ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് നടന് വിജയ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. പുതിയ ചിത്രമായ വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്തവണത്തെ ആരാധകരുമായുള്ള കൂടിക്കാഴ്ച. അതിനിടയിലാണ് തനിക്കൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ അദ്ദേഹം കൈകളിലെടുത്തത്. ആ ചിത്രങ്ങൾ അതിവേഗം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലാവുകയും ചെയ്തു. വിജയ് മക്കള്‍ ഇയക്കം നേതാവ് ബസ്സി ആനന്ദാണ് ചിത്രങ്ങള്‍ ആദ്യം പങ്കുവച്ചത്.
ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും സംഘടനയുടെ അഡ്മിനിസ്ട്രേറ്റേഴ്സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്.