LIFE
-
മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ
തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ് സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ ഡോ റോബിൻ , ജാസ്മിൻ…
Read More » -
വിവാഹമോതിരം ഇടത് കയ്യിലെ നാലാമത്തെ വിരലിൽ അണിയുന്നത് എന്തുകൊണ്ട്?
പങ്കാളിയുമായി ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പിച്ചാൽ പിന്നീട് കയ്യിൽ മോതിരം ഇടുകയെന്നത് ലോകമെമ്പാടുമുള്ള ആചാരമാണ്. വിവാഹ മോതിരം ഏത് കൈയിൽ ഏത് വിരലിൽ ഇടണമെന്നത് വിവാഹം കഴിക്കാത്തവർക്ക് പോലും അറിയുന്ന കാര്യമാണ്. ഇടത് കയ്യിലെ നാലാമത്തെ വിരൽ അഥവാ മോതിര വിരലിലാണ് വിവാഹമോതിരം ധരിക്കുക. എന്ത് കൊണ്ടാണ് ഇങ്ങനെ ഇടത് കയ്യിലെ മോതിര വിരലിൽ തന്നെ വിവാഹമോതിരം ഇടുന്നത്? എന്ത് കൊണ്ടാണ് മറ്റ് വിരലുകളിലൊന്നും മോതിരം ഇടാത്തത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നിയിട്ടുണ്ടോ? ചർച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചതിൻെറ ചരിത്രത്തിലാണ് ഈ കഥയുള്ളത്. ഇടത് കയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കേണ്ടതെന്ന് എഴുതി വെച്ചിട്ടുള്ളത് ബുക്ക് ഓഫ് കോമൺ പ്രെയറിലാണ്. ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ ചർച്ചിൻെറ പ്രാർഥനാ പുസ്തകങ്ങളുടെ കളക്ഷനാണ് ബുക്ക് ഓഫ് കോമൺ പ്രെയർ. ചർച്ച് ഓഫ് ഇംഗ്ലണ്ട് കത്തോലിക്കാ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ ആംഗ്ലിക്കൻ ചർച്ചിന് പുതിയ ആത്മീയ പുസ്തകങ്ങൾ…
Read More » -
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ കൂട്ടുകെട്ടിലെ “വരാൽ”; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ പുരോഗമിക്കുന്നു. അനൂപ് മേനോൻ തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്. സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ,…
Read More » -
പ്രൊഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രകാശനം ചെയ്തു
മുൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രൊഫ.എം കെ സാനു കൊച്ചി മേയർ എം അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ.സി രവീന്ദ്രനാഥ് ഈ പുസ്തകത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. സാനുമാഷിൻ്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ എം എം അനിൽകുമാർ, പ്രൊഫ.സി രവീന്ദ്രനാഥ്, കെ സുധാകരൻ ( തിങ്കൾ ബുക്സ്), ആർ റിഷാദ് ബാബു, ഇ അബ്ദുൾ കലാം, അശ്വതി എസ്, അനിൽ രാധാകൃഷ്ണൻ, കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Read More »





