LIFE

  • ആത്മഹത്യ ചെയ്യാന്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി, പക്ഷേ ആരും കണ്ടില്ല, ഒടുവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രഖ്യാപനം; ”പൊലീസ് ജീവിക്കാനനുവദിക്കുന്നില്ല, തനിക്കെതിരെ കള്ളക്കേസ് എടുക്കുന്നു…” സംഭവം ഹിറ്റ്…

    കാസര്‍കോട്: പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി.  സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. രാവിലെ പത്തോടെയാണ് പാലക്കുന്ന് സ്വദേശി ഷൈജു നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. കഴുത്തില്‍ കയറിട്ട് ടവറിന് മുകളില്‍ നിലയുറപ്പിച്ചെങ്കിലും ആരും കണ്ടിരുന്നില്ല. ഒടുവില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതാണെന്ന് കാണിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ കൂട്ടം ചേര്‍ന്നു. പൊലിസെത്തി. പിന്നാലെ ഫയര്‍ഫോഴ്സും. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍. ഷൈജുവിന്‍റെ മൊബൈലിലേക്ക് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചെങ്കിലും ഇറങ്ങാന്‍ തയ്യാറല്ലായിരുന്നു. പൊലീസ് നേരിട്ടും, വിളിച്ചും താഴെ ഇറങ്ങാനുള്ള അഭ്യര്‍ത്ഥന. എടിഎം കൗണ്ടര്‍ അടിച്ച് പൊട്ടിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആക്രമണത്തിനും അടക്കം നിരവധി കേസുകള്‍…

    Read More »
  • ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്

    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്‌സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…

    Read More »
  • ഞാന്‍ എന്റെ വധുവിനെ കണ്ടുപിടിച്ചു: വിവാഹച്ചടങ്ങില്‍ മലയാളവുമായി ആഫോ-അമേരിക്കന്‍ പൗരന്‍, ഹൃദയം കവര്‍ന്ന് വീഡിയോ, ഇതാ…

    വാഷിങ്ടണ്‍: ഞാന്‍ എന്‍െ്‌റ വധുവിനെ കണ്ടുപിടിച്ചു, വിവാഹവേദിയില്‍വച്ചുള്ള ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ഡെന്‍സന്‍ എ പ്രയറിന്‍െ്‌റ ഈ വാക്കുകള്‍ വധുവിനെ മാത്രമല്ല, കേള്‍ക്കുന്ന ഓരോ മലയാളിയെയും പുളകം കൊള്ളിച്ച് മുന്നേറുന്ന കാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ കാണാനാകുന്നത്. അമേരിക്കയിലെ വിവാഹവേദിയില്‍ വച്ച് വധുവിന് വ്യത്യസ്തമായ സര്‍പ്രൈസ് നല്‍കാന്‍ മലയാളം കാണാപാഠം പഠിച്ച് പറഞ്ഞ് ഡെന്‍സല്‍ പ്രയര്‍ നടത്തിയ ശ്രമം കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ കവര്‍ന്ന് ഇതിനകം വൈറലായിക്കഴിഞ്ഞു. ജെനോവയോടുള്ള പ്രണയം അവളുടെ മാതൃഭാഷയില്‍ പറയണമെന്നത് ഡെന്‍സണിന്റെ ആഗ്രഹമായിരുന്നു. അതു ജെനോവയ്ക്കും കുടുംബത്തിനും വലിയ സര്‍പ്രൈസുമായി. ‘ഞാന്‍ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.’ ജെനോവയുടെ കണ്ണുകളോട് സംവദിച്ച്, പ്രണയാതുരമായ വാക്കുകളില്‍, കൃത്യമായ ഉച്ഛാരണത്തോടെയായിരുന്നു ഡെന്‍സണ്‍ന്റെ മലയാളം. ഇതുകേട്ട് തൂവാലകൊണ്ട് ജെനോവ കണ്ണീരൊപ്പുന്നതും ഡെന്‍സണ്‍ന്റെ ഓരോ വാക്കും ജെനോവയുടെ ബന്ധുക്കള്‍ കൈയടിയോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാം.   View this post on Instagram…

    Read More »
  • പേര് അറംപറ്റിയോ? ആഡംബരം അധികമായി; ഡ്രീമിന്റെ ആദ്യയാത്ര ആക്രിക്കടയിലേക്ക്…?

    ആഡംബരം അധികമായതോടെ കമ്പനി പാപ്പരായി നിര്‍മാണം നിലച്ച ആഡംബരക്കപ്പല്‍ ഡ്രീം 2വിന്‍െ്‌റയും ഗ്ലോബല്‍ ഡ്രീമിന്‍െ്‌റയും ആദ്യയാത്ര -അവസാനയാത്ര- ആക്രിക്കടയിലേക്കോ എന്ന ആകാംക്ഷയില്‍ ലോകം. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു സ്വപ്‌നം അഥവാ ഡ്രീം, ക്രൂയിസ് കപ്പലുകളില്‍ ഭീമന്‍. ഒന്നല്ല രണ്ട് കപ്പലുകളാണ് കമ്പനി നിര്‍മിച്ചത്. ഗ്ലോബല്‍ ഡ്രീം 2, ഗ്ലോബല്‍ ഡ്രീം. 2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 1122 അടി നീളമുള്ള (342 മീറ്റര്‍) കൂറ്റന്‍ ആഡംബര കപ്പലാണ് വിഭാവനം ചെയ്തത്. അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ ഫണ്ടില്ലാതെ നിര്‍മ്മാണം നിലയ്ക്കുകയും ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പാപ്പരാകുകയും ചെയ്തതോടെതാണ് ഡ്രീമിന്‍െ്‌റ പേര് അറം പറ്റുമെന്ന രീതിയില്‍ എല്ലാം ഒരു സ്വപ്‌നം മാത്രം ആകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്്. നിര്‍മാണം നിലച്ചതോടെ പലതവണ വാങ്ങാന്‍ ആളെ നോക്കി. ആരും അടുക്കുന്നില്ല. ഇനിയിപ്പോ ഈ വര്‍ഷം അവസാനത്തോടെ കപ്പല്‍ശാലയില്‍നിന്ന് മാറ്റിക്കൊടുത്തേ മതിയാകൂ. നില്‍ക്കക്കള്ളിയില്ലാതെ കപ്പലിനെ കൈയൊഴിയാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി. വേറെ വഴിയില്ലാത്തതിനാല്‍ ആക്രി വിലയ്ക്ക് തൂക്കി…

    Read More »
  • വിക്രത്തിലെ നടനെതിരേ ശാരീരികാധിക്ഷേപം: യൂട്യൂബ് ചാനലിനെതിരേ ലോകേഷ്

    ചെന്നൈ: വിക്രം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ശാരീരികമായി അധിക്ഷേപിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത്. കഥാപാത്രത്തിന് നേരേയുണ്ടായ അധിക്ഷേപങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം പ്രവണതകളെ ശക്തമായി തള്ളിപ്പറയണമെന്നും സംവിധായകന്‍ പറഞ്ഞു. ‘തമിഴ് സിനിമ റിവ്യൂ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ലോകേഷിന്റെ പ്രതികരണം. ചിത്രത്തില്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുണ്ട്. വില്ലന്‍ സ്വഭാവമുള്ള ആ കഥാപാത്രത്തെ ജാഫര്‍ സാദിഖ് അതിമനോഹരമായാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റോസ്റ്റിങ് വീഡിയോകള്‍ ചെയ്യുന്ന ഒരു യൂട്യൂബ് ചാനലില്‍ ചിത്രത്തെയും ജാഫറിന്റെ കഥാപാത്രത്തെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ച് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ റീച്ച് കൂട്ടുക എന്ന പുത്തന്‍കാലത്തെ രീതി പരീക്ഷണമാകാം റോസ്റ്റിങ് നടത്തിയ യൂട്യൂബര്‍ ലക്ഷ്യമിട്ടത്. ഈ കുരുട്ടുബുദ്ധി ഫലം കണ്ടു എന്നുവേണം കരുതാന്‍. എട്ട് ലക്ഷത്തില്‍…

    Read More »
  • ചുവപ്പുകണ്ടിട്ടും നില്‍ക്കാതെ ആന പാഞ്ഞു; ഡ്രൈവറുടെ ലൈസന്‍സ് തെറിപ്പിച്ച് എംവിഡി!

    ആലപ്പുഴ: ട്രാഫിക്കിലെ ചുവന്ന സിഗ്നല്‍ ലൈറ്റ് ലംഘിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. സിഗ്‌നല്‍ ലംഘിക്കുകയും അപകടകരമായ രീതിയില്‍ ദേശീയപാതയിലൂടെ ബസ് ഓടിക്കുകയും ചെയ്ത ചേര്‍ത്തല – മാനന്തവാടി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവര്‍ സുനില്‍കുമാറിന് എതിരെയാണ് നടപടി. ഡ്രൈവറുടെ ലൈസന്‍സാണ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ലൈസന്‍സിങ് അതോറിറ്റി തീരുമാനിച്ചു. ഇയാളുടെ ലൈസന്‍സ് ഓഗസ്റ്റ് 16 മുതല്‍ 30 വരെ 15 ദിവസത്തേക്കായിരിക്കും സസ്‌പെന്‍ഡ് ചെയ്യുന്നത്. എറണാകുളം ലീഗല്‍ സര്‍വീസ് അതോറിറ്റിയും മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും സംയുക്തമായി നടത്തുന്ന റോഡ്സുരക്ഷാ ക്ലാസിലും പങ്കെടുക്കാന്‍ സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് നടപടിക്കാധാരമായ സംഭവം. ചേര്‍ത്തല – മാനന്തവാടി കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്നു സുനില്‍കുമാര്‍. ആലുവ പുളിഞ്ചോട് സിഗ്‌നലില്‍ ചുവപ്പ് സിഗ്‌നല്‍ കത്തിനില്‍ക്കേ സിഗ്‌നല്‍ ഒഴിവാക്കുന്നതിനായി സര്‍വീസ് റോഡിലൂടെ പുളിഞ്ചോട് കവലയില്‍നിന്നും ആലുവ…

    Read More »
  • തേന്‍ കിട്ടാനില്ല! പഞ്ചസാര വച്ച് അഡ്ജസ്റ്റ് ചെയ്യാം; റേഷന്‍ കട കാലിയാക്കി കരടി

    ഊട്ടി: കാട്ടില്‍ തേന്‍ കിട്ടാതായതുകൊണ്ടാണോ, നാട്ടിലെ പഞ്ചസാരയുടെ മധുരം ഇഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, ഊട്ടിയിലെ കാട്ടിലെ കരടിക്കിപ്പോള്‍ ഇഷ്ടം നാട്ടിലെ വിഭവങ്ങളാണ്, അതും നാട്ടുകാരുടെ വിഭവങ്ങള്‍. കൂനൂര്‍, കോത്തഗിരി, അറുവങ്കാട് ഭാഗങ്ങളിലാണ് കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കരടി കൂനൂരിന് സമീപം പഴയ അറുവങ്കാട്ടിലെ റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് പലചരക്കുകള്‍ തിന്ന് ഭീതി പരത്തി. കടയ്ക്കുള്ളില്‍ കയറിയ കരടി പഞ്ചസാര, പാം ഓയില്‍, അരി എന്നിവ ഭക്ഷിക്കുകയായിരുന്നു. ഇവിടങ്ങളില്‍ കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നാട്ടുകാര്‍ പുറത്തിറങ്ങാന്‍തന്നെ പേടിക്കുന്ന സ്ഥിതിയാണ്. അവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.

    Read More »
  • ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്

    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…

    Read More »
  • സീറ്റില്ല, കൈക്കുഞ്ഞുമായി മെട്രോയിൽ നിലത്തിരിക്കുന്ന അമ്മ; വീഡിയോ പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ

    ദില്ലി: ​ദില്ലി മെട്രോയിൽ യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധാരാളം പേ‍ർ കുട്ടികളുമായി യാത്ര ചെയ്യുന്ന ദില്ലി മെട്രോയിൽ ഈ അമ്മയുടെയും കുഞ്ഞിന്റെയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് എന്തിനാണെന്നല്ലേ…! എല്ലാവരും സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ ഈ അമ്മ തന്റെ കൈക്കുഞ്ഞുമായി മെട്രോയുടെ ബേസിലാണ് ഇരിക്കുന്നത്. തന്റെ കുഞ്ഞിനെ മടിയിൽ വച്ച് ചടഞ്ഞിരിക്കുകയാണ് ഈ അമ്മ. കൈക്കുഞ്ഞുമായി കയറിയ അമ്മയ്ക്ക് സീറ്റ് നൽകാതെ ആളുകൾ സുഖമായി ഇരിക്കുകയാണല്ലോ, എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യഥാ‍ർത്ഥ സ്വഭാ​വം വ്യക്തമാക്കുന്നത് ബിരുദമല്ല, പകരം പെരുമാറ്റമാണെന്നാണ് ട്വീറ്റിൽ അവനീഷ് ശരൺ കുറിച്ചത്. ഏഴ് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അവിടെ നിരവധി സ്ത്രീകൾ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നെങ്കിലും ഒരാൾ പോലും അവരെ ​ഗൗനിച്ചില്ല. ചിലർ വീഡിയോയിൽ കാണുന്ന സ്ത്രീകളെ വിമർശിക്കുകയായിരുന്നു. എന്നാൽ ഇതൊരു പഴ വീഡിയോ ആണെന്നും പലരും…

    Read More »
  • ഈ ആപ്പുകള്‍ ഫോണിലുണ്ടോ, സര്‍വതും ചോര്‍ത്തുമെന്ന് ഗൂഗിള്‍; പ്ലേ സ്‌റ്റോര്‍ നിരോധിച്ച ആപ്പുകള്‍…

    സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ജനപ്രിയമായ ഒരു കൂട്ടം ആപ്പുകളെ നിരോധിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍ പുതിയ സുരക്ഷാ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു. ”ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് വളരെ ജനപ്രിയമായ ഒരു ആപ്ലിക്കേഷനാണ് നിരോധിച്ചിരിക്കുന്നത്, അതിന് ശക്തമായൊരു കാരണമുണ്ട്. പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ എന്ന ഫോട്ടോ എഡിറ്റര്‍ ആപ്പില്‍ ഒരു മാല്‍വെയര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ യൂസര്‍നെയിം പാസ്വേര്‍ഡ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിവുള്ള മാല്‍വെയറാണ് ഇത്. അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനും വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും കോണ്‍ടാക്റ്റുകളിലേക്ക് സ്‌കാം സന്ദേശങ്ങള്‍ അയയ്ക്കാനും ഇത് ഹാക്കര്‍മാരെ അനുവദിച്ചേക്കാം”- എന്നാണ് മുന്നറിയിപ്പ്. ഈ ആഴ്ച ആദ്യം വരെ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നു. എന്നാല്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ…

    Read More »
Back to top button
error: