ഡോബർമാൻ , ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കിയത്.  സം സ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. 23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള…

    Read More »
  • പ്രഭാതസവാരിയുടെ ആരോഗ്യ ഗുണങ്ങള്‍

    @ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദ്യോഗം എന്നിവില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പറ്റിയ വ്യായാമമാണ് നടത്തം @  അതിരാവിലെയുള്ള നടത്തമാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ഗുണങ്ങള്‍ ഏറെ നല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു @  ശരീരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഏറ്റവും ഉചിതം രാവിലെയുള്ള നടത്തമാണ് @ അതിരാവിലെ ലഭിക്കുന്ന ഓക്‌സിജന്‍ വലിയ അളവില്‍ ഉര്‍ജം നല്‍കും, പ്രത്യേകിച്ച് സന്ധികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും

    Read More »
  • ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ ഗുണങ്ങൾ, ഭക്ഷണ സ്രോതസ്സുകൾ

    ഗുണങ്ങൾ   ശരീരത്തില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്.കൊഴുപ്പുകളെ തന്നെ നല്ല കൊഴുപ്പ് എന്നും ചീത്ത കൊഴുപ്പ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇവയിൽ നല്ല കൊഴുപ്പിൽപ്പെടുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…   ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്.   ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി, ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും.   വിഷാദം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.   തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം സഹായിക്കും.…

    Read More »
  • പോ​രു​ന്നോ,പോസിറ്റീവ് എനർജ്ജിയുമായി തിരികെ പോകാം

    മനസ്സും ശരീരവും ശാന്തമാക്കുവാൻ വെള്ളിങ്കിരി മലയിലേക്ക് ഒരു യാത്ര… കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കയാണ്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം.അതാണ് വെള്ളിങ്കിരി മലയിലേക്കുള്ള ഈ യാത്ര.  കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുള്ള ഒന്നാണ്.(2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്)  കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും  വലത്തോട്ട് 8…

    Read More »
  • വിഷുവിന് വീട്ടുവളപ്പിലെ വെള്ളരി കണികാണാം

    പണ്ടുകാലത്ത് സമൃദ്ധിയുടെ പ്രതീകമായി സ്വന്തം പറമ്പിലുണ്ടായ ഫലങ്ങളാണ് വിഷുപ്പുലരിക്ക് കൺകുളിർക്കെ കണികാണാൻ തളികയിൽ വെച്ചിരുന്നതെങ്കിൽ ഇന്നത് പണം കൊടുത്ത് കണിക്കൊന്നയോടൊപ്പം വാങ്ങേണ്ട ഗതികേടിലാണ് നമ്മൾ മലയാളികൾ.ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയിൽ സമർപ്പിക്കുവാൻ നമുക്ക് കഴിയണം.ഇത് പഴയകാല നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കും കൂടിയാണ്. ഫെബ്രുവരി ആദ്യവാരം അല്ലെങ്കിൽ രണ്ടാം വാരം തന്നെ ഇതിനായി വിത്ത് നടണം.മുടിക്കോട് ലോക്കൽ ആണ് വിഷുക്കണിക്ക് ഉപയോഗിക്കുന്ന കണിവെള്ളരി.കാർഷിക സർവകലാശാല, വി.എഫ്.പി.സി.കെയുടെ വിത്ത് വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിത്ത് സമാഹരിക്കാം.80 ദിവസം ആയുസുള്ള കണിവെള്ളരി നട്ട് 55-60 ദിവസം കൊണ്ട് ആദ്യകായ് പറിക്കാം. നാലോ അഞ്ചോ വിത്തുകൾ തലേ ദിവസം നനച്ച് വെച്ച് രാവിലെ ഗ്രോബാഗിലോ കൊത്തിക്കിളച്ച മണ്ണിൽ 60 സെ.മീ ചുറ്റളവിലും 30 സെ.മീ താഴ്ചയിലും കുഴിയെടുത്ത് നടാം.അധികം താഴ്ത്തി നടേണ്ടതില്ല. 1-2 സെന്റീമീറ്റർ താഴ്ച അഭികാമ്യം.നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്ത് മുളച്ച് തൈകൾ വരും. നടുന്നതിന്…

    Read More »
  • ഭയത്തെ ഭയപ്പെടേണ്ട; ഫോബിയ അങ്ങനെ അല്ല

    ഭയം-പലപ്പോഴും അതൊരു രോഗമാണ്.പ്രത്യേകിച്ച്  മനക്കരുത്തില്ലാത്തവരിൽ.പാനിക് ഡിസോഡർ അല്ലെങ്കിൽ പാർട്ട് ഓഫ് സ്‌കീസോഫ്രാനിയ.മരണ ഭയം, പൊക്കത്തോടുള്ള ഭയം,ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന ഭയം, ഇരുട്ടിനോടുള്ള ഭയം, ജീവികളോടുള്ള ഭയം,കാറ്റിനോടുള്ള ഭയം, ഉച്ചത്തിലുള്ള ശബ്ദങ്ങളോടുള്ള ഭയം, വേഗതയോടുള്ള ഭയം.. അങ്ങിനെ ഒരുപാട് ഭയങ്ങൾ. ചിലത് ആത്മഹത്യയിലേക്കും മറ്റു ചിലത് ഭയം കൊണ്ടുള്ള കൊലപാതകങ്ങളിലേക്കും എത്തിക്കുന്നവ.സ്വയം നിയന്ത്രണങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഇവ കൈവിട്ടു പോകുന്നത്.പങ്കുവയ്ക്കുമ്പോൾ കുറയുന്ന ഒന്നാണ് ഇത്തരം ഭയരീതികൾ എന്നും മറക്കാതിരിക്കുക. ഭയം മനസ്സിന്റെ സൃഷ്ടിയാണ്.പലപ്പോഴും നമ്മുടെ ചിന്തകളുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. ആശങ്ക വിതയ്ക്കുന്ന കാര്യങ്ങളും സാഹചര്യങ്ങളും ജീവിതത്തിൽ ഉണ്ടാകാം. അത്തരം ചിന്തകളെ ഭയമായും ഭീതിയായും വളർത്തിയെടുക്കാൻ മനുഷ്യ മനസ്സിന് അപാരമായ കഴിവുണ്ട്.മനസ്സിന്റെ ഭയം മാറ്റാൻ ഇതാ ചില വഴികൾ പൊതുവേ കാര്യങ്ങളെ ലഘുവാക്കി മാറ്റുന്നതിൽ നർമബോധത്തിന് വലിയ സ്ഥാനമുണ്ട്. ചിന്തിച്ചു കൂട്ടുമ്പോൾ ഉണ്ടാകുന്ന ഭീകരതയൊന്നും വാസ്തവത്തിൽ നേരിൽ ഉണ്ടാവില്ല എന്നതാണ് പൊതുവേയുള്ള അനുഭവം. ഓർക്കാൻ പോലും വയ്യ എന്നു പറഞ്ഞു ഭയത്തോടെ സമീപിച്ചിട്ടുള്ള പലതിനെയും നിസ്സാരമായി…

    Read More »
  • വി സിനിമാസ് ഇന്റർനാഷണലിന്റെ പുതിയ ചിത്രം “നെയ്മർ” ടൈറ്റിൽ പോസ്റ്റർ റിലീസ്

      തണ്ണീർ മത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ മാത്യു തോമസ്, കുരുതി,തണ്ണീർ മത്തൻ ദിനങ്ങൾ, ഹോം, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങങ്ങിലൂടെ ഏറെ ശ്രദ്ധേയനായ നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിസിലൂടെ റിലീസ് ചെയ്തു. “ഓപ്പറേഷൻ ജാവ” എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ജില്ല, ഗപ്പി, സ്റ്റൈൽ, അമ്പിളി, ഹാപ്പി വെഡിങ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, സ്പോട്ട് എഡിറ്ററായും, ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ കോ-ഡയറക്ടർ ആയും സംവിധായകൻ സുധി മാഡിസൺ പ്രവർത്തിച്ചിട്ടുണ്ട്. ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച…

    Read More »
Back to top button
error: