LIFE

  • നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, 11 മുതല്‍ ആമസോണ്‍ പ്രൈമില്‍

    നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. ഓഗസ്റ്റ് 11 മുതലാണ് ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. പി സി ശ്രീറാം ആണ് ഛായാഗ്രാഹകൻ. വിക്രം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. Naga Chaitanya Starrer Telugu Romantic Drama #ThankYou to stream on @PrimeVideoIN from Aug 11#ThankYouOnPrime https://t.co/aARyQcDsy8 — Ramesh Bala (@rameshlaus) August 9, 2022 എസ് തമൻ ആണ് സംഗീത സംവിധായകൻ. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും മാളവിക നായര്‍ക്കും പുറമേ അവിക…

    Read More »
  • മിന്നുന്നതെല്ലാം പൊന്നല്ല; മുന്നറിയിപ്പുമായി കേരളാ പോലീസ്

    തിരുവനന്തപുരം: ടിക് ടോക് – റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പൊലീസ്. സോഷ്യൽ മീഡിയയിൽ മിന്നുന്നതെല്ലാം പൊന്നാകണമെന്നില്ല എന്നാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിനീതിനെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിനീതിനെതിന്റെ ഫോട്ടോ ഫിൽട്ടര്‍ ചെയ്തതാണെന്നും യഥാര്‍ത്ഥ രൂപം മറ്റൊന്നാണെന്നും സോഷ്യൽമീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും…

    Read More »
  • ഇല്ലിക്കുന്നിലെ കൊലപാതക പരമ്പരയ്ക്കു പിന്നിലാര് ? ഉത്തരം തേടി സസ്പെൻസ് ത്രില്ലർ ചിത്രം ‘റെഡ് ഷാഡോ’

      മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്പെൻസും നിറച്ച “റെഡ് ഷാഡോ ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന,…

    Read More »
  • ഐഎഫ്എഫ്കെ ഡിസംബറില്‍

    27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളും സാധാരണയില്‍ നിന്നും വിഭിന്നമായാണ് സംഘടിപ്പിക്കപ്പെട്ടത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു മേള. ഇത്തവണ വീണ്ടും ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്.…

    Read More »
  • അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്

    തിരുവനന്തപുരം: 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്‌കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് എഡിഷനുകളും സാധാരണയില്‍ നിന്നും വിഭിന്നമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരുകയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളാണ് ഐഎഫ്എഫ്‌കെയ്ക്കായി ഒരുക്കുന്നത്. ഗതകാലപ്രൗഢിയോടെ ചലിച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ സാംസ്‌കാരിക വകുപ്പും നടത്തുന്നുണ്ടെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്.…

    Read More »
  • ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും എന്നാല്‍ അമിതമായാലോ അമിതവണ്ണവും ഓര്‍മ്മക്കുറവും

    എല്ലാവര്‍ക്കും ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും. കാരണം, മിക്ക ആളുകളും ഐസ്‌ക്രീം ഇഷ്ടപ്പെടുന്നു. ആഘോഷവേളകളില്‍ ഒരു കൂട്ടാണ് ഐസ്‌ക്രീം. ഇത് നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ഒരു സുഖപ്രദമായ ഭക്ഷണം പോലെയാണ് ഐസ്‌ക്രീം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന ധാരാളം കലോറികളും അഡിറ്റീവുകളും ഇതിലുണ്ട്. അമിതമായി ഐസ്‌ക്രീം കഴിക്കുമ്പോളോ രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുമ്പോഴോ നിങ്ങളുടെ ശരീരത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഐസ്‌ക്രീം അധികമായി കഴിച്ചാലുള്ള ചില ദോഷഫലങ്ങള്‍ ഇതാ. ഐസ് ക്രീം നല്ലതോ ചീത്തയോ അധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് ഐസ്‌ക്രീം. അതില്‍ ധാരാളം കൊഴുപ്പുകളും പഞ്ചസാരകളും അഡിറ്റീവുകളും നിങ്ങളുടെ തടിയും ഭാരവും വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചേരുവകളും അടങ്ങിയിരിക്കുന്നു. കുറച്ച് ദിവസത്തെ ഇടവേളയില്‍ ഐസ്‌ക്രീം കഴിക്കുന്നത് ദോഷകരമല്ല, കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ കൊഴുപ്പും കലോറിയും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ ഐസ്‌ക്രീം…

    Read More »
  • മോണയിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ ? അവ നീക്കി പിങ്ക് കളര്‍ മോണ നേടാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

    വായയുടെ ആരോഗ്യം എന്നത് വെളുത്ത പല്ലുകളും നല്ല നാവും മാത്രമല്ല, നിങ്ങളുടെ മോണയുടെ കാര്യവും ഇതിനൊപ്പം വരുന്നതാണ്. ചിലപ്പോള്‍, നിങ്ങളുടെ മോണകളിലെ മാറ്റം ചില വായ പ്രശ്നത്തെ സൂചിപ്പിക്കുന്നതായിരിക്കും. പിങ്ക് നിറത്തിലുള്ളതും കളങ്കമില്ലാത്തതുമായ മോണകള്‍ നിങ്ങളുടെ മോണകള്‍ ആരോഗ്യകരമാണെന്ന് കാണിക്കുന്നു. മോണയിലെ പാടുകള്‍, നിറം മാറ്റം അല്ലെങ്കില്‍ മോണ വേദന മുതലായവ ചിലപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലമാകാം. നിങ്ങളുടെ മോണയുടെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന അത്തരം ഒരു മെഡിക്കല്‍ പ്രശ്നമാണ് കറുത്ത മോണ. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്ന നിരവധി പ്രതിവിധികള്‍ ഉള്ളതുപോലെ, കറുത്ത മോണ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്. അതിനുള്ള ചില മികച്ച വീട്ടുവൈദ്യങ്ങള്‍ ഇതാ. ഗ്രീന്‍ ടീ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനു പുറമേ, നിങ്ങളുടെ മോണയിലെ കറുപ്പ് അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ശക്തമായ ചികിത്സാ ഗുണങ്ങളും ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത…

    Read More »
  • നഖങ്ങളുടെയും പാദത്തിന്റെയും സൗന്ദര്യം നശിപ്പിക്കുന്ന കുഴിനഖത്തിന് പരിഹാരം

    നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു ഒന്നാണ് കുഴി നഖം. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. അണുബാധയാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഉത്തമം. നാടന് ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. നഖത്തിലെ…

    Read More »
  • അശരണരെ രക്ഷിക്കാന്‍ ഇനിയും പുനീത് എത്തും, അപ്പു എക്‌സ്പ്രസായി; പുനീതിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്

    ബെംഗളുരു: അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്‍കി നടന്‍ പ്രകാശ് രാജ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് പ്രകാശ് രാജ് ഫൗണ്ടേഷന്‍ ആംബുലന്‍സ് സംഭാവന നല്‍കിയിരിക്കുന്നത്. അപ്പു എക്‌സ്പ്രസ് എന്നാണ് ആംബുലന്‍സിന് പേരിട്ടിരിക്കുന്നത്. ഇക്കാര്യം പ്രകാശ് രാജ് തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ”പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയില്‍ ആവശ്യക്കാര്‍ക്കായി അപ്പു എക്‌സ്പ്രസ് എന്ന പേരില്‍ സൗജന്യ ആംബുലന്‍സ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നല്‍കുന്നതിന്റെ സന്തോഷം” – പ്രകാശ് രാജ് കുറിച്ചു. 2021 ഒക്ടോബര്‍ 29ന് 46ാം വയസ്സിലാണ് നടന്‍ പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.…

    Read More »
  • ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രി, സ്വന്തമായി സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെ: ധ്യാന്‍ ശ്രീനിവാസന്‍

    കൊച്ചി: സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കുന്ന ലെവലില്‍ എത്തിയിട്ട് നടിമാര്‍ തുല്യവേതനം ആവശ്യപ്പെടട്ടെയെന്നും അതില്‍ തെറ്റില്ലെന്നും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘സായാഹ്നവാര്‍ത്തകള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ, കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമയില്‍ ഉയരുന്ന തുല്യവേതന ആവശ്യത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ധ്യാന്‍ ഇത്തരമൊരഭിപ്രായം പ്രകടിപ്പിച്ചത്. ‘ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍ മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. അതില്‍ തെറ്റില്ല, എന്നാല്‍ അതിന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കണം. മലയാളത്തില്‍ അത്തരം നടിമാര്‍ വിരലില്‍ എണ്ണാവുന്നത്ര മാത്രമേയുള്ളു. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’, എന്നായിരുന്നു ധ്യാന്റെ വാക്കുകള്‍. സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യ…

    Read More »
Back to top button
error: