LIFEMovie

വിക്രാന്ത് റോണയെ കേരളത്തിലെത്തിച്ച്‌ ദുൽഖർ സൽമാന്റെ വേഫർ ഫിലിംസ്

ജൂലൈ 28 മുതൽ 3D ദൃശ്യ വിസ്മയവുമായി പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണാ

രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ് . ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത പ്രിയ താരം . കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും. ഹോളിവുഡ് നിലവാരത്തോടു കിട പിടിക്കുന്ന ഇന്ത്യൻ ചിത്രമായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ വിക്രാന്ത് റോണ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷൻ കണ്ടെന്റുകൾ കണ്ടത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷൻ ചിത്രമാണിത് . ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.

ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വെയ്ഫറർ ഫിലിംസാണ്. കേരളത്തിലെ മുൻനിര ഡിസ്ട്രിബ്യൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫറർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ദുൽഖർ ആദ്യമായി പ്രദർശനത്തിനെത്തിക്കുന്ന അന്യഭാഷാ പാൻ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്. ആസ്വാദനത്തിന്റെ 3D മികവിൽ വിക്രാന്ത് റോണയെന്ന ദൃശ്യ വിസ്മയം സ്‌ക്രീനിൽ എത്താൻ ഒരാഴ്ച മാത്രം ബാക്കി . കാണാം ഈ ഗംഭീര ദൃശ്യ വിരുന്ന് തിയേറ്ററുകളിൽ ജൂലൈ 28ന്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: