LIFE

  • ഒരിടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂര്‍ത്തിയായി

    ഭാവന ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണൺ പൂര്‍ത്തിയായിരിക്കുകയാണ്. അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം…

    Read More »
  • ഷാരൂഖ് ഖാന്റെ ‘ബ്രഹ്മാസ്ത്ര’യിലെ ‘അപര’ന്റെ ചിത്രം പുറത്ത്

    ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘ബ്രഹ്‍മാസ്‍ത്ര’യാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ‘ബ്രഹ്‍മാസ്‍ത്ര’യില്‍ അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് ഖാൻ അഭിനയിച്ചത്. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷാരൂഖ് ഖാന്റെ സ്റ്റണ്ട് ഡബിള്‍ ഹസിത് സവാനിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.   View this post on Instagram   A post shared by Hasit Savani (@hasitsavani)   ആഗോള അടിസ്ഥാനത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ ‘ബ്രഹ്‍മാസ്‍ത്ര’ ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്‍ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്,…

    Read More »
  • ആക്ഷനും ഡാന്‍സും ചെയ്യുന്നതില്‍നിന്ന് ഹൃത്വിക് റോഷനെ ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു; വെളിപ്പെടുത്തല്‍

    ബോളിവുഡില്‍ ഏറ്റവും മികച്ച രീതിയില്‍ ഡാൻസ് ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. സംഘട്ടന രംഗങ്ങളിലും മികവ് കാട്ടിയ ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ തന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന് ഹൃത്വിക് റോഷൻ പറയുന്നു. ആക്ഷനും ഡാൻസും ചെയ്യാൻ പാടില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ. ‘കഹോ നാ പ്യാര്‍’ ചെയ്യുന്ന സമയത്ത് തന്റെ ആരോഗ്യാവസ്ഥ നല്ലതല്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ ആക്ഷൻ സിനിമകളും ഡാൻസും ചെയ്യാൻ പാടില്ല എന്നും പറഞ്ഞു. ഞാൻ അത് വെല്ലുവിളിയായി ഏറ്റെടുത്തു. ആരോഗ്യത്തിലും ഫിറ്റ്‍നെസസ്സിലും കൂടുതല്‍ ശ്രദ്ധ നല്‍കി. ഇതുവരെ കുറെ സിനിമകള്‍ ചെയ്‍തു. ഇപ്പോള്‍ തന്റെ ഇരുപത്തിയഞ്ചാം സിനിമയില്‍ എത്തിനില്‍ക്കുമ്പോള്‍ ഞാൻ സന്തോഷവനാണ്. ഇരുപത്തിയൊന്നുകാരനായ ഞാൻ ഇന്നത്തെ എന്നെ ഓര്‍ത്ത് അഭിമാനിക്കുമെന്ന് തോന്നുന്നുവെന്നും ‘വിക്രം വേദ’ എന്ന സിനിമയുടെ സോംഗ് ലോഞ്ചില്‍ ഹൃത്വിക് റോഷൻ പറഞ്ഞു. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ സംവിധാനം…

    Read More »
  • ഇന്ത്യൻ ചലച്ചിത്രലോകത്ത് തരംഗം തീർക്കാൻ കബ്സ വരുന്നു

      കെ.ജി.എഫ് എന്ന ഒരൊറ്റ ചിത്രത്തിന്റെ പാൻ ഇന്ത്യൻ വിജയം കന്നഡ സിനിമ വ്യവസായത്തിനൊപ്പം തന്നെ ഇന്ത്യൻ സിനിമയുടെ തന്നെ വിപണിയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്.അതെ പോലെ വിജയക്കൊടി പാറിക്കുവാനായി കന്നഡയിൽ നിന്ന് മറ്റൊരു സിനിമ എത്തുകയാണ്; കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും പ്രധാന വേഷത്തിൽ എത്തുന്ന “കബ്സ” എന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ബാഹുബലി റാണാ ദഗുബതി റിലീസ് ചെയ്തു. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ആർ ചന്ദ്രശേഖർ നിർമ്മിച്ച് എം. ടി .ബി നാഗരാജ് അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആർ ചന്ദ്രുവാണ്. കെ ജി എഫിലൂടെ ഏവർക്കും പ്രിയപ്പെട്ട സംഗീത സംവിധായകൻ രവിബസ്രൂറാണ് കസബ് യുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ക്രൂരമായി അക്രമിക്കപ്പെട്ട സ്വാതന്ത്ര സമര സേനാനിയുടെ മകൻ പ്രത്യേക സാഹചര്യത്തിൽ അധോലോക സംഘത്തിൽ എത്തപ്പെടുകയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.…

    Read More »
  • വേറിട്ട പോലീസ് ഗെറ്റപ്പിൽ സണ്ണി വെയ്ൻ : വേലയിലെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി

      സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ സണ്ണി വെയ്‌ന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പിൽ ആണ് പോലീസ് ഓഫീസറായി സണ്ണി ഈ ചിത്രത്തിൽ എത്തുന്നത് . നവാഗതനായ ശ്യാം ശശി വേലയുടെ സംവിധാനവും എം.സജാസ് തിരക്കഥയും നിർവഹിച്ചിരിക്കുന്നു.പ്രധാന വേഷങ്ങളിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് . ‘വിക്രം വേദ’, ‘കൈദി’ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്‌നും ഷെയിൻ നിഗവും അവതരിപ്പിക്കുന്നത്. വേലയുടെ ചിത്ര സംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,ബാദുഷാ പ്രൊഡക്ഷൻസ് കോ പ്രൊഡ്യൂസർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ…

    Read More »
  • ബനാറസ് ” ട്രോൾ ഗാനം റിലീസ്

    സായിദ് ഖാൻ, സൊണാൽ മൊണ്ടെറോ എന്നിവരെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, നവംബർ നാലിന് പാൻ ഇന്ത്യ റിലീസ് ചെയ്യുന്ന “ബനാറസ്” എന്ന ചിത്രത്തിലെ പുതിയ പാർട്ടി ഗാനം ട്രോൾ ടൈറ്റിൽ റിലീസായി.ദിൽ,അഖിൽ എം ബോസ് എന്നിവരുടെ വരികൾക്ക്അജിനേഷ് ലോക്‌നാഥ് സംഗീതം പകർന്ന് ജാസി ഗിഫ്റ്റ് ആലപിച്ച” എല്ലാം ട്രോളാ…”എന്ന പാർട്ടി ഗാനമാണ് റീലീസായത്.ബനാറസ് ഒരു നിഗൂഢമായ പ്രണയകഥയാണ്, കൗതുകകരമായ പ്രമോഷണൽ ഉള്ളടക്കം കൊണ്ട് ഈ ചിത്രം ഇതിനകം തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. മോഷൻ പോസ്റ്ററും ആദ്യ രണ്ട് ഗാനങ്ങളും പുറത്തിറക്കിയതിന് ശേഷം, ലഹരി യൂട്യൂബ് ചാനലിലൂടെ ട്രോൾ പാർട്ടി ഗാനം പുറത്തിറക്കി.ഗായകൻ ജാസി ഗിഫ്റ്റിന്റെ ശബ്ദം പാർട്ടി മൂഡിനെ മനോഹരമാക്കുമ്പോൾ നടൻ സായിദ് ഖാന്റെ നൃത്തച്ചുവടുകൾ കാണികളെ ആവേശഭരിതമാക്കുന്നു.വൻ ജനക്കൂട്ടത്തോടൊപ്പം ബാങ്കോക്കിൽ ചിത്രീകരിച്ച ഈ ഗാനം യുവത്വവും വിനോദവും സമ്മാനിക്കുന്ന ഒരു യഥാർത്ഥ പാർട്ടി ഗാനമാണ്. ജയതീർഥ സംവിധാനം ചെയ്യുന്ന “ബനാറസ്” മലയാളം തെലുങ്ക് തമിഴ് കന്നഡ,…

    Read More »
  • മുട്ടയ്ക്ക് ആയിരം ഗുണങ്ങൾ, ആരോഗ്യത്തിന് അത്യുത്തമം. പക്ഷേ ‘വ്യാജ’നെ സൂക്ഷിക്കുക; മുട്ടയെക്കുറിച്ച് അറിയേണ്ടതെല്ലാം

    പോഷകഗുണങ്ങൾ ധാരാളമുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാൽസ്യവും ജീവകങ്ങളും സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഭക്ഷണമാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതവും വിളർച്ച പോലുള്ള അസുഖങ്ങളും തടയാൻ സാധിക്കും. എന്നാൽ മുട്ടയ്ക്ക് ധാരാളം പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മുട്ടയെക്കുറിച്ച് പല തെറ്റിദ്ധാരണങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കും എന്നത്. പലരും കരുതുന്നതുപോലെ ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ ചീത്ത കൊളസ്‌ട്രോൾ വർധിക്കില്ല. എന്ന് മാത്രമല്ല അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. മുട്ടയിൽ കൊളസ്‌ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ കഴിക്കുന്നത് വഴി കൊളസ്‌ട്രോൾ വർധിക്കില്ല. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത്‌ വഴി കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാനും…

    Read More »
  • ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

    മനാമ: ബഹ്റൈനിൽ ആദ്യ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തു. വിദേശത്തുപോയി മടങ്ങിയെത്തിയ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെന്നും ഐസലേഷനിൽ ചികിൽസിച്ച് വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് നൂറ് രാജ്യങ്ങളിലായി 41000 പേർക്കാണ് കഴിഞ്ഞ ഓഗസ്റ്റ് വരെ രോഗം സ്ഥിരീകരിച്ചത്. മങ്കി പോക്സ് കേസുകൾ കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം WHO ഡയറക്ടർ ഡോ. ടെഡ്രോസ് അദാനോം ആവശ്യപ്പെട്ടിരുന്നു. അതേസമയം മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍…

    Read More »
  • മേ ഹൂം മൂസ” വീഡിയോ ഗാനം റിലീസ്

    സുരേഷ് ഗോപി, പൂനം ബജ്‌വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേ ഹും മൂസ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകരുന്നമധു ബാലകൃഷ്ണൻ ആലപിച്ച ” ആരംഭ തേനിമ്പ…” എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്. സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി…

    Read More »
  • ഭീഷ്‌മയിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആന്റണിയിലേക്ക് പരകായ പ്രവേശം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി

      പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പ്രദർശനത്തിന് ഒരുങ്ങുന്ന മമ്മൂക്ക ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ്ങ് വീഡിയോയും ട്രെയ്‌ലറും എല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഭീഷ്‌മയിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആൻ്റണിയിലേക്ക് മെഗാസ്റ്റാർ പരകായപ്രവേശം നടത്തുമ്പോൾ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിൻ്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.…

    Read More »
Back to top button
error: