LIFEMovie

”ജയ് ബാലയ്യ..നാ പേരു ഹണി റോസ്” തെലുങ്ക് പറഞ്ഞ് സദസിനെ കൈയിലെടുത്ത് ഹണി റോസ്

തെലുങ്ക് പറഞ്ഞ് ആരാധകരുടെ കൈയ്യടി നേടി മലയാളത്തിന്‍െ്‌റ സ്വന്തം ഹണി റോസ്. തെലുങ്ക് ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരുടെ മനം കവര്‍ന്നത്.

എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. ഹണി റോസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസനും ഹണി റോസുമാണ് നായികമാര്‍. മലയാളത്തില്‍ നിന്ന് ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ തുടങ്ങിയവരും താരനിരയിലുണ്ട്.

Signature-ad

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂര്‍ണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എസ്.തമന്‍ സംഗീതസംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജനുവരി 12 ന് പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: