LIFE

  • മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രത്തിൽ ഫഹദ്

    ഇപ്പോൾ തമിഴ് സിനിമലോകത്തെ ചർച്ച മാരി സെൽവരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് അതേപറ്റി റിപ്പോർട്ടുകൾ പുറത്ത് വീട്ടിരിക്കുന്നത്.   മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്നു. ഉദയനിധിക്കൊപ്പം മാരി ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തുമെന്നാണ് റിപ്പോര്‍ട്ട്.   പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്ക് പിന്നാലെ മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ഫഹദ് ഫാസില്‍ മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.   കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ‘മലയന്‍കുഞ്ഞ്’ ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്.

    Read More »
  • ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്

      ഒലിവ് ഓയിൽ നമ്മുടെ അടുക്കളകളിൽ അധികം കാണാറില്ലങ്കിലും, വളരെ ആരോഗ്യപ്രദമായ ഒന്നാണ് അത്.  സൗന്ദര്യ പുഷ്ടിക്കും ഒലിവ് എണ്ണക്ക് ഗുണങ്ങൾ ഏറെയാണ്.     1. മോയ്സ്ചറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണിത്       2. അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഒലീവ് ഓയില്‍ സഹായിക്കും. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു.     3. മുഖത്തെ ചുളിവ് മാറാന്‍ ഒലീവ് ഓയില്‍ ഏറ്റവും നല്ലതാണ്. ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഓയിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും.   4.ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കും.       5. ഒലീവ് ഓയിലില്‍…

    Read More »
  • കേരളത്തില്‍ ലക്ഷത്തില്‍ 453 പേര്‍ക്ക് സാരമായ കേള്‍വി പ്രശ്‌നം

    തിരുവനന്തപുരം: കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരുന്നു. ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികള്‍ക്ക് കേള്‍വി സഹായിയുടെ ഉപയോഗത്തോടെ സംസാര പരിശീലനം നല്‍കുകയും ചെയ്യുന്നു. ആവശ്യമായവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിവരുന്നു. വലിയൊരു ശതമാനവും പ്രായാധിക്യം കൊണ്ടുള്ള…

    Read More »
  • കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പട’യുടെ ട്രയിലർ റിലീസ് ചെയ്തു

    <span;>കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. Aneethikkethire <span;>ഷൈന്‍ ടോം ചാക്കോ, റ്റി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് ‘പട’യില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. <span;>കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ദാസന്‍ കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ‘ പട ‘ നിര്‍മ്മിക്കുന്നത്. <span;>ഛായാഗ്രഹണം- സമീര്‍ താഹിര്‍, എഡിറ്റിംഗ്- ഷാന്‍ മുഹമ്മദ്,…

    Read More »
  • ഒരു മഹാമാരിയുടെ കഥ പറയുന്ന ‘ദി ഡാർക് സീക്രട്ട് മാർച്ച് 18ന് തീയേറ്ററുകളിൽ

    ഒരു മഹാമാരിയുടെ കഥ പറയുന്ന ‘ദി ഡാർക് സീക്രട്ട്”എന്ന മലയാള സിനിമാ മാർച്ച് 18ന് തീയേറ്ററുകളിൽ. മാജിക്കൽ ട്രയാംഗിളിൻ്റെ ബാനറിൽ ജോമോൻ ജോർജും, സാബു മാണിയും ചേർന്ന് സംവിധാനം ചെയ്ത ഈ സസ്പെൻസ് ത്രില്ലർ കേരളത്തിലും ഐർലൻഡിലും ആയി ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സന്തോഷ് കീഴാറ്റൂർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രവാസി മലയാളി സാബു മാണി നിർമ്മിക്കുന്ന ഈ ചിത്രം ഒരു മഹാമാരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആണ്. ചിത്രത്തിലെ ഗാനങ്ങൾ അടുത്ത ആഴ്ചയോടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകർ അറിയിച്ചു.

    Read More »
  • പൂർണ്ണമായും ഉൾക്കടലിൽ ചിത്രീകരിച്ച അടിത്തട്ട് എന്ന ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുന്നു

    അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് അടിത്തട്ട്. കൊന്തയും പൂണൂലും,ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണിത്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെ ബാനറിൽ കാനായിൽ ഫിലിംസും ചേർന്നാണ് അടിത്തട്ട് എന്ന സിനിമ നിർമ്മിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫിഷിങ് ഹാർബർ ആയ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ ആകുന്നത്. ഏതു പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവും ആണ് അടിത്തട്ടിലെ പ്രമേയം. സണ്ണിവെയിൻ, ഷൈൻ ടോംചാക്കോ, പ്രശാന്ത് അലക്സാണ്ടർ , മുരുകൻ മാർട്ടിൻ , ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആടുകളം എന്ന ദേശീയ അംഗീകാരം ലഭിച്ച തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപാലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അത്യാധുനിക ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് വിഷ്വൽ എഫക്ട്സ് സഹായമില്ലാതെ ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം തികച്ചും പ്രേക്ഷകർക്ക്…

    Read More »
  • പൊന്നിയൻ സെൽവന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടു

    ഏറെ നാളായി പ്രേഷകർ കാത്തിരുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നമാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഇപ്പോൾ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പുറത്ത് വീട്ടിരിക്കുകയാണ്. മണിരത്‌നത്തിന്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍-‘ 2022 സെപ്റ്റംബര്‍ 30-ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.   പത്താം നൂറ്റാണ്ടില്‍, ചോഴ രാജവംശമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചോഴ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരന്‍ പ്രതിസന്ധികളും, അപകടങ്ങളും, സൈന്യത്തിനും ശത്രുക്കള്‍ക്കും, ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ അവതരിപ്പിക്കുന്ന തരത്തിലുള്ള നിർമാണമാണ് ചിത്രത്തിന്.ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.   അതുക്കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷാഭരിതരാണ്. വിക്രം, ജയംരവി, കാര്‍ത്തി,…

    Read More »
  • എതർക്കും തുനിന്തവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ്  ആയി

          പ്രേഷകർ കാത്തിരുന്ന തമിഴ് സൂപ്പർ താരം സൂര്യയുടെ  ‘എതർക്കും തുനിന്തവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ്  ആയി. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേഷകരുടെ ഇടയിൽ വലിയ സ്വീകരണമായിരുന്നു.   ഒരു മാസ്സ് മസാല ചിത്രമായിരിക്കും ‘എതർക്കും തുനിന്തവൻ’. എന്നാൽ കുടുംബ പ്രേക്ഷകരെ കൂടി ഉൾകൊള്ളിക്കുന്ന രീതിയിൽ ആക്ഷൻ കോമഡി രംഗങ്ങളും ട്രൈലെറിൽ കാണാം. ജയ്ഭിമിന് ശേഷം സൂര്യയുടെ ഒരു വമ്പൻ തിരിച്ചു വരവായിരിക്കും ചിത്രം.   സൂര്യയുടെ നായക വേഷത്തിനൊപ്പം വിനയ് റായിയുടെ മികച്ച വില്ലൻ വേഷവും ചിത്രത്തെ ഗംഭീരമാക്കുന്നു. മാര്‍ച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലാണ് റിലീസ് ചെയ്യുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.    

    Read More »
  • കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,747 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 88,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 86,636 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 572, കൊല്ലം 474, പത്തനംതിട്ട 196, ആലപ്പുഴ 302, കോട്ടയം 766, ഇടുക്കി 195, എറണാകുളം 964, തൃശൂര്‍ 562, പാലക്കാട് 238, മലപ്പുറം 258, കോഴിക്കോട് 570, വയനാട് 224, കണ്ണൂര്‍ 170, കാസര്‍ഗോഡ്…

    Read More »
  • പല്ല് വേദനയ്ക്ക് ചില പൊടിക്കൈകൾ

        ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം. എന്നാൽ കുറച്ച് ദിവസത്തേക്ക് വേദന തുടരുകയാണെങ്കിൽ, കൃത്യമായ കാരണം കണ്ടെത്താൻ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. പല്ലുവേദനയെ കൂടുതൽ നേരം അവഗണിക്കരുത്. ഈ പരിഹാരങ്ങൾ പരീക്ഷിച്ചതിന് ശേഷവും നിങ്ങൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക!   ചില പ്രകൃതിദത്തമായ പൊടിക്കൈകളാണ് താഴെ..   1. ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പണ്ടുകാലം മുതൽക്കെയുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കുറച്ച് ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് ഗ്രാമ്പൂ പലവിധത്തിൽ ഉപയോഗിക്കാം. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുക.         2. വെളുത്തുള്ളി ഇന്ത്യൻ പാചകത്തിലെ ഏറ്റവും സാധാരണമായ ഈ ഘടകം പല്ലുവേദനയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. നിങ്ങൾക്ക് വെളുത്തുള്ളി ചായ തയ്യാറാക്കാം…

    Read More »
Back to top button
error: