LIFE

  • കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ ചീസ് ബ്രഡ് ഓംലെറ്റ്; റെസിപ്പി

    ബ്രഡും മുട്ടയും മിക്ക വീടുകളിലും ഉണ്ടാകും. ഇവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബ്രഡ് ഓംലെറ്റ്. ഇതിന്റെ കൂടെ അൽപം ചീസ് കൂടി ചേർത്ത് വ്യത്യസ്തമായി ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കിയാലോ. കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് (cheese bread omelette) തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ… വേണ്ട ചേരുവകൾ മുട്ട                                               3 എണ്ണം ചീസ്                                          3 പീസ് ​ബ്രഡ്               …

    Read More »
  • സുകു മരുതത്തൂറിന്റെ പുസ്തകം  ‘അഗ്നിസൂര്യൻ’ പ്രകാശനം ചെയ്തു

    സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെക്കുറിച്ച്  സുകു മരുതത്തൂർ  എഴുതിയ   ജീവചരിത്ര കാവ്യമായ  ‘അഗ്നിസൂര്യൻ’ എന്ന പുസ്തകത്തിന്റെ  പ്രകാശനം കെ. ആൻസലൻ എം. എൽ. എ നിർവഹിച്ചു.   കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം തിരൂർ രവീന്ദ്രൻ പുസ്തകം  സ്വീകരിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജ്‌മോഹൻ അധ്യക്ഷനായിരുന്നു.നിയമസഭാ  സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻനായർ മുഖ്യാതിഥിയായിരുന്നു.ഡോ. അനിൽ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തി.   സംഗീത നിരൂപകൻ ടി. പി. ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തി. നെയ്യാറ്റിൻകര സനൽ, ജെ. ജോസ് ഫ്രാങ്ക്‌ളിൻ, വി. എം. ശിവരാമൻ, മഞ്ചത്തല സുരേഷ്, നെയ്യാറ്റിൻകര കൃഷ്ണൻ, ഗോപൻ കൂട്ടപ്പന, മണികണ്ഠൻ വി. പാറശ്ശാല, ഗോപിക ആർ. എ.പാറശ്ശാല എന്നിവർ സംസാരിച്ചു.

    Read More »
  • അരിച്ചിറങ്ങുന്ന പുഴു!

    ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു.   Running Time – 1 Hour 55 Minutes Genre – Drama Platform – Sony Liv   പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.…

    Read More »
  • ത്രില്ലടിപ്പിച്ചോ പത്താം വളവ്..

    പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.   ‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.   35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക,…

    Read More »
  • കുട്ടികളുടെ കാഴ്ചാപ്രശ്‌നങ്ങൾ അവഗണിക്കരുത്, കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കൂ; മറക്കരുത് ഈ 6 കാര്യങ്ങൾ

    കുട്ടികളില്‍ പല കാഴ്ചത്തകരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും. ഈ സാഹചര്യത്തില്‍ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാം. 1. ആയാസം കുറയ്ക്കുക സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിനെയും കാഴ്ചയെയും ബാധിക്കും. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ എന്നീ രൂപത്തിലായിരിക്കും അത് പ്രകടമാകുക. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോവുക, കാഴ്ചയില്‍ വസ്തുക്കള്‍ ചെറുതായി അനുഭവപ്പെടുക ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിപ്പിക്കും. ഒരേ വസ്തുവില്‍തന്നെ സൂക്ഷ്മതയോടെ ഏറെനേരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു. 2. വെളിച്ചം ക്രമീകരിക്കാം ആവശ്യത്തിന് വെളിച്ചമുള്ള മുറിയിലിരുന്ന് വേണം വായിക്കുവാനും എഴുതുവാനും പഠിക്കുവാനും. വെളിച്ചം തലയുടെ പിന്നില്‍ നിന്നും പുസ്തകത്തിലേക്ക് പതിക്കുന്നവിധം ക്രമീകരിക്കുന്നതാണ് ഉചിതം. വെളിച്ചം നേരേ വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു…

    Read More »
  • വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മല്ലിക സുകുമാരന്‍ പ്രതികരിച്ചത് ഇങ്ങനെ

    വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്ന് മല്ലിക സുകുമാരന് ചോദിക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.   “ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ. എല്ലാ ആണുങ്ങളും ബോറന്മാരാണെന്ന് സ്ഥാപിക്കുന്നത് തെറ്റാണ്. സൂര്യനെല്ലി കേസില്‍ ഒരുപാട് തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ സ്ത്രീ വിദ്വേഷി ആക്കിയിട്ടുണ്ട് ചിലര്‍.ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നത്. പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്.   അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ.അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത്…

    Read More »
  • സമാധാന സന്ദേശം ഉയർത്തി  ഫോമ- വൺ ഇന്ത്യ കൈറ്റ്  വാനിലുയർന്നു

      ഫെഡറഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ 10 ഭീമൻ പട്ടങ്ങൾ പറത്തി. ഉത്ഘാടനം ഫോമ പ്രസിഡന്റ്‌ അനിയൻ ജോർജ് നിർവഹിച്ചു. കേരള കൺവെൻഷൻ ചെയർമാൻ ഡോ ജേക്കബ് തോമസ് അധ്യക്ഷം വഹിച്ചു. ഫോമ ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ സ്വാഗതം പറഞ്ഞു. ഗ്ലോബൽ പീസ് 365 കോ ഓർഡിനേറ്റർ സുനു എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു. ഫോമ പ്രസിഡന്റ്‌ വൺ ഇന്ത്യ കൈറ്റ് ടീമിനെ ഇതേ ഭീമൻ പട്ടങ്ങളോടൊപ്പം മെക്സിക്കോയിലെത്തിച്ച് ലോക സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. സമാധാന സന്ദേശവുമായുള്ള ഈ പട്ടം പറത്തലിനു വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ഇവന്റ് കോ ഓർഡിനേറ്റർ പി കെ രാജേന്ദ്രൻ തുടങ്ങിവർ…

    Read More »
  • ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച നാല്പത്തിയാറമത്തെ പുസ്തകം  ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ പ്രകാശിപ്പിച്ചു

    കാക്കൂർ കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവും ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ.നമ്പൂതിരിപ്പാട് രചിച്ച പുസ്തകം ‘ദിനാചരണ കവിതകൾ’ ലോക പുസ്തക ദിനത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം ഏറ്റുവാങ്ങി. റസൽ സബർമതി, റോബർട്ട് സാം, കോട്ടയം റഷീദ്, കെ. കെ. പല്ലശ്ശന, കണിയാപുരം നാസറുദ്ദീൻ, സ്വാമി ജനപ്രിയൻ തുടങ്ങിയവർ സംബന്ധിച്ചു. ലോക്ഡൗൺ കാലഘട്ടം മുതൽ ദിനാചരണങ്ങളുടെ ഭാഗമായി എഴുതിയ കവിതകൾ വിവിധ ഗായകർ ചൊല്ലി വാട്സാപ്പ് വഴി അയച്ചവയാണ്. ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽമെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെപ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്. പുസ്തകദിന കവിത ഉൾപ്പെടെയുള്ള കവിതകൾ.ഹരീഷിന്റെ നാല്പത്തിയാറമത്തെ പുസ്തകമാണിത്. തത്തമ്മ ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ സ്ഥിരമായി എഴുതുന്ന ഹരീഷിന്റെ രണ്ട് കഥാസമാഹാരങ്ങൾ ദേശാഭിമാനി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

    Read More »
  • സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കിയ യുവതി

    സ്വന്തം നാവ് സര്‍ജറിയിലൂടെ രണ്ടാക്കി മാറ്റിയൊരു യുവതിയുടെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. നാവിനെ നടുഭാഗത്ത് വച്ച് രണ്ടാക്കി മുറിച്ചിരിക്കുകയാണ് സര്‍ജറിയിലൂടെ. ഇതിന് ശേഷം തന്റെ രണ്ട് നാവ് ഉപയോഗിച്ച് ഒരേസമയം വ്യത്യസ്തമായ ഭക്ഷണ-പാനീയങ്ങള്‍ രുചിക്കാന്‍ സാധിച്ചുവെന്നാണ് യുവതി അവകാശപ്പെടുന്നത്. ഇതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നതും.   കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് വീഡിയോയില്‍ കാണുന്ന ബ്രയാന മേരി എന്ന യുവതി. രണ്ട് ഗ്ലാസുകളിലായി വെള്ളവും സ്‌പ്രൈറ്റും നിറച്ചുവച്ച ശേഷം രണ്ട് നാവുകള്‍ കൊണ്ട് ഒരേസമയം ഇത് രുചിക്കുകയാണ് ബ്രയാന. ഈ രണ്ട് രുചിയും തനിക്ക് ഒരേസമയം അനുഭവിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.   ഒരേസമയം ഈ രണ്ട് രുചിയും അനുഭവിക്കുമ്പോള്‍ വിചിത്രമായ അവസ്ഥയിലൂടെയാണ് തലച്ചോര്‍ കടന്നുപോകുന്നതെന്നും ഇവര്‍ പറയുന്നു. സര്‍ജറിയിലൂടെ ശരീരാവയവങ്ങളില്‍ മാറ്റം വരുത്തുന്നവര്‍ ഏറെയാണെങ്കിലും നാവില്‍ ഇത്തരത്തിലുള്ള മാറ്റം വരുത്തുന്നവര്‍ വിരളമാണ്.

    Read More »
  • ഗുരു സോമസുന്ദരം – ആശാ ശരത് ആദ്യമായി ഒരുമിക്കുന്ന “ഇന്ദിര” ചിത്രീകരണം ആരംഭിച്ചു

      ഗുരു സോമസുന്ദരം, ആശ ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു വിജയ് സംവിധാനം ചെയ്യുന്ന “ഇന്ദിര” എന്ന ചിത്രത്തിന്റെ പൂജയും തുടര്‍ന്ന് ചിത്രീകരണവും കൊച്ചി ചുള്ളിക്കല്‍ പുളിക്കന്‍ ഹൗസില്‍ ആരംഭിച്ചു. ഗുരുസോമസുന്ദരവും ആശ ശരത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ആശ ശരത്താണ് ഇന്ദിര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുകേഷ്, വിജയ് നെല്ലിസ്, അഞ്ജു കുര്യൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിന്റെ സംവിധായകനായ ഷാനു സമദാണ് ഇന്ദിരയുടെ രചന നിര്‍വഹിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിൽ എത്തുന്ന ചിത്രത്തിൽ സലിം കുമാർ, പ്രേം കുമാർ, ഡോക്ടർ റോണി , രചന നാരായണൻ കുട്ടി, നന്ദു പൊതുവാൾ, മാളവിക മേനോൻ, ആനന്ദ് റോഷൻ, അഡാട്ട് ഗോപാലൻ, ആലിസ്, അൽത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്. ഷിജു. എം. ഭാസ്‌കറാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം കേദാർ, പ്രോജെക്ട് ഡിസൈനർ : എൻ. എം. ബാദുഷ…

    Read More »
Back to top button
error: