LIFEMovie

എ മദേഴ്സ് പാഷൻ എന്ന ടാഗ് ലൈനോടെ ഓർമ്മകളിൽ പൂർത്തിയായി …..

 

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന “ഓർമ്മകളിൽ ” ചിത്രീകരണം പൂർത്തിയായി. ജീവിതസാഹചര്യങ്ങൾ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഒരിടവേളയ്ക്കു ശേഷം ശങ്കർ , ഒരു ഡിഐജി കഥാപാത്രത്തിലൂടെ, നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന സിനിമ കൂടിയാണ് ഓർമ്മകളിൽ . ജാസിഗിഫ്റ്റ് മനോഹരമായൊരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സുജാത മോഹനും ചിത്രത്തിലൊരു മനോഹരഗാനം ആലപിക്കുന്നു.

‘ എ മദേഴ്സ് പാഷൻ’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയിൽ , കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവാത്സല്യ വികാരങ്ങൾ അതിന്റെ മൂല്യം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കുന്നു. കന്യാകുമാരി ജില്ലയിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.


ശങ്കറിനു പുറമെ , ഷാജു ശ്രീധർ , നാസർ ലത്തീഫ്, ദീപാ കർത്താ , പൂജിത മേനോൻ , വിജയകുമാരി , അജയ്, ആര്യൻ കതൂരിയ , റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി എന്നിവർ അഭിനയിക്കുന്നു. ബാനർ – പ്രീമിയർ സിനിമാസ് , രചന , നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ് , ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ് , സംഗീതം – ജോയ് മാക്സ്‌വെൽ , ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ.

Back to top button
error: