LIFE
-
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണിയുടെ ഫസ്റ്റ് ലുക്ക് എത്തി; ഷൈനും റോഷനും പ്രധാന കഥാപാത്രങ്ങൾ
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രതീഷ് രവിയാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ഇഷ്ക് ആണ് രതീഷ് രവിയുടെ രചനയിൽ നേരത്തെ പുറത്തെത്തിയ ചിത്രം. ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് മഹാറാണിയെക്കുറിച്ച് നേരത്തെ പുറത്തെത്തിയ സൂചനകൾ. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്ര നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ ആണ് സഹ നിർമ്മാതാവ്. മുരുകൻ കാട്ടാക്കടയുടെയും അൻവർ അലിയുടെയും രാജീവ് ആലുങ്കലിന്റെയും…
Read More » -
വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമദൈവാലയത്തില്‍ കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 26 മുതൽ
മാന്നാനം: തീര്‍ത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമദൈവാലയത്തില്‍ 2022 ഒക്‌ടോബര്‍ 26, 27, 28, 29, 30 (ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഉച്ചകഴിഞ്ഞ് 4.00 മുതല്‍ രാത്രി 9.30 വരെ അണക്കര, മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബഹു. ഡൊമിനിക് വാളന്മനാല്‍ അച്ചന്റെ നേതൃത്വത്തില്‍ കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുകയാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികപാരമ്പര്യത്താല്‍ അനുഗ്രഹീതമായ കേരളസഭയെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കൈപിടിച്ചുനടത്തുകയും, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെയും തിരുക്കുടുംബത്തിന്റെ സംരക്ഷകനും സാര്‍വ്വത്രികസഭയുടെ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിന്റെയും സന്നിധിയിലെ ബൈബിള്‍ കണ്‍വന്‍ഷന്‍ വിശ്വാസികള്‍ക്ക് നവചൈതന്യം നല്‍കുന്നതായിരിക്കും. ഇടവക ധ്യാനങ്ങള്‍ കേരളസഭയില്‍ ആരംഭിച്ചുകൊണ്ട് വിശുദ്ധ ചാവറയച്ചന്‍ ആത്മീയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്നു. ദിവ്യകാരുണ്യഭക്തി വര്‍ദ്ധിപ്പിക്കുന്നതിനും വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യം ജനത്തെ പഠിപ്പിക്കുന്നതിനുമായി നാല്പതുമണി ആരാധനയും ചാവറയച്ചന്‍ കേരളത്തില്‍ ആരംഭിച്ചു. കുടുംബങ്ങളുടെ ശ്രേഷ്ഠതയ്ക്കും സമഗ്ര വളര്‍ച്ചയ്ക്കുമായി ചാവറയച്ചന്‍ ‘ഒരു നല്ല അപ്പന്റെ ചാവരുള്‍’ എന്ന ഉപദേശസംഹിത എഴുതി നല്‍കി. തിരുസഭാസ്‌നേഹിയും…
Read More » -
ഈ ദീപാവലിക്ക് വീട്ടിൽ പടക്കം പൊട്ടിക്കാതെ ലഡ്ഡു തയ്യാറാക്കാം…!
ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. ആഘോഷങ്ങളുടെ ഭാഗമായി തീൻമേശയിൽ വിവിധ പലഹാരങ്ങളും വിഭവങ്ങളും നിറയുന്ന ആഘോഷമാണ് ദീപാവലി. ദീപാവലി എന്നാൽ ദീപങ്ങളുടെ മാത്രമല്ല മധുരങ്ങളുടെ കൂടി ഉത്സവമാണ്. ദീപങ്ങളുടെ ഈ ഉത്സവത്തെ ആനന്ദകരമാക്കുന്നതിൽ പലഹാരങ്ങൾക്കും വലിയൊരു പങ്കുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കുമൊക്കെ മധുരം നൽകി ആളുകൾ ദീപാവലി ആഘോഷിക്കുന്നു. ഈ ആഘോഷവേളയിൽ വിരുന്നൊരുക്കാൻ നല്ല മധുരമൂറും ലഡു തയാറാക്കിയാലോ? ഈ ദീപാവലിയ്ക്ക് ലഡു വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. വേണ്ട ചേരുവകൾ കടലമാവ് 1 കപ്പ് വെള്ളം മുക്കാൽ കപ്പ് ഏലയ്ക്കാപൊടി അര ടീസ്പൂൺ നെയ്യ് …
Read More » -
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ സെൻസറിംഗ് പൂർത്തിയായി
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെൻസറിംഗ് പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ട്. ക്ലീൻ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ബാബ്‍ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ…
Read More » -
പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
പാലക്കാട്: പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിര്‍ദേശങ്ങള്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം. മുതലമട ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമില്‍ നിന്നും…
Read More » -
‘മൈക്ക്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
അനശ്വര രാജൻ, രഞ്ജിത്ത് സജീവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്‍ണു ശിവപ്രസാദ് സംവിധാനം ചെയ്‍ത മൈക്ക് ഒടിടി റിലീസിന്. ഓഗസ്റ്റ് 19 ന് തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ഒരേസമയം മൂന്ന് പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീമിംഗ് ആരംഭിക്കുക. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൌത്ത് (ഇന്ത്യ ഒഴികെ) എന്നിവിടങ്ങളിൽ. ഒക്ടോബർ 21 മുതൽ ഈ പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാം. ജോൺ അബ്രഹാം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കപ്പെട്ട ചിത്രമാണിത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന കഥാപാത്രത്തെയാണ് നടി അനശ്വര രാജൻ അവതരിപ്പിക്കുന്നത്. ബിവെയർ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിനു ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. കല വിപ്ലവം പ്രണയം എന്ന ചിത്രത്തിനു ശേഷം ആഷിഖ് രചന നിർവ്വഹിച്ച ചിത്രമാണിത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്,…
Read More » -
കഴുത്തിലെ കറുപ്പ് കുറയ്ക്കാൻ ചില വീട്ടുവൈദ്യങ്ങൾ
കഴുത്തിൽ കറുപ്പ് ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കഴുത്തിന് ചുറ്റുമുള്ള ഹൈപ്പർപിഗ്മെന്റേഷൻ വിവിധ കാരണങ്ങളാൽ സംഭവിക്കാം. ഇത് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിന് വേണ്ടി ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് തീർച്ചയായും നിങ്ങളെ സംരക്ഷിക്കും എന്നതിൽ സംശയമില്ല. കറുത്ത കഴുത്തിന് കാരണമാകുന്നത് എന്താണ്? കഴുത്ത് കറുപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ്. നിങ്ങൾ ദിവസവും കുളിച്ചാലും കഴുത്തിന്റെ പിൻഭാഗം വൃത്തിയാക്കിയില്ലെങ്കിൽ, അത് കഴുത്തിൽ അഴുക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും. പൊണ്ണത്തടി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, ത്വക്ക് അവസ്ഥ, പ്രമേഹം എന്നിവയും കഴുത്തിലെ കറുപ്പിന് കാരണമാകുന്ന ചില കാരണങ്ങളാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, കഴുത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതിനാൽ, ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, സൂര്യപ്രകാശം എളുപ്പത്തിൽ ബാധിക്കും. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കഴുത്തിന്റെ പിൻഭാഗത്തും സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്. നിങ്ങളുടെ ഇരുണ്ട കഴുത്ത് എങ്ങനെ വൃത്തിയാക്കാം? കഴുത്തിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ: 1. സ്‌ക്രബ് ചെയ്യുക…
Read More »


