LIFE
-
ആക്ഷന്‍ ഹീറോ ബിജുവിന് വീണ്ടും നിയമനം: രണ്ടാം ഭാഗം ഉടനെന്ന് പോളി പിക്‌ചേഴ്‌സ്
നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചന. നിവിന്‍ പോളി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. 2016-ല്‍ നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയ സിനിമയായിരുന്നു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കും ആഹ്ലാദത്തിന് വകനല്‍കുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്‌കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവല്‍ ആയിരുന്നു…
Read More » -
ബി.എം.ഡബ്ല്യു സൂപ്പര്‍ ബൈക്കില്‍ ‘തല’ കറങ്ങുന്നു; യൂറോപ്പിലെ ചിത്രങ്ങള്‍ വൈറല്‍
ചെന്നൈ: തല എന്നു തമിഴ്‌നാട്ടുകാര്‍ ആരാധനയോടെ വിളിക്കുന്ന സൂപ്പര്‍താരം അജിത്തിന് സ്ിനിമയോടുള്ള സ്‌നേഹം സൂപ്പര്‍ ബൈക്കുകളോടുമുണ്ട്. സിനിമയില്‍ ഡ്യൂപ്പില്ലാതെ സാഹസിക ബൈക്ക് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്ന അജിത്തിനെ ആരാധകര്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ യൂറോപ്പിലൂടെ ബി.എം.ഡബ്ല്യു ആര്‍ 1200 ആര്‍.ടി എന്ന സൂപ്പര്‍ ബൈക്കില്‍ കറങ്ങിനടക്കുന്ന തലയുടെ ചിത്രങ്ങള്‍ കണ്ട ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍. യാത്രയോടും വാഹനങ്ങളോടുമുള്ള അജിത്തിന്റെ പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള രാജ്യങ്ങളിലൂടെയാണ് ഇപ്പോള്‍ ‘തല’യുടെ സൂപ്പര്‍ബൈക്ക് സഞ്ചാരം. ഇരുപത് ലക്ഷത്തോളമാണ് ഈ സൂപ്പര്‍ബൈക്കിന്റെ വില. എത്ര തിരക്കിനിടയിലും സ്വന്തം പാഷന് വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് അജിത്തിനെ മറ്റുള്ളവരില്‍ വൃത്യസ്തനാക്കുന്നത്. യാത്രയില്‍ അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളില്‍ ഹെല്‍മെറ്റും റൈഡിങ് ഗിയറുകളും ധരിച്ച് വന്‍ ലുക്കിലാണ് അജിത്ത്. ബൈക്കിനോടൊപ്പമുള്ളതും യു.കെ-യൂറോ ടണല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ് സുപ്രജ് വെങ്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍…
Read More » -
സാഹസികര്‍ക്ക് സ്വാഗതം: കയാക്കിങ് റാഫ്റ്റിങ് സൗകര്യങ്ങളൊരുക്കി ടൂറിസം വകുപ്പ്
വയനാട്: സാഹസിക വിനോദസഞ്ചാരം കുറവായ വയനാട്ടില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കയാക്കിങ്ങും റിവര്‍ റാഫ്റ്റിങ്ങുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. പൂക്കോട്, കര്‍ളാട് തടാകങ്ങളില്‍ മാത്രം ഒതുങ്ങുന്ന കയാക്കിങ് പുഴയിലേക്ക് വ്യാപിപ്പിക്കാനും ഒരേസമയം എട്ടുമുതല്‍ പത്തുവരെപേര്‍ക്ക് ഇരിക്കാവുന്ന റാഫ്റ്റിലൂടെയുള്ള റിവര്‍ റാഫ്റ്റിങ്ങുമാണ് ഡി.ടി.പി.സി. ലക്ഷ്യമിടുന്നത്്. മുമ്പ് വൈത്തിരിമുതല്‍ ബാവലിവരെയും മാനന്തവാടിമുതല്‍ കുറുവാദ്വീപ് വരെയും പുഴയിലൂടെ റാഫ്റ്റിങ് നടത്തിയിരുന്നു. ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിനോട് ചേര്‍ന്നുള്ള മാനന്തവാടി പുഴയിലെ ചങ്ങാടക്കടവ് മുതല്‍ എടവക പാണ്ടിക്കടവ് പാലംവരെ കയാക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ടത്തില്‍ കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ചൊവ്വാഴ്ച നടത്തിയ കയാക്കിങ് വിജയത്തിലെത്തിയതില്‍ ഡി.ടി.പി.സി.ക്ക് ശുഭപ്രതീക്ഷയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരെ തുഴഞ്ഞ് തിരികെയെത്താന്‍ ഒരു മണിക്കൂറോളമാണ് സമയമെടുത്തത്. കയാക്കിങ്ങിനുള്ള ടിക്കറ്റ് നിരക്കൊന്നും തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ പ്രൊപ്പോസല്‍ താമസിയാതെ കളക്ടര്‍ക്ക് നല്‍കുമെന്നും അതിന് അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ കയാക്കിങ് തുടങ്ങുമെന്നും ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് തുഴഞ്ഞുപോകാന്‍ കഴിയുന്ന കയാക്കില്‍…
Read More » -
ജാഫർ ഇടുക്കിയുടെ “ഒരു കടന്നൽ കഥ”
പ്രശസ്ത നടൻ ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്” ഒരു കടന്നൽ കഥ “.സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി,അമൽ രവീന്ദ്രൻ,കൊച്ചിൻ ബിജു, ബിജു ശങ്കർ,അജിത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്,ഉല്ലാസ് ഭായ്,ഹരി നംബോദ, വിനോദ് ബോസ്,നിഷ സാരംഗ്,അരുണിമ രാജ്,ജോളി ചിറയത്ത്, മാസ്റ്റർ അബരീഷ് തുടങ്ങിയവർ പ്രധാന താരങ്ങൾ. ടി കെ വി പ്രൊഡക്ഷൻസ്,ഡി കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ നിർവ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്,വയലിൻ സജി എന്നിവർ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യുസർ-നിഷ ബിജു.എഡിറ്റർ- ഗ്രേയ്സൺ എസിഎ. കല-ഷിബു അടിമാലി, മേക്കപ്പ്-മോഹൻ അറക്കൽ,സ്റ്റിൽസ്- നിതിൻ കെ ഉദയൻ, പ്രൊഡക്ഷൻ കൺട്രോളർ-ഉല്ലാസ് ശങ്കർ. കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ” ഒരു കടന്നൽ കഥ” എന്ന…
Read More » -
ഹരിദ്വാറിൽ ഇപ്പൊഴും മണി മുഴങ്ങുന്നുണ്ടോ…?
രാജേഷ് സ്ക്കൂളിൽ പഠിച്ചിരുന്ന കാലത്താണ് എം മുകുന്ദന്റെ ‘ഹരിദ്വാറിൽ മണിമുഴങ്ങുമ്പോൾ’ കയ്യിൽ വന്നു പെട്ടത്. താഴെ വെക്കാതെ വായിച്ചു തീർത്ത ആ പുസ്തകമാണ് ഹരിദ്വാറിനെ ആദ്യമായി മനസ്സിൽ കോറിയിട്ടത്. പിന്നീട് പല അലച്ചിലുകൾക്കിടയിലും ആ ക്ഷേത്രനഗരം മനസ്സിലേയ്ക്ക് തിക്കിത്തിരക്കി വന്നെങ്കിലും ഒരു യാത്രയും ഹരിദ്വാറിൽ എത്തിച്ചേർന്നില്ല. ഒരു നടക്കാത്ത സ്വപ്നമായി ശേഷിച്ചിരുന്ന ഹരിദ്വാറിലെ ഉഷ്ണിക്കുന്ന തെരുവുകളിലേക്ക് കഴിഞ്ഞ മേയ് 19 വ്യാഴാഴ്ച ഞാൻ തീവണ്ടിയിറങ്ങി. കണ്ണുതുറക്കാനാകാത്ത വെയിൽ വെളിച്ചത്തിൽ ഹരിദ്വാർ സ്റ്റേഷൻ മയങ്ങി കിടന്നു. വെളിയിൽ 38-40 ഡിഗ്രി ചൂട്. തെരുവ് നിറയെ ഭക്തിയുടെ കുത്തൊഴുക്കായിരുന്നു. ഭാണ്ഡങ്ങളും ചേലകളും മുഷിഞ്ഞ സാരികളും പാറിപറന്ന മുടിയുമൊക്കെയായി ഗ്രാമീണസ്ത്രീകൾ നക്ഷത്രകണ്ണുകളുള്ള കുട്ടികളെ തങ്ങളോടൊപ്പം നടത്താൻ പാടുപെട്ടു. കുങ്കുമവും ചിമിഴുകളും പല വലിപ്പത്തിലുള്ള ദേവരൂപങ്ങളും കളിപ്പാട്ടങ്ങളും മൺചിരാതുകളും അളവില്ലാത്തത്ര കൗതുകവസ്തുക്കളും… തെരുവ് നിറഞ്ഞ വഴിയോരകച്ചവടങ്ങളും വേവിന്റെയും വറവിന്റെയും മസാലഗന്ധങ്ങളും. വിവിധ പഴച്ചാറുകളും ഈച്ചകൾ വിട്ടുമാറാതെ ചുറ്റിപറക്കുന്ന കൊതിയൂറുന്ന നെയ്യ്കിനിയുന്ന മധുരപലഹാരങ്ങളും… തെരുവ് ആ ആവി…
Read More » -
വിവാഹവസ്ത്രം നശിച്ചു പോകാതെ എങ്ങനെ സ്‌പെഷ്യലായി സൂക്ഷിക്കാം ?
ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹര നമിഷങ്ങളുടെ ഓര്‍മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം. എന്നാൽ ഈ വസ്ത്രം വർഷങ്ങക്കുശേഷം അലമാരയുടെ ഒരു മൂലയിൽ പൊടിപിടിച്ചും പഴകിയും കാണേണ്ടി വന്നാലോ? ഇത്തരം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ കാലങ്ങളോളം നാശമാവാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ. ∙ വൃത്തിയാക്കി എടുത്തുവയ്ക്കാം വിവാഹത്തിന് ധരിച്ച് വസ്ത്രം വൃത്തിയാക്കാതെ എടുത്തു വയ്ക്കുന്നവരുണ്ട്. അലക്കി വൃത്തിയാക്കിയശേഷം മാത്രം വസ്ത്രം സൂക്ഷിക്കാം. മാത്രമല്ല കൃത്യമായ സമയ ഇടവേളകളിൽ വസ്ത്രമെടുത്ത് വൃത്തിയാക്കണം. ഇല്ലെങ്കിൽ വസ്ത്രത്തിൽ മഞ്ഞ നിറം വരികയോ പൂപ്പൽ പിടിക്കുകയോ ചെയ്യും. ഇടയ്ക്കിടെ പുറത്തെടുത്ത് ഇളം വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്. ∙ ശ്രദ്ധ വേണം വിവാഹദിനം ആഘോഷത്തിന്റേതാണ്. എങ്കിലും വസ്ത്രത്തിൽ വലിയ രീതിയിൽ അഴുക്കോ കറയോ ആവാതിരിക്കാൻ ശ്രദ്ധ വേണം. മാത്രമല്ല…
Read More »



