LIFE

  • ഇന്ദ്രൻസ് ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി

    വി എം ആർ ഫിലിംസിൻ്റെ ബാനറിൽ കെ ജി ഷൈജു സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനാകുന്ന ചിത്രം ‘കായ്പോള’യുടെ ചിത്രീകരണം പൂർത്തിയായി. സജിമോൻ ആണ് ചിത്രത്തിൻ്റെ നിർമാണം. യൂട്യൂബ് ചാനൽ സെലിബ്രിറ്റികളുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ട്രാവൽ മൂവി ഗണത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കായ്പോള’. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.   കോലഞ്ചേരിയിൽ ആയിരുന്നു ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. പാചക വിദഗ്ധനായ അപ്പൂപ്പന്റെയും യൂട്യൂബ് ഫുഡ് വ്ലോഗെർ ആയ കൊച്ചുമകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന സിനിമയിൽ സജൽ, അഞ്ചുകൃഷ്ണ അശോക്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്.   ഇതു വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന്…

    Read More »
  • നിരഞ്ജ് നായകനാകുന്ന ‘വിവാഹ ആവാഹനം’; ഫസ്റ്റ് ലുക്ക് പുറത്തിറക്കി ആസിഫും ഉണ്ണി മുകുന്ദനും

    നിരഞ്ജ് മണിയൻപിള്ളയെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വിവാഹ ആവാഹനം”. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായരായ അരുൺ ഗോപി, ജൂഡ് ൻ്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് പുറത്തിറക്കി. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യാഥാർത്യ സംഭവങ്ങളുടെ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.   ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സോണി സി.വി, പ്രമോദ് ഗോപകുമാർ എന്നിവരാണ്…

    Read More »
  • മമ്മൂട്ടിയ്ക്കും ദുൽഖറിനും ഒപ്പം അഭിനയിച്ച ഈ നടിയെ അറിയുമോ

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പ്രജാപതി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അദിതി റാവു ഹൈദരി. അടുത്തിടെ റിലീസ് ചെയ്ത ‘ഹേ സിനാമിക’ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായും അദിതി അഭിനയിച്ചു. കഴിഞ്ഞ ദിവസം അദിതി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാലചിത്രമാണ് നടിയും നർത്തകിയുമായ അദിതി പോസ്റ്റ് ചെയ്തത്. ‘ദ ഗേൾ ഓൺ ദ ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രമാണ് അദിതിയുടേതായി ഇനി റിലീസിനെത്താനുള്ളത്. തെലുങ്ക് ചിത്രം ‘മഹാസമുദ്രം’ എന്ന ചിത്രത്തിലും അദിതിയുണ്ട്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം അദിതി മലയാളത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. ചിത്രത്തിലെ അദിതിയുടെ അഭിനയവും പാട്ടുസീനുകളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത ‘യേ സാലി സിന്ദഗി’ ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3,…

    Read More »
  • ഹോ​ട്ട​ലു​ക​ളെ ത​രം​തി​രി​ച്ച് സ്റ്റാ​ര്‍ റേ​റ്റിം​ഗ് ന​ല്‍​കു​മെ​ന്ന് ആരോഗ്യമ​ന്ത്രി

    ഹോ​ട്ട​ലു​ക​ളെ ത​രം​തി​രി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റാ​ര്‍ റേ​റ്റിം​ഗ് ന​ല്‍​കു​മെ​ന്ന് ആരോഗ്യമ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഭ​ക്ഷ​ണ ഗു​ണ​നി​ല​വാ​ര​ത്തി​ന്‍റെ​യും ശു​ചി​ത്വ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഹോ​ട്ട​ലു​ക​ളെ ത​രം​തി​രി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.     തു​ട​ര്‍​ന്ന് അ​ത് ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ​ത് ക​ണ്ടെ​ത്താം. ശു​ചി​ത്വ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റേ​റ്റിം​ഗ് ന​ൽ​കു​ന്ന​ത്. മി​ക​ച്ച ഭ​ക്ഷ​ണം ന​ല്‍​കു​ന്ന ഹോ​ട്ട​ലു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായും മന്ത്രി അറിയിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.      

    Read More »
  • ഹേമാ കമ്മീഷൻ സത്യത്തില്‍ ആര്‍ക്കു വേണ്ടി.? എന്താണ്‌ സിനിമ ലോകത്ത് നടക്കുന്നത്!

    5 വ‍ർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ തിരക്കേറിയ റോഡിൽ നടി കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരും പരസ്പരം പറഞ്ഞു അന്ത്യന്തം ദാരുണവും പൈശാചികവും മൃഗീയവും എന്നൊക്കെ. സിനിമാമേഖലയിൽ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളാൽ തന്നെ ഒരു സംഘടനയും അതോടെ പിറവി കൊണ്ടു – WCC. നടിആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ തന്നെ കണ്ട് നിവേദനം നല്‍കി. അതോടെ സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ഒരു കമ്മീഷനെ രൂപീകരിച്ചു 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു അത്, ജസ്റ്റിസ് ഹേമ കമ്മീഷൻ. അഞ്ച് കൊല്ലങ്ങള്‍ക്കിപ്പുറം ഹേമ കമ്മീഷന്‍റെ സ്ഥിതിയെന്താണ്.? ഒരു സിനിമാ വ്യവസായത്തിനുള്ളിലെ പ്രവർത്തനങ്ങളും സ്ത്രീകളുടെ പ്രശ്നങ്ങളും പരിശോധിക്കാൻ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ നിലവിൽ വന്നത് ആദ്യമായിട്ടായിരുന്നു. സിനിമാ മേഖലിയിലെ സ്ത്രീകള്‍…

    Read More »
  • പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുണ്ടാപ്രിയും സനൂഷയും

    അന്നേവരെ ആരും ചിന്തിക്കാത്ത കഥയും കുറെ കഥാപാത്രങ്ങളുമായി ഒരാള്‍ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തി. പേര് ബ്ലസ്സി, അയാളുടെ സിനിമകള്‍ക്ക് ജീവനും ആത്മാവുമുണ്ടായിരുന്നു.. മലയാളികള്‍ ഇന്നും ചിരിച്ചും കരഞ്ഞും കണ്ട കുറെ സിനിമകള്‍, ‘കാഴ്‌ച’ തൊട്ട് അങ്ങോട്ട്..!       ‘കാഴ്ച’ ഒരു വിപ്ലവമായിരുന്നു, ആരും അതുവരെ പറയാത്ത ഒരു കഥാഗതി സിനിമയ്ക്കുണ്ട്. ഗുജറാത്ത് കലാപം വരുത്തി വെച്ച വിനകൾ ബ്ലസ്സി സ്ക്രീനിൽ പകർത്തിയപ്പോൾ, ചിത്രത്തിലെ മറ്റാരെക്കാളും നമ്മുടെ ഉള്ള് പിടിച്ചു കുലുക്കിയത് തീര്‍ച്ചയായും ആ കൂടിയായിരിക്കും! ‘കൊച്ചുണ്ടാപ്രി’. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനൂഷ ഇപ്പൊൾ നമ്മുടെ കൊച്ചുണ്ടാപ്രിയെ കാണാനുള്ള ആകാംഷയിലാണ്.. ആവേശം ഒട്ടും കുറയാതെ സിനിമ പ്രേമികളും. യെഷ്- അതാണ് കൊച്ചുണ്ടാപ്രിയുടെ ശരിക്കുള്ള പേര്! ശരിക്കും ഗുജറാത്തി പയ്യൻ തന്നെയാണ് അവന്‍. ‘കാഴ്ച’യക്ക് ശേഷം സിനിമകള്‍ വന്നിരുന്നു, എന്നാൽ അച്ഛന് അദ്ദേഹത്തിന്റെ ബിസിനസ്സും തന്റെ അഭിനയവും മുന്നോട്ട് കൊണ്ടുപോകാനുള്ള അസൗകര്യമുണ്ടായിരുന്നു. പിന്നീട്…

    Read More »
  • ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നു

    എൻ എൻ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ” ഐറ്റം നമ്പർ വൺ ” എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്. “ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ”ന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി , ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകൾ ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ .

    Read More »
  • തി​രു​വ​ന​ന്ത​പു​ര​ത്തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ

    തി​രു​വ​ന​ന്ത​പു​ര​ത്തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ. മ​ത്സ്യം ക​റി​വ​ച്ച് ക​ഴി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ക​ല്ല​റ പ​ഴ​യ​ച​ന്ത​യി​ല്‍​നി​ന്നും മ​ത്സ്യം വാ​ങ്ങി​യ ബി​ജു​വി​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.   വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മീ​ന്‍​ക​റി ക​ഴി​ച്ചി​രു​ന്നു. ഇ​ത് ക​ഴി​ച്ച ശേ​ഷം ബി​ജു​വി​ന്‍റെ മ​ക​ള്‍​ക്കാ​ണ് ആ​ദ്യം വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ത്രി​യോ​ടെ ബി​ജു​വി​ന്‍റെ ഭാ​ര്യ​ക്കും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് ഉ​ച്ച​യോ​ടെ ബി​ജു​വി​നും ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. രാ​ത്രി​യോ​ടെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍​ക്കും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ നാ​ല് പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.   അ​തി​നി​ടെ ബി​ജു മീ​ന്‍ വാ​ങ്ങി​യ അ​തേ ക​ട​യി​ല്‍ നി​ന്ന് ഇ​ന്ന് മീ​ന്‍ വാ​ങ്ങി​യ മ​റ്റൊ​രാ​ള്‍​ക്ക് മീ​നി​ല്‍​നി​ന്ന് പു​ഴു​വി​നെ ല​ഭി​ച്ചു. തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റം​മൂ​ട് പോ​ലീ​സും ക​ല്ല​റ വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്ഥ​ല​ത്തെ​ത്തി മീ​നി​ന്‍റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

    Read More »
  • ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം

    കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ…

    Read More »
  • മൈഗ്രേൻ അത്ര നിസ്സാര രോഗമല്ല, മൈഗ്രേന്‍ അകറ്റാൻ ഇഞ്ചി ഉത്തമ ഔഷധം

    ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളെ ബാധിക്കുന്ന സാധാരണ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. മൈഗ്രേൻ ബാധിക്കുന്ന എല്ലാവർക്കും അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. സാധാരണ തലവേദനയിൽ  നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകൾ മൈഗ്രേൻ വരുമ്പോൾ അനുഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചിലരിൽ മൈഗ്രേന്റെ വേദന ദിവസങ്ങളോളം നീണ്ടു നിൽക്കും. മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും.  എന്നാൽ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേൻ യഥാസമയം തിരിച്ചറിഞ്ഞ് ഉടൻ തന്നെ വേണ്ട ചികിത്സ നൽകിയാൽ വേദന കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മൈഗ്രേൻ അപകടകരമായി തീരുന്ന സാഹചര്യത്തിൽ ശരീരത്തിൽ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ ലക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ചിലരിൽ കുറച്ച് സമയത്തേക്ക് വിഷാദവും അനുഭവപ്പെടും. മൈഗ്രേൻ ബാധിക്കുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ…

    Read More »
Back to top button
error: