LIFENewsthen Special

സമാധാന സന്ദേശം ഉയർത്തി  ഫോമ- വൺ ഇന്ത്യ കൈറ്റ്  വാനിലുയർന്നു

 

ഫെഡറഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ 10 ഭീമൻ പട്ടങ്ങൾ പറത്തി.

ഉത്ഘാടനം ഫോമ പ്രസിഡന്റ്‌ അനിയൻ ജോർജ് നിർവഹിച്ചു.
കേരള കൺവെൻഷൻ ചെയർമാൻ ഡോ ജേക്കബ് തോമസ് അധ്യക്ഷം വഹിച്ചു. ഫോമ ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ സ്വാഗതം പറഞ്ഞു. ഗ്ലോബൽ പീസ് 365 കോ ഓർഡിനേറ്റർ സുനു എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു.

ഫോമ പ്രസിഡന്റ്‌ വൺ ഇന്ത്യ കൈറ്റ് ടീമിനെ ഇതേ ഭീമൻ പട്ടങ്ങളോടൊപ്പം മെക്സിക്കോയിലെത്തിച്ച് ലോക സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്നും പ്രഖ്യാപിച്ചു.

സമാധാന സന്ദേശവുമായുള്ള ഈ പട്ടം പറത്തലിനു വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ഇവന്റ് കോ ഓർഡിനേറ്റർ പി കെ രാജേന്ദ്രൻ തുടങ്ങിവർ നേതൃത്വം നൽകി. യുവജന ക്ഷേമ ബോർഡ് കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും യൂത്ത് ആക്ഷൻ ഫോഴ്‌സ് ടീം ക്യാപ്റ്റൻ ശ്രീ സാജന്റെ നേതൃത്വത്തിൽ 11 ഓളം വളന്റീർസ് അണി നിരന്നു.

Back to top button
error: