HealthNEWS

വറുത്ത ചിക്കൻ, പിസ്സ, റെഡ് മീറ്റ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കൂ, ഹൃദയധമനികളിലെ ബ്ലോക്ക് അകറ്റി ആരോഗ്യത്തോടെ ജീവിക്കൂ

ഹൃദയവുമായി ബന്ധപ്പെട്ട  രോഗങ്ങള്‍ വളരെ കൂടുതലാണ് ഇന്ന്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അതുകൊണ്ട് തന്നെ ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കിനെക്കുറിച്ച് നാം ഏറെ ബോധവാന്മാരായിരിക്കണം.

ഇന്ന് മുതിര്‍ന്നവരേക്കാള്‍ യുവാക്കളിലാണ് കൂടുതല്‍ ഹൃദ്രോഗം വര്‍ദ്ധിച്ച് കാണുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണം കടുത്ത സമ്മര്‍ദ്ധങ്ങൾ, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവയ്ക്കൊപ്പം ജീവിതശൈലികളില്‍ പെട്ടെന്നുണ്ടാവുന്ന മാറ്റങ്ങളും അപകടം ഉണ്ടാക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

ധമനികള്‍ ബ്ലോക്കാവുന്നതാണ് ഏറ്റവും വലിയ ഭീക്ഷണി. ധമനികള്‍ അടഞ്ഞ് പോവുന്നത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. ധമനികളുടെ ഭിത്തികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ അത് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ ബ്ലോക്ക് ആയ ധമനികള്‍ക്ക് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ഗുരുതരമായ അവസ്ഥയിലേക്കും ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നു.  ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

ഫ്രഞ്ച് ഫ്രൈസ്

ഇന്നത്തെ കാലത്ത് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നതാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല. ഇത് സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ തല്‍ക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇവയില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി കൊഴുപ്പും ഉണ്ട്. അതുകൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിനും ധമനികളിലെ തടസ്സം ഇല്ലാതാക്കി രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ഫ്രഞ്ച് ഫ്രൈസ് ഒഴിവാക്കുക.

ഐസ്‌ക്രീം

അമൂൽ ഐസ്‌ക്രീം പോലെ നല്ല ഗുണനിലവരമുള്ള ഐസ്‌ക്രീമുകൾ ദോഷകരങ്ങളല്ല. പക്ഷേ ചില ഐസ്‌ക്രീമുകളിലെ കൃത്രിമ മധുരവും പൂരിത കൊഴുപ്പും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഐസ്‌ക്രീമുകളില്‍ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പും കലോറിയും ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഹൃദയാരോഗ്യത്തിനും ഇത് വെല്ലുവിളി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഗുണനിലവാരമില്ലാത്ത ഐസ്‌ക്രീമുകൾ ഒഴിവാക്കണം.

പിസ്സ

ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് പിസ. ഇടക്ക് കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും അതൊരു ശീലമാക്കി മാറ്റുന്നത് ആരോഗ്യത്തിന് വെല്ലുവിളി ആണ്. ഒരു സ്ലൈസ് പിസ കഴിക്കുന്നത് നല്ലതാണെങ്കിലും ഒരിക്കലും ഇതിന്റെ അളവ് വര്‍ദ്ധിക്കരുത്.

സോഡ, ശീതള പാനിയങ്ങൾ

മധുരമുള്ള സോഡ ഹൃദയരോഗത്തിന് ദോഷമാണ്. കാർബണേറ്റഡ് പാനിയം എന്ന നിലയിൽ ഉത്തേജകദായകമാണിത്.
പക്ഷേ സ്പ്രിൻ്റ്, സ്പ്രൈറ്റ്, കൊക്കോകോള, ഫാൻ്റ തുടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് അനാരോഗ്യം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവ പൂര്‍ണമായും ഭക്ഷണ ശീലത്തില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. കൂടാതെ ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നതിലൂടെ അത് ഇന്‍സുലിന്‍ പോലുള്ളവ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുണ്ട്.

റെഡ് മീറ്റ്

ഇത് അധികം കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കും. കാരണം ഇതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ് ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയർത്തുന്നു. ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങൾ കർശനമായി ഒഴിവാക്കണം. അമിതമായി കൊഴുപ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇവ ധമനിയില്‍ തടസ്സം സൃഷ്ടിക്കുന്നു.

വറുത്ത ചിക്കൻ

ശരീരത്തിന്റെ ഭാരം കുറക്കുന്നതിന് അനിവാര്യമായ പ്രോട്ടീന്‍ ആണ് ചിക്കന്‍. എന്നാല്‍ ഇത് എണ്ണയില്‍ വറുത്ത് കഴിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു.

Back to top button
error: