ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്‌ട്രോക്ക്, കിഡ്‌നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും. ദഹനപ്രക്രിയയെ സഹായിക്കുന്നതില്‍ പങ്കുവഹിക്കുന്ന എന്‍സൈമായ ആക്ടിനിഡിന്‍ കിവികളില്‍ അടങ്ങിയിട്ടുണ്ട്. തൈര്, ചീസ്, മത്സ്യം എന്നിവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള ചില പ്രോട്ടീനുകളുടെ ദഹനത്തിന് കിവി സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
എല്ലുകള്‍ക്കും പല്ലുകള്‍ക്ക് ബലം നല്‍കാന്‍ കിവി പഴത്തിന് സാധിക്കും. കിവിയില്‍ പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റെുകള്‍ ഡി എന്‍ എ തകരാറുകളില്‍ നിന്ന് സംരക്ഷിക്കും. കിവിപ്പഴത്തില്‍ ആന്റിഓക്സിഡന്റുകളും സെറോടോണിനും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.കിവികള്‍ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായതിനാല്‍ പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ തിളക്കത്തിന് വേണ്ടി സൗന്ദര്യവര്‍ദ്ധകവസ്തുക്കളില്‍ ഉപയോഗിക്കുന്ന ആല്‍ഫ-ലിനോലെയിക് ആസിഡ് ഇതില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ചര്‍മ്മം മിനുസമാര്‍ന്നതും ആരോഗ്യകരവുമാകുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കിവി സഹായിക്കുന്നു, അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും അതിനാല്‍ മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു.