LIFE

  • അജിത്തിൻ്റെ ‘തുനിവിന്’ സൗദിയിൽ നിരോധിച്ചു; കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ട്; ഇതാണ് കാരണം…

    ചെന്നൈ: തമിഴ് സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. അജിത്തിൻറെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേർകൊണ്ട പാർവൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. റെഡ് ജൈൻറ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷൻ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്. എന്നാൽ പുതിയ വാർത്തകൾ പ്രകാരം സൌദി അറേബ്യയിൽ ചിത്രത്തിൻറെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാൻസ്ജെൻറർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. അതേ സമയം മറ്റു ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിൻറെ സെൻസറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂർത്തികരിച്ചാൽ കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. നേരത്തെയും ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ചിത്രങ്ങൾക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാൽ…

    Read More »
  • കാളിദാസനെ വേട്ടയാടുന്നത് ആരാണ് ? നിഗൂഢത നിറഞ്ഞ ആ ഫ്ലാറ്റിൽ എന്താണ് ? ‘എലോൺ’ 26ന് തിയറ്ററുകളിൽ

    മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ജനുവരി 26ന് തിയറ്ററിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഭയം നിറഞ്ഞ മുഖവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയിൽ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ഹെറർ ത്രില്ലർ ആണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകൾ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് എലോണിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. അതേസമയം, എലോൺ ‍ഡയറക്ട് ഒടിടി റിലീസ് ആയി…

    Read More »
  • വിജയ് രാജേന്ദ്ര​ന്റെ കുടുംബത്തിന്റെ പോസ്റ്റർ പുറത്ത്; ‘വാരിസി’നായി ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ്; ആവേശത്തോടെ ആരാധകർ

    കോളിവുഡ് മുഴുവൻ ഏറെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന സിനിമയാണ് ‘വാരിസ്’. വിജയിയെ നായകനാക്കി വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൺ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് ദിവസമാണ് വാരിസ് തിയറ്ററുകളിൽ എത്താൻ ബാക്കിയുള്ളത്. വിജയ് രാജേന്ദ്രൻ എന്ന വിജയ് കഥാപാത്രത്തിന്റെ കുടുംബത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ശരത് കുമാർ, പ്രഭു ഉൾപ്പടെ ഉള്ളവരെ ഇതിൽ കാണാനാകും. പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുന്ന വിജയ് രാജേന്ദ്രന്റെ കഥയാണ് വാരിസ് പറയുന്നത്. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ്…

    Read More »
  • ​തലയുടെ തുനിവിൽ കൺമണിയായി മഞ്ജു വാര്യർ, കൗണ്ട് ഡൗൺ തുടങ്ങി; ഇനി മൂന്ന് നാൾ

    തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലർ ഉൾപ്പടെയുള്ള പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ കൗണ്ട് ഡൗൺ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി മൂന്ന് നാളാണ് തുനിവ് റിലീസിനായുള്ളത്. ഇക്കാര്യം രേഖപ്പെടുത്തി കൊണ്ടുള്ളതാണ് പോസ്റ്റർ. കയ്യിൽ തോക്കുമായി നിൽക്കുന്ന അജിത്തിനെയും മഞ്ജു വാര്യരെയും പോസ്റ്ററിൽ കാണാം. ഫൈറ്റ് സീനിനിടെ ഉള്ള രം​ഗമാണ് ഇതെന്നാണ് സൂചന. മഞ്ജു വാര്യരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് തുനിവിന് ആശംസകളുമായി രം​ഗത്തെത്തിയത്. കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി,…

    Read More »
  • സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രുചിയും; കുട്ടികൾക്കിഷ്ടമാകുന്ന സ്‌ട്രോബറി പേര നടാം

    സ്‌ട്രോബറി പേരയോ? അങ്ങിനെയും ഒരു പേരയ്ക്കയുണ്ടോ എന്ന് ആലോചിച്ചു തല പുകക്കേണ്ട, സംഗതി സത്യമാണ്. പേരയും സ്‌ട്രോബറിയും ഏവര്‍ക്കും ഇഷ്ടമുള്ള പഴങ്ങളാണ്, എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാലോ സ്‌ട്രോബറി പേരയായി. സ്‌ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള സ്‌ട്രോബറി പേര ഏറെ രുചികരവും പോഷക സമൃദ്ധവുമാണ്. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിലും നല്ല വിളവ് നല്‍കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. സ്‌ട്രോബെറി പേരക്ക, പര്‍പ്പിള്‍ പേരക്ക അല്ലെങ്കില്‍ ചൈനീസ് പേരക്ക എന്നും അറിയപ്പെടുന്നു. നിലത്തും ചട്ടിയിലും വളര്‍ത്താം നിലത്തും ചട്ടിയിലും വളര്‍ത്താന്‍ പറ്റിയ ഇനമാണിത്. ഉയരം കുറച്ചു വേണം ചട്ടിയില്‍ വളര്‍ത്താന്‍. ചുവന്ന നിറത്തിലുള്ള ധാരാളം കായ്കളുമായി സ്‌ട്രോബറി പേര നില്‍ക്കുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള പേര ഇനവും ലഭ്യമാണ്. സാധാരണ പേരക്കയുടെ ഫലത്തിന് ഏകദേശം സമാനമാണ്. വിത്തുകളുള്ളതും സുഗന്ധമുള്ളതും രുചിയുള്ളതുമായ ഈ പേരക്കയുടെ സ്വാദില്‍ സ്‌ട്രോബെറി സത്ത് ഉണ്ടെന്നും പറയപ്പെടുന്നു. നല്ല പോലെ പഴുത്താല്‍ മധുരവും അല്ലെങ്കില്‍ പുളിരസവുമാണിതിന്. ഗുണങ്ങള്‍…

    Read More »
  • പുതു തലമുറയ്ക്ക് അന്യമായ അമ്പഴം ഇനി വീട്ടിൽ ചട്ടിയിലും വളർത്താം, മധുര അമ്പഴത്തെ  അറിയാം 

    പണ്ട് കാലങ്ങളിൽ എല്ലാ തൊടികളിലും സാധാരണയായി ഉണ്ടായിരുന്ന ഫലവൃക്ഷമാണ് അമ്പഴം. തണലും രുചികരമായ പഴവും തന്നിരുന്ന അമ്പാഴം പുതിയ തലമുറയ്ക്ക് അപരിചതമാണ്. പുളിയും മധുരവും കലര്‍ന്ന അമ്പഴം ഏറെ രുചിയേറിയ പഴമാണ്. അച്ചാര്‍, ചമ്മന്തി, മീന്‍കറി എന്നിവ തയാറാക്കാന്‍ അമ്പഴം ഉപയോഗിക്കാം. പച്ച അമ്പഴം കൊണ്ട് തയാറാക്കുന്ന അച്ചാര്‍ ഏറെ രുചികരമാണ്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോഴും അമ്പഴം കാണാനില്ല. വലിയ മരമായിമാറിയാണ് നാടന്‍ അമ്പഴം ഫലം തരുക. എന്നാല്‍ നഗരത്തിരക്കിലും കുറച്ച് സ്ഥലമുള്ളവര്‍ക്കും വളര്‍ത്താന്‍ പറ്റിയ ഇനമാണ് മധുര അമ്പഴം അഥവാ യെല്ലോ മോംബിന്‍. ചട്ടിയില്‍ പോലും വളര്‍ത്താവുന്ന മധുര അമ്പഴത്തിന്റെ വിശേഷങ്ങള്‍. നടുന്ന രീതി പഴത്തിലെ കുരുവും കമ്പും നട്ട് സാധാരണ അമ്പഴം വളര്‍ത്താം. എന്നാല്‍ മധുര അമ്പഴത്തിന്റെ തൈകള്‍ നഴ്‌സറികളില്‍ നിന്നു വാങ്ങി നടാം. ചെറിയ സ്ഥലത്തേക്കും ഫ്ലാറ്റിലേക്കും ഏറ്റവും പറ്റിയ ഒരു കോംപാക്റ്റ് ചെടിയാണ് മധുര അമ്പഴം. നാടന്‍ അമ്പഴത്തിന്റെ പുളിയില്ലെന്നു മാത്രമല്ല, നല്ല മധുരവുമുണ്ട്. നാലഞ്ചു കൊല്ലം…

    Read More »
  • വൈദികൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യ മലയാള സിനിമ; പേരുപോലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ് ‘ഋ’

    പേരുപോലെ ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ഋ തിയറ്ററിലെത്തിയിരിക്കുന്നത്. ഒരു വൈദീകൻ സംവിധാനം ചെയ്തു തിയറ്ററിൽ എത്തുന്ന ആദ്യത്തെ മലയാള സിനിമയാണ് ഋ. ഒരൊറ്റ അക്ഷരം മാത്രം പേരുള്ള ആദ്യത്തെ മലയാളം സിനിമ എന്നീ കൗതുകങ്ങൾക്ക് അപ്പുറമായി ഈ വർഷത്തെ മികച്ച നവാഗത സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, ജെ.സി. ഡാനിയേൽ ഫൗണ്ടെഷന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം എന്നീ ബഹുമതികൾ കൂടി കരസ്ഥമാക്കിയാണ് ഫാ. വർഗീസ് ലാൽ സംവിധാനം ചെയ്ത ഋ എന്ന ചിത്രം തിയറുകളിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തി​ന്റെ തിരക്കഥ നിർവഹിച്ച ഡോ.ജോസ് കെ.മാനുവലിനാണ് മികച്ച തിരക്കഥാകൃത്തിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്‌കാര ജേതാവും നടനും പ്രശസ്ത സംവിധായകനുമായ സിദ്ധാർഥ്‌ ശിവ ആദ്യമായി ക്യാമറ നിർവഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങും സിദ്ധാർഥ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. വില്യം ഷേക്‌സ്പിയർ രചിച്ച വിശ്വ പ്രസിദ്ധമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ക്യാംപസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന്…

    Read More »
  • ‘തെന്നിന്ത്യയുടെ ലേഡി മമ്മൂട്ടി’ക്ക് ഇന്ന് ജന്മദിനം; ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രായം അറിയുമോ?

    സിനിമയ്ക്കായി യൗവനം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്റ്റൈലിഷ് അഭിനേതാവാണ് മമ്മൂട്ടി. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഫിറ്റ്‌നെസിനും ശരീരത്തിനും വളരെ പ്രാധാന്യം നല്‍കുന്ന നിരവധി നടീനടന്‍മാരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി ഗോപാലസ്വാമി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ജനിച്ചത്. അർജുൻ ഏക സഹോദരനാണ്. തന്റെ 52-ാം ജന്മദിനമാണ് ലക്ഷ്മി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നടി ലഭിച്ചു. പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു…

    Read More »
  • പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി, വാക്കുപാലിച്ചു; കിടങ്ങൂരിന്റെ ഗായികയ്ക്ക് അഭിനന്ദനവുമായി എം.ബി. രാജേഷ് എത്തി

    കോട്ടയം: പാട്ടുകേൾക്കാൻ വൈകാതെ എത്താമെന്നു മന്ത്രി പറഞ്ഞ വാക്ക് പാലിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കിടങ്ങൂരിന്റെ സ്വന്തം പാട്ടുകാരി വി.ടി. അൽഫോൺസ. കുടുംബശ്രീ ദേശീയ സരസ് മേളയിൽ പാട്ടുകൾ പാടി വൈറലായ അൽഫോൺസാമ്മയെ അഭിനന്ദിക്കാനും പാട്ട് നേരിട്ട് ആസ്വദിക്കാനുമാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തിയത്. സരസ്‌മേളയിൽ അറുപത്തിയൊൻപതുകാരി അൽഫോൺസാമ്മ പാടിയ പാട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. കിടങ്ങൂർ ഗോവിന്ദപുരത്തെ വീട്ടിലെത്തി പൊന്നാടയണിയിച്ച മന്ത്രി ചേർത്ത് പിടിച്ച് വിശേഷങ്ങൾ ആരാഞ്ഞു. കുട്ടിക്കാലത്ത് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ പഠിപ്പിച്ച അച്ചാമ്മ ടീച്ചർ ദിവസവും പാട്ട് പാടിക്കുമായിരുന്നു. അങ്ങനെ പാട്ട് പാടി പഠിച്ചു. പിന്നീട് പത്താം ക്ലാസിന് ശേഷം പഠിത്തം നിർത്തി ജീവിതം പ്രാരാബ്ദങ്ങൾക്ക് വഴിമാറിയപ്പോഴും മനസിൽ സംഗീതം മാത്രം ബാക്കി നിന്നു. തിരുവനന്തപുരത്തെ തരംഗിണി മ്യൂസിക് സ്‌കൂളിൽ പഠിക്കാനാഗ്രഹിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം സാധിച്ചില്ല. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും പല വേദികളിലും പാടാനും നിരവധി ആളുകളുടെ പ്രശംസ ഏറ്റുവാങ്ങാനും സാധിച്ചു. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ ഉൾപ്പെടെ…

    Read More »
  • “ആണുങ്ങള്‍ക്ക് ഇതെല്ലാം ആവാം പെണ്ണുങ്ങള്‍ക്ക് പാടില്ല”, സല്‍മാന്‍റെ സെക്സിസ്റ്റ് മനോഭാവവും അന്ന് ഞാൻ വേണ്ടുവോളം അനുഭവിച്ചു; ബോളിവുഡിലെ നിറസാനിധ്യവും വിവാദങ്ങളുടെ തോഴനുമായ സല്‍മാൻ ഖാനെതിരെ മുൻ കാമുകി

    ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി. മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി തന്‍റെ പേജുകളില്‍ വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും സല്‍മാനെതിരായ വെളിപ്പെടുത്തലുകള്‍ പിൻവലിക്കാൻ കാരണമായിട്ടുള്ളതെന്ന് ഇവര്‍…

    Read More »
Back to top button
error: