LIFE

  • ചട്ടമ്പി കല്യാണി’ റിലീസ്

      ക്രീം ക്രിയേഷൻസിന്റെ ബാനറിൽ ബോസ് കെ ജെ സംവിധാനം ചെയ്ത ” “ചട്ടമ്പി കല്യാണി” എന്ന വെബ് സീരീസ് റിലീസായി, പ്രേക്ഷകരുടെ മുന്നിലെത്തി. ആന്റണി ചൗക്ക, സജിത്ത് ശശിധർ, മഹാദേവൻ, ഹരികൃഷ്ണൻ, ഷാജു ജോസ്, അരുൺകുമാർ, അജി ചേർത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെൽവിൻ ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നാട്ടിൻപുറത്തെ അഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാർ, അവരുടെ സിനിമാ മോഹങ്ങൾ, ആ മോഹം സാക്ഷാത്ക്കരിക്കാനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ, പിണയുന്ന അമളികൾ എന്നിവ ഹാസ്യത്തിന്റെ രസച്ചരടുകളിൽ കോർത്ത് ചട്ടമ്പി കല്യാണി യിൽ അവതരിപ്പിക്കുന്നു. നാട്ടിൻപുറത്തെ എല്ലാവരും കഥാപാത്രങ്ങളായി നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന ഈ വെബ് സീരീസിന്റെ ഓരോ എപ്പിസോഡും ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലൻ വാസു തുടങ്ങി വ്യത്യസ്ത പേരുകളിൽ റിലീസ് ചെയ്യുന്നു.രചന-മുരളി ബാല,ക്യാമറ-അജി ഗൗരി, എഡിറ്റർ-സോനു ചേർത്തല,സംഗീതം- വിശ്വജിത്ത്, ആർട്ട്-ടീജി ഗോപി, പി ആർ ഒ-എ…

    Read More »
  • പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം ‘അന്ത്’ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

    രാജേഷ് കുമാർ സംവിധാനം ചെയ്ത് ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും നിർവഹിച്ചിരിക്കുന്നു. മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ് വി…

    Read More »
  • ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ‘കനകരാജ്യം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

    ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും, വളർത്തു നായയും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ്…

    Read More »
  • പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം ‘അന്ത്’ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

    രാജേഷ് കുമാർ സംവിധാനം ചെയ്ത് ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും നിർവഹിച്ചിരിക്കുന്നു. മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ് വി…

    Read More »
  • തടിയും, സൗന്ദര്യവും, റാംപ് വോക്കും..

    വല്ലാതെ തടിച്ച കുറെ സ്ത്രീകൾ റാംപിലേക്ക് നടന്നു വരുന്നു.. എല്ലാവരും നോക്കുന്നു.. അവരുടെ സൗന്ദര്യധാരണകളെയെല്ലാം തെറ്റിച്ച് അവര്‍ നടന്നു. പ്രസവം കഴിഞ്ഞ സ്ത്രീ തന്റെ ആകാരഭംഗി നഷ്ടപ്പെട്ട, പാടുകളുള്ള വയര്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ റാംപ് വോക്ക് ചെയ്യുന്ന മനോഹരമായ കാഴ്ച ലാക്മെ ഫാഷന്‍ വീക്കില്‍ കഴിഞ്ഞയാഴ്ച ലോകം കണ്ടു. പാടുകള്‍ ഇല്ലാത്ത അഴകളവുകള്‍ അല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും എല്ലാവര്‍ക്കും റാംപിലേക്കിറങ്ങാമെന്നും തെളിയിക്കുകയാണ് ഈ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി. ഓസ്‌കാര്‍ വേദിയില്‍ തന്റെ ഭാര്യയെ ബോഡി ഷെയിം ചെയ്ത അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന്റെ പ്രതികരണത്തെ എതിര്‍ക്കാനാണ് കൂടുതല്‍ പേരും രംഗത്തെത്തിയത്. ഇതിനെല്ലാമിടയില്‍ സൗന്ദര്യമെന്നാല്‍ മെലിഞ്ഞ് വടിവൊത്ത ശരീരമല്ലെന്ന് പറയാതെ പറയുകയാണ് ലാക്‌മെ ഫാഷന്‍ വീക്കില്‍ ഒരു കൂട്ടര്‍. സമാനമായ പാടുകളുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളാണ് ഇവിടെ സൗന്ദര്യം. ലാക്മെ ഫാഷന്‍ വീക്ക്, ഫാഷന്‍ ലോകത്ത് മറ്റൊരു വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ഇതിനുമുന്‍പും ‘സ്ലിം ബ്യൂട്ടി’ എന്ന സ്റ്റീരിയോടൈപ്പ് കോണ്‍സെപ്റ്റ്…

    Read More »
  • ബാബുജോൺ ചിത്രം ‘നേർച്ചപ്പെട്ടി’ യുടെ  ഫസ്റ്റ് ലുക്ക്  പോസ്റ്റർ റിലീസ് ചെയ്തു

    ബാബുജോൺ  കഥയെഴുതി സംവിധാനം ചെയ്യുന്ന നേർച്ചപ്പെട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഉജ്ജ്വനി പ്രൊഡക്ഷൻസിന്റെ  ബാനറിൽ ഗിരീശ്  തലശ്ശേരി ആണ് ചിത്രം നിർമിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരായ പ്രേംകുമാർ, ടി.എസ്. സുരേഷ്ബാബു,തുളസീദാസ്, ഇന്ദ്രൻസ്, സീമ ജി. നായർ, സന്തോഷ് കീഴാറ്റൂർ,ബിജുക്കുട്ടൻ, ഹരീഷ് കണാരൻ, വിനോദ് കോവൂർ, മണികണ്ഠൻ ആചാരി,കൊല്ലം സുധി,കൗഷിക് ഗോപാൽ, നന്ദു ആനന്ദ്  എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയായിരുന്നു റിലീസ്.സുനിൽ പുല്ലോട്, ഷാനി നീലമറ്റം     എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്നു. ഒരു കന്യാസ്ത്രീയാണ് ചിത്രത്തിലെ നായിക കഥാപാത്രം. ജോമോൻ ആണ് നായക കഥാപാത്രം. പുതുമുഖം അതുൽ സുരേഷ് നായക കഥാപാത്രത്തെയും  നൈറ നിഹാർ നായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ശ്യാം കോടക്കാഡ് ,ഉദയദേവ് ,മോഹൻ ,ഷാജി തളിപ്പറമ്പ്, സജീവൻ പാറക്കണ്ടി, മനോജ് നമ്പ്യാർ, വിദ്യൻ കനകത്തിടം, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, പ്രസീത അരൂർ,രാജീവ്‌ നടുവനാട്,  ജിതേഷ്  കോളയാട്, സിനോജ് മാക്സ്, രേഖാ  സജിത്ത്, വീണ പത്തനംതിട്ട, പൗർണമി…

    Read More »
  • കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കാലാവധി നീട്ടി

    ന്യൂഡല്‍ഹി: കോവിഡ് ഡ്യൂട്ടിയിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെപി) 180 ദിവസത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2020 മാര്‍ച്ച് 30 ന് ആരംഭിച്ച പിഎംജികെപി പദ്ധതി പ്രകാരം ആശ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രാജ്യത്തെ 22.12 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന്റെ പരിധിയില്‍ വരും. 50 ലക്ഷം രൂപ വീതമുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് കവറേജ് ഈ പദ്ധതി നല്‍കും. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,905 ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്. കോവിഡ് രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടുകയാണെന്നാണ് മന്ത്രാലയത്തിന്റെ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നത്. ഈ പദ്ധതി നേരത്തെ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാര്‍, കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥര്‍, വോളന്റിയര്‍മാര്‍, നഗര-പ്രാദേശിക ഭരണകേന്ദ്രങ്ങളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ദിവസ വേതനക്കാര്‍, കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കുന്ന താല്‍ക്കാലിക…

    Read More »
  • അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് കുരുവിക്കൊരു കൂട് പദ്ധതി

    അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് കുരുവിക്കൊരു കൂട് പദ്ധതിഅങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി വിപുലീകരിക്കുമെന്നും ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം തിരുവനന്തപുരം പാളയം കണ്ണിമാറ മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങാടിക്കുരുവികളടക്കമുള്ള ചെറുജീവികളെ സഹജീവികളായി കണ്ട് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഓരോരുത്തരും പ്രയത്‌നിക്കണം. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവറുമാരുമുള്‍പ്പെടെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നവരുടെ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് പക്ഷികളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. കുരുവിസംരക്ഷകരായ തൊഴിലാളികള്‍ക്കുള്ള ടീ ഷര്‍ട്ടുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഇരുമന്ത്രിമാരും സംയുക്തമായി കുരുവികള്‍ക്കുള്ള കൂടുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തില്‍ ആദ്യം കണ്ണിമാറ, ചാല മാര്‍ക്കറ്റുകളില്‍ അന്‍പത് വീതം കൂടുകളാണ് സ്ഥാപിക്കുക. തുടര്‍ന്ന് ജില്ലയിലെ…

    Read More »
  • സർഗാത്മകതയുടെ ഹേമന്തത്തിന് തലസ്ഥാനത്ത് തുടക്കമായി

    തിരുവനന്തപുരം: കടുത്ത വേനലിലും സർഗാത്മകതയുടെ മഞ്ഞുപെയ്യിക്കുന്ന ‘ഹേമന്തം 22ന്’വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടക്കമായി. കാലികവും മാനവികവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രഭാഷണ പരമ്പരയും നൃത്ത സംഗീത സന്ധ്യകളും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ഹേമന്തം 22ന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ ആര്‍.ബിന്ദു നിർവഹിച്ചു. സമൂഹത്തിൽ അക്രമണോത്സുകത വർധിക്കുന്ന സാഹചര്യത്തിൽ കലാ സാംസ്കാരിക ഇടപെടലുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാവതരണത്തിന്റെ ചില പ്രത്യേക ഇടങ്ങൾ ചിലർക്ക് മാത്രമായി പരിമിതപ്പെടുന്ന കാലഘട്ടമാണിത്. അപര വിദ്വേഷം ശക്തി പ്രാപിക്കുന്ന കാലഘട്ടം. ഇതിനെല്ലാമെതിരെ സ്നേഹത്തിന്റെ പ്രതിരോധം തീർക്കുന്ന പാരസ്പര്യത്തിന്റെ വേദികളായിമാറണം ഓരോ കലാവതരണവുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷനായി. ചടങ്ങില്‍വച്ച് ടി.കെ. രാമകൃഷ്ണന്‍ സ്മാരക ഗ്രന്ഥശാല അംഗങ്ങളുടെ കൂട്ടായ്മയായ അറിവിടത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. സംസ്‌കൃതി ഭവന്‍ സെക്രട്ടറി പി.എസ്. പ്രിയദര്‍ശനന്‍ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി…

    Read More »
  • ജാക്ക് n ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

    സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന ഒരു പരീക്ഷണ ചിത്രമാണ് ഇത്. മോഹന്‍ലാല്‍ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയത് ഏറെ കൗതുകങ്ങൾക്ക് വഴിവെച്ചു. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്.   രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് n ജില്ലെന്ന് ഉറപ്പ് നല്‍കിയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിലെ ഒരു ഗാനം ഏറെ നാള്‍ മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് n ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം,…

    Read More »
Back to top button
error: